മഞ്ചാടിക്കുരുവിന് അഞ്ച് അമേരിക്കന്‍ അവാര്‍ഡ്

Anjali Menon with Pietro Zuercher on the sets of Manchadikkuru

Anjali Menon with Pietro Zuercher on the sets of Manchadikkuru

അഞ്ജലി മേനോന്റെ മഞ്ചാടിക്കുരുവിന് ന്യൂയോര്‍ക്കിലെ സൌത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (SAIFF 2009) അഞ്ച് ഗ്രാന്‍ഡ് ജ്യൂറി അവാര്‍ഡുകള്‍. മികച്ച ചിത്രം, മികച്ച ഡിറക്ടര്‍, മികച്ച തിരക്കഥ, മികച്ച സിനിമറ്റോഗ്രാഫര്‍, മികച്ച നവാഗതപ്രതിഭ (Emerging Talent) എന്നീ വിഭാഗങ്ങളിലാണ് 13 അംഗ ഗ്രാന്‍ഡ് ജ്യൂറി മഞ്ചാടിക്കുരുവിന് ബഹുമതികള്‍ സമ്മാനിച്ചത്. ദക്ഷിണേഷ്യന്‍ / ഇന്ത്യന്‍ ചിത്രങ്ങള്‍ക്കു വേണ്ടിയുള്ള അമേരിക്കയിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവമാണ് സൌത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍.

ചിത്രം എഴുതി സംവിധാനം ചെയ്ത അഞ്ജലിയുടെ അക്കൌണ്ടിലാണ് ആദ്യ മൂന്ന് അവാര്‍ഡുകളും. സ്വിസ് ഛായാഗ്രാഹകനായ പിയെട്രോ സെര്‍ക്കറാണ് നാലാമത്തെ അവാര്‍ഡിന്റെ അവകാശി. തമിഴ്‌നാട്ടിലെ വിരുദുനഗര്‍ സ്വദേശിയായ വൈജയന്തിയാണ് Emerging Talent എന്ന ബഹുമതി സ്വന്തമാക്കിയത്. മഞ്ചാടിക്കുരുവിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ റോജയെ അവതരിപ്പിച്ചത് ഈ പതിനാലുകാരിയാണ്.

Vyjayanthi in Manchadikkuru

Vyjayanthi

അവാര്‍ഡിനേക്കുറിച്ച് അഞ്ജലി പറഞ്ഞത് ഇങ്ങനെ: “മലയാളിത്തമുള്ള ഒരു ലളിതമായ കുടുംബകഥയാണ് മഞ്ചാടിക്കുരു പറയുന്നത്. എന്നിട്ടും, നമ്മുടെ ഭാഷയുടെയും സംസ്കാ‍രത്തിന്റെയും അതിരുകള്‍ക്കപ്പുറത്ത് നില്‍ക്കുന്ന പ്രേക്ഷകരെ ഈ ചിത്രം സ്പര്‍ശിച്ചുവെന്നത് ഒരുപാട് സന്തോഷം തരുന്നു.”

കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തു നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (IFFK 2008) മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും ഇന്ത്യയില്‍ നിന്നുള്ള നവാഗതസംവിധായകര്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ ഹസന്‍‌കുട്ടി പുരസ്കാരവും നേടിയത് മഞ്ചാടിക്കുരുവും അഞ്ജലിയുമായിരുന്നു. രഞ്ജിത്തിന്റെ കേരള കഫേയില്‍ അഞ്ജലി ഒരുക്കിയ ഹാപ്പി ജേണി, സാ‍ധാരണ പ്രേക്ഷകരുടെയും നല്ല സിനിമ ഇഷ്ടപ്പെടുന്നവരുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റിയ ചിത്രമാണ്.

5 thoughts on “മഞ്ചാടിക്കുരുവിന് അഞ്ച് അമേരിക്കന്‍ അവാര്‍ഡ്”

 1. Its so sad that after so many recognitions, the film is yet to be released in Kerala, for that matter anywhere on the big screen. Financials and distributor avialability could be the reasons. But here’s informing Anjali, through indulekha, that even being outside kerala, there are many like me who are awaiting this movie. In any chennai / bangalore multiplex, even for an odd hour single show, if this movie gets released, we would make it for the same. there are enough viewers for good cinema, like in kerala, to ensure a houseful show for manjadikuru. All the Best wishes to Anjali and her mumbai based film making company. Hoping to see u more in the malayalam film circuits, even it be short films.

 2. We are eagerly waiting for Manjadikkuru for long time; Anjali already proved her directing calibre in “Kerala Cafe”. Her segment Happy Journey was so superb and the story thread was an extra ordinary. Albiet “Manjadikkuru” got many awards and appreciation, still it is lying in the box. it is too painful for the good cinema lovers. Distributers like Mammotty’s Play House or Ranjith’s Capitol Theaters should help to release Anjali’s film. We hope as they are (Mammootty & Renjith) good films makers & supporters; they will help to releasse Manjadikkuru.
  Best of luck Manjarikuru Team
  Vidya/Vivek/Vikas

 3. I saw the movie. It is an outstanding film.

  kannu naanayippikkunna,ormakale thottunarthunna, nanmakal ereyulla oru nalla malayalam cinema.

  Keralathile distrubutermarum, theeyettar udamkalkum go to hell. Ivarkonnum nalla cinemakale thiricharinju samaythu release cheyyanulla bodhavum vivaravum illallo.

  Great work anjali menon & crew

Leave a Reply

Your email address will not be published. Required fields are marked *


9 + = 11