HOME

Review: Sagar Alias Jacky Reloaded

Mohanlal and Bhavana

Mohanlal and Bhavana

OUR RATING: 3 /10
(1-2: Avoid, 3-4: Not Bad, 5-6: Good, 7-8: Excellent, 9-10: Great!
Please leave your rating and comments below.)

IN SHORT
ഇരുപതാം നൂറ്റാണ്ട് എന്ന പഴയ ചിത്രത്തിലെ നായകന്‍ സാഗറിനെ കേന്ദ്രീകരിച്ചാണ് സാഗര്‍ ഏലിയാസ് ജാക്കി Reloaded എന്ന അമല്‍ നീരദിന്റെ രണ്ടാം ചിത്രം ഒരുക്കിയിരിക്കുന്നത്. സാഗറിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെ. പഴയ ചിത്രത്തില്‍ നിന്ന് ജഗതിയേയും ഒപ്പം കൂട്ടിയിട്ടുണ്ട്.

ഒരാളെ തട്ടിക്കൊണ്ടു പോകും, സാഗര്‍ മോചിപ്പിക്കും. അപ്പോള്‍ വേറൊരുത്തനെ തട്ടിക്കൊണ്ടു പോകും, സാഗര്‍ മോചിപ്പിക്കും. അപ്പോള്‍ സാഗറിനെ വധിക്കാന്‍ തട്ടിക്കൊണ്ടുപോകലുകാരന്‍ ശ്രമിക്കും, പരാജയപ്പെടും. അതോടെ തട്ടിക്കൊണ്ടുപോകലുകാരനും സാഗറും ഊഴമിട്ട് അങ്ങോട്ടും ഇങ്ങോട്ടും കുറേ പേരെ കൊല്ലും. ഇടയ്ക്കൊക്കെ ഇത്തിരി മാത്രം വസ്ത്രം ധരിച്ച സ്ത്രീകള്‍ സ്ക്രീനില്‍ വന്നുപോകും. പിന്നെ, സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ എന്തൊക്കെയോ ബഹളങ്ങള്‍ കേള്‍പ്പിക്കുന്നുണ്ട്. (പാട്ടുകളാണ് ഉദ്ദേശിച്ചതെന്നു തോന്നുന്നു!) കഴിഞ്ഞു; ഇത്രയേയുള്ളു സിനിമ.

PLUSES
അമല്‍ നീരദിന് അറിയാവുന്ന പണി അദ്ദേഹം നന്നായി ചെയ്തിട്ടുണ്ട്; ഛായാഗ്രഹണം. ഈ സിനിമയില്‍ ശ്രദ്ധേയമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് അമലിന്റെ ക്യാമറയും ലൊക്കേഷനുകളുടെ സൌന്ദര്യവുമാണ്. എഡിറ്ററും നന്നായി ജോലി ചെയ്തിട്ടുണ്ട്. ബിക്കിനിയിട്ട വിദേശവനിതകള്‍ നിറഞ്ഞ ബീച്ച് ഷോട്ടുകളും ജ്യോതിര്‍മയിയുടെ അര്‍ധനഗ്ന നൃത്തവും അത്തരം കാഴ്‌ചകളില്‍ താല്പര്യമുള്ളവരെ ചെറുതായി ഒന്ന്‌ സമാധാനിപ്പിക്കും.

