HOME

Review: Kanmazha Peyyum Munpe

Shafna and Arun in Kanmazha Peyyum Munpe

Shafna and Arun in Kanmazha Peyyum Munpe

തഴുവാംകുന്നു ഹയര്‍ സെക്കന്ററി സ്കൂളിലെ ഉച്ചക്കഞ്ഞിവയ്പ്പുകാരനാണ് പൈലിക്കുഞ്ഞ് (തിലകന്‍). മാതാപിതാക്കള്‍ നഷ്ടപ്പെട്ട മൂന്നു കൊച്ചുമക്കള്‍ക്ക് പൈലിക്കുഞ്ഞാണ് തുണ; പൈലിക്കുഞ്ഞിന് അവരും.  കൊച്ചുമക്കളില്‍ മൂത്തവനായ ജോസുകുട്ടിയാണ് (അരുണ്‍) ആ കുടുംബത്തിന്റെ പ്രതീക്ഷ. മൂവരും പഠിക്കുന്നത് തഴുവാംകുന്നു സ്കൂളില്‍ തന്നെ. ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ തുടര്‍ച്ചയായി 31 വര്‍ഷം മുന്‍പ് ഈ സ്കