HOME

Homage To Lohithadas

A K Lohithadas

A K Lohithadas

മലയാളത്തിന് അകാലത്തില്‍ ഒരു നഷ്‌ടം കൂടി.

സംവിധായകന്‍ രഞ്ജിത് പറഞ്ഞതുപോലെ, ഇരുട്ടില്‍ തപ്പി തടയുന്ന മലയാളസിനിമയ്‌ക്ക് നഷ്ടമായത് അതിന്റെ ഒരു കണ്ണാണ്.

ലോഹിതദാസ് എഴുത്തില്‍ നിന്ന് സംവിധാനത്തിലേക്ക് ശ്രദ്ധ തിരിച്ചപ്പോള്‍ മുതല്‍ മലയാള സിനിമ നഷ്‌ടം സഹിച്ചു തുടങ്ങിയതാണ്. അതിപ്പോള്‍ പൂര്‍ണമായിരിക്കുന്നു. വേദനയോടെയേ ഓര്‍ക്കാന്‍ കഴിയുന്നുള്ളു. അങ്ങേയറ്റം ദു:ഖകരം.

തനിയാവര്‍ത്തനം മുതല്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ വരെ ഒരുപാട് തിളക്കങ്ങളുടെ ഓര്‍മകള്‍ നല്ല സിനിമകള്‍ ആസ്വദിക്കുന്ന എല്ലാ മലയാളികളുടെയുമെന്ന പോലെ ഞങ്ങളുടെ കണ്ണുകളും നിറയ്‌ക്കുന്നു. ആ ഓര്‍മകള്‍ക്കു മുന്‍പില്‍ നമ്രശിരസ്‌കരായി..

- ടീം ഇന്ദുലേഖ

Bookmark and Share Subscribe
MORE:

7 Comments

  1. ” അപാരമായ മനുഷ്യത്വം ഉണ്ടെങ്കിലോ..? കലാകാരനായി…!!! “പ്രിയ ലോഹിതദാസ് , താങ്കളാണ്‌
    താങ്കളുടെ തന്നെ ഒരു സിനിമയില്‍ ഇങ്ങനെ പറഞ്ഞത് …! കലാകാരനെ ഇങ്ങനെ നിര്‍വചിക്കാന്‍ സത്യത്തില്‍ മലയാള സിനിമയില്‍ ഒരു ലോഹിതദാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ….പ്രതിഭയുള്ള അവസാനത്തെ കഥാകൃത്തും നിശ്ചലനാകുമ്പോള്‍ ‍…ആ കുഴിമാടത്തിനരികെ ഇരുന്നു ഉച്ചത്തില്‍ കരയുന്നത് മലയാള സിനിമയാണ്…….!

  2. ഈ നഷ്ടം ഇത് വാക്കുകളില്‍ പറഞ്ഞാല്‍ തീരില്ല…ലോഹിക്ക് പകരം വക്കാന്‍ ലോഹി മാത്രേ ഉള്ളു…
    പറയാതെ പോയ കഥകള്‍…ഇനി നമ്മള്‍ എങ്ങനെ അറിയും….എങ്ങനെ കാണും….
    സങ്കടം സഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്താണ്…
    അന്യ നാട്ടില്‍ ഇരുന്നു കൊണ്ട്…മനസ്സില്‍ വിങ്ങി പൊട്ടുകയല്ലാതെ എന്ത് ചെയ്യാന്‍ കഴിയും..
    ആ കാല്‍ക്കല്‍ ഒന്ന് നമസ്കരിക്കാന്‍….പറഞ്ഞു തന്ന കഥകള്‍ക്ക് നന്ദി പറയാന്‍…
    ഒന്നും കഴിഞ്ഞില്ലല്ലോ….
    അടുത്ത തവണ നാട്ടില്‍ എത്തുമ്പോള്‍ പോയി കാണും എന്ന് മനസ്സില്‍ ഉറപ്പിചിരുന്നതാണ്..
    ഒന്നും പിന്നത്തേക്ക് മാറ്റി വക്കരുത് എന്നൊരു പാഠം കുടി പഠിച്ചു …
    ആ വലിയ മനുഷ്യന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കൂപുകൈകളോടെ…

    ഷൈനി ജോകൊസ്‌.
    കുവൈറ്റ്‌

  3. A great loss to the Malayalam film world. A wonderful and fine film maker. May his soul rest in peace and hope God gives the family courage to face this great loss.

