HOME

Review: Bhagavan

Mohanlal and director Prasanth Mampilly

Mohanlal and director Prasanth Mampilly

കുട്ടിക്കാലത്ത്, ഇരുമ്പു കൈ മായാവി പോലെയുള്ള കണ്ണാടി വിശ്വനാഥന്റെ ചിത്രകഥകള്‍ ആവേശത്തോടെ വായിക്കുകയും മുതിര്‍ന്നപ്പോള്‍ അതിലെ ഡയലോഗുകള്‍ (ഒരു സാമ്പിള്‍: ങേ.. ഒരു വെടിയുണ്ട വരുന്നുണ്ട്, മാറിയേക്കാം) ഓര്‍ത്തോര്‍ത്ത് ചിരിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അതേ ചിരി ആവര്‍ത്തിക്കാന്‍ അവസരം തരുന്ന സാധനമാണ് (ക്ഷമിക്കണം, ഇതിനെ സിനിമ എന്നു വിളിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്.) ഭഗവാന്‍. സമയം കിട്ടുമ്പോഴൊക്കെ ഭഗവാന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നായകന്‍ നേരത്തെ പറഞ്ഞ സാമ്പിള്‍ ഡയലോഗിനെ കടത്തിവെട്ടുന്ന ആത്മഗതങ്ങള്‍ ടൈറ്റിലിനൊപ്പം തന്നെ വിതറിത്തുടങ്ങും.

ഗൈനക്കോളജിസ്‌റ്റാണ് ഡോ ബാലഗോപാല്‍ (മോഹന്‍ലാല്‍)‍. അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്ന് ആഭ്യന്തരമന്ത്രി സക്കറിയ തോമസിന്റെ (ശിവജി ഗുരുവായൂര്‍ ) നവജാതശിശു അടക്കം മൂന്നു കുഞ്ഞുങ്ങളെ തീവ്രവാദികള്‍ തട്ടിയെടുക്കുന്നു. കൂടാതെ, ആശുപത്രിയില്‍ ബോംബ് വച്ചിട്ടുണ്ട്. കേരളത്തിന്റെ പല ഭാഗത്തും ബോംബ് സ്‌ഫോടനങ്ങള്‍ പ്ലാന്‍ ചെയ്‌തിട്ടുമുണ്ട്. ഞെട്ടിപ്പിക്കുന്ന ഈ വിവരം അറിഞ്ഞ ഡോക്‍ടര്‍ പത്രപ്രവര്‍ത്തകയായ ഭാര്യയെ (ലക്ഷ്‌മി ഗോപാലസ്വാമി) വിവരം അറിയിക്കുന്നു. ഉടന്‍ തന്നെ അവര്‍ എഴുന്നേറ്റ് അറ്റന്‍‌ഷനായി നിന്ന് അഞ്ചു മിനിറ്റില്‍ കുറയാത്ത ഒരു പാട്ടു പാടും!!

ഭാര്യയുടെ പാട്ടു കഴിയേണ്ട താമസം ഡോക്ടര്‍ ബാലഗോപാല്‍ കുട്ടികളെ തട്ടിയെടുത്ത തീവ്രവാദിയെ കീഴടക്കും; കുഞ്ഞുങ്ങളെ രക്ഷിക്കും. പിന്നെ തീവ്രവാദിയുടെ മെയില്‍ അക്കൌണ്ട് തുറന്ന് പരിശോധിക്കുകയും അതിലെ വിവരങ്ങള്‍ ഭാര്യയ്‌ക്ക് ഇ മെയില്‍ അയയ്‌ക്കുകയും ചെയ്യും. (അദ്ദേഹം ഭഗവാനായതുകൊണ്ട് യൂസര്‍ നെയിമോ പാസ്‌വേഡോ ഒന്നും അറിയേണ്ട കാര്യമില്ല.) ആശുപത്രിയില്‍ വച്ചിരിക്കുന്ന ബോംബ് അപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്നും അത് ഏതു നിമിഷവും പൊട്ടിത്തെറിക്കാമെന്നും അറിയാമെങ്കിലും അക്കാര്യമൊക്കെ വിട്ട് ഡോക്‍ടര്‍ ഒരു അഞ്ചു മിനിറ്റിന്റെ പാട്ട് പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കും. (പാട്ടുകാരിയുടെയല്ലേ ഭര്‍ത്താവ്; മോശമാക്കരുതല്ലോ!) ഈ പാട്ടു കഴിഞ്ഞ് രണ്ടു ചുവടു നടക്കുമ്പോള്‍ ഒരു നാലു മിനിറ്റിന്റെ കവിതയും ചൊല്ലും ഇദ്ദേഹം.

