Film Workshop @ Muscat

Sudha Sha @ Muscat Film Workshop
ചലച്ചിത്രപഠനത്തിന് 6 ദിവസം; മേയ് 6 മുതല്‍ 11 വരെ. വാദിക്കബീറിലെ, പാസ്സേജ് റ്റു ഇന്‍ഡ്യാ എന്ന റെസ്റ്റോറന്റിന്റെ ഹോളില്‍ സിനിമ എന്ന കലാരൂപത്തിന്റെ നിര്‍മാണവിദ്യയുടെ ഇഴകീറി പരിശോധിച്ച ആറു ദിവസങ്ങളാണ് കടന്നുപോയത്. മസ്കറ്റിലെ ചലച്ചിത്രപ്രേമികള്‍ക്കായി നടത്തിയ വര്‍ക്ക്ഷോപ്പ് നയിച്ചവരില്‍ പ്രധാനികള്‍ ഫൌസിയ ഫാത്തിമ(സിനിമാറ്റോഗ്രഫി), ബി അജിത്കുമാര്‍ (സിനിമ എഡിറ്റിംഗ്), റാസ്സി (ആര്‍ട്ട് ഡയറക്ഷന്‍) എന്നിവരാണ്. ഇവരുമായി നേരിട്ടു സംവാദങ്ങള്‍ നടത്താനും, സംസാരിക്കാനും ഇടപെടാനും സാധിച്ചത് ഒരു സാധാരണസിനിമാസ്വാദകയെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമായിരുന്നു.
സുധ ഷായുടെ നേതൃത്വത്തില്‍ ജീവന്‍ ഒമാനിയം റ്റി.വിയും ആയിച്ചേര്‍ന്ന് നടത്തപ്പെട്ട ഈ പരിപാടിയില്‍ ഒമാനി ഫിലിം ഇന്‍സ്ട്രിയുടെ ഡയറക്ടര്‍ ഡോ. ഖാലിദ് അബ്ദുള്‍ റഹിം അലി സാജിദ് അലി, അബ്ദുള്ള അബി സലാം, ന്യൂ ഇന്‍ഡ്യാ അഷ്വറെന്‍സിന്റെ തലവനായ ഡോ. രത്നാകുമാര്‍, ലക്ഷ്മി കോനാത്ത് തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
ഈ ക്ലാസ്സുകള്‍ക്കു ചുക്കാന്‍ പിടിച്ച സുധ ഷായെപ്പറ്റി ഒരു വാക്ക്. സിനിമയുമായി ഏറെ വര്‍ഷത്തെ പരിചയമുള്ള സുധയുടെ അസാധാരണമായ കഴിവു തന്നെയാണ് ഈ വര്‍ക്ക് ഷോപ്പിന്റെ വന്‍ വിജയത്തിനു കാരണമായത്. ഇനിയും വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് സുധ. സിനിമകളെപ്പറ്റി സാധാരണക്കാരനു മനസ്സിലാക്കാനും, സാങ്കേതികകാര്യങ്ങളെപ്പറ്റി കൂടുതല്‍ പഠിക്കാനും അവസരം നല്‍കുന്ന ഒരു ഓര്‍ഗനൈസേഷനു വേണ്ടിയുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു അവര്‍.
| Sapna Anu B George


പരിപാടി നന്നായി എന്നറിഞ്ഞതില്‍ സന്തോഷം. റിപ്പോര്‍ട്ടിനു സപ്നക്ക് നന്ദി. സുധയുടെ സംരംഭങ്ങള്‍ക്ക് വിജയാശംസകളോടെ,
ജവഹര്‍
Sudha have u completed the film u were directing when I was at Vimala?
U R Great! CONGRATS!!!!!!!