  4. കണ്ണുകള്‍ നിറയുന്നു…മനസ്സ് വിങ്ങുന്നു…എന്നിട്ടും നിങ്ങളെ ഓര്‍ക്കാതിരിക്കാന്‍ ആവുന്നില്ല ലോഹിത ദാസ്‌ . ഹൃദയങ്ങളെ പിടിച്ചടക്കിയ കലാകാരന്മാര്‍ മലയാളത്തില്‍ അധികമില്ല; പ്രത്യേകിച്ച് നമ്മുടെ സിനിമയില്‍. അക്കൂട്ടത്തില്‍ ഏറ്റവും മുന്‍പിലായിരുന്നു നിങ്ങള്‍. നിസ്സഹായരായ മനുഷ്യ ജന്മങ്ങളുടെ ഹൃദയ ഭൂമികയിലാണ്‌ നിങ്ങള്‍ കഥകളുടെ ഖനികള്‍ തേടിയത്. അവരുടെ ദുര്‍ബലമായ ചെറുത്തു നില്‍പ്പുകള്‍ , നിഷ്കളങ്കമായ പ്രണയങ്ങള്‍ , കണ്ണീരണിഞ്ഞ നര്‍മ്മങ്ങള്‍…ഇതൊക്കെയും ലോഹിയുടെ തൂലിക ഒപ്പിയെടുത്തു. ആ മനുഷ്യരാരും ദുഷ്ടരായിരുന്നില്ല. ഉള്ളില്‍ ആര്‍ദ്രതയുടെ ഒരു നീരൊഴുക്ക് ചാലിട്ടവരായിരിക്കും. കിരീടത്തിലെ കീരിക്കാടന്‍ ഉദാഹരണം. അയാളിലും ഒരു പച്ച മനുഷ്യന്‍ ഉണ്ടായിരുന്നു. വെട്ടിനും കുത്തിനും അലറ്ച്ചയ്ക്കും അപ്പുറം സ്നേഹത്തിന്റെ ഇത്തിരി വെട്ടം കാത്തു സൂക്ഷിച്ചവര്‍. ലോഹിയുടെ മാത്രം പ്രത്യേകതയാണ് അത്തരം പാത്ര സൃഷ്ടി. ഏവരിലും നന്മ മാത്രം കണ്ട കലാകാരന്‍. ഉറൂബിനെ പോലെ സുന്ദരികളെയും സുന്ദരന്മാരെയും മാത്രം തിരഞ്ഞ എഴുത്തുകാരന്‍. ഇനി നമ്മള്‍ ആരില്‍ പ്രതീക്ഷ അര്‍പ്പിക്കും ?
    ഒരു നീണ്ട മൌനത്തില്‍ ആയിരുന്നെങ്കിലും, ആശ്വസിച്ചിരുന്നു ലോഹി അപ്പുറത്ത്, നമ്മുടെ തൊട്ടയല്‍പക്കത്ത്‌ തന്നെയുണ്ടല്ലോ എന്ന്. മൌനം വിട്ടെറിഞ്ഞ്‌ വരുമ്പോള്‍ സ്വീകരിക്കാന്‍ ഹൃദയം ഒരുക്കി കാത്തിരിക്കുകയായിരുന്നു നമ്മള്‍. അറിയാമായിരുന്നു ഒരു വലിയ കൌതുകവും കൊണ്ടായിരിക്കും ആ വരവെന്ന്. പക്ഷെ പുറത്തു വന്ന വാര്‍ത്ത എന്താണ്? പുതിയ കഥയാണോ അതെന്നു സംശയിച്ചു ഒരു നിമിഷം. അപ്രതീക്ഷിതമായ മരണത്തിലേക്ക് നടന്നു പോകുന്ന ഒരു എഴുത്തുകാരന്‍.പുതിയ സിനിമയുടെ ഇതിവൃത്തമാകേണമേ അതെന്നു ആഗ്രഹിച്ചു.പക്ഷെ എല്ലാ ആഗ്രഹങ്ങള്‍ക്കും , സംശയങ്ങള്‍ക്കും അപ്പുറത്ത് ഒക്കെയും സംഭവിച്ചു കഴിഞ്ഞിരുന്നു. ലോഹിത ദാസ്‌ ഓര്‍മ്മയായി തീര്‍ന്നിരുന്നു, അപ്പോഴേക്കും. ഇനി ഒരു അച്ചൂട്ടി, ഒരു സേതുമാധവന്‍, ഒരു മേലേടത്ത് രാഘവന്‍ നായര്‍ , ഒരു വാറുണ്ണി, ഒരു രാജീവ്‌ മേനോന്‍, ഒരു ഗോപിനാഥന്‍, ഒരു abdullah ….. ഇനി ഇല്ല…

  5. After Padmarajan and MT, it was Lohitha Das who told the story for the Malalayalam film how it ought to be. First it was Sathyan, decades ago, later Padmarajan, Bharathan and now Lohi, whose “verpaadu” have given me untold distress. May his sole rest in peace !

  6. You did the NIVEDYAM but who can make the rest of the rituals to Malayalam Cinema.
    We have to see the other poojas which you have made but how? please tell us …..Lohi sir..

  7. enthinanu njan addehathe randu masam munpu parichayappettathu? Addehathodu samsarichu. Ente photo ayachu koduthu.Kitti ennu addeham marupadi thannu. “Kathirikku vilikkam” ennum paranju.Ennitto..evide..evidekku poyi..priyappetta Lohitha Das sir..onnu kanan bhagyamundayillallo..enikku..Dhukkam vakkukalal parayan pattunnathalla..Ente pranamangal avidannu sweekarichalum…

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.