Review: Vellathooval

Rajith Menon and Nithya
ജിയയും (നിത്യ) മനുവും (രജിത് മേനോന്‍) സഹപാഠികളാണ്; അയല്‍ക്കാരും. സമ്പന്നതയിലാണ് ജീവിതമെങ്കിലും strict ആയ അമ്മ (സീമ) ജിയയുടെ സന്തോഷം കെടുത്തുന്നുണ്ട്. മനുവിന്റെ ജീവിതം ആകെ ദുരിതമയമാണ്. മുഴുക്കുടിയനായ രണ്ടാനച്ഛനാണ് അവന്റെയും അമ്മയുടെയും (സീത) പ്രധാന പ്രശ്നം. മരിച്ചുപോയ പിതാവിന്റെ ഓര്‍മ പേറുന്ന മോട്ടോര്‍ സൈക്കിളില്‍ മനു നാടു വിടുന്നു. എങ്ങോട്ടെന്നില്ലാത്ത ആ യാത്രയില്‍ ഒപ്പം ഒരാള്‍ കൂടിയുണ്ട്; ജിയ. അവരുടെ യാത്ര പല കുഴപ്പങ്ങളുമുണ്ടാക്കുന്നു. ഒടുവില്‍, യാത്ര അവസാനിക്കുന്നത് വലിയ കുഴപ്പങ്ങളിലും.
PLUSES
Heavy duty സിനിമകളുടെ മേല്‍വിലാസത്തില്‍ അറിയപ്പെട്ട ഐ വി ശശി ആ ഗണത്തില്‍ പെടാത്ത ചിത്രവുമായാണ് ഇത്തവണ വന്നിരിക്കുന്നത്. ചില സന്ദേശങ്ങള്‍ കരുതിവച്ചിരിക്കുന്ന ലളിതമായൊരു കഥയുണ്ട് ഇതിന്. അടുത്തുകൂടി പോയാല്‍ പ്രണയത്തില്‍ മുങ്ങുന്ന നായികാനായകന്‍മാരെ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് നല്ല സുഹൃത്തുക്കള്‍ മാത്രമായ മനുവും ജിയയും ഒരു പുതുമയാണ്.
MINUSES
ലളിതമായ കഥ ഒരു സിനിമയുടെ ശക്തിയായി മാറണമെങ്കില്‍ അതിന്റെ അവതരണത്തില്‍ തികഞ്ഞ വ്യത്യസ്തതയും പുതുമകളും കൊണ്ടുവരാന്‍ കഴിയണം. എന്നാല്‍, ഇക്കാര്യത്തില്‍ പരാജയപ്പെട്ട ഐ വി ശശിക്കും എഴുത്തുകാരന്‍ ജോണ്‍ പോളിനും വെള്ളത്തൂവലിനെ ഒരു silly സിനിമയാക്കാനേ കഴിഞ്ഞുള്ളു. ആര്‍ക്കും ഊഹിക്കാവുന്ന ഗതിവിഗതികളുള്ള ഒരു സിനിമ. രണ്ടു പ്രധാന കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടാനേ കഴിയുന്നില്ലെന്നതും വലിയ പോരായ്‌മയാണ്. മുറുക്കമുള്ള ഒരു തിരക്കഥയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വെള്ളത്തൂവല്‍ ഭേദപ്പെട്ട ചിത്രമായേനെ.
LAST WORD
കാല്‍ നൂറ്റാണ്ടു മുന്‍പ് ഇറങ്ങിയിരുന്നെങ്കില്‍ ഒരുപക്ഷേ കാണികള്‍ ഇഷ്ടപ്പെടുമായിരുന്ന സിനിമ.
OUR RATING: Try At Your Risk
(Please leave your comments below.)
| Vijay George


Let IV Sasi start directing some Purana Serials
Sasiyettaa,ini ithupoleyulla kootharakalumayi vararuthu.{lz…thankal veettil thanne irunnaal mathi.
Dayavu cheythu superukalude date vangi avare vellathil aakkaruthu.