Puthiya Mukham by Deepan

Prithviraj and Meera Nandan
ഷാജി കൈലാസിന്റെ അസിസ്റ്റന്റ് ആയിരുന്ന ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുതിയ മുഖം. ഇതില്‍ പൃഥ്വിരാജ് ആണ് നായകന്‍. രണ്ടു നായികമാര്‍, പ്രിയാമണിയും മീരാനന്ദനും.
മൃദംഗകലയില്‍ വിദഗ്‌ധനായ കൃഷ്‌ണകുമാര്‍ ( പൃഥ്വിരാജ് ) കൊച്ചിയില്‍ എത്തുന്നത് എന്‍ജിനീയറിങ് പഠനത്തിനാണ്. കൃഷ്‌ണകുമാറിന്റെ സ്വഛസുന്ദരമായ ജീവിതം നഗരത്തിലെത്തിയതോടെ മാറി മറിഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് മാഫിയ, സ്‌പിരിറ്റ് കടത്ത് എന്നിവയ്‌ക്ക് നേതൃത്വം നല്‍കുന്നവരുമായുള്ള ഇടപെടല്‍ വഴി ഈ യുവാവിന്റെ പുതിയ മുഖം അനാവൃതമാകുന്നു. മീരാ നന്ദന്‍, പ്രിയാമണി, സായ്‌കുമാര്‍, ഷമ്മി തിലകന്‍, ബാല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
എം സിന്ധുരാജിന്റേതാണ് തിരക്കഥ. കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം പകരുന്നു. ബെത്‌സദ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ മാത്യു, എസ് മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
CREDITS
Director : Deepan
Script : M Sindhuraj
Cast: Prithviraj, Priyamani, Meera Nandan, Saikumar, Shammy Thilakan, Bala, Nedumudi Venu, Jagathy Sreekumar, Jagadeesh etc.
Lyrics : Kaithaparam
Music : Deepak Dev
Producers : Anil Mathew, S Murugan
Baneer : Bethesda Productions
| Meera


പുതിയ മുഖം പഴയ മുഖമാവാതിരിക്കട്ടെ. പൃഥ്വിരാജ് എന്ന നടന്‍ മാത്രമാണ് ആകര്‍ഷണം. പ്രിയാമണി ഉണ്ടെങ്കിലും അതൊരു സാമ്പത്തിക സ്രോതസ്സല്ലല്ലോ, മലയാള സിനിമയില്‍. ലീഡര്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രതീക്ഷ അസ്തമിപ്പിച്ച സംവിധായകനാണ് ദീപന്‍. തിരക്കഥയുമായി കൂടെയുള്ളതോ സിന്ധുരാജും. ജലോല്സവവും, മുല്ലയും ഒന്നും കണ്ടു പണം പോയതിന്റെ ക്ഷീണം ഇനിയും വിട്ടു പോയിട്ടില്ല. സിബി മലയിലിനും, ലാല്‍ ജോസിനും കഴിയാത്തത് ദീപന് കഴിയുമോ ? കാത്തിരുന്നു കാണാം.
Songs are super.Superhit akatteyennu pratheekshikkam.
trailer adipoli aayitundu…..cinemayum aayal mathiyayirunnu…
1 song was very beautiful meera and prithy, its stunds are very long ,it was realy borring
,2 nd time extra power of krishnan its amazing,its not a real support of film… some camera angle is very nice,