HOME

Preview: 2 Harihar Nagar

Jagadeesh, Siddique, Asokan, Mukesh and Lakshmi Rai

Jagadeesh, Siddique, Asokan, Mukesh, Lakshmi Rai

‘തോമസുകുട്ടി, വിട്ടോടാ..’തൊണ്ണൂറുകളില്‍ ‘ഇന്‍ ഹരിഹര്‍ നഗര്‍‘ റിലീസായതോടെ കേരളത്തിലെങ്ങും അലയടിച്ചിരുന്ന വാക്കുകളാണിത്. ആ തോമസുകുട്ടിയും മഹാദേവനും ഗോവിന്ദന്‍‌കുട്ടിയും അപ്പുകുട്ടനും തിരിച്ചെത്തുന്നു, ഹരിഹര്‍നഗറിലേക്ക്.

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ സൃഷ്‌ടിയായിരുന്ന ഇന്‍ ഹരിഹര്‍നഗറിന്റെ രണ്ടാം പതിപ്പ് ടു ഹരിഹര്‍നഗറിന്റെ തിരക്കഥയും സംവിധാനവും ലാല്‍ തനിച്ചാണ്. മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന്‍ എന്ന പഴയ താരനിര തന്നെയാണ് പുതിയ സിനിമയില്‍. നായികയായി ലക്ഷ്‌മി റായിയും.

നാലു കൂട്ടുകാരും തിരിച്ച് ഹരിഹര്‍ നഗറിലെത്തുന്നതാണ് പുതിയ സിനിമയുടെ വിഷയം. ഇവര്‍ ഇപ്പോള്‍ വിവാഹിതരാണ്, എന്നാല്‍ ഹരിഹര്‍നഗറില്‍ ഒരു പുതിയ സുന്ദരിയെ കണ്ടതോടെ അവര്‍ തങ്ങളുടെ പഴയ സ്വഭാവം പുറത്തിറക്കുന്നു. സുന്ദരിയെ വീഴ്‌ത്താന്‍ പുതിയ നമ്പറുകള്‍ ഇറക്കുകയാണ് ഇവര്‍. രോഹിണി, ലെന, റീനാ ബഷീര്‍,രാഖി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ബിച്ചു തിരുമലയും എസ് ബാലകൃഷ്‌ണനും ചേര്‍ന്നു ചിട്ടപ്പെടുത്തിയ ‘ഉന്നം മറന്നു , തെന്നി പറന്ന’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ റീമിക്‍സ് ഈ ചിത്രത്തിലുമുണ്ട്. അലക്‍സ് പോള്‍ ആണ് പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കു സംഗീതം പകരുന്നത്.ഛായാഗ്രഹണം വേണു. ലാല്‍ ക്രിയേഷന്‍സും പി എന്‍ വി അസോസിയേറ്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

CREDITS
Screenplay, Direction: Lal
Cast: Mukesh, Siddique, Jagadeesh, Asokan, Lakshmi Rai, Rohini, Lena, Reena Basheer, Rakhi, Salim Kumar etc.
Camera: Venu
Music: Alex Paul
Banner: Lal Creations and PNV Associates

| Zeba

Bookmark and Share Subscribe

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.