Drona 2010 by Shaji Kailas

Mammootty in Drona 2010
നിഗൂഡതയും സസ്‌പെന്‍സും തമാശയും കലര്‍ത്തി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് ദ്രോണ 2010. കാഷായ വസ്‌ത്രങ്ങളും പീതാംബര നിറമുളള ഷാളും ധരിച്ച് കഴുത്തില്‍ രുദ്രാക്ഷവും മുത്തുമാലകളും അണിഞ്ഞ് മമ്മൂട്ടി ഇതില്‍ ദ്രോണര്‍ ആകുന്നു.
പട്ടാഴി മാധവന്‍ നമ്പൂതിരി എന്ന സംസ്‌കൃത പണ്ഡിതന്‍ ദ്രോണര്‍ ആകുന്നത് ചില പ്രത്യേക സാഹചര്യങ്ങളിലാണ്. അതാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കവും. രണ്ടു നായികമാരുണ്ട്, കനിഹയും നവ്യാനായരും. കനിഹ അവതരിപ്പിക്കുന്ന തുളസിമണി മാധവന്റെ വീട്ടില്‍ നിന്നു പഠിച്ചു വളര്‍ന്നവളാണ്. മിത്ര എന്ന കോളജ് അധ്യാപികയെ നവ്യ അവതരിപ്പിക്കുന്നു. ഇരുവര്‍ക്കും മാധവനോട് പ്രണയമുണ്ട്.
തിലകന്‍, മനോജ് കെ ജയന്‍, ബാല, കെ പി എ സി ലളിത, വിജയകുമാര്‍, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ടി പി മാധവന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് എ. കെ സാജനാണ്. കാമറ- ഏകാംബരന്‍. നിരവധി തെന്നിന്ത്യന്‍ സിനിമകള്‍ക്ക് വേദിയായ വരിക്കാശേരി മനയെ ഒരു പ്രേതഭവനം പോലെയാക്കി മാറ്റിയത് കലാസംവിധായകന്‍ സാലു കെ ജോര്‍ജും സംഘവുമാണ്.
CREDITS
Director: Shaji Kailas
Script: A K Sajan
Cast : Mammootty, Kaniha, Navya Nair, Bala, Thilakan, Manoj K Jayan, Saikumar, Suraj Venjaramoodu, T P Madhavan, Vijayakumar, K P A C Lalitha, Lakshmi Sarma etc.
Camera : Ekambaran
Producer: Sunil Kumar
Banner : Aroma Movie International
| Meera


Disclaimer : From the same team of ‘RedChillies’