Review: Bullet
OUR RATING: 2/10
(1-2: Avoid, 3-4: Not Bad, 5-6: Good, 7-8: Excellent, 9-10: Great! Please leave your rating and comments below.)
WHAT’S IT
ഗംഗാപ്രസാദും (രാജന്‍ പി ദേവ്) യമുനാപ്രസാദും (ദേവന്‍) സംഗീതസംവിധായകരെന്ന നിലയില്‍ പ്രശസ്‌തരാണ്. എന്നാല്‍, പ്രശസ്‌തിയിലേക്കെത്താന്‍ അവര്‍ ഉപയോഗിച്ചത് പലപ്പോഴും കുറുക്കുവഴികളും കുരുട്ടുബുദ്ധിയുമായിരുന്നു. കാലങ്ങള്‍ക്കു ശേഷം നിയമം അവ്ര്ക്കു പിന്നാലെ കരുക്കള്‍ നീക്കുന്നതിനിടെ ഗംഗാപ്രസാദ് കൊല്ലപ്പെടുന്നു. സംശയത്തിന്റെ മുന നീളുന്നത് പലരിലേക്കുമാണ്‍; അക്കൂട്ടത്തില്‍, എന്തൊക്കെയോ നിഗൂഢതകളുമായി എത്തിയിരിക്കുന്ന പരശുരാമ ഭട്ടതിരിയുമുണ്ട് (സുരേഷ് ഗോപി).
PLUSES
സുരേഷ് ഗോപിയുടെ കഥാപാത്രം കണ്ടിരിക്കാന്‍ രസമുണ്ട്. പാട്ടുകള്‍ സിനിമയില്‍ ചേര്‍ത്തിരിക്കുന്നത് അനവസരത്തിലോ അനാവശ്യമായോ ആണെങ്കിലും ‘കൊള്ളാമല്ലോ’ എന്നു തോന്നി.
MINUSES
കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെയാണ് ഈ സിനിമയുടെ പോക്ക്. അത് എങ്ങോട്ടാണു പോകുന്നതെന്ന് അതിനു തന്നെ വലിയ നിശ്ചയമില്ല! പ്രധാന കഥ നേരത്തെ സൂചിപ്പിച്ചതാണെങ്കിലും, അതിനിടയ്ക്ക് പലതും ഇടിച്ചു കയറി വരുന്നുണ്ട്. ഒരു റിയാലിറ്റി ഷോ, ഐറ്റം നമ്പര്‍ എന്നു വിശേഷിപ്പിക്കാവുന്ന നൃത്തം, ഹോട്ടലിലെ തറ തുടയ്ക്കുന്നവന്‍ ബെഡ് ഷീറ്റില്‍ ‘ഐ ലവ് യു’ എന്നോ മറ്റോ എഴുതി വച്ചിട്ടു പോകുമ്പൊള്‍ നായികയ്ക്കു തോന്നുന്ന പ്രണയം.. ഇതെല്ലാം എന്തിനാണ് ഇതില്‍ ഏച്ചുകെട്ടിയിരിക്കുന്നതെന്ന് അദ്‌ഭുതപ്പെട്ടു പോകും. സമര്‍ഥനും നീതിമാനുമായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ വന്ന കലാഭവന്‍ മണിക്ക് ഒരു കോമാളിക്കു ചേര്‍ന്ന മാനറിസം നല്‍കിയത് എന്തിനാണെന്നും എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല!
VERDICT
നല്ല സിനിമ കാണാനെത്തുന്നവരുടെ ഹൃദയം തുളയ്ക്കുന്ന ബുള്ളറ്റ്.
| G K Murthy


