HOME

Preview: Bhagavan

Mohanlal and director Prasanth Mampilly

Mohanlal and director Prasanth Mampilly

ഒറ്റ ദിവസം കൊണ്ട് രണ്ടു മണിക്കൂര്‍ നീളുന്ന ഒരു കമേഴ്‌സ്യല്‍ ചിത്രം പൂര്‍ത്തിയാക്കുക , അതാണ് മോഹന്‍‌ലാല്‍ നായകനായ ഭഗവാന്‍ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആറു സെറ്റുകളിലായി പതിനേഴു മണിക്കൂര്‍ കൊണ്ട് 64 സീനുകള്‍; ഈ റെക്കാര്‍ഡ് സ്‌ഥാപിച്ചത്  പ്രശാന്ത് മാമ്പിള്ളി എന്ന നവാഗത സംവിധായകനാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇദ്ദേഹത്തിന്റേതു തന്നെ.

ഗൈനക്കോളജിസ്‌റ്റ് ആണ് ഡോ ബാലഗോപാല്‍. ഒരു ദിവസം രാവിലെ പതിവു പോലെ ആശുപത്രിയിലെത്തിയ ഡോക്‍ടര്‍ നടുക്കുന്ന വിവരമറിയുന്നു. ആശുപത്രിയില്‍ തീവ്രവാദികളുണ്ട്. കേരള ആഭ്യന്തരമന്ത്രി സക്കറിയ തോമസിന്റെ മകളെ അവര്‍ കിഡ്‌നാപ്പ് ചെയ്‌തിരിക്കുകയാണ്. കൂടാതെ ആശുപത്രിയുടെ പല ഭാഗത്തും അവര്‍ ബോംബുകളും സ്‌ഥാപിച്ചിട്ടുണ്ട്. ആശുപത്രിയിലുള്ള ആരെയും അറിയിക്കാതെ ഈ പ്രതിസന്ധി ബാലഗോപാല്‍ എങ്ങനെ അതിജീവിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.

മൂന്നു പാട്ട്, സ്‌റ്റണ്ട്, ആശുപത്രി പ്രവര്‍ത്തനം, തീവ്രവാദി ആക്രമണം, കമാന്‍ഡോ ഓപ്പറേഷന്‍ ഇതെല്ലാം ചിട്ടയോടെ 17 മണിക്കൂറിനുള്ളില്‍ തീര്‍ത്തു. എല്ലാ അഭിനേതാക്കളും ഒരേ വേഷമാണ് ചിത്രത്തില്‍ ഉടനീളം ഉപയോഗിക്കുന്നത്. ഏകദേശം രണ്ടു കോടിയാണ് ബജറ്റ്. ലക്ഷ്മി ഗോപാലസ്വാമി, ശിവജി ഗുരുവായൂര്‍, സുധീഷ്, ലെന, ഇബ്രാഹിം കുട്ടി, ലക്ഷണ, ശ്രീജിത്ത് രവി, ബേബി നയന്‍‌താര, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ഗിരീഷ് പുത്തഞ്ചേരി, അനില്‍ പനച്ചൂരാന്‍, മുരുകന്‍ കാട്ടാക്കട, ബിജു തുറവൂര്‍, ജോഫി തരകന്‍ എന്നിവരാണ് ഗാനരചയിതാക്കള്‍. അനശ്വര സിനിമാസിന്റെ ബാനറില്‍ വിജീഷ് മണിയാണ് ചിത്രം നിര്‍മിക്കുന്നത്.

CREDITS
Story, Script, Direction: Prasanth Mampilli
Cast: Mohanlal, Lakshmi Gopalaswami, Sivaji Guruvayoor, Sudheesh, Lena, Ibrahim Kutty, Sreejith Ravi, Anu Anand, Lakshana, Suresh, Sreelatha Namboodiri, Sreenath, Baby Nayanthara, Baby Shalatt etc
Lyrics:  Anil Panachooran, Gireesh Puthancherry, Murukan Kattakada, Biju Thuravoor, Jofi Tharakan
Music:
Camera: Lokanathan
Producer: Vijeesh Mani
Banner: Anaswara Cinemas

| Meera

Bookmark and Share Subscribe

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.