MINUSES
ഓര്‍ത്തു വയ്ക്കാവുന്ന ഒന്നുമില്ല ഈ ചിത്രത്തില്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ പെടുന്ന നെടുമുടി വേണു, ശോഭന, മോഹന്‍ലാല്‍ തുടങ്ങിയവര്‍ ഈ ചിത്രത്തിലുണ്ടെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാനില്ല. ഒരു കുഞ്ഞിനേയും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ശോഭനയ്ക്ക് ആകെയുള്ള ജോലി; ഒന്നു രണ്ട് ഫോണ്‍കോളുകള്‍ ചെയ്യാനുമുണ്ട്. ഞാനെന്തു ചെയ്യാന്‍ എന്ന ഭാവത്തില്‍ വെറുതെ ഇരിക്കുന്ന പണിയേ നെടുമുടിക്കുള്ളു. നന്നായി വേഷം കെട്ടിയിട്ടുണ്ടെന്നല്ലാതെ, നായകവേഷം ചെയ്ത മോഹന്‍‌ലാലിന്റെ അഭിനയത്തേക്കുറിച്ചു പോലും നല്ലതൊന്നും പറയാനില്ല. (സ്വന്തം പഴയ ചിത്രങ്ങള്‍ സമയം കിട്ടുമ്പോള്‍ ഇട്ടു കാണുന്നത് ലാലിനു ഗുണം ചെയ്യും.) നായിക ഭാവനയുടെ കാര്യവും അങ്ങനെയൊക്കെ തന്നെ. (ഇരുപതാം നൂറ്റാണ്ടില്‍ അംബിക ചെയ്ത കഥാപാത്രത്തിന്റെ ഒരു മോശം കോപ്പി മാത്രമാണ് ഭാവനയുടെ ആരതി എന്ന മാധ്യമപ്രവര്‍ത്തക. )

ഒരു സിനിമയ്ക്ക് അടിസ്ഥാനപരമായി വേണ്ട രണ്ടു കാര്യങ്ങളുണ്ട്: കൊള്ളാവുന്ന ഒരു പ്ലോട്ടും അതിനു പടര്‍ന്നുകയറാന്‍ ആദിയും മധ്യവും അന്ത്യവും ഒത്തിണങ്ങിയ ഒരു സംഭവപരമ്പരയും. ഈ രണ്ടു കാര്യങ്ങളും അടുത്തുകൂടെ പോലും പോകാത്ത ചിത്രമാണ് സാഗര്‍ ഏലിയാസ് ജാക്കി Reloaded. ബിഗ് ബിയില്‍ ഒപ്പിച്ചതു പോലെ വല്ല ഇംഗ്ലീഷ് സിനിമയും അടിച്ചു മാറ്റുന്നതായിരുന്നു ഇതിലും ഭേദം.

LAST WORD
നല്ല ലൊക്കേഷനുകളില്‍ നന്നായി ഛായാഗ്രഹണം ചെയ്യപ്പെട്ട നിലവാരമില്ലാത്ത സിനിമ.

| G K Murthy

Bookmark and Share Subscribe

44 Comments

  1. Totally dissappointing… :(

    SN Swamy has once again proved that he is outdated…

  2. padam flop aayi alle……

  3. mohanlal addehathinu cherunna role mathram cheyyuka; disappointing performance from him.there is no story also. malayala cinema nannavum ennu thonnunnilla.

  4. 10/10 marks to camera, editing,location,songs,shots..but 2/10 to screenplay

  5. Dont waste your Money……..Super Camera work but film Super Flop(-2).
    Both These films RED Chillies & Sagar alias Jacky….. Totally Flop
    If you have Extra money give it to the suffering peoples,atleast they will pray 4U!

  6. Amal Neerad said once that, “audience is celebrating the new copies of C.B.I.” Then Why Amal take effort with a old character from an old film with the help of writer Swami who make C.B.I. series.

  7. dont waste the money …………it is a thallipoli padam

  8. im an ardent fan of lalettan…. but what a disappointment…….totally horrible!!!!!

  9. we do not promote this kind of movies….completely disaster.

  10. എന്തൊക്കെ ബഹളങ്ങള്‍ ആയിരുന്നു …. Reloaded കോപ്പ് …മലപ്പുറം കത്തി, വടിവാള് …. തേങ്ങാക്കൊല …..ഫാന്‍സ്‌ …. വെടി ..പടക്കം ……

    എന്തായാലും ..ഒറിജിനല്‍ ജാക്കിയുടെ കാശു പോയെ ….പിന്നെ കുറെ പാവം മനുഷ്യരുടേയും…….
    Thanks For the Wondeful Review

  11. I liked the film very much. A stylish film.

  12. 7/10 for Sagar Alias Jacky

  13. Sagar Alias Jacky Good Film

  14. Irupathaam Noothandu mayi ee cinema compare cheyyan pathilla .Irupatham Noothandu was Classic.Sagar Alias Jacky is totally different.SAJ is stylish.I liked SAJ

  15. Ee aduthidaykku kandu valare thrilling aayithulla cinema aanu Sagar Alias Jacky.
    Irupatham Noothandinodu oru saamyavum illa.pakshe ithu valare nannayithu eduthithundu.Amal Neerad nalla kadhakal koodi select cheyyukayanenkil number 1 cinema directors nu idayilekku uyarnnu varaam. Sagar Stylish Jack. 8/10 marks

  16. Very Good Movie

  17. Malayalees never agree with a film with technical brilliance but without a Story having start and end

  18. Its a gud movie. If u liked Big B then this is a must watch. Very stylish and very new approach. The music is pretty gud as well. Lalettan is too gud. Dont evr compare with Red Chillies and Love In Singapore.

