HOME

Rithu by Shyamaprasad

Asif ali and Rima Kallingal

Asif ali and Rima Kallingal

ഋതുഭേദങ്ങള്‍ക്കനുസരിച്ച് പ്രകൃതി മാറുന്നു, അതു പോലെ പ്രായത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് മനുഷ്യന്‍ മാറും, വിശ്വാസങ്ങള്‍ക്കും വിചാരങ്ങള്‍ക്കും മാറ്റം വരും. ഇതാണ് ഋതു എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ശ്യാമപ്രസാദ് പറയാന്‍ ശ്രമിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ജോഷ്വാ ന്യൂട്ടന്റേതാണ് തിരക്കഥ.

ശരത്ത്,  വര്‍ഷ, സണ്ണി ഇവര്‍ കുട്ടിക്കാലം മുതല്‍ ഒന്നിച്ചു പഠിച്ചു, കളിച്ചു വളര്‍ന്നവര്‍. മുതിര്‍ന്നപ്പോള്‍ ശരത്തിന്റെയും വര്‍ഷയുടെയും ബന്ധത്തിനു പ്രണയത്തിന്റെ  നിറം കലര്‍ന്നു. സണ്ണിയാണെങ്കില്‍ ശരത്തിനു സ്വന്തം സഹോദരനെപ്പോലെയാണ്. മൂവരും ഐ ടി മേഖല സ്വീകരിച്ചു. ശരത്ത്  കാലിഫോര്‍ണിയയില്‍ ജോലിക്കായി പോയപ്പോള്‍ സണ്ണിയും വര്‍ഷയും ബാംഗ്‌ളൂരില്‍ ജോലി നോക്കി. മൂന്നു വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി. അപ്പോഴേക്കും സൌഹൃദത്തിനുമപ്പുറം ആകെ മാറിയിരുന്നു അവര്‍. ഇഷ്‌ടങ്ങളിലും സ്വപ്നങ്ങളിലും താത്‌പര്യങ്ങളിലുമെല്ലാം മാറ്റം.

പൂനെ ഫിലിം ഇന്‍‌സ്റ്റിറ്റ്യൂട്ട്  വിദ്യാര്‍ത്ഥിയായ നിഷാന്‍, ടിവി അവതാരകനായ ആസിഫ്‌ അലി, മിസ്‌ കേരള റണ്ണര്‍ അപ്പ് റീമ കല്ലിങ്കല്‍ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.  ഇവര്‍ മാത്രമല്ല സിനിമയിലെ മറ്റെല്ലാ അഭിനേതാക്കളും മറ്റു പ്രധാന സാങ്കേതിക പ്രവര്‍ത്തകരും പുതുമുഖങ്ങളാണ്‌.  ആറു ഗാനങ്ങള്‍ ഒരുക്കിയത്‌ റഫീഖ് അഹമ്മദ്‌ – രാഹുല്‍രാജ് എന്നിവര്‍ ചേര്‍ന്നാണ്‌.  ക്യാമറമാന്‍ ഷാംദത്തും പുതുമുഖമാണ്.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള പ്ലേ ഹൗസ്‌ സിനിമാവിതരണരംഗത്ത്‌  പ്രവേശിക്കുന്നത് ഋതുവിലൂടെയാണ്. ഇന്നോസ്‌റ്റോം എന്റര്‍ടെയ്‌ന്മെന്റ് ഗ്രൂപ്പിന്റെ ബാനറില്‍ വചന്‍ ഷെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.

CREDITS
Director : Syamaprasad
Story, Script: Joshua Newton
Cast: Nishan, Asif Ali, Rima, Jaya Menon, M.G.Sasi, Manu Jose, Sandhya Rajendran, K.Govindan kutty, Kalamandalam Radhika, Prakash Menon, Siddharth Siva, Vinay, Ajit M Gopinath etc
Camera: Shamdut
Lyrics:  Rafik Ahmed
Music : Rahulraj
Producer :  Vachan Shetty
Banner : Innostorm Entertainment Group

