HOME

Preview: Passenger

Mamta and Nedumudi Venu

Mamta and Nedumudi Venu

ശ്രീനിവാസനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമായി പാസഞ്ചര്‍ വരുന്നു. ഒരു ഇടവേളയ്‌ക്കു ശേഷം മമ്‌ത മോഹന്‍‌ദാസ് മലയാളത്തില്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

സത്യനാഥ്   (ശ്രീനിവാസന്‍) കൊച്ചിയിലെ ഒരു എക്‍സ് പോര്‍ട്ട് കമ്പനിയുടെ  ജീവനക്കാരനാണ്. എന്നും ട്രെയിനിലാണ് പോക്കുവരവ്. ഒരു ദിവസം യാത്രയ്‌ക്കിടയിലാണ് ഇയാള്‍ നന്ദന്‍ മേനോനെ ( ദിലീപ്‌) പരിചയപ്പെടുന്നത്. ഒരു അപകടത്തില്‍ പെടുന്ന നന്ദനെ സത്യനാഥ് രക്ഷിക്കുന്നു. ഈ അപകടത്തിന്റെയും രക്ഷപ്പെടലിന്റെയും പശ്ചാത്തലത്തിലാണ് പാസഞ്ചര്‍ പുരോഗമിക്കുന്നത്.

നന്ദന്റെ ഭാര്യ അനുരാധയുടെ വേഷത്തിലാണ് മമ്ത. ഒരു ടിവി ചാനലിലെ ജീവനക്കാരിയാണ് അനുരാധ. ശ്രീനിവാസന്റെ ഭാര്യയുടെ വേഷമിടുന്നത് ലക്ഷ്‌മി ശര്‍മയാണ്.

ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, കലാഭവന്‍ മണി, മണിയന്‍പിള്ള രാജു, ഹരിശ്രീ അശോകന്‍, അനൂപ് മോനോന്‍, സോനാ നായര്‍, മണിക്കുട്ടന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നവാഗതനായ രഞ്‌ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാസഞ്ചറിനു വേണ്ടി അനില്‍ പനച്ചൂരാനും ബിജിബാലും ചേര്‍ന്ന് ഗാനങ്ങള്‍ ഒരുക്കുന്നു. കാമറ പി സുകുമാര്‍. വിജയ്‌ കമ്പൈന്‍സിന്റെ ബാനറില്‍ എസ്‌ സി പിള്ള നിര്‍മിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് സെന്‍‌ട്രല്‍ പിക്‍ച്ചേഴ്‌സാ‍ണ്.

CREDITS
Script, Direction: Ranjit Sankar
Cast: Sreenivasan, Dileep,  Mamta, Jagathy Sreekumar, Kalabhavan Mani, Maniyanpillai Raju, Harisree Asokan, Anoop Menon, Manikuttan, Sona Nair, Lakshmi Sarma, Lakshmi Krishnamoorthy etc
Lyrics: Anil Panachooran
Music: Biji Bal
Camera: P Sukumar
Producer: S C Pillai
Banner: Vijay Combines

| Zeba

Bookmark and Share Subscribe

2 Comments

  1. Feels like a good movie ………….

  2. i think this filim copying. english filim passenger may be not sure same story thread

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.