Ividam Swargamannu by Roshan Andrews

Lakshmi Gopalaswami and Mohanlal
തികച്ചും ഗ്രാമീണ പശ്‌ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ഈ ക്രിസ്‌മസിന് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്നത്. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തില്‍ മാത്യൂസ് എന്ന കര്‍ഷകനായാണ് മോഹന്‍ലാല്‍. പെരിയാറിന്‍റെ തീരത്തുള്ള മൂന്നേക്കര്‍ സ്ഥലത്ത് മാത്യൂസ് ഒരു ജൈവ കൃഷിത്തോട്ടവും ഫാം ഹൌസും നടത്തുന്നു. ശുദ്ധമായ പശുവിന്‍പാലും വിഷം ചേരാത്ത പച്ചക്കറിയും – അത് മാത്യൂസിന്‍റെയും അച്ഛന്‍ ജര്‍മിയാസിന്‍റെയും സ്വപ്‌നമായിരുന്നു.
ആലുവ ചാണ്ടി എന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ക്ക് മാത്യൂസിന്‍റെ ഫാമിനോടു ചേര്‍ന്ന് കുറേ സ്ഥലമുണ്ട്. ഈ മൂന്നേക്കര്‍ ഭൂമി കൂടി ആലുവ ചാണ്ടിക്കു വേണം. അതിനു വേണ്ടി ആലുവ ചാണ്ടി നടത്തുന്ന കള്ളക്കളികളെ മാത്യൂസ് എങ്ങനെ അതിജീവിക്കുന്നു എന്നതാണ് ‘ഇവിടം സ്വര്‍ഗമാണ്’ എന്ന ചിത്രത്തിന്‍റെ കഥ.
ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ലക്ഷ്‌മി റായി, ലക്ഷ്‌മി ഗോപാലസ്വാമി, പ്രിയങ്ക നായര്‍ എന്നിവരാണ് നായികമാര്‍. കുറെ നാളുകള്‍ക്കു ശേഷം തിലകനും കവിയൂര്‍ പൊന്നമ്മയും ലാലിന്റെ മാതാപിതാക്കളായി അഭിനയിക്കുന്നു എന്നൊരു പ്രത്യേകത ചിത്രത്തിനുണ്ട്. ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്‍റ്, സുകുമാരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കൈതപ്രത്തിന്‍റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു. ചായാഗ്രഹണം ദിവാകര്‍.
CREDITS
Director: Roshan Andrews
Script: James Albert
Cast : Mohan Lal, Thilakan, Sreenivasan, Lakshmi Rai, Lakshmi Gopalaswamy, Priyanka, Jagathy Sreekumar, Kaviyoor Ponnamma, Sukumari etc
Camera : Divakar
Background Score: Gopi Sunder
Producer: Antony Perumbavoor
Banner : Ashirwad Cinemas
| Meera


where is Review ???????????????????
ഇവിടം സ്വര്‍ഗമാണ്.. പക്ഷെ തിയറ്റെറിന് അകത്തു നരകമായിരുന്നു… What a boring movie yaar…!
നല്ല ശ്രമം , മോഹന്‍ലാലിന്‍റെ കാലം കഴിഞ്ഞു
very..very…very nice movie. Grameena soundaryam muzhuvan oppiyedutha cinima.