HOME

Review: Passenger

Mamta and Dileep

Mamta and Dileep

നാലു പേരുടെ ജീവിതത്തില്‍ ഒരു സംഭവമുണ്ടാക്കുന്ന ചലനങ്ങളാണ് പാസഞ്ചര്‍ എന്ന ചിത്രത്തിന്റെ മൂലക്കല്ല്. കൊച്ചിയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായ സത്യനാഥ് (ശ്രീനിവാസന്‍), ടെലിവിഷന്‍ റിപ്പോര്‍ട്ടറും എഡിറ്ററുമായ അനുരാധ നന്ദന്‍ (മമ്ത), അഭിഭാഷകനായ നന്ദന്‍ മേനോന്‍ ( ദിലീപ്‌), ആഭ്യന്തര മന്ത്രി തോമസ് ചാക്കോ (ജഗതി ശ്രീകുമാര്‍) – ഇവരാണ് ആ നാലു പേര്‍. തോമസ് ചാക്കോയ്‌ക്കെതിരെയുള്ള ഒരു വാര്‍ത്ത അനുരാധയ്‌ക്കു ലഭിക്കുന്നു. അനുരാധ അതു ടെലികാസ്‌റ്റ് ചെയ്യാതിരിക്കാനായി തോമസ് ചാക്കോ നന്ദനെ ബന്ദിയാക്കുന്നു. വളരെ യാദൃശ്ചികമായി ഇവരുടെ ജീവിതത്തിലേക്കു വന്ന സത്യനാഥ് ഈ കുടുക്കില്‍ നിന്ന് രക്ഷപ്പെടാനും മന്ത്രിക്കെതിരെയുള്ള വാര്‍ത്ത പുറത്തുകൊണ്ടുവരാനും അനുരാധയേയും നന്ദനെയും സഹായിക്കുന്നു. സത്യനാഥിനൊപ്പം സഹായത്തിന് ടാക്‍സി ഡ്രൈവറുടെ വേഷത്തില്‍ നെടുമുടി വേണുവുമുണ്ട്.

PLUSES
ഇന്നത്തെ മലയാളസിനിമയുടെ ശാപം മൂന്നാണ്: കണ്ടുമടുത്ത കഥകള്‍, കഥയില്ലാത്ത സംവിധായകര്‍, പന പോലെ വളര്‍ന്നു നില്‍ക്കുന്ന ചില താരങ്ങള്‍. ഇതില്‍ ഏതെങ്കിലും ഒരു ഘടകമില്ലാത്ത സിനിമകള്‍ മലയാളത്തില്‍ വരുന്നത് ഇക്കാലത്ത് അപൂര്‍വമാണ്; അത്തരം അപൂര്‍വതകളിലൊന്നാണ് രഞ്ജിത്ത് ശങ്കര്‍ എഴുതി സംവിധാ‍നം ചെയ്ത പാസഞ്ചര്‍. തുടക്കത്തിലുള്ള ട്രെയിന്‍ യാത്രാസീനുകളുടെ ചെറിയ ഇഴച്ചിലും ഒടുവില്‍ ടെലിവിഷനിലൂടെ നടത്തുന്ന ഉപദേശാക്രമണവും ഒഴിവാക്കിയാല്‍ കാണികളെ പിടിച്ചിരുത്താന്‍ സിനിമയ്ക്കു കഴിയുന്നുണ്ട്. മമ്ത, അണലി ഷാജിയെന്ന വില്ലന്‍ വേഷത്തില്‍ വന്ന നടന്‍ എന്നിവരുടെ കാസ്‌റ്റിങ്ങും അവരുടെ പ്രകടനവും അഭിനന്ദനീയം. സ്ഥിരം ചുമന്നുകൊണ്ടിരിക്കുന്ന സ്റ്റീരിയോ ടൈപ്പ് വേഷങ്ങളില്‍ നിന്ന് അല്പം മാറി നില്‍ക്കാന്‍ ഭാഗ്യമുണ്ടായ ശ്രീനിവാസന്‍, ജഗതി, നെടുമുടി വേണു തുടങ്ങിയവര്‍ നല്ല പ്രകടനം നടത്തി. പിരിമുറുക്കം ആവശ്യപ്പെടുന്ന കഥയ്ക്കിടയില്‍ പാട്ടുകള്‍ കുത്തി തിരുകാത്തതിന് സംവിധായകനെ (രഞ്ജിത് ശങ്കര്‍) പ്രത്യേകം അഭിനന്ദിക്കണം.

MINUSES
മൂന്നു ദിവസം അലഞ്ഞുനടന്നിട്ടും സത്യനാഥിന്റെ മുഖത്ത് ഒരു രോമം പോലും കിളിര്‍ക്കാത്തതും അനുരാധയുടെ ലിപ്‌സ്റ്റിക്ക്‌ മായാത്തതും വസ്ത്രങ്ങള്‍ കൂടുതല്‍ പുതുമയോടെ ഇരിക്കുന്നതും മറ്റും എല്ലാ മലയാളസിനിമകളിലും നമ്മള്‍ കണ്ടില്ലെന്നു നടിക്കുന്ന കാര്യങ്ങളായതുകൊണ്ട് ഇതിലും വിട്ടുകളയാം. എന്നാല്‍, തീരെ യുക്തിസഹമല്ലാത്ത അടിത്തറകളില്‍ കഥയുടെ നിര്‍ണായകമായ തിരിവുകള്‍ സംവിധായകന്‍ കെട്ടിപ്പടുത്തിരിക്കുന്നത് എങ്ങനെ കണ്ടില്ലെന്നു വയ്ക്കും? ഒരു വീഡിയോ ക്ലിപ്പിങ്ങ് ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ ഒരുപാട് സംവിധാനങ്ങള്‍ ഇന്നുണ്ട്. ഫാസ്റ്റ് ഇന്റര്‍നെറ്റ് കണക്ഷനുള്ള ലാപ് ടോപ് കൈയില്‍ വച്ചുകൊടുത്തിട്ട് നായികയെ നിസ്സഹായയായി അവതരിപ്പിച്ചത് ഒരുപാട് യുക്തിരാഹിത്യങ്ങളില്‍ ഒന്നു മാത്രം. കഥയുടെ രസച്ചരട് പൊട്ടുമെന്നതുകൊണ്ട് കൂടുതല്‍ ഉദാഹരണങ്ങള്‍ പറയുന്നില്ല.

LAST WORD
ശ്രദ്ധക്കുറവു മൂലമുള്ള യുക്തിഭംഗങ്ങളും ചെറിയ പാളിച്ചകളും ഇല്ലായിരുന്നെങ്കില്‍ Excellent എന്നു തന്നെ വിശേഷിപ്പിക്കാന്‍ കഴിയുമായിരുന്ന സിനിമ.

OUR RATING: 5 /10
(1-2: Avoid, 3-4: Not Bad, 5-6: Good, 7-8: Excellent, 9-10: Great! Please leave your rating and comments below.)

| G K Murthy

Bookmark and Share Subscribe

20 Comments

  1. • കഥ ഏതാണ്ട് മുഴുവനായി പറഞ്ഞുവല്ലോ! അത്രയും വിശദമാക്കേണ്ടതില്ലായിരുന്നെന്നു തോന്നുന്നു.
    • അണലി ഷാജി – ആനന്ദ് സാമി
    • ജഗതിയുടെ കഥാപാത്രമാണ് ഏറ്റവും മികച്ചതായി എനിക്കു തോന്നിയത്.
    • വീഡിയോ ക്ലിപ്പിംഗ് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുവാന്‍ നായികയ്ക്ക് സാധിക്കുമായിരുന്നു. അങ്ങിനെയൊന്ന് സംവിധായകന്‍ വിട്ടുകളഞ്ഞത് രസം കൊല്ലി തന്നെ. പക്ഷെ, അതല്ലാതെ സീരിയസാ‍യ യുക്തിരാഹത്യങ്ങളൊന്നും ചിത്രത്തില്‍ കാണുവാന്‍ സാധിച്ചില്ല. ചില്ലറ പ്രശ്നങ്ങള്‍ അവിടെയുമിവിടെയുമുണ്ട്, പക്ഷെ അതൊന്നും അത്ര വിസിബിളായോ, രസം കളയുന്നതായോ തോന്നിയില്ല.
    • മൂന്നു ദിവസം അലയുന്നുണ്ടോ? ഒരു ദിവസം വൈകുന്നേരം ഓഫീസില്‍ നിന്നും തിരിക്കുന്നു – പിറ്റേ ദിവസം സത്യനാഥിന്റെ അസ്വാഭാവിക ദിനം – അന്നു വൈകുന്നേരം സത്യനാഥ് വീട്ടില്‍ തിരികെയെത്തുന്നു. ഒരൊറ്റ ദിവസത്തെ കഥയാണ് ഈ ചിത്രം.
    • റേറ്റിംഗ് അല്പം കുറഞ്ഞുപോയി. 4 കിട്ടിയ മോസ് & ക്യാറ്റില്‍ നിന്നും 1 പോയിന്റ് മാത്രം കൂടുതല്‍! എന്റെ റേറ്റിംഗ് 7.5/10

