Review: Winter

Jayaram and Bhavana in Winter
ക്രേസി ഗോപാലന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകര്‍ക്ക് പരിചിതനായ ദീപുവിന്റെ ആദ്യസിനിമയാണ് വിന്റര്‍. 2006-ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട ഈ ചിത്രം നീണ്ട ഫിലിംപെട്ടി വാസത്തിനു ശേഷം പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ഹൈദരാബാദിലെ ഒരു ആശുപത്രിയില്‍ സര്‍ജനായ ഡോ. റാമും (ജയറാം) ഭാര്യ ശ്യാമയും (ഭാവന) രണ്ടു പെണ്‍കുഞ്ഞുങ്ങളും നേരിടുന്ന അസാധാരണമായ പ്രശ്നങ്ങളാണ് വിന്ററിന്റെ ഇതിവൃത്തം. മാനസികസമ്മര്‍ദം അനുഭവിക്കുന്ന മൂത്ത മകളെ ചികിത്സിക്കുന്ന ഡോക്‍ടറുടെ (മനോജ് കെ ജയന്‍ ) നിര്‍ദേശപ്രകാരം റാമും കുടുംബവും ശാന്തമായ ഒരു ഗ്രാമപ്രദേശത്തെ ഒറ്റപ്പെട്ട മാളികയിലേക്ക് താമസം മാറുന്നു. പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന ഒരു വീടാണതെന്ന് അറിയാതെയാണ് ഈ മാറ്റം. കുട്ടിയുടെ അവസ്ഥ മെച്ചപ്പെട്ടെങ്കിലും ഒരുപാട് കുഴപ്പങ്ങള്‍ അവരെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. പല ദുരന്തങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നെങ്കിലും ഡോക്‍ടര്‍ റാമിന്റെ കുടുംബം അവയെ അതിജീവിക്കുന്നു.
PLUSES
സൂപ്പര്‍ താരങ്ങളുടെ വേഷം കെട്ടലും കഴമ്പില്ലാത്ത തട്ടിക്കൂട്ടലുകളും മാത്രം വന്നുകൊണ്ടിരിക്കുന്ന മലയാളസിനിമയില്‍ വ്യത്യാസമുള്ള ഒരു പ്രമേയവുമായി ഒരു പുതിയ സംവിധായകന്‍ വന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കാണികളെ ഭയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യമേ സംവിധായകന് ഉള്ളെങ്കില്‍ വിന്റര്‍ ഒരു വിജയമാണെന്നും പറയാം. കസേരയുടെ അറ്റത്ത് വന്നിരുന്ന് വിറയലോടെ മാത്രം കാണാന്‍ കഴിയുന്ന ഒരു ഹൊറര്‍ ഷോയാണിത്.
MINUSES
നല്ല ഹൊറര്‍ ഷോ നല്ല സിനിമയാകണമെന്നില്ല എന്നു നമ്മളെ ഓര്‍മിപ്പിക്കുന്ന ചിത്രവും കൂടിയാണ് വിന്റര്‍. പേടിപ്പിക്കാന്‍ വേണ്ടി പേടിപ്പിക്കുക എന്നതാണ് ഈ സിനിമയുടെ ദൌത്യമെന്ന് പലപ്പോഴും തോന്നിപ്പോകും. കാണികളെ ഞെട്ടിക്കുന്ന അപ്രതീക്ഷിതത്വങ്ങളും പശ്ചാത്തലസംഗീതവും നിറഞ്ഞ സീനുകള്‍ വാരി വിതറുക എന്നതിനപ്പുറം അവയെ ഒരു കലാരൂപത്തിന്റെ ഘടനയിലേക്ക് മതിയായ ന്യായീകരണങ്ങളോടെ ഇണക്കിച്ചേര്‍ക്കാന്‍ തിരക്കഥാകൃത്തിനും സംവിധായകനും (രണ്ടും ദീപു തന്നെ) കഴിഞ്ഞിട്ടില്ല. വീട്ടിലെ തനിയെ തുറക്കുന്ന ടാപ്പും മറിഞ്ഞു വീഴുന്ന ബക്കറ്റും മുതല്‍ ഡോക്‍ടര്‍ റാം രാത്രിയില്‍ കാണുന്ന തൂങ്ങിമരിച്ച മനുഷ്യന്‍ വരെ ഇത്തരത്തില്‍ ഒരു ന്യായീകരണവുമില്ലാതെ ഏച്ചു കെട്ടപ്പെട്ടവയാണ്. കുട്ടികളെ മാത്രം കൊലപ്പെടുത്തുന്ന മാനസികരോഗി കുട്ടികളുടെ പൊടി പോലുമില്ലാത്ത ഒരു ഔട്ട് ഹൌസില്‍ കയറി സ്റ്റാലിനെ (ടി ജി രവി) കൊല്ലുന്നതും ഈ ഗണത്തില്‍ പെട്ടതു തന്നെ. (ഇങ്ങനെ എണ്ണിപ്പറയാന്‍ ഒരുപാടുണ്ട്. ) ചിത്രം അവസാനിപ്പിക്കുന്നത് നമ്മള്‍ വടക്കുനോക്കിയന്ത്രത്തിലും മറ്റും കണ്ട അതേ തന്ത്രം പ്രയോഗിച്ചുകൊണ്ടും.
LAST WORD
ഹൊറര്‍ ഷോകളില്‍ താല്പര്യമുള്ളവര്‍ക്ക് മാത്രം ഇഷ്‌ടപ്പെട്ടേക്കാവുന്ന ചിത്രം.
RATING
Try At Your Risk
(SCALE: Avoid * Try At your Risk * Good * Excellent * Great)
| G K Murthy
(Please leave your comments and rating below:)

എന്ത് കൊണ്ട് മലയാളത്തില്‍ വ്യത്യസ്തമായ സിനിമകള്‍ ഉണ്ടാകുന്നില്ല എന്നത് ഗൌരവമായി ചര്‍ച്ച ചെയ്യേണ്ട കാര്യം ആണ്! മിക്ക പുതുമുഖ സംവിധായകന്മാര്‍ക്കും തനിക്കു കിട്ടുന്ന പ്രമേയങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റുന്നില്ല! വ്യത്യസ്തമെന്നു അവര്‍ക്ക് തന്നെ തോന്നുന്ന ഒരു കഥാ തന്തുവിനെ വലിച്ചു നീട്ടി ഒരു സാധാരണ സിനിമ ആക്കുന്ന പ്രവണത കുറച്ചു കാലം ആയി മലയാളത്തില്‍ കാണാവുന്ന കാഴ്ച ആണ്! ഇത് തന്നെ ആയിരിക്കാം വിന്റര്‍ എന്ന സിനിമക്കും സംഭവിച്ചത്! ഈ സിനിമ ആദ്യം ഇറങ്ങിയിരുന്നെങ്കില്‍ ദീപുവിന് ക്രേസി ഗോപാലന്‍ എടുക്കാന്‍ നിര്‍മ്മാതാവിനെ അന്വേഷിച്ചു തെണ്ടി നടക്കേണ്ടി വന്നേനെ!
the introduction of hyper links in reviews is very much appreciated