HOME

Review: Crazy Gopalan

Dileep and Sunitha Varma

Dileep and Sunitha Varma

OUR RATING: 5 /10
(1-2: Avoid, 3-4: Not Bad, 5-6: Good, 7-8: Excellent, 9-10: Great! Please leave your rating and comments below.)

WHAT’S IT
വീടിന്റെ കട്ടിളകള്‍ മോഷ്‌ടിക്കുന്നതില്‍ ‘സ്‌പെഷ്യലൈസ് ’ ചെയ്ത കട്ടിള ഗോപാലന്റെ ( ദിലീപ്) കഥയാണിത്. നാട്ടിന്‍‌പുറത്തെ കട്ടിള മോഷണമുപേക്ഷിച്ച് നഗരത്തില്‍ ‘കൊള്ളാവുന്ന’ മോഷണങ്ങള്‍ ചെയ്യാനെത്തുന്ന ഗോപാലന് ഒരു ചങ്ങാതിക്കള്ളനെ കിട്ടുന്നു; ലക്ഷ്‌മണന്‍ (സലിം കുമാര്‍). ഇരുവരും ചേര്‍ന്ന് ആസൂത്രണം ചെയ്യുന്ന പരിപാടികളൊന്നും വിജയിക്കുന്നില്ല; മാത്രമല്ല, അവര്‍ ഒരു കുരുക്കില്‍ പെടുകയും ചെയ്യും. ഈ സമയത്ത് ഇവരുടെ ജീവിതത്തിലേക്ക് ആകസ്‌മികമായി എത്തുന്ന കഥാപാത്രമാണ് ഡയാനയും (സുനിത വര്‍മ) സഹോദരന്‍ ബാബു ജോണും (മനോജ് കെ ജയന്‍). ശാന്തമായി നീങ്ങിയിരുന്ന അവരുടെ ജീവിതം അതോടെ കുഴപ്പത്തിലാകുന്നു.

PLUSES
പുതുമകളൊന്നുമില്ലെങ്കിലും ചടുലമായി നീങ്ങുന്ന സിനിമ. ദിലീപ്, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയ കള്ളന്‍ വേഷക്കാരും വില്ലനായി വരുന്ന മനോജ് കെ ജയനും കസറി! നായിക കഥാപാത്രം വെറും കളിപ്പാട്ടമല്ല എന്നതും ശ്രദ്ധേയമാണ്. (നായികയെ അവതരിപ്പിക്കാന്‍ നല്ലൊരു നടിയെ കിട്ടിയില്ലെന്നു മാത്രം.) രസികന്‍ തമാശകള്‍ ഇടയ്‌ക്കു കേള്‍ക്കാം.

MINUSES
അവസാന സീനുകളില്‍ ഇത്ര വയലന്‍സ് വേണ്ടിയിരുന്നില്ല. അതു വരെയുള്ള ലാഘവത്വം അതോടെ കൈമോശം വരുന്നുണ്ട്‌. കഥപറച്ചിലിന്റെ വേഗം കൊണ്ട് യുക്തിയില്ലായ്മ പ്രേക്ഷകരുടെ കണ്ണില്‍ നിന്നു മറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ചില ഇടങ്ങളില്‍ അതു പാളിപ്പോകുന്നുണ്ട്; ഉദാഹരണത്തിന്, ഗോപാലന്‍ കോടതിയില്‍ നിന്നു രക്ഷപ്പെടുന്ന രംഗം.

VERDICT
കാണാവുന്ന ചിത്രം.

| Sulekha

Bookmark and Share Subscribe

6 Comments

  1. otta vakkil parayukayanenkil e cinem Dileepinu pattiya mattorabaddamanu….

  2. EE tholinja movikku 5 markko………….

  3. Very,very ,funny movie.loved it.!!!!!

  4. Below average movie….
    Story is not bad. There are some good comedy scenes, but also there are some bad Assleela comedy scenes….
    Assleelam paranju comedy undakkan sremikkuna Director…..Athu kandu chirikkan kure prekshakar ….
    I am totally disappointed with Sulekha’s review….mI will give 3.5 for this movie

  5. VERY VERY VERY VERY VERY GOOD FILM.
    VERY VERY VERY VERY VERY GOOD DILEEP.

  6. i cannot speak about this movie give it only -1

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.