Bhramaram by Blessy

Mohanal and Bhumika in Bhramaram
തന്മാത്രയ്‌ക്കു ശേഷം ബ്ലസിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ഭ്രമരം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാത്ത ഒരു ഡ്രൈവറുടെ വേഷമാണ് മോഹന്‍ലാലിന് ഈ ചിത്രത്തില്‍. കോയമ്പത്തൂര്‍ – മറയൂര്‍ റൂട്ടിലെ യാത്രയ്‌ക്കിടെ ഇയാള്‍ കണ്ടുമുട്ടുന്ന ആളുകളും കാഴ്‌ചകളുമാണ് കഥയുടെ ഗതി നിര്‍ണയിക്കുന്നത്.
ഭൂമികാ ചൌളയാണ് നായിക. ലക്‍ഷമി ഗോപാലസ്വാമി ഒരു നല്ല വേഷം ചെയ്യുന്നു. സുരേഷ് മേനോന്‍, മദന്‍ ബാബു, ബേബി നിവേദിത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഒരിടവേളയ്‌ക്കു ശേഷം മോഹന്‍ലാല്‍ ഈ സിനിമയില്‍ പാടി അഭിനയിക്കുന്നു. ഭരത് ഗോപിയുടെ മകന്‍ മുരളീകൃഷ്‌ണനെ ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭ്രമരത്തിനുണ്ട്.
പ്രശസ്‌ത സംവിധായകന്‍ വിന്‍സന്റിന്റെ മകന്‍ അജയ് വിന്‍സന്റാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് മോഹന്‍ സിത്താര. രാജു മല്യത്തും സുള്‍ഫിക്കറും ചേര്‍ന്ന് യുവന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നു.
CREDITS
Script, Direction: Blessy
Cast: Mohanlal, Bhumika, Lakshmi Gopalaswami, Suresh Menon, Madan Babu, Murali Krishnan, Baby Niveditha etc.
Lyrics: Anil Panachooran
Music: Mohan Sithara
Camera: Ajay Vincent
Producer: Raju Mallyath, Zulfikar
Banner: Yavonne Entertainments
| Meera


Muralikrishnan already acted in ‘Rasikan’.