Preview: Bharya Onnu Makkal Moonnu

Sithara and Rajasenan
നര്‍മത്തിനു പ്രാധാന്യമുള്ള കുടുംബചിത്രങ്ങള്‍ = സംവിധായകന്‍ രാജസേനന്‍ എന്ന് ഒറ്റ വാക്കില്‍ ഉത്തരം നല്‍കാം. എന്നാല്‍ പുതിയ ചിത്രമായ ഭാര്യ ഒന്ന് മക്കള്‍ മൂന്നിന് ഒരു വ്യത്യാസമുണ്ട്. ഇതിലെ പ്രധാനകഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിക്കുന്നത് രാജസേനന്‍ തന്നെ.
സമ്പന്നനായ അച്‌ഛന്റെ അവഗണന മൂലം ഞെരുങ്ങി ജീവിക്കേണ്ടി വരുന്ന പോസ്‌റ്റ് മാസ്‌റ്റര്‍ ചന്ദ്രമോഹന്‍ തമ്പി. ഭാര്യയും മൂന്നു മക്കളുമുണ്ട് ഇദ്ദേഹത്തിന്. ഭാര്യ ലിസമ്മയെ അവതരിപ്പിക്കുന്നത് സിതാരയാണ്. ഒമ്പതു വര്‍ഷത്തിനു ശേഷമാണ് സിതാര ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ജാനറ്റ്, ദൃശ്യ, ദീപക്ക് എന്നിവര്‍ ഇവരുടെ മക്കളായ മാളു, ദേവി, കേശു എന്നിവരെ അവതരിപ്പിക്കുന്നു.
ചിത്രത്തിലെ മറ്റൊരു നായകന്‍ റഹ്‌മാനാണ്. മുകേഷ്, ജഗതി ശ്രീകുമാര്‍, സിന്ധു മേനോന്‍, സുമിത്ര, ശിവജി ഗുരുവായൂര്‍, കല്പന, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. റജി ഫോട്ടോപാര്‍ക്കിന്റെ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് രാജസേനന്‍. കാമറ- സാലു ജോര്‍ജ്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് എം ജയചന്ദ്രന്‍. ജിനി സിനിമയുടെ ബാനറില്‍ അലക്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
CREDITS
Script, Direction: Rajasenan
Story: Reji
Cast: Rahaman, Rajasenan, Sithara, Mukesh, Sindhu Menon, Jagathi Sreekumar, Sumithra, Janatt, Drisya, Master Deepak, Sivaji Guruvayoor, Kalpana, Indrans etc.
Lyrics: Rajeev Alunkal
Music: M Jayachandran
Camera: Salu George
Producer: Alex
Banner: Gini Cinema
| Meera


Sitara recently acted in a Malayalam movie Vellaththooval
Hope this film will be good family entertainer like Veruthey Oru Bharya. This film’s speciality is Rajasenan is acting in first time, he looks good but wait & see his performance. Another attraction is Rahman. He badly needs a hit after Moz N Cat’s failure. Anyway, we can hope for the best. Also expecting good songs.. Richu