Preview: Sufi Paranja Katha

Prakasah Bare and Sharbani Mukherji
ദേശീയ അവാര്ഡ് നേടിയ പുലിജന്മത്തിനു ശേഷം പ്രിയനന്ദന് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂഫി പറഞ്ഞ കഥ. കെ പി രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’ എന്ന നോവലാണ് ഈ സിനിമയുടെ ഇതിവൃത്തം. സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചതും കെ പി രാമനുണ്ണി തന്നെ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ വടക്കന് കേരളമാണ് കഥയുടെ പശ്ചാത്തലം. അന്ന് ഹിന്ദുവും മുസ്ലിമും തമ്മില് നില നിന്നിരുന്ന ചില അടുത്ത ബന്ധങ്ങളുടെ വിസ്മയക്കാഴ്ചയാണ് ഈ ചിത്രം നമുക്ക് സമ്മാനിക്കുന്നത്. മേലേപ്പുല്ലാരത്തറവാട്ടിലെ കാരണവരാണ് ശങ്കു മേനോന് (തമ്പി ആന്റണി). പുതിയ തലമുറയിലെ ഏക പെണ്കുട്ടിയാണ് കാര്ത്ത്യായനി എന്ന കാര്ത്തി. ശങ്കു മേനോന് കച്ചവടാവശ്യത്തിനായി മുസലിയാര് മഠത്തില് മാമൂട്ടിക്ക് കളപ്പുര കൊടുക്കുന്നു. കാര്ത്തിയും മാമൂട്ടിയുമായി പ്രണയത്തിലാകുന്നു. മാമൂട്ടിയുമൊത്ത് ഇറങ്ങി പോകുന്ന കാര്ത്തി മതം മാറി ബീവിയാകുന്നു. എന്നാല് താന് ജനിച്ചു വളര്ന്ന മതത്തെയും അതിന്റെ ആചാരാനുഷ്ഠാനങ്ങളെയും മറക്കാന് കാര്ത്തിക്കാവുന്നില്ല.
പ്രിയദര്ശന്റെ ‘രാക്കിളിപ്പാട്ട് ‘ എന്ന ചിത്രത്തില് ജ്യോതികയ്ക്കൊപ്പം പ്രധാനവേഷത്തില് അഭിനയിച്ച ശര്ബാനി മുഖര്ജിയാണ് കാര്ത്തിയാകുന്നത്. പുതുമുഖം പ്രകാശ് ബാരെയാണ് മാമൂട്ടിയുടെ വേഷത്തില് എത്തുന്നത്. ജഗതി ശ്രീകുമാര്, സംവൃത സുനില്, സോനാ നായര്, വത്സല മേനോന്, ഗീതാ വിജയന്, ശ്രീരാമന്, അഗസ്റ്റിന്, ഇര്ഷാദ്, മാള അരവിന്ദന്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്.
കെ ജി ജയനാണ് ഛായാഗ്രാഹകന്. റഫീഖ് അഹമ്മദിന്റെ വരികള്ക്ക് മോഹന് സിത്താര ഈണം നല്കുന്നു. തമ്പി ആന്റണിയുടെ കായല് ഫിലിംസ് സിലിക്കണ് മീഡിയയുമായി ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്. കല്ക്കട്ട ന്യൂസിന്റെ നിര്മാതാക്കള് കായല് ഫിലിംസായിരുന്നു.
CREDITS
Director: Priyanandan
Story, Script, Dialogue : K P Ramanunni
Cast: Sharbani Mukherji, Prakasah Bare, Thampi Antony, Jagathy Sreekumar, Samvrutha Sunil, Valsala Menon, Sona Nair, Geetha vijayan, Sreeraman, Indrans, Augustine, Irshad, Mala Aravindan etc.
Lyrics: Rafeeq Ahamad
Music: Mohan Sithara
Camera: K G Jayan
Banner: Kayal Films, Silicon Media
| Meera
