HOME

Preview: Veettilekkulla Vazhi

Prithviraj

Prithviraj

സൈറ, രാമന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോ ബിജു  സംവിധാനം ചെയ്യുന്ന ചിത്രമാണ്  വീട്ടിലേക്കുള്ള വഴി. ഇന്ത്യയിലെ തീവ്രവാദം, അതിന്റെ ആഴങ്ങള്‍ എന്നിവയിലേക്കുള്ള ഒരു യാത്രയാണ് ഈ ചിത്രമെന്നു പറയാം. നായകനായ പൃഥ്‌വിരാജ് ജയില്‍ ഹോസ്‌പിറ്റലിലെ ഡോക്‍ടറുടെ വേഷം ചെയ്യുന്നു. തീവ്രവാദത്തിന് ഇരയായ ഡോക്‍ടര് ഒരു തീവ്രവാദിയുടെ മകനെ തിരിച്ചേല്പിക്കുന്നതിനായി നടത്തുന്ന യാത്രയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം‍. കാശ്‌മീര്‍, ന്യൂ ഡല്‍ഹി, രാജസ്ഥാന്‍, കേരളം എന്നിങ്ങനെ ആറു സംസ്‌ഥാനങ്ങളിലാണ് ഷൂട്ടിംഗ്.

പിക്‍ചര്‍ ക്വാളിറ്റിയില്‍ ഒന്നാം സ്‌ഥാനത്തുള്ള പാനാവിഷന്‍ എന്ന ഹോളിവുഡ് കാമറയിലാണ് എം ജെ രാധാകൃഷ്‌ണന്‍ ലഡാക്കിന്റെയും മറ്റും ദൃശ്യഭംഗി ഒപ്പിയെടുക്കുന്നത്. തെന്നിന്ത്യയില്‍ തന്നെ പൂര്‍ണമായും പാനാവിഷനില്‍ ചിത്രീകരിക്കുന്ന ആദ്യ സിനിമ ഇതാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ജാസി ഗിഫ്‌റ്റിന്റെയാണ് പശ്‌ചാത്തല സംഗീതം. ചിത്രത്തിന് നായികയില്ല. മാസ്‌റ്റര്‍ അച്ചു,  ഇന്ദ്രജിത്ത്, നെടുമുടി വേണു, കിരണ്‍ രാജ്, പ്രവീണ, വിനയ്, മാളവിക, രാധിക തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കേരളത്തില്‍ നിന്ന് ധാരാളം പേരെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നു എന്ന പത്രവാര്‍ത്തയാണ് ഈ സിനിമയ്‌ക്ക് ആധാരം.

CREDITS
Story, Screen Play, Direction:  Dr Biju
Cast : Prithviraj, Indrajith, Nedumudi Venu, Kiran Raj, Vinay (Rithu fame), Praveena, Malavika, Radhika, Master Achu   etc.
Camera : M.J Radhakrishnan
Music : Jassie Gift
Producer: BC Joshy
Banner : Soorya Cinema

| Meera

Bookmark and Share Subscribe

1 Comment

  1. Indian Cinemayil adhyamayi Panavision camerayil chithreekarichath Vaanaprastham aanu… poornamayum alla…

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.