കീഴടക്കിയ തീവ്രവാദിയുടെ കൈകള്‍ ഒരു ചാക്കുനൂല്‍ കൊണ്ട് പോലും കെട്ടിയിടാതെയാണ് അതീവബുദ്ധിമാനായ ഭഗവാന്‍ ഡോക്‍ടര്‍ പാട്ടും പാടി പോകുന്നത്. (ആ ബുദ്ധി നമുക്ക് അപ്പോള്‍ പിടികിട്ടില്ല. അവസാനമാകുമ്പോള്‍ ഈ തീവ്രവാദി ഒരു പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിയും വച്ച് പ്രത്യക്ഷപ്പെടാനുള്ളതാണ്. ഭഗവാനായ ഡോക്‍ടര്‍ക്ക് അതെല്ലാം അറിയാം!)

അപ്പോഴാണ് വളരെ വലിയൊരു പ്രശ്‌നം ഡോക്‍ടറുടെ മുന്നിലെത്തുന്നത്: തീവ്രവാദിയുടെ പിടിയില്‍ നിന്നു മോചിപ്പിച്ച കുഞ്ഞുങ്ങളെ ഒന്നിച്ചു കിടത്തിയിരിക്കുകയാണ്; അതില്‍ ഓരോ കുഞ്ഞും ആരുടേതെന്ന് ഉടന്‍ കണ്ടുപിടിച്ചില്ലെങ്കില്‍ ആകാശം കുറച്ച് അടര്‍ന്നു വീഴാന്‍ സാധ്യതയുണ്ടല്ലോ. അതുകൊണ്ട്, പൊട്ടാന്‍ പോകുന്ന ബോംബില്‍ നിന്ന് ഈ കുഞ്ഞുങ്ങളെയടക്കം നൂറു കണക്കിനു ആളുകളെ രക്ഷിക്കുകയെന്ന പ്രാധാന്യം കുറഞ്ഞ കാര്യം മാറ്റി വച്ച് ഡോക്‍ടര്‍ കുട്ടികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തുന്നു.

ഡോക്ടറുടെ ഉത്തരവാദിത്തപൂര്‍ണമായ ഈ കൃത്യനിര്‍വഹണത്തിനിടെ ആഭ്യന്തരമന്ത്രിയെ തീവ്രവാദികള്‍ റാഞ്ചിയെടുത്ത് ആശുപത്രിയുടെ മുകളിലേക്ക് കൊണ്ടുപോകുന്നുണ്ട്. എന്നിട്ട്‌ തോക്കും പിടിച്ച് ഒറ്റ നില്പാണ്. മന്ത്രിയെ കൈയില്‍ കിട്ടിയിട്ടും ഇവരെന്താ അവരുടെ ലക്ഷ്യം നേടാനായി ഒന്നും ചെയ്യാതെ വെറുതെ തോക്കും പിടിച്ച് നില്‍ക്കുന്നതെന്ന് എത്ര ആലോചിച്ചാലും നമുക്ക് മനസ്സിലാകില്ല. (സത്യത്തില്‍, ഈ സിനിമയിലെ ഏറ്റവും വലിയ സസ്‌പെന്‍സാണിത്. സിനിമ കഴിഞ്ഞാലും നമുക്കത് മനസ്സിലാകില്ല; അത്ര ഗംഭീര സസ്‌പെന്‍സ്‌.)

