മധുരഗാനങ്ങളുമായി ‘ഹൃദയമുരളിക’

Hrudayamuralika
(ഹൃദയമുരളിക എന്ന ആല്‍ബത്തേക്കുറിച്ച് രവി മേനോന്‍ എഴുതുന്നു.)
മലയാള ചലച്ചിത്രഗാനങ്ങളേക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ വെബ്‌സൈറ്റാണ് മലയാളസംഗീതം ഡോട്ട് ഇന്‍ഫൊ (എം എസ് ഐ). ഈ വെബ്‌സൈറ്റിന്റെ ശില്പികള്‍ ചേര്‍ന്ന് ഒരുക്കിയ ‘ഹൃദയമുരളിക’ എന്ന സംഗീത ആല്‍ബം ഒരു വ്യത്യസ്ത അനുഭവമാണ്.
നവാഗതയായ ശ്രീദേവി പിള്ള എഴുതി വിദ്യാധരന്‍ മാഷ് ഈണം നല്‍കിയ ഗാനങ്ങള്‍ ചിത്ര, ശ്രീവത്സന്‍ ജെ മേനോന്‍, രവിശങ്കര്‍, നിഷാദ്, കെ ആര്‍ രൂപ, അശ്വതി വിജയന്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.
മലയാള ലളിതഗാനങ്ങളുടെ പൊയ്‌പ്പോയ സുവര്‍ണകാലം പുനരാവിഷ്‌കരിക്കാനുള്ള യത്നമാണ് ഇതിനു പിന്നില്‍. മെലഡിയുടെ മൃദുസ്‌പര്‍ശമുള്ള സുന്ദരമായ പ്രണയഗീതങ്ങള്‍. ലാളിത്യമാണ് ശ്രീദേവിയുടെ രചനയുടെ മുഖമുദ്ര. വിദ്യാധരന്റെ ഈണങ്ങളില്‍ ചന്ദ്രലേഖ, പ്രേമശില്പീ, കസവുമുണ്ട്, കവിതയെഴുതാന്‍, എന്നിവ മികച്ചുനില്‍ക്കുന്നു. രവിശങ്കറിന്റെ മികച്ച ആലാപനം ചന്ദ്രലേഖയെ അവിസ്മരണീയമാക്കുന്നു. റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ രൂപയുടെ സാന്നിധ്യം ശ്രദ്ധേയമാണ്.
എം എസ് ഐയുടെ (മലയാളസംഗീതം ഡോട്ട് ഇന്‍ഫൊ) മുഖ്യശില്പിയായ വിദേശമലയാളി അജയ് മേനോന്‍ ആണ് ഈ ആല്‍ബം സംഗീതാസ്വാദകര്‍ക്ക് സമര്‍പ്പിച്ചത്. എം എസ് ഐയേക്കുറിച്ച് ഒരു വാക്ക്: മലയാളത്തിലെ ദൃശ്യ – ശ്രാവ്യ – പത്ര മാധ്യമങ്ങളിലെ പ്രവര്‍ത്തകര്‍ സിനിമാസംഗീതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഏറ്റവുമധികം ആശ്രയിക്കുന്ന വെബ്‌സൈറ്റാണിത്.
MORE Hrudayamuralika
- Premasilpi: Chithra Sings Anupallavi (video)
- Hrudayamuralika: Vidyadharan and Chithra (video)
- Vidyadharan on Hrudayamuralika (video)
- Ravi Shankar on Hrudayamuralika (video)
- Hrudayamuralika: ഹൃദയത്തിന്റെ സംഗീതം
- Premasilpi: Chithra Sings Pallavi (video)
- Sreedevi Pillai: The New Lyricist Speaks
- Ezhachery Ramachandran on Hrudayamuralika (video)
- Ravi Menon on Hrudayamuralika (video)
- K R Roopa on Hrudayamuralika (video)
- Hrudayamuralika: Premasilpi

