HOME

Preview: Bodyguard

Dileep and Nayanthara

Dileep and Nayanthara

ക്രോണിക്ക് ബാച്ചിലറിനു ശേഷം സിദ്ധിക്ക് ഒരുക്കുന്ന മലയാള ചിത്രം, നാലു വര്‍ഷം കൂടി നയന്‍‌താര നായികയാകുന്ന മലയാള ചിത്രം; അങ്ങനെ എണ്ണിപ്പറയാന്‍ ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രമാണ് ബോഡി ഗാര്‍ഡ്. എന്നാല്‍ സിദ്ധിക്കിന്റെ മുന്‍ ചിത്രങ്ങളിലേതു പോലെ ഇതില്‍ തമാശയ്‌ക്കല്ല, പ്രണയത്തിനാണ് മുന്‍‌തൂക്കം.

ദിലീപാണ് ചിത്രത്തിലെ നായകനായ ജയകൃഷ്‌ണനെ അവതരിപ്പിക്കുന്നത്. ചെറുപ്പം മുതല്‍‌ക്കേ വീരകഥാപാത്രങ്ങളോട് ആരാധനയാണ് ജയകൃഷ്‌ണന്. പാമ്പു പിടിത്തക്കാരോടും ആനക്കാരനോടുമുള്ള ആരാധന പിന്നീട് പോലീസുകാരനോട് തോന്നുന്നു. ക്രമേണ പോലീസും പേടിക്കുന്ന ചട്ടമ്പിമാരോടായി ആരാധന. ഒടുവില്‍ അയാള്‍ ഒരു ചട്ടമ്പിയുടെ ബോഡി ഗാര്‍ഡാകുന്നു. നയന്‍‌താര അമ്മു എന്ന കോളജ് വിദ്യാര്‍ഥിനിയുടെ വേഷത്തിലാണ്. ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം ത്യാഗരാജനും ഈ ചിത്രത്തില്‍ ഒരു നല്ല റോള്‍ ചെയ്യുന്നു.

ജനാര്‍ദനന്‍, ഹരിശ്രീ അശോകന്‍, നന്ദു, മിത്ര കുര്യന്‍, അജയന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സീനത്ത്, സീമ ജി നായര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജോണി സാഗരികയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം എസ് കുമാര്‍. കൈതപ്രവും അനില്‍ പനച്ചൂരാനും എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് ഔസേപ്പച്ചന്‍.

CREDITS
Story, Script, Dialogue, Direction: Siddique
Cast: Dileep, Nayanthara, Thyagarajan, Janardanan, Harisree Asokan, Nandu, Ajayan, Mithra Kurian, Seenath, Seema G Nair etc.
Lyrics: Kaithapram, Anil Panachooran
Music: Ouseppachan
Camera: S Kumar
Producer: Johny Sagarika
Banner: Johny Sagararika Cinema Square

| Zeba

MORE Bodyguard

Bookmark and Share Subscribe Email This
Quick Search: , , ,

Want to say something? Say it now!

NOTE: Comment moderation is enabled and so your comment may not be published instantly. Please wait.