    I was pretty impressed with mamukkas performance in Big B. But after watching this movie i felt, lalettan wud hve been a better choice for the role of Bilal in Big B.

  19. Average movie…. Not upto expected level..Good Camera and location…..
    ഒരു നല്ല സിനീമയ്ക് ഒരു നല്ല തിരകഥ വേണം. അത് ഇല്ലാതെ പോയതാനണ് ഈ സിനിമയുടെ പ്രെശ്നം….ഇരുപതാം ന്നൂറ്റാന്‍ഡിന്‍ഡെ അടുതുപോലും ഈ സിനിമ എത്തിയില്ല…
    Big B – യു മായി ഈ സിനിമയ്ക്ക് വളരെ സാമ്മ്യം പലയിടത്തും തോന്നും
    മ്മോഹലാലിന്റെ ഫാന്‍സുകള്‍ക്ക് ഈ സിനിമ വലരെ ഇഷ്ടെപ്പെടും, But ഒരു സാധാ​‍രണ പ്രെക്ഷകന് ഇതു അത്ര രസിക്കത്തില്ല..
    തോക്കുകളുമയി നില്‍ക്കുന്ന വില്ലന്മാര്‍ക്കിടയിലേയ്കെ 2 തോക്കുമായി ഒറ്റയ്ക് പോയി എല്ലാവരെയും കൊല്ലുന്ന നായകന്‍….( വെടി വെയ്ക്കാന്‍ വില്ലന്‍മാര്‍ മറന്നുപോയോ ?????)
    Mark – 4.5/10

  20. Sagar Alias Jacky is a very nice film with some good camera work and technical skill.SAJ have all sorts of contents for a perfect entertainer. I have gone to the theaters without much expectations.Mohan Lal’s introduction was wondefull.

    The punch dialogue just before the interval was exciting and the first half was crusing through very fast.By the second half some twist came into the film related with manoj k jayan.The second half was a bit slow compared to the first half.Songs were good..most of the times after Mohan Lal falls into silence,he comes back with a bang with punch dialogues & terifiic fight scenes.

    I feel Amal Neerad have worked brilliantly with this normal story.There is nothing to say about story..and i feel eventhough it was an ordinary story..amal have exploited it and done what he knows. SAJ is an good Entertainer.

    Congrats Mohan Lal,Amal Neerad & Team.

  21. SAJ Strikes

    ollaammm….a watchable movie…Some frames in this film are unbelievable..Amal Neerad is a good talent.Mohan Lal-Amal Neerad Team strikes….

  22. Nalla cinemakale ennum istapedunna oru aalaanu njan.I liked the film Sagar Alias Jacky.Amal Neerad have his own ideas..How perfectly he have fitted each frame into the movie..??The thing that matters me is whether we are able to enjoy the film or not… SAJ have lots to cheer about & the first was lightning quick. we will not get bored any sec ond of this film..Thats what i think will be the success of this film..I came to see some review above about SAJ..and thats y i am writing my review…SAJ is a good Entertainer…

  23. a complete entertainer…very good movie..the most stylish film in malayalam..

  24. movie is horrible i cannot believe that it is a flop movie. lalettan has flop movies this time. only average rating can be given. sagar alias jacky is only action. no story in it. no climax . they must give only 3.9/10

  25. Big B oru nalla padame aayirunnilla.maravicha mukhangalulla characters kaattikkoottiya vikriya aayirunnu athu. nadanmaar mazilu pidichu nadannal athu hollywood cinema aakumo amal? ippolitha sagarum. laletta, kadhayillatha, nirjeevamaya itharam chithrangal ozhivaakku. youth maathram kandal oru cinema vijayikkilla. families koodi talkiesukalil kayaranam. athinu kadhayulla padangal venam. red chillies, sagar… padangal ingane aarum kaanatheyum, kandavarude mukham chulippichum pottithakarumbol sathyathil dukham thonnunnu laletta. bharamaram polulla padangal select cheythu abhinayikku. casanovakal ozhivakku.iniyum enthinu ingane parayippikkanam laletta…

  26. Ithu poleyulla movies nallathannu parayunnavar malayalacinemayude shapamanu.Avar swayam thettu manasilakki thirichu varumennu namukku prathyasikkam.