| Zeba

Bookmark and Share Subscribe

4 Comments

  1. ഋതു -പേര് കേള്‍ക്കുമ്പോള്‍ ഒരു സുഖമുണ്ട്. ശ്യാമപ്രസാദ് ആണ് സംവിധായകന്‍ എന്നറിയുമ്പോള്‍ പ്രതീക്ഷയും. യുവത്വത്തിന്റെ ലോകമാണ് ആവിഷ്കരിക്കുന്നതത്രേ. യുവത്വത്തിന്റെ കഥ പറയുന്ന ചിത്രങ്ങള്‍ക്ക് ഒരു പതിവ് ശൈലിയുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ കഥാഗതി നമുക്ക് ഊഹിച്ചെടുക്കാന്‍ കഴിയുന്ന ഒരു സ്ഥിരം രീതി. പ്രണയവും, തമാശകളും, പാട്ടും, ആട്ടവും, അവസാനം ചില്ലറ ആശങ്കകളും , അതിന്റെ പേരില്‍ ഒരടിപിടി കലാശക്കൊട്ടും. പറഞ്ഞു പറഞ്ഞു തഴമ്പിച്ച സംഭാഷണ ശകലങ്ങളും. പക്ഷെ ഋതു അതില്‍ നിന്നും വ്യത്യസ്തമായിരിക്കും എന്ന് ആഗ്രഹിക്കുന്നതിന് കാരണം സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് ശ്യാമപ്രസാദ് എന്ന് കണ്ടത് കൊണ്ടാണ്. ഋതുവിന്റെ ചിത്രീകരണം വളരെ നിശബ്ദമായാണ്‌ പര്യവസാനിച്ചത്. ശ്യാമിന്റെ മറ്റു ചിത്രങ്ങള്‍ക്ക് ലഭിച്ച പ്രി- പബ്ലിസിറ്റി ഈ ചിത്രത്തിന് വേണ്ടത്ര ലഭിച്ചിട്ടില്ല. ഇത് ഗുണമാണോ ദോഷമാണോ വരുത്തുക എന്നത് കാത്തിരുന്നു കാണണം. പക്ഷെ ആവശ്യത്തിലധികം പബ്ലിസിറ്റി കിട്ടിയ ശ്യാമിന്റെ തന്നെ ഒരേ കടല്‍ നിര്‍മ്മാതാവിനെ വെള്ളത്തില്‍ ചാടിച്ചു എന്ന നമ്മള്‍ മറക്കരുത്. വിന്ധ്യന്‍ എന്ന നിര്‍മ്മാതാവിനെ മഷിയിട്ടു നോക്കിയിട്ട് പോലും ആരും കണ്ടില്ല എന്നത് ഒരു പച്ചപ്പരമാര്‍ത്ഥം.

  2. The last I heard from chennai is that the very same producer Vindhyan is planning a Shyamaprasad film, with (believe it or not!) NAYANTARA. So the producer would not have lost as much as you make it out to be. Let’s wait and watch instead of making hasty judgements!

  3. @Krishnakumar,
    You are right..Vindhyan is producing shyama prasad’s next movie.
    @radhan,
    mashi onnum idendi vannillallo..

  4. സഹോദരാ മഷി ഇടേണ്ടി വന്നില്ലല്ലോ എന്ന് പറയാന്‍ വരട്ടെ. പത്രത്തില്‍ വരുന്ന സിനിമാ വാര്‍ത്തകള്‍ അപ്പടി വിഴുങ്ങിയെക്കല്ലേ. ആലോചനയുടെ പ്രാഥമിക ഘട്ടം പോലും പിന്നിടാത്ത ഒരു സംരംഭത്തെ കുറിച്ച് ഇപ്പോഴേ വാചാലര്‍ ആവേണ്ട. വിന്ധ്യന്‍ പടം പിടിക്കാന്‍ തുടങ്ങട്ടെ. അണിയറയില്‍ എവിടെയോ മറഞ്ഞിരിക്കുന്ന വിന്ധ്യന്‍ നേരിട്ട് പ്രത്യക്ഷപ്പെടട്ടെ. അതുവരെ മഷി നോട്ടം പരാജയം തന്നെയാണ്.

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.