ഇവരിങ്ങനെ നിന്നും നമ്മള്‍ ഇവരുടെ നില്പ് കണ്ടും തളര്‍ന്നു കഴിഞ്ഞെന്ന് ഉറപ്പാകുമ്പോള്‍ ഭഗവാന്‍ ഡോക്ടര്‍ പാട്ടും തിരിച്ചറിയല്‍ പരേഡുമൊക്കെ കഴിഞ്ഞ് ഒരു ലാപ്‌ടോപ്പും പിടിച്ച് ആശുപത്രിയുടെ മുകളില്‍ എത്തും. തീവ്രവാദികള്‍ക്ക് ഇ മെയില്‍ അയച്ച് അവരെ തന്ത്രപൂര്‍വം കുടുക്കിലാക്കുന്ന ഗംഭീരവും അതിസാഹസികവുമായ കലാപരിപാടിയാണ് പിന്നെ നടക്കുന്നത്. (ഇദ്ദേഹത്തിന്റെ ഇ മെയില്‍ വരുമെന്ന് അറിയാവുന്നതുകൊണ്ടായിരിക്കും തീവ്രവാദികള്‍ എപ്പോഴും ലാപ്‌ടോപ്പുമായാണ് നടപ്പ്. )

ഇതിനിടെ, ഡോക്‍ടറുടെ ഭാര്യയില്‍ നിന്ന് വിവരം ലഭിച്ച പൊലീസ് സംഘം കേരളം മുഴുവന്‍ നടന്ന് ബോംബുകള്‍ നിര്‍വീര്യമാക്കുന്നുണ്ട്. എന്നിട്ടും ആഭ്യന്തര മന്ത്രിയും കുടുംബവും കുടുങ്ങിക്കിടക്കുന്ന ആശുപത്രിയിലേക്ക് അവര്‍ തിരിഞ്ഞു നോക്കുന്നു പോലുമില്ല. (ഒരുപക്ഷേ, മന്ത്രി തീരുന്നെങ്കില്‍ തീരട്ടെ എന്നു വിചാരിച്ചായിരിക്കാം.) ഒടുവില്‍ അവര്‍ എത്തുമ്പോഴേക്കും നമ്മുടെ ഭഗവാന്‍ ഡോക്‌ടര്‍ എല്ലാ പണിയും തീര്‍ത്ത് വെടിപ്പാക്കി വയ്ക്കും. ധീരതയ്ക്കുള്ള സമ്മാനത്തിന് തൊട്ടടുത്തെത്തി എളിമയോടെ നില്‍ക്കുന്ന ഡോക്‌ടറെ അഭിനന്ദിക്കുന്ന പണി മാത്രമേ അവര്‍ക്കുള്ളു.

PLUSES
ഒറ്റ ദിവസം കൊണ്ട് ഒന്നര മണിക്കൂറിലധികം നീളുന്ന കമേഴ്‌സ്യല്‍ ചിത്രം ഷൂട്ട് ചെയ്തതിന്റെ റെക്കോഡാണ് ഈ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന പ്രധാന നേട്ടങ്ങളിലൊന്ന്. എന്നാല്‍, ഒന്നര മണിക്കൂര്‍ കൊണ്ട് തീര്‍ന്നു കിട്ടും എന്നതാണ് ഈ ലീലാവിലാസത്തിന്റെ ഒരേയൊരു മെച്ചം.