  27. e film adipoli aanu ennonnum njan parayunnilla.. pakshe ellavarum parayum pole valare mosham film alla ithu.. aa randu songs, pinne jagathy iva ozhivakkiyal thanne aa film e aduthu irangiya comedy super hittukale abeshichu ethrayo nallathanu.. action scenes, cinematography pinne chila dialogues enik valare ishtamayi.. pala scenukalum valare nannayittundu.. pakshe ellam nannayi ennu parayan kazhiyilla.. enthokke aayalum kandirikkenda film aanu.. pinne e site e filminu koduthittulla rating enthu arthathilanu ennu enik manasilakunnilla.. karanam ningal kurukshethrayk 5-8/10 koduthenkil e filminu 10/10 kodukkenda varum karanam aa filmine abeshichu ethrayo nalla film aanu..

    ente rating 5/10

  28. Angane SAJ shavamayi… enthellam pukilayirunnu. malappuram kathi, thokku, kuntham , olekkede moodu…..

  29. sagar alias jacky flop anu;good review by indulekha

    2harinagar is the best vishu film

  30. The Disaster In Malayalam Film industry Sagar Alias & Red Chillies.

  31. wer is the review of LOVE IN SINGAPORE

  32. please check the review section. or click THIS link.

  33. Dear GK Murthy
    I think you have not seen the movie or somebody have told the story to you and then you wrote the review. What you expect from a gangster movie. Are you expecting some thing like serials in which hero have 2 – 3 wives or heroin have one child and whole serial searching for the same child . What should shobhana and nedumudi should do other than the story ask them to do. First you should keep in mind that it’s not family story of SAJ. Director cannot say all the life history of Nedumidi, Shoshanna, or bhava. Its only 2.5 hrs story not serial which have 1000 episode.
    You might have your own opinion but when you review some creativity you also should have some sense and imagination and should understand what the director try to portrait. What story you expect from underworld gangs. Do you expect in beach ladies with churidar and saree or prada. Do you expect violin melody bg score when gang war going on.
    I f you don’t understand or don’t like the music don’t tell that it only some sound heard not the song.
    Don’t think that I am mohanlal fan but last week I red you review and I decided to not go for this film but unfortunately I got one ticket . After I watched the film I thought that I will request you to stop this job or reviewing films.
    If you have seen this movie in tamil , hindi or English you might have given 9-10 marks . that’s malyalee.
    You have to appreciate the way the film has taken

    The shorts , the way of editing , the speed of the film, and mood every thing is good. worth for watching. afterall movie is for entertaining so this will do
    thanks

  34. sagar alias jacky is most stylish film in malayalam film industry.MEGASTAR MOHANLAL ROCKS AGAIN.

  35. Thomas paranjathu thanneyanu enikkum parayanullathu.. pandathe malayala cinemayude athe stylil vannal mathramano athu nalla cinema ennu parayan kazhiyoo??? SAJ malayala cinemayude ithe vareyulla oru reethiyilum alla.. angane allathukondu palarkkum athu ishtapettilla.. ivide review ezhuthunnna chettanum..

    oru pakka standard film aanennu parayunnilla, pakshe ningal parayunna pole athra mosham cinemayalla SAJ.. kurachu naal koodi kazhinju kanumbo manasilavum.. karanam enthenkilum puthumayullathu vannal adhyam athinodu poruthapedan kurachu samayam edukkum..

