HOME

Review: Black Daliya

Vani Viswanath

Vani Viswanath

I know what you did last summer? എന്ന സിനിമയുടെ മണമുള്ള പശ്ചാത്തലത്തിലാണ് നടന്‍ അഡ്വ. ബാബുരാജ് സംവിധായകനാകുന്ന ബ്ലാക്ക് ഡാലിയ ഇതള്‍ വിരിയുന്നത്. കുറേ തല തെറിച്ച പെണ്‍കുട്ടികളാണ് ഈ സസ്‌പെന്‍സ് ത്രില്ലറിന്റെ കേന്ദ്രഭാഗത്ത്. ഒരു രാത്രി പാര്‍ട്ടിയും നൃത്തവുമൊക്കെ കഴിഞ്ഞ് മടങ്ങിയ ഈ പെണ്‍സംഘത്തിന്റെ കാറിനു മുന്നില്‍ പെട്ട് ഒരാള്‍ മരിക്കുന്നു. പെണ്‍കുട്ടികളുടെ ശനിദശ അപ്പോള്‍ തുടങ്ങുകയാണ്. ഈ സംഘത്തില്‍ നിന്ന് ഓരോരുത്തരായി മരിക്കാന്‍ തുടങ്ങുന്നു. കേസ് അന്വേഷിക്കുന്നത് അന്‍‌വര്‍ (അഡ്വ. ബാബുരാജ്) എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. അന്വേഷണം പൂര്‍ത്തിയാക്കാനാകാതെ അന്‍‌വര്‍ മാറിയപ്പോള്‍ പകരം വന്നത് തീപ്പൊരി ഓഫീസറായ ഡെയ്‌സിയാണ് (വാ‍ണി വിശ്വനാഥ്). പിന്നീട് ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങള്‍ പുറത്തു വരുന്നതോടെ കാര്യങ്ങള്‍ മാറി മറിയുന്നു.

PLUSES
വെറുമൊരു ഗുണ്ടാനടനായി മാത്രം നമ്മള്‍ പരിചയപ്പെട്ടിട്ടുള്ള ബാബുരാജ്‌, മോശമല്ലാത്ത ചലച്ചിത്രകാരനും നല്ല ഭര്‍ത്താവുമാണെന്ന് ഈ ചിത്രം തെളിയിക്കുന്നു. അതിശക്‍തമായ വേഷമാണ് ബാബുരാജ് ഭാര്യ വാണിക്കു നല്‍കിയിരിക്കുന്നത്. അവര്‍ അതു നന്നായി അവതരിപ്പിച്ചിട്ടുമുണ്ട്. ബാബുരാജ് അവതരിപ്പിച്ച അന്‍‌വര്‍ എന്ന പൊലീസ് കഥാപാത്രവും നന്നായി. പത്തു പെണ്‍കുട്ടികളെയും ഫാഷന്‍ പരേഡിനെന്ന പോലെ അണി നിരത്താതെ വ്യക്‍തിത്വമുള്ള കഥാപാത്രങ്ങളാക്കാന്‍ കഴിഞ്ഞു. ഭേദപ്പെട്ട സസ്‌പെന്‍സ് ഒരുക്കാനും സാധിച്ചിട്ടുണ്ട്.

MINUSES
ആദ്യം പറഞ്ഞ ഹോളിവുഡ് സിനിമ മുതല്‍ റെഡ് ചില്ലീസും ചിന്താ‍മണി കൊലക്കേസും രാക്കിളിപ്പാട്ടും വരെയുള്ള പല ചിത്രങ്ങളും ബ്ലാക്ക് ഡാലിയ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഓര്‍മയില്‍ വരും. വയലന്‍സും കൊലപാതകപരമ്പരയും കുട്ടികളുമായി വരുന്ന കുടുംബപ്രേക്ഷകരെ വിഷമിപ്പിച്ചേക്കാം. ഇത്തിരി വലിഞ്ഞു നീണ്ട തുടക്കവും പിരിമുറുക്കം നഷ്ടപ്പെട്ട അവസാനവുമാണ് ബ്ലാക്ക് ഡാലിയയുടെ പ്രധാന ബാധ്യതകള്‍.

LAST WORD
വലിയ പ്രതീക്ഷയൊന്നുമില്ലാതെ പോയാല്‍ രസിക്കാനിടയുള്ള സിനിമ.

OUR RATING: Not Bad
(Please leave your rating and comments below.)

| G K Murthy

Bookmark and Share Subscribe

3 Comments

  1. Better than Passenger

  2. Really insane movie.
    Passenger is an example, how movies should be.

    And Sreekumar (the one commented above me), I dont understand how in world did you happen to like BD more than Passenger.

    Strongly, strange.

  3. Mr Murthy, Is Baburaj a cose relative of you.
    Poor film, Poor review

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.