  2. This is the third malayalam movie (after July 4 and Hallo) which is copying the plot of the English movie ‘cellular’. you can see an entire portion of this movie lifted in mohanlal starrer ‘Halo’. http://en.wikipedia.org/wiki/Cellular_(film)

  3. This is not a good film. I lost my time and cash. Nothin to public. all are i have seen in different film. My rate is 1-2.

  4. The i think Passenger is a good movie. a different story. most of the characters in this movie is good.

  5. Everyone who gives a negative review for Passenger is making a strong mistake. It’s one of the awesome movies that have happened in Malayalam in the recent years.

    I didn’t expect MovieRaga to come up with a review like this. You are a place where people come for honest and genuine review but this time you seem a lot biased.

    It is so unfortunate that you think a review is incomplete without listing about long MINUSES. What people want is so scientifical breakdown of scenes whether the lipstick is faded or not. What the need is, Comparitive reviews.

    This one stands out from all the rest.

    And you seem the fact that she dint upload the movie to youTube as stupidness. Be sensible. A matter of such importance couldn’t be uplaoded somewhere. It needs to be genuine and authoritative. That’s why they insisted on showing TV.

    And please think, with about 30 mins more for the event, where would things be, if she uploaded the video and stuff ?

    I’m not being negative to you, nor am I being offensive. Just couldnt accept the review you’ve given for a wonderful movie.

    I love movieRaga for its honest reviews, and that’s exactly why I said this much.

    I would like to see a reply to this comment.
    Cheers. Thanks.

  6. thanks aravind, for sharing your views and for branding us as a place where people come for honest and genuine reviews. we are honoured. i expect krishna murthy, the reviewer, to comment his thoughts on what you said about passenger. continue to enjoy movieraga.

  7. @editor
    Good to see your reply.

    @Krishna Murthy
    You haven’t mentioned the much important fact that the Director – Renjith Shankar is a true first timer with no experience as any do-director nor he has got any degree from any film school.
    And the work he’ve done deserves tons of appreciation.

    I must again say, it is really unfortunate that you classified this movie with a rating of 5, which even average quality films have been getting. I don’t mean you should rate it 9 or 10, but it deserves much more than 5.

    And Editor, is there some way I can contact any crew/cast of this over web ?

    Thanks for the reply. Glad to see that you’re interacting with your readers, rather than stuffing up reviews and ranking on search engines.

    Cheers !

  8. i agree with aravind. it should get at least 6 or 7. if you can give moss n’ cat a 4, then passenger should get a lot more than a 5

  9. ee negative comments idunnavarokke lalinteyum mammottyudeyum fans aakum. Jealousykku marunnilla. ivarodu Paranjittu karyavumilla. Dileepum Sreeniyum Jayaramum Mukeshum Jagadishum okkee shine cheyumbol ee BHAGAVANum SAGAR Alias JACKYum okke kurachu LOve inu vendi SINGAPOREil thendi nadakkukayalle. Full CURRENCYum kondu HARIHAR NAGARile cherukkanmar BHAGYADEVATHAeyum kootti oru PASSENGERil keri poyallo.

  10. പ്രിയപ്പെട്ടവരേ, പ്രതികരണങ്ങള്‍ക്ക് നന്ദി. തല്ലിപ്പൊളി സിനിമകള്‍ മാത്രം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളത്തില്‍ പാസഞ്ചര്‍ ഒരു വലിയ ആശ്വാസവും വ്യതിയാനവും ആണെങ്കിലും അതൊരു Great സിനിമയാണെന്ന് വിശ്വസിക്കാന്‍ സത്യമായും എനിക്കു മനപ്രയാസമുണ്ട്; അനൂപ് ചൂണ്ടിക്കാണിച്ചിരിക്കുന്ന മോഷണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. യുക്തിരാഹിത്യങ്ങളേക്കുറിച്ച് ആലോചിക്കാന്‍ ഇട നല്‍കാത്തത്ര വേഗത്തില്‍ സിനിമ കൊണ്ടുപോകുന്നു എന്നതാണ് പാസഞ്ചറിന്റെ വിജയം. അല്ലാതെ, യുക്തിഭദ്രമായ ആഖ്യാനം നടത്തിയെന്നതല്ല. അതിവേഗം, മികച്ച കൈയടക്കത്തോടു കൂടി, കഥ അവതരിപ്പിക്കാന്‍ കാണിച്ച സാമര്‍ഥ്യം അതിലെ പഴുതുകളടയ്‌ക്കുന്നതിലും കാണിച്ചിരുന്നെങ്കില്‍ ഞാന്‍ ഈ സിനിമയ്‌‌ക്ക് പത്തില്‍ ഒന്‍പതും കൊടുക്കാന്‍ തയാറായേനെ.

