Preview: Pathaam Nilayile Theevandi

Innocent in Pathaam Nilayile Theevandi
മൂന്ന് സംവിധായകര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന സിനിമയാണ് പത്താംനിലയിലെ തീവണ്ടി; രചന ഡെന്നിസ് ജോസഫ്, സംവിധാനം ജോഷി മാത്യു, നിര്‍മാണം ജോസ് തോമസ്. ഇന്നസെന്റ് മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ മറ്റൊരു സംവിധായകന്‍ അഭിനയിക്കുന്നുമുണ്ട്; ദേശീയ അവാര്‍ഡ് ജേതാവായ രാജീവ് നാഥ്.
ഭ്രാന്ത് എന്നു നമ്മള്‍ വിളിക്കുന്ന സ്കിസോഫ്രേനിയയെ പുതിയൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് പത്താം നിലയിലെ തീവണ്ടിയുടെ സവിശേഷത. 2001-ലെ കലാകൌമുദി വാര്‍ഷികപ്പതിപ്പില്‍ ഡെന്നിസ് ജോസഫ് എഴുതിയ ചെറുകഥയുടെ ചലച്ചിത്രരൂപമാണ് ഈ സിനിമ.
ചിത്തഭ്രമം പിടിപെട്ട ശങ്കരനാണ് (ഇന്നസെന്റ്) ഇതിലെ മുഖ്യകഥാപാത്രം. മനോരോഗാശുപത്രിയില്‍ ശങ്കരനു നേരിടേണ്ടി വരുന്ന അനുഭവങ്ങളിലൂടെയും മകന്‍ രാമുവിന് (ജയസൂര്യ) ശങ്കരന്‍ അയയ്ക്കുന്ന കത്തുകളിലൂടെയും വികസിക്കുന്ന സിനിമയില്‍ അനൂപ് മേനോന്‍, വിജയരാഘവന്‍, മീര നന്ദന്‍, ജഗന്നാഥന്‍ തുടങ്ങിയവരും പ്രധാന്യമുള്ള വേഷങ്ങളില്‍ എത്തുന്നുണ്ട്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയാണ് പത്താം നിലയിലെ തീവണ്ടിയുടെ സംഗീതസംവിധായകന്‍; പശ്ചാത്തലസംഗീതമൊരുക്കുന്നത് എസ് പി വെങ്കിടേഷും. വേണുവിന്റെ സഹായിയായിരുന്ന ക്യാമറാമാന്‍ വിനോദ് ഇല്ലംപള്ളിയുടെ കന്നിച്ചിത്രവും കൂടിയാണിത്.
CREDITS
Story, Screenlay: Dennis Joseph
Director: Joshy Mathew
Cast: Innocent, Vijayaraghavan, Anoop Menon, Jayasurya, Meera Nandan, Jagannathan etc.
Camera: Vinod Illampally
Music: Mattannoor Sankarankutty
Producer: Jose Thomas
Banner: Visual Dreams
| Meera