LAUGHING POINTS
ഇതുവരെ പറഞ്ഞതു കൂടാതെ, പൊട്ടിച്ചിരിക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ വേറെയുമുണ്ട് ഇതില്‍. ഇതാ ചിലത്:
> ഒരു പച്ച അമ്പടയാളം അയച്ച് ബോംബ് നിര്‍വീര്യമാക്കുന്ന സാങ്കേതികവിദ്യ. ഈ അമ്പടയാളം കാണുമ്പോള്‍ ബോംബ് ചുവന്ന നിറത്തില്‍ മിന്നും. അതിനു നേരെ മെല്ലെ മെല്ലെ ചെല്ലുന്ന അമ്പ്‌ ചുവപ്പില്‍ കയറുമ്പോള്‍ DIFFUSED എന്ന് എഴുതി വരും. അതോടെ ബോബ് ശൂ! ഒരു തവണ കണ്ടിട്ട് ഈ സാങ്കേതികവിദ്യയില്‍ വിശ്വാസം വരാത്തവര്‍ക്കു വേണ്ടി ഇത് നാലഞ്ചു തവണ ആവര്‍ത്തിക്കുന്നുമുണ്ട്. (രണ്ടോ മൂന്നോ തവണ കാണിക്കാത്ത ഒറ്റ ഷോട്ട് പോലും ഇതിലില്ല. ലോകസിനിമാചരിത്രത്തില്‍ തന്നെ ഇതൊരു സംഭവമാകാനാണിട.)
> ലാപ്‌ടോപ്പില്‍ പെന്‍ ഡ്രൈവ് കുത്തി വച്ച് ബോംബ് പൊട്ടിക്കുന്ന വിദ്യ. (എന്താ അതിന്റെ ഒരു impact! മൊസാദ് എങ്ങാനും അറിഞ്ഞാല്‍ മൊത്തമായി വാങ്ങിക്കൊണ്ടു പോകും.)
> വെറുതെ പത്രവും വായിച്ച് കുത്തിയിരുന്ന തീവ്രവാദി പത്തു മിനിറ്റിനു ശേഷം കുട്ടികളെ തട്ടിയെടുത്തു കഴിയുമ്പോള്‍ ഭക്ഷണം വേണമെന്നു പറയുന്നത്. വയറു നിറച്ച് ബിരിയാണി കഴിക്കാനുള്ള സമയം അയാള്‍ പത്രവും പിടിച്ച് ഇരിക്കുന്നുണ്ട്.
> ഭഗവാന്‍ ഭക്ഷണവുമായി പോകുന്ന പോക്ക് അതിലും ഗംഭീരം; നമ്മള്‍ ചിരിച്ചു ചിരിച്ച് മരിക്കും!
> പശ്ചാത്തലസംഗീതത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നമുക്ക് ചിരി വരും.
ഇനിയും ഒരു രണ്ടു ഡസന്‍ തമാശകളെങ്കിലും എഴുതാനുണ്ട്. ഇപ്പോള്‍ തന്നെ ആവശ്യത്തിനായതുകൊണ്ടു മാത്രം നിര്‍ത്തുന്നു.

LAST WORD
ഇതു സിനിമയല്ല, ഒരു സംഭവമാണ്; കാണികള്‍ ഭഗവാനേ എന്നു വിളിച്ചു പോകുന്ന മഹാസംഭവം!

OUR RATING: Escaaaaape!
(Please leave your rating and comments below.)

| G K Murthy

Bookmark and Share Subscribe

26 Comments

  1. Ithinu comments parayunnnathu sheriyalla,Avarude arivu illayma kondu cheytha thettu anu.Padathinte titile ishttapettathu kondanu Mohanlal date koduthathu ennoru news undu.

  2. laletta ennu vilicha naavu kondu thankale viddee ennu vilikkendi vannathil manasthapam undu!

  3. എന്റെ മൂര്‍ത്തി…ഞാന്‍ നിങ്ങളെ സമ്മതിച്ചു!!!!!!!!!!!!!!!
    ഇത്രയ്ക്കു humour sense ഉള്ള താങ്കള്‍ തന്നെ വേണം റിവ്യൂ എഴുതാന്‍…വായിക്കാന്‍ നല്ല രസമുണ്ട്.
    ഭഗവാന്‍ കളിക്കുന്ന തിയ്യേടരിന്റെ അടുത്ത് പോലും പോകുന്നില്ല എന്ന് തീരുമാനിച്ചു.
    സ്വപ്ന മാഡം, ഈ റിവ്യൂ ജോലി സ്ഥിരമായി മൂര്ത്യെ തന്നെ ഏല്പിക്കണം എന്ന് അപേക്ഷിക്കുന്നു….
    വളരെ നന്ദി മൂര്‍ത്തി..keep it up!!!

  4. athukondalla. mohanlalinu ishtam pole kaashu kitti kaanum.

