HOME

Preview: Robin Hood

robinhood9

Prithviraj and Bhavana

ട്വന്റി-ട്വന്റിയുടെ സൂപ്പര്‍ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന റോബിന്‍ ഹുഡില്‍ പൃഥ്വി രാജാണ് നായകന്‍. പതിവു  ജോഷിചിത്രങ്ങള്‍ പോലെ ആക്ഷന്‍ ത്രില്ലറാണ് റോബിന്‍ ഹുഡ്. ബുദ്ധിമാനായ ഹൈ-ടെക്ക് ക്രിമിനലിന്റെ വേഷമാണ് പൃഥ്വി രാജിന്. എ ടി എമ്മുകളിലെ മോഷണമാണ് കക്ഷിയുടെ സ്‌പെഷലെസേഷന്‍. അതേ സമയം  ഒരു എന്‍‌ട്രന്‍സ് കോച്ചിംഗ് സെന്ററിലെ ഫിസിക്‍സ് ടീച്ചര്‍ കൂടിയാണ് ഇയാള്‍.

ഒരു ബാങ്കില്‍ നടക്കുന്ന മോഷണത്തെ  ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. നരേന്‍ പ്രൈവറ്റ് ഡിക്‍ടിറ്റീവാണ് ,  ജയസൂര്യ പോലീസ് കമ്മീഷണറും. ബാങ്കിന്റെ എക്‍സിക്യൂട്ടീവ്‌ ഡയറ്ക്ടറാണ് ബിജുമേനോന്‍‍. ഭാവന സിസ്റ്റംസ് മാനേജരും. പൃഥ്വിയുടെ സൂപ്പര്‍ഹിറ്റുകളായ ക്ലാസ്‌മേറ്റ്സ്, ചോക്‍ളേറ്റ് എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച പി കെ മുരളീധരനും ശാന്താ മുരളിയുമാണ് ഈ ചിത്രം നിര്‍മിക്കുന്നത്. സച്ചി-സേതു ടീമാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിക്കുന്നത്.

CREDITS
Directer: Joshy
Script: Sachi and Sethu
Cast: Prithviraj, Narain, Bhavana, Lena, Biju Menon, Jayasurya, Janardanan, Sobha Mohan etc.
Lyrics: Kaithapram
Music: M. Jayachandran
Camera: Shaji
Producer:  P K  Muralidharan and Shantha Murali
Banner: Anantha Vision

| Meera

Bookmark and Share Subscribe

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.