HOME

Review: Vilapangalkkappuram

Priyanka as Sahira

Priyanka as Sahira

കേരള ഗവണ്മെന്റിന്റെ നാല്‌ അവാര്‍ഡുകള്‍ നേടിയ ടി വി ചന്ദ്രന്‍ – ആര്യാടന്‍ ഷൌക്കത്ത് ടീമിന്റെ വിലാപങ്ങള്‍ക്കപ്പുറം പറയുന്നത് ഗുജറാത്ത് കലാപത്തില്‍ അകപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കഥയാണ്. മാതാപിതാക്കളോടും അനുജത്തിയോടുമൊപ്പം അഹമ്മദാബാദില്‍ സന്തോഷത്തോടെ കഴിഞ്ഞിരുന്ന സാഹിറ (പ്രിയങ്ക നായര്‍)യാണ് ഇതിലെ പ്രധാന കഥാപാത്രം. കലാപം പൊട്ടിപ്പുറപ്പെടുന്നതോടെ ആ ജീവിതത്തില്‍ നിന്നും സന്തോഷത്തിന്റെ അടരുകള്‍ അപ്രത്യക്ഷമാകുന്നു.

കൂട്ടമാനഭംഗത്തിന് ഇരയാകുന്ന സാഹിറ മരണത്തില്‍ നിന്നു രക്ഷപ്പെടുന്നത് കഷ്ടിച്ചാണ്. പേടിച്ചരണ്ട് ഒരു ലോറിയില്‍ ഒളിച്ചിരിക്കുന്ന സാഹിറ എത്തിപ്പെടുന്നത് വടക്കന്‍ കേരളത്തില്‍ സ്വന്തം പിതാവിന്റെ നാട്ടില്‍. അവിടെ നല്ലവരായ രണ്ടു ഡോക്‍ടര്‍മാരുടെയും (സുഹാസിനിയും ബിജു മേനോനും) മറ്റും സഹായത്തോടെ ജീവിതത്തിലേക്ക് മെല്ലെ മടങ്ങിവരുന്ന സാഹിറയെ കാത്തിരുന്നത് പിന്നെയും പ്രശ്നങ്ങള്‍ തന്നെയായിരുന്നു; ഗോപാലേട്ടനെപ്പോലെയുള്ള (തിലകന്‍) ചിലര്‍ തുണയായി വന്നെങ്കിലും.

PLUSES
ചുറ്റും സംഭവിക്കുന്ന കാര്യങ്ങളേക്കുറിച്ച് സ്വയമൊന്ന് ആലോചിക്കാന്‍ കാണികളെ പ്രേരിപ്പിക്കുന്നുണ്ട് ഈ സിനിമ. സാഹിറയെ പ്രിയങ്ക നായര്‍ നന്നായി അവതരിപ്പിച്ചു. സുഹാസിനി, തിലകന്‍, ബിജു മേനോന്‍, വി കെ ശ്രീരാമന്‍ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങളോട് നീതി പുലര്‍ത്തി. എം ജെ രാധാകൃഷ്‌നന്റെ ക്യാമറയും ഐസക്ക് തോമസ് കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തലസംഗീതവും ചിത്രത്തിന് കരുത്ത് പകരുന്നുണ്ട്.

MINUSES
ക്യാമറയ്‌ക്കു മുന്നില്‍ വന്ന് പേരു പറഞ്ഞിട്ടു പോകുന്നതുപോലെയുള്ള പരിപാടികള്‍ വളരെ silly ആയി അനുഭവപ്പെടും. അനീതിക്കെതിരെ പോരാടുന്നവളായി സാഹിറ ഒടുവില്‍ തിരിച്ചെത്തുന്നുണ്ടെങ്കിലും അവിടേക്ക് സാഹിറ എത്തിയതെങ്ങനെയെന്നത് പറയാന്‍ സംവിധായകന്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല. (ഇതുപോലുള്ള പ്രശ്‌നങ്ങള്‍ വേറെയും കാണാം; ഉദാഹരണത്തിന്, ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്കുള്ള സാഹിറയുടെ വരവ് തന്നെ യുക്തിക്കു നിരക്കുന്നതാണെന്ന് പറയാന്‍ വയ്യ.)

LAST WORD
ടി വി ചന്ദ്രന്‍ സിനിമകള്‍ക്ക് പൊതുവേയുള്ള കുഴപ്പങ്ങളെല്ലാം ഉണ്ടെങ്കിലും കാണികളെ ചിന്തിപ്പിക്കുന്ന ഒരു നല്ല ചിത്രം.

RATING : Good
(SCALE: Avoid – Try At your Risk – Good – Excellent – Great)

| Sulekha

(Please leave your comments and rating below.)

Bookmark and Share Subscribe

3 Comments

  1. അടിപൊളി സിനിമ…………സൂപ്പര്‍ action………….കിടിലന്‍ സസ്പെന്‍സ്……….200 ദിവസം ഓടും ………..രാജമാണിക്യത്തിന്റെ record തകര്‍ക്കും ……….all the best

  2. Jeevitham Govindayayavar ithilum valiya abhiprayam parayam. Chalakkudikkaran changathi adhyam poyi cinema kanu ennittu comment adikku. Mon ake kandittullathu Lokanathanum,andavanum,kerala policeum,ravananumokke alle, Koodippoyal Benjohnsonum. Ithumathramalla malayala cinemayil ullathennu manasilakkanum vallappozhumokke nalla chithrangal release akumbol kananulla bhagyam labhikkatteyennum; appozhekkum thangalkku nalla manasikavastha undakatteyennum prarthikkunnu.

  3. Good cinema,ee kalthullavar kaneda oru nlla cinema………

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.