  5. Lalettan ithu mammootty fansinu vendi edutha padamanennu thonnunnu.

  6. after Life Is Beautiful and Vamanapuram, a tallipoli movie now.

  7. മലയാളത്തില്‍ ഇന്ന് വരെ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും തല്ലിപ്പൊളി.മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തില്‍ ഇത്രയും മോശമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ടാവില്ല.ഉറപ്പ്‌. “Mohan Lal” ennu parayunna naavu kondu thaankal “Mandan Lal” ennu parayippichu.Lal fansinu veendum kashtakaalam.

  8. കുരുക്ഷേത്ര,റെഡ് ചില്ലീസ്,സാഗര്‍ ഏലിയാസ്‌,പിന്നെ ഇപ്പോള്‍ ഭഗവാനും….ഞങ്ങള്‍ക്കൊന്നും പറയാനില്ല ലാലേട്ടാ,താങ്കള്‍ക്കു ഇഷ്ടമുള്ളത് പോലെ ചെയ്യൂ…. സാമാന്യ ബോധം അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ ഇത് പോലെയുള്ള കൂതറ (കൂതറ എന്ന് വിളിച്ചാല്‍ കൂതറയ്ക്കും അപമാനമാവും) സാധനങ്ങളില്‍ ……?കഷ്ടം………

  9. Ente moorthy………… ee padam review ezthuvan kanan poya thanikku njaan “ORU AWARD” tharunnudu.. Swpna madaam entevaka ee moorthykku oru treat kodukaneeeeeeee!. Kochu kallaan!.. nee oru sambhavamanu ketto.
    malayala cinema tamil cinimekal kandu padikattee…….!

  10. “Lalettan ithu mammootty fansinu vendi edutha padamanennu thonnunnu” ennu paranja arun mone.. kure kaalamayallo mandan lal mammootty fansinaayittu itharam padangal cheyyan thudangeettu… ennanavo thalakkakathalppam vivaram vekkuka..

  11. Lalettane mathram kutam parayanda.. ippo 99% malayala filmsum ingane thanneyalle… ithupolulla films iniyum varanam, karanam athu kandanenkilum adutha thalamura ingane aavarthikathirikkatte.. film direct cheyyanam enna aagraham ullavar ellam e film kananam..

  12. Terrible.
    Ee padam cheyyunna samaym kondu, vere valla paniyum cheythu koodey?
    TeTeTerribl!

  13. Thanks G K Murthy & other guys for saving me from this terrible thing.

  14. Mohanlainte jeevithathile oru karutha edu anu kuttikale e padam. pedeikanda, ithu namuuku sheelamayikkolum.

  15. entammooooooooo!!!!!!!!!! ithreyum bore cinema jnan kanditte illaaaaa!!!!!!athinte koode aavasyamillatha randu moonu pattum!!!!!!!!ho….

  16. Dear Aju Mallasserry,

    How can u put Kurukshethra in this list? If u have put that film in this list, I am very sorry to say that you have not yet seen the film. Dont pass comments without proper information…

  17. ലാലേട്ടന്‍ ഒത്തിരി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദയവായി കുരുക്ഷേത്ര പോലെ ഒരു സിനിമയെ ഈ ഗണത്തില്‍ പെടുത്തരുത്‌ !!!!!!!

  18. Venky Kurukshethra Verum Tallipolliyanennu Film Kanda Normalaya Audiencinu ariyaam(Not Lal Fans). But This Film Is Superrrrrrrrrrr Waste Than Kurukshethra. Congrats Murthyyyyyy for ur point of view. Invest your money in some other Buisness.

  19. കുരുക്ഷേത്ര നല്ല പടം ആണെന്ന് പറയുന്നവര്‍ മുന്‍പിറങ്ങിയ പല യുദ്ധ ചിത്രങ്ങളും കാണാത്തവരാണ്.8 കോടി രൂപയില്‍ കൂടുതല്‍ ചിലവുള്ള ഈ സിനിമ 35 ദിവസം പോലും റിലീസ് കേന്ദ്രങ്ങളില്‍ കളിച്ചില്ല.സാമ്പത്തികമായും,സാമൂഹികമായും മോശം സിനിമ തന്നെയാണ് കുരുക്ഷേത്ര എന്നതില്‍ വിവരമുള്ളവര്‍ ആരും തര്‍ക്കിക്കും എന്ന് തോന്നുന്നില്ല.

