Black Daliya starring Vani Viswanath

Vani Viswanath
ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്‌ക്കു പിന്നാലെ സുന്ദരികളായ (പോക്കിരികളും) പെണ്‍കുട്ടികളെ അണിനിരത്തി ഒരു സിനിമ കൂടി വരുന്നു, ബ്ലാക്ക് ഡാലിയ. നടി വാണി വിശ്വനാഥിന്റെ ഭര്‍ത്താവും മലയാള സിനിമയിലെ പതിവു വില്ലനുമായ ബാബുരാജാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബാബുരാജും വാണിവിശ്വനാഥും ഈ സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
സേക്രട്ട് ഹാര്‍ട്ട് മെഡിക്കല്‍ കോളജിലെ പത്ത് എന്‍ ആര്‍ ഐ പെണ്‍കുട്ടികളുടെ ഗ്യാംഗിനെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. സുരേഷ് ഗോപി ചിത്രത്തില്‍ നാര്‍ക്കോ അനലിസ്‌റ്റ് ആദിത്യ വര്‍മയായി എത്തുന്നു. ശ്രീലങ്കന്‍ നടി ദുഷ്യന്ത, തമിഴ്- തെലുങ്ക് നടി സുജാ നായിഡു, പഞ്ചാബില്‍ നിന്നുള്ള ഷെറി മിനാസ് എന്നിവര്‍ പത്തു സുന്ദരിമാരില്‍ ഉള്‍പ്പെടുന്നു.
സായ് കുമാര്‍, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, സിദിഖ്, ദേവന്‍, സ്‌കന്ദ, അബുസലിം, കൊല്ലം തുളസി, അംബിക മോഹന്‍, ഉഷ, സാജു കൊടിയന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ പി സുകുമാര്‍. ഐ എസ് കുണ്ടൂര്‍, ഡോ ദീപക്ക് സ്‌നേഹ്, ജോഫി തരകന്‍ എന്നിവരുടെ വരികള്‍ക്ക് സയന്‍ അന്‍വര്‍ സംഗീതം പകരുന്നു. എം കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.
CREDITS
Script, Direction: Baburaj
Cast: Suresh Gopi, Baburaj, Vani Viswanath, Sai Kumar, Jagathy, Vijaya Raghavan, Siddique, Dushyantha, Suja Naidu, Teena Ponnamma, Ruksha, Jisna Ali, Althara, Kavitha Nair, Pavithra, Thegika, Sherry Minhas , Devan, Skantha, Niyas, Johny, Abusalim, Kollam Thulasi, Saju Kodiyan, Seema, Ambika Mohan , Usha etc
Lyrics: I S Kundoor, Dr Deepak Sneh, Jofi Tharakan
Music: Sayan Anwar
Camera: P Sukumar
Producer: M K Muhammed
Banner: M K Productions
| Zeba

