Kerala State Film Awards 2008

Lal and Rohini in Thalappavu

Lal and Rohini in Thalappavu

2008-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍, ലാല്‍, പ്രിയങ്ക, മാമുക്കോയ, ഒ എന്‍ വി തുടങ്ങിയവര്‍. അടൂരിന് നാല് ബഹുമതികള്‍: സംവിധാനമികവിനും മികച്ച തിരക്കഥയ്കുമുള്ള ബഹുമതികള്‍ക്കു പുറമേ മികച്ച ചിത്രത്തിന്റെ നിര്‍മാതാവിനും സംവിധായകനുമുള്ള പുരസ്‌കാരവും അടൂരിനു തന്നെ. നിര്‍മാതാവും സംവിധായകനുമായ ലാലിനാണ് മികച്ച നടനുള്ള ബഹുമതി എന്ന കൌതുകവും ഇക്കൊല്ലത്തെ അവാര്‍ഡ് പട്ടികയില്‍ കാണാം.

മികച്ച ചിത്രം: ഒരു പെണ്ണും രണ്ടാണും
മികച്ച സംവിധായകന്‍: അടൂര്‍ ഗോപാലകൃഷ്‌ണന്‍ (ഒരു പെണ്ണും രണ്ടാണും‍)

Adoor Gopalakrishnan

Adoor Gopalakrishnan

കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രം: ഇന്നത്തെ ചിന്താവിഷയം (സത്യന്‍ അന്തിക്കാട്)
മികച്ച നവാഗത സംവിധായകന്‍: മധുപാല്‍ (തലപ്പാവ്)
മികച്ച രണ്ടാമത്തെ ചിത്രം: ഭൂമി മലയാളം ( ടി വി ചന്ദ്രന്‍)
മികച്ച നടന്‍: ലാല്‍ (തലപ്പാവ്)
മികച്ച നടി: പ്രിയങ്ക (വിലാപങ്ങള്‍ക്കപ്പുറം‍)
മികച്ച ഹാസ്യനടന്‍: മാമുക്കോയ (ഇന്നത്തെ ചിന്താവിഷയം)
പ്രത്യേക ജൂറി അവാര്‍ഡ്: മധുസൂദനന്‍ (ബയോസ്‌കോപ്)
മികച്ച രണ്ടാമത്തെ നടി: പ്രവീണ (ഒരു പെണ്ണും രണ്ടാണും‍)
മികച്ച രണ്ടാമത്തെ നടന്‍: അനൂ‍പ് മേനോന്‍ ( തിരക്കഥ)
മികച്ച ബാലതാരം: നിവേദ തോമസ് ( വെറുതെ ഒരു ഭാര്യ)

മികച്ച തിരക്കഥ: അടൂര്‍ ഗോപാലകൃഷ്‌ണന്‍ (ഒരു പെണ്ണും രണ്ടാണും‍)
മികച്ച കഥ: ആര്യാടന്‍ ഷൌക്കത്ത് ( വിലാപങ്ങള്‍ക്കപ്പുറം)

മികച്ച ഗായകന്‍: ശങ്കര്‍ മഹാദേവന്‍ ( കല്യാണക്കച്ചേരി)
മികച്ച ഗായിക: മഞ്ജരി ( മുള്ളുള്ള മുരിക്കിന്മേല്‍)
മികച്ച സംഗീതസംവിധായകന്‍: എം ജയചന്ദ്രന്‍ (മാടമ്പി)
മികച്ച ഗാനരചയിതാവ്: ഒ എന്‍ വി കുറുപ്പ് ( ഒരു നാള്‍ ശുഭരാത്രി, ഗുല്‍മോഹര്‍)
മികച്ച പശ്‌ചാത്തല സംഗീതം: ചന്ദ്രന്‍ വെയ്യാട്ടുന്മേല്‍ (ബയോസ്‌കോപ്)

മികച്ച സിനിമാഗ്രന്ഥം: എ ചന്ദ്രശേഖര്‍ (ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍)
മികച്ച ചലച്ചിത്രലേഖനം: പി എസ് രാധാകൃഷ്‌ണന്‍

മികച്ച ഛായാഗ്രഹണം: എം ജെ രാധാകൃഷ്‌ണന്‍ (ബയോസ്‌കോപ്)

മികച്ച കൊറിയോഗ്രാഫര്‍: ബൃന്ദ, വിനോദ് (കല്‍ക്കത്ത ന്യൂസ്)
മികച്ച വസ്ത്രാലങ്കാരം: കുമാ‍ര്‍ എടപ്പാള്‍ ( വിലാപങ്ങള്‍ക്കപ്പുറം)
മികച്ച മേക്കപ്പ്: രഞ്‌ജിത്ത് അമ്പാടി ( തിരക്കഥ)
മികച്ച കലാസംവിധാനം: മനു ജഗത് (കല്‍ക്കത്ത ന്യൂസ്)
മികച്ച ചിത്രസംയോജനം: ബീന പോള്‍ (ബയോസ്‌കോപ്)
മികച്ച ശബ്ദലേഖനം: ടി കൃഷ്‌ണനുണ്ണി, എന്‍ ഹരികുമാര്‍ (ഒരു പെണ്ണും രണ്ടാണും‍)
മികച്ച ഡബ്ബിങ്ങ്: ശ്രീജ ( മിന്നാമിന്നിക്കൂട്ടം)
മികച്ച പ്രൊസസിങ് ലാബ്: ചിത്രാഞ്ജലി സ്‌റ്റുഡിയോ (ബയോസ്‌കോപ്)

27 സിനിമകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഗിരീഷ് കാസറവള്ളിയാണ് ജൂറി അധ്യക്ഷന്‍. പ്രിയനന്ദനന്‍, സണ്ണി ജോസഫ്, റോഷന്‍ ആന്‍ഡ്രൂസ്, വി ടി മുരളി, ബി എം സുഹറ, ഒ വി ഉഷ, ഡോ കെ എസ് ശ്രീകുമാര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

അവാര്‍ഡുകളേക്കുറിച്ചും അവ നിര്‍ണയിച്ച ജൂറിയേക്കുറിച്ചും നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അഭിപ്രാ‍യം താഴെ കമന്റ് ആയി രേഖപ്പെടുത്തുമല്ലോ?

Leave a Reply

Your email address will not be published. Required fields are marked *


5 + = 10