HOME

Review: Malayali

Kalabhavan Mani and Niya

Kalabhavan Mani and Niya

നാട്ടിന്‍പുറത്തുകാരനും നല്ലവരില്‍ നല്ലവനും നാടിനും വീടിനും ഒരുപോലെ ഉപകാരിയുമായ നന്തിലേടത്ത് മാധവന്‍ (കലാ‍ഭവന്‍ മണി). അകാലത്തില്‍ അച്‌ഛന്‍ പോയതിനു ശേഷം കുടുംബത്തെ ഒറ്റയ്ക്ക് നയിച്ച മാധവന് നാട്ടില്‍ ആരാധകര്‍ ഒരുപാടുണ്ടെങ്കിലും വീട്ടിലെ അവസ്ഥ അതല്ല. മാധവന്റെ പരോപകാരവും നാടന്‍‌രീതികളുമൊന്നും പലര്‍ക്കും പിടിക്കുന്നില്ല. സഹോദരങ്ങള്‍ക്കെല്ലാമുണ്ട് മുറുമുറുപ്പ്. എന്നാല്‍, മാധവന്റെ മുഖത്തു നോക്കി അതു പറയാനുള്ള ധൈര്യം ആര്‍ക്കുമൊട്ടില്ല താനും. (ഇത്രയും കേട്ടപ്പോള്‍ തന്നെ പലരുടെയും മനസ്സില്‍ പല പഴയ മലയാളസിനിമകളും ഓടിത്തുടങ്ങിക്കാണുമെന്ന് അറിയാം!) പാടം നികത്തി റിസോര്‍ട്ട് പണിയാനുള്ള അനുജന്‍‌മാരുടെ തീരുമാനത്തിന് മാധവന്‍ എതിരായതോടെ പുകഞ്ഞുകൊണ്ടിരുന്ന പടക്കങ്ങള്‍ പൊട്ടുന്നു, മാധവന്‍ വീടു വിട്ടിറങ്ങുന്നു. ആ യാത്ര മാധവനെ എത്തിക്കുന്നത് പുതിയൊരു പ്രതിസന്ധിയിലാണ്; മാധവന്റെ ജീവിതം തിരുത്തിക്കുറിച്ച പ്രതിസന്ധി.

PLUSES
ചിത്രത്തിന്റെ പേരു പോലെ തന്നെ ഗ്രാമത്തിന്റെ സൌന്ദര്യവും നന്മകളും നാടന്‍ ഈണങ്ങളുമൊക്കെ ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. കലാഭവന്‍ മണിയുടെ larger than life കഥാപാത്രങ്ങളുള്ള ചില മുന്‍ സിനിമകളുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ ഭേദപ്പെട്ട ചിത്രം. ജഗതി ശ്രീകുമാറിന്റെ കളരിയാശാനും ബിജുക്കുട്ടനും നല്ല പ്രകടനമാണ് നടത്തിയിരിക്കുന്നത്.

MINUSES
നേരത്തെ സൂചിപ്പിച്ചതുപോലെ, പുതുതായി ഒന്നും പറയുന്നില്ല സി എസ് സുധേഷിന്റെ മലയാളി. നന്തിലേടത്ത് മാധവനെ മമ്മൂട്ടിയായും മോഹന്‍ലാലായുമൊക്കെ നമ്മള്‍ പല വട്ടം കണ്ടിട്ടുള്ളതാ‍ണ് ഇതിനു മുന്‍പ്. ട്രീറ്റ്‌മെന്റിലുമില്ല പൊടി പോലും പുതുമ. (വേണമെങ്കില്‍ നായിക പുതുമുഖമാണെന്നത് ഒരു പുതുമയാണെന്നു പറയാം. :) )

LAST WORD
ഉത്സവപ്പറമ്പുകളെയും പള്ളിപ്പറമ്പുകളെയും ഇളക്കി മറിച്ച തരക്കേടില്ലാത്ത ഒരു പ്രൊഫഷനല്‍ നാടകത്തിന്റെ കഥ വെള്ളിത്തിരയിലാക്കിയാ‍ല്‍ എങ്ങനെയിരിക്കും? മലയാളി പോലിരിക്കും.

RATING : Try @ your Risk.
(SCALE: Avoid – Try @ your Risk – Good – Excellent – Great)

| Sulekha

(Please leave your comments and rating below:)

Bookmark and Share Subscribe

3 Comments

  1. ഉത്സവപ്പറമ്പുകളെയും പള്ളിപ്പറമ്പുകളെയും ഇളക്കി മറിച്ച തരക്കേടില്ലാത്ത ഒരു പ്രൊഫഷനല്‍ നാടകത്തിന്റെ കഥ വെള്ളിത്തിരയിലാക്കിയാ‍ല്‍ എങ്ങനെയിരിക്കും? മലയാളി പോലിരിക്കും.

    ha ha .. nice..

  2. valyettan + baletan + olla ettanmar okke…

  3. kanunnavar kanatte

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.