    ഒരു ഉദാഹരണത്തിന്, വീഡിയോ ക്ലിപ്പിന്റെ കാര്യം മാത്രം എടുക്കാം. (ഹരീ & അരവിന്ദ്, ഇന്റര്‍നെറ്റിന്റെ കാര്യം മറന്നേക്കൂ. നമ്മുടെ നാട്ടില്‍ അത് ഇപ്പോഴും ഭൂരിപക്ഷത്തിന്റെ മാധ്യമമായിട്ടില്ല. ഈ ദൃശ്യങ്ങള്‍ യൂ ട്യൂബിലോ മറ്റോ ലോഡ് ചെയ്ത് മന്ത്രിയെ താഴെയിറക്കുന്നതായി കാണിച്ചിരുന്നെങ്കില്‍ ജനം തിയറ്ററിലിരുന്ന് കൂവിയേനെ!) വീഡിയോ ദൃശ്യങ്ങള്‍ കോപ്പി ചെയ്ത ഫോണുമായി സത്യനാഥ് ചാനലിന്റെ ഓഫീസില്‍ ചെന്ന് ബോര്‍ഡ് റൂമില്‍ ഇടിച്ചു കയറി ചെയര്‍മാനെ കാണുന്ന സീക്വന്‍സ് ഏതൊരു തറ സംവിധായകന്റെ സിനിമയിലും പ്രതീക്ഷിക്കാവുന്ന ഡ്രാമയാണ്. രഞ്ജിത് ശങ്കര്‍ ഇത്തിരി തല പുകച്ചിരുന്നെങ്കില്‍ ഇതിലും എത്രയോ രസികന്‍ വഴികള്‍ അനുരാധയ്‌ക്ക് മുന്നില്‍ തുറന്നിടാമായിരുന്നു! ഇതിലും എത്രയോ ബ്രില്യന്റ് ആയ സംഭവങ്ങള്‍ നമുക്ക് കാണാമായിരുന്നു!

    പത്തില്‍ പത്തും നല്‍കാന്‍ കാണികളെ നിര്‍ബന്ധിക്കുന്ന ഒരു ചിത്രവുമായി രഞ്ജിത് ശങ്കര്‍ വീണ്ടും വരുമെന്നാണ്‌ എന്റെ വിശ്വാസം. അതിനായി പ്രാര്‍ഥിക്കുന്നു, അതിനായി കാത്തിരിക്കുന്നു.

  11. anyway this is going to a big hit by word of mouth….

  12. ഹലോ
    പാസഞ്ചര്‍ എന്ന സിനിമ എനിക്കു വളരെ ഇഷ്ടപ്പെട്ടു. മോഹന്‍ ലാലിനും മമ്മൂട്ടിക്കും അതു പോലെയുള്ള സൂപ്പര്‍ സ്റ്റാറുകള്ക്കും മാത്രം കയ്യടി കിട്ടുന്ന ഇക്കാലത്ത് പാസഞ്ചര്‍ പോലെ ഒരു സിനിമ മലയാളത്തിനു ആവശ്യമാണ്. പിന്നെ അനൂപ് പറഞ്ഞ കോപ്പി: മലയാളം സിനിമകള്‍ കൂടുതല്‍ കാണുന്ന സാധാരണക്കാര്‍ കൂടുതലുള്ള കേരളത്തില്‍ ഒരു പടം കോപ്പിയായാല്‍ എന്താ അനൂപേ കുഴപ്പം ? സിനിമ നന്നായാല്‍ പോരെ? ഇത്തരത്തിലുള്ള സിനിമകള്‍ മലയാളത്തില്‍ ഇനിയും വരണം.
    പിന്നെ നായിക ആ വിഡിയോസ് നെറ്റില്‍ കൊടുത്തിരുന്നുവെങ്കില്‍ നായകന് എന്തു സംഭവിക്കുമായിരുന്നു? ഈ സിനിമയിലെ വില്ലനും വളരെ നന്നായിരുന്നൂ. മലയാളികള്‍ ഇത്തരം സിനിമകള്‍ ആസ്വദിക്കേണ്ട സമയമായിരിക്കുന്നു. സൂപ്പര്‍ സ്റ്റാറുകള്‍ നമുക്കു വലിയ പ്രതീക്ഷകള്‍ തരാത്തിടത്തോളം കാലം ഇത്തരം സിനിമകള്‍ മലയാളികള്ക്കു ആശ്വാസമാണ്