  20. moorthy sir,
    ticket kaAshinu purame oru durandandathil ninnum rakshichathil valare nandiyundu…. ! sagar eliasine kandathinde ksheenam ithuvare mariyittilla.. appozha.oru bhagavan ezhunnalliyirikkunnu!… ithu kandu saakshaal bhagavaan polum sahikkilla!!! dayavaayi itharam cinimakal edukkathirunnal thanne malayalam cinema lokam rakshappedum! mohanlalinde “one man show” chithrangalil onnU koodi aayi ithu… page kanakkinu neelunna varikalude dialoguesum , “ellam ariyunnavan njaan”… “ellam thikanjavan njan”, ” njan sakala kala vallabhan” ennee bhavangalum chernnal athu mohanlal chithramayi! ho! iniyum prekshakare vadhikkalle ennu orthu povukayaanu….
    ELLAVARUM “BHAGAVANIL” NINNUM RAKSHAPPEDATTE ENNU AASHAMSIKKUNNU( ITHILUM BHEDAM “RAAKSHASAN”MAARAAVUM)!!!

  21. ഇതു സിനിമ അല്ല…. ഒന്നര മണിക്കൂര്‍ മെഗാ സീരിയലിനെ തോല്‍പ്പിക്കൂന്ന ഒരു സംഭവം……
    20 മിനിട്ട് ഷൂട്ട് ചെയ്തതത് മൂന്നും നാലും പ്രാവിശ്യം വീണ്ഡും വീണ്ഡും കാണിക്കുക…
    15 മിനിട്ട് google earth കാണിക്കുക…( google earth ഇല്ലായിരുന്നില്ലെങ്ങില്‍ ഈ സിനിമ ഉണ്ഡാ കില്ലായിരുന്നു…..)
    താന്‍ അമാനിഷീകതയുടെ പ്രതിരൂപമാണെന്ന്‍ ഒരിക്കല്‍ കൂടി മോഹന്‍ ലാല്‍ തെളിയിച്ചിരിക്കുന്നു…
    എതു അന്‍ഡനും അടകോടനും, മന്‍ഡനായ ഒരു പ്രൊഡുസര്‍ ഒന്‍ഡെകില്‍ മലയാളത്തില്‍ സിനിമ എടുക്കാം…

    എടൊ മത്തങ്ങ തലയന്‍ ഡയറാക്ട്രറെ, താന്‍ ആധ്യം പൊയി 10 നല്ല മലയാള പടം കാന്നുക…എന്നിട്ട് ഡയറക്ഷന്‍ പഠിക്ക്……

    ഒരു സിനിമ എങ്ങിനെ എടുക്കരുത് എന്നുള്ളതിന്… ഈ സിനിമ കണ്ഡാല്‍ മതി….

    ( ഇപ്പോല്‍ ഈ സിനിമയുടെ ആദ്യത്തെ പാട്ട് കട്ട് ചെയ്തിരിക്കകയാണു…. അത് ഒരാശ്വസം )

    mark –0/10

  22. Bhagavane..ee cinemayude aniyarayil arangilum pravarthichavare theevravaadikal ennu mudra kuthanam.our minimum garranty illatha nadanaayi mohanlal maaraan ini adhika kaalamilla.See Prithviraj,how selective he is now a days. Lal has to learn from him.Viewers are not blind to simply go behind stardom!

  23. Kalliyakanda…………….

    He wil come back

  24. The only thing good about Bhagawan after its psychological warfare against the common sense is, I could read and enjoy this movie review. The movie review has been hilarious and very enjoyable. Thank you for writing the most funniest review that I have ever read.

  25. Kalliyakanda… ithinekallumm thallipoli varaan irikunnathe ullu

  26. RUBBISH AND NO COMMON SENSE WHO HAD TAKEN THIS FILM.A BIG FLOP IN MALAYALAM HISTORY

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.