  36. സാജ് റീലിസായി ദിവസങ്ങള്‍ക്കകം ഹരിഹര്‍ നഗര്‍ റിലീസായി. അതു ഞാന്‍ ആദ്യ ദിവസം തന്നെ കണ്ടു. സിനിമ കഴിഞ്ഞ് തിയേറ്ററിനു പുറത്തു കടക്കാന്‍ ഒരു മണിക്കൂര്‍ എടുത്തു. അതേ സമയം അടുത്ത തിയേറ്ററില്‍ സാജ് കാണാന്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അതില്‍ നിന്ന് ആരാധകര്‍ പോലും സാജ് കണ്ടിട്ടില്ലെന്ന് വ്യക്‍തമാണ്. കോട്ടയത്ത് മൂന്നു തിയേറ്ററിലാണ് സാജ് റിലീസ് ചെയ്‌തത്. മൂന്നാം ദിവസം അത് ഒരു തിയേറ്ററിലായി ചുരുങ്ങി. അതേ സമയം ഒരു ആരവും ഡപ്പാംകൂത്തുമില്ലാതെ ഒരു തിയേറ്ററില്‍ റിലീസ് ചെയ്‌ത ഹരിഹര്‍നഗര്‍ ഇപ്പോള്‍ 3 തിയേറ്ററിലുണ്ട്. ആരാധകര്‍ വെറുതെ സാജിന് അനുകൂലമായി പറയാതെ അതൊന്ന് തിയേറ്ററില്‍ പോയി കണ്ട് നോക്ക്. പിന്നെ ഒന്നും മിണ്ടില്ല.

  37. ഒരു സിനിമയ്ക്ക് പ്രെക്ഷകന്റെ സാമാന്യ ബുധിക്കു നിരക്കുന്ന ഒരു കഥ വേണം… അല്ലാതെ സൂപര്‍ സ്റ്റാരിന് ഷൈന്‍ ചെയ്യന്‍ വേന്‍ഡി കഥ ഉന്‍ഡാക്കുക….അതാണ് ഈ സിനിമയ്ക്ക് പറ്റിയത്… ഫാന്‍സുകരെ രസിപ്പിക്കന്‍ വേണ്ഡി ലൊജിക്കില്ലാത്ത കഥ……. style മാത്രം കാനാന്‍ ആരും സിനിമ കാനാരില്ല…..

  38. Malayalam film industry is running short of landfill space for recent (last few years) Mohanlal & Mammotty cinemas..

    If any one has noticed…only viewable/ enjoyable films recently has been from actors except these 2 guys….I am still surprised how the producers are still taking their risk with these two…Really ‘SURPRISING’ !!! Also the recent trend in creating huge hype before the release and simultaneous release is just a marketing trick to claim maximum benefits….it doesn’t guarantee any good cinema….’DISGUSTING”…

  39. Most funnniest part here its, Asianet showed SAJ in their program ‘Hits Bazar’ in last sunday(April 26). Ivarokke areyaa ee pottanmarakunne. Ravanaprabhuvum Vamanapuravum azhchathorum odippikkunna ivarithalla athinappuravum cheyyum.
    kashtam.

  40. A question to Amal Neerad: Why dont you try for “Ithikkara Pakki Reloaded” now?
    I am sure that Lal will be there with his dates for it! Just keep in mind that,for the last 2.5 decades, we are seeing the same directors and same style.We are having lot of expectations from youngsters like you.Try to do some home work and know the pulse of audience. Director turned Lal/Madhupal know this well!

  41. 2 ഹരിഹർ നഗർ പക്ക കൂതറയാണ്‌. അതിലെ തമാശ എന്നു പറയുന്നത്‌ കണ്ട്‌ ചിരിക്കുന്നവന്മാരെ സമ്മതിക്കണം..

  42. It seems that G.K Murthy , the Critic is not having any sense about cinema… I don’t feel that SAJ is a great movie.. But at the same time it’s an offbeat action movie for malayalam…Stylish in Action and attitude… But Mr. Murthy according to you it’s 3/10 for SAJ . At the same time rated one of the worst movies malayalam had ever seen MOZ & CAT 4/10….
    Pacha malayalathil paranjal———-NAMIKKUNNU Murthy sareeeey…. Dhayavu cheythu eee panikku nikkaruthu… valla kanneer serialum cheyyan pokunnathavum uchitham!!!

  43. nalloru story koodi undayirunnel it’d b the blockbuster-09…bt illallo..

  44. orithiri nilavaramillatha cinima, BIG B yudey copy

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.