  13. തീര്‍ച്ചയായും ഇത് നല്ല ഒരു സിനിമ ആണ് .സൂപ്പര്‍ സ്റ്റാറുകള്ക്കും ഇതൊരു പാഠം ആണ് . rating കുറഞ്ഞു പോയി .my rating 7/10.

  14. murthy paranjathu kurachu shariyanu. pakshe logic alpam kuranju ennum paranju 1 or 2 marks kurakkunnathu shariyalla. marunninu polum yukthi illatha cinemakal irangumbol ee chithrathile oru pardonable mistakine ingane peruppichu kaanikkandayirunnu. 5 marks enthu kaaranam kondayalum ee filminu cherunnathalla.

    For example, crazy gopalan enna filminu same 5 aanu koduthathu. athil enthu logic aanu ullathu. Crazy gopalanum Passengerum ore standardilulla movies aanennu believe cheyyan vishamamundu.

    Athupole thanne passengerum 2 harihar nagarum same standardilulla movies aanu. Chilappol oru step munnilaanu passenger. Ennittum 2 harihar nagarinu 7 marks. Ee filminu enthu mathram logic undu. Logicinte perum paranju athinu marks reduce cheythillallo. Passenger, in fact, is a better film than 2 harihar nagar since it conveys a strong social message. On the other hand, harihar nagar is just an entertainer. Also 2 harihar nagar’s 2nd half and climax seems to be very weak and dragging compared to passenger which has a thrilling climax and 2nd half.Ee review kurachu biased ayittu thonnunnu.Passengerinnu 7 koduthilellum at least oru 6 enkilum kodukkanam ennu enikku thonnunnu.

  15. കൊടുത്ത റേറ്റിങ്ങ് വളരേ കുറഞ്ഞുപോയി. വളരെ നല്ല സിനിമയായിരുന്നു. ചെയര്‍മാനെ കാണുന്നതുപോലെ ചെറിയ ചെറിയ പോരായ്മകള്‍ നമ്മള്‍ ക്ഷമിക്കണം.. പുതുമുഖ സംവിധായകനല്ലേ. 100% നല്ല സിനിമതന്ന് കണ്ണേറ് കിട്ടിയാലോ ;)

  16. Very Good Movie..

  17. #ഓരോ സംഭവങ്ങളേയും യുക്തിസഹമായി കോര്‍ത്തിണക്കുന്നതില്‍ തിരക്കഥാകൃത്ത് വിജയിച്ചിട്ടുണ്ട്.

    #ചിത്രത്തിലുടനീളം ആവശ്യമായ മിതത്വം പാലിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തിയ രഞ്ജിത് അവസാന ഭാഗങ്ങളില്‍ അല്പം വലിച്ചുനീട്ടിയത് ചിത്രത്തിന്റെ നിറമല്പം കുറയ്ക്കുന്നുണ്ട്, ആ ഭാഗങ്ങളില്‍ അല്പം യുക്തിരാഹിത്യവും ചൂണ്ടിക്കാട്ടുവാനാവും.

    #സാധാരണതകളില്‍ നിന്ന് അസാധാരണതകളിലേക്ക് ചിത്രം വികസിക്കുമ്പോഴും, ഒരു കഥാപാത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്ത സാഹചര്യങ്ങളിലുള്ള മറ്റൊന്നിലേക്കെത്തുമ്പോഴും സാങ്കേതികഭാഷയില്‍ വ്യതിയാനമൊന്നും ഉണ്ടാവുന്നില്ല എന്നതൊരു കുറവായി പറയാം.

