HOME

Review: Kancheepurathe Kalyanam

Muktha in Kancheepurathe Kalyanam

Muktha in Kancheepurathe Kalyanam

തമിഴ്‌നാട്ടില്‍ പോയി കല്യാണം നടത്തുന്ന പരിപാടി മലയാളസിനിമയില്‍ തുടങ്ങിയിട്ട് കൊല്ലം കുറേയായി. അങ്ങനെ വന്ന പല കല്യാണചിത്രങ്ങളും പണം വാരുകയും ചെയ്തു. രാജസേനന്റെ മേലേപ്പറമ്പില്‍ ആണ്‍‌വീട് മുതല്‍ റാഫി – മെക്കാര്‍ട്ടിന്‍‌മാരുടെ തെങ്കാശിപ്പട്ടണം വരെ ഉദാഹരണങ്ങള്‍ ഒരുപാടുണ്ട്. എട്ടും പത്തും നിലകളില്‍ പൊട്ടിയ കല്യാണങ്ങളുമുണ്ട്. ഏതായാലും, അതേ ഫോര്‍മുലയില്‍ ഒരു കഴമ്പില്ലാത്ത സിനിമയുമായി വന്നിരിക്കുകയാണ് പുതുമുഖസംവിധായകരായ ഫാസിലും ജയകൃഷ്‌ണയും.

ഒന്നിച്ച് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിയിരുന്നവരാണ് അച്യുതന്‍‌കുട്ടിയും (സുരേഷ് ഗോപി) നജീബും (മുകേഷ് ). അച്യുതന്‍‌കുട്ടിയുടെ സഹോദരി ആതിരയെ നജീബ്‌ വിവാഹം ചെയ്തതോടെ ഇരുവരും അകന്നു. നജീബ് പുതിയ സ്ഥാപനം ആരംഭിക്കുകയും ചെയ്തു. യഥാക്രമം പി എം പ്രേമചന്ദ്രനും (ഹരിശ്രീ അശോകന്‍) സി എം പ്രേമചന്ദ്രനുമാണ് ( ജഗദീഷ് ) ഇവരുടെ മാനേജര്‍മാര്‍. ഇരുകൂട്ടരും തമ്മില്‍ ചെറിയ കശപിശയും വെല്ലുവിളിയുമൊക്കെയുണ്ട്. അങ്ങനെയിരിക്കെ, മീനാക്ഷി (മുക്ത) എന്ന പെണ്‍കുട്ടിയുടെ കല്യാണത്തിന്റെ ഇവന്റ് മാനേജേഴ്‌സ് ആയി ഈ രണ്ടു സംഘങ്ങളും കാഞ്ചീപുരത്ത് എത്തുന്നു. അതോടെ അച്യുതന്‍‌കുട്ടിയുടെ ജീവിതം തീരെ പ്രതീക്ഷിക്കാത്ത വഴികളിലൂടെ നീങ്ങുകയാണ്.

PLUSES
ഹരിശ്രീ അശോകനും ജഗദീഷും പ്രയോഗിക്കുന്ന തമാശകള്‍ പലതും നേരത്തെ തന്നെ നമ്മുടെ മേല്‍ പ്രയോഗിച്ചിട്ടുള്ള നനഞ്ഞ പടക്കങ്ങളാണെങ്കിലും ചിലപ്പോഴൊക്കെ ഇരുവര്‍ക്കും ചിരിയുണ്ടാക്കാന്‍ കഴിയുന്നുണ്ട്.

MINUSES
ഓര്‍മിക്കാന്‍ ഒന്നുമില്ലാത്ത ചിത്രമാണിത്. നേരത്തെ പറഞ്ഞതുപോലെ, കുറെ തമിഴ്‌നാട് കല്യാണങ്ങള്‍ സ്ക്രീനില്‍ നടത്തിക്കഴിഞ്ഞ നമുക്ക് ഇതില്‍ പുതുമയുടെയോ വ്യത്യസ്തതയുടെയോ പൊടി പോലും കാണാന്‍ കിട്ടില്ല. സംവിധായകരുടെ പരിചയക്കുറവ് ആദ്യസീനുകള്‍ മുതല്‍ പ്രകടമാണ്. കാണികളുടെ മനസു പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ പോലും അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല.

LAST WORD
വെറുതെ ഒരു സിനിമ എന്ന്‌ വിശേഷിപ്പിക്കാവുന്ന എണ്ണമറ്റ മലയാള ചിത്രങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി.

VERDICT: Try At Your Risk.
(Please leave your rating and comments below.)

| Sulekha

Bookmark and Share Subscribe

4 Comments

  1. njan hailessa enna chithra thinte preview kandappol ezhuthiyirunnathu aavarthikkunnu lottery vilpana thanneyanu Suresh gopikku pattiya pani

  2. Veruthe oru padam

  3. Not so bad .. we can rate it 4/10.Because sureshgopi doesn’t speak comedy as in “hylesa”.. ha ha

  4. not very bad

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.