    #ആക്ഷന്‍ രംഗങ്ങള്‍ക്കായി പ്രത്യേകമൊരു സംവിധായകന്‍ ചിത്രത്തിനില്ല, അങ്ങിനെയൊരു സംവിധായകന്റെ ആവശ്യം വരുന്ന രീ‍തിയില്‍ സംഘട്ടന/സംഘര്‍ഷ രംഗങ്ങളും ചിത്രത്തിലില്ല. (മാഫിയ ശശിക്ക് തുടക്കത്തില്‍ നന്ദി പറഞ്ഞിട്ടുണ്ട്, ചെറിയ സഹായങ്ങള്‍ അദ്ദേഹം ചെയ്തുകൊടുത്തിട്ടുണ്ടാവാം.) ആമാനുഷിക സംഘട്ടനങ്ങളും, സംഭവങ്ങളും ഇത്തരമൊരു ചിത്രത്തില്‍ ഒഴിവാക്കുവാന്‍ സംവിധായകന്‍ ധൈര്യം കാണിച്ചു എന്നതും വേറിട്ട ഒരു അനുഭവമാണ്

  18. This is just a simple reply to the note that this movie is a copy of 2005 thriller Cellular. I think the one who mentioned the similarity didnt even saw the movie. The only similarity is that, in both the movies mobile phone does a crucial role. Pinneyum venel parayaam, thikachum stranger ayya oraalannu randu cinemakalilum alukale sahayikunathu…alathe vere banthanghal onnum ella…. Halo do have copied some scenes from the movie cellular(to mention cellular is a copy of a low budget austrian/french movie)
    Even though the movie do have many loose threads, we should admit that this is completely different from any other recent malayalam movies. What our industry needs, good scripts and better directors!! allathe planeil kayaraan arra manikuur nadakkuna nayakanmareyyum, thannte kochu mollude prayamulla pennine premikuna kelavanmareyum alla…

  19. പാസഞ്ചര്‍ – മലയാള സിനിമയുടെ പതിവ് വഴികളില്‍ നിന്ന് ഒരു വേറിട്ട സഞ്ചാരം. രഞ്ജിത്ത് ശങ്കര്‍ എന്ന നവാഗത സംവിധായകന്‍റെ സാഹസികമായ ചുവടു വെപ്പ് മുന്‍പ് ദൃശ്യമല്ലാത്ത കാഴ്ച്ചയുടെ നവീനമായ രൂപങ്ങള്‍ തീര്‍ക്കുന്നു. രണ്ടു മണിക്കൂര്‍ കൊണ്ട് വിരസമല്ലാത്ത ഷോട്ടുകളിലൂടെ ഈ ചിത്രം പാഞ്ഞു പോകുന്നു. സാധാരണക്കാരനായ ഒരാള്‍ അസാധാരണമായ ജീവിത സാഹചര്യങ്ങളിലേക്ക്, അയാള്‍ പോലും അറിയാതെ എത്തിപ്പെടുന്നതിന്റെ
    യാദൃശ്ചികത നമുക്കറിയാവുന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ നിന്ന് പറയുകയാണ്‌ പാസഞ്ചര്‍. ധീരനായ ഒരു നായകന്‍ ഇവിടെയില്ല. അയാളുടെ അമാനുഷികമായ പ്രകടനങ്ങളും. മറിച്ചോ? നിഗ്രഹ വേഷങ്ങളുടെ വേതാള നൃത്തത്തിന് മുന്നില്‍ വാക്കുകള്‍ കൊണ്ട് ദുര്‍ബലമായ പ്രതിരോധം തീര്‍ക്കുന്ന നായകന്‍ മാത്രം.
    സംഘട്ടനത്തിനു സമയമായി എന്ന് ഒരു പതിവ് ചലച്ചിത്ര ആസ്വാദകന് ഉള്‍വിളി ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍, അതിനു വിപരീതമായ ദൃശ്യങ്ങള്‍ കോര്‍ക്കാന്‍ സംവിധായകന്‍ കാണിച്ച സാമര്‍ത്ഥ്യം പ്രശംസനീയം. ഈ ഒരു സവിശേഷത തന്നെയാണ് പാസഞ്ചര്‍ എന്ന ചിത്രത്തെ പ്രസക്തമാക്കുന്നത്‌. പ്രേക്ഷകരുടെ കണ്ടു ശീലിച്ച കാഴ്ചാശീലങ്ങളെ മറികടക്കുന്ന, ഉള്‍ക്കാഴ്ച നിറഞ്ഞ ഒരു ഡ്രൈവിംഗ്. രഞ്ജിത്ത് ശങ്കര്‍ ഞങ്ങള്‍ ഇനി നിങ്ങളിലും പ്രതീക്ഷ അര്‍പ്പിക്കുന്നു.

  20. Excellent movie.. Congrats to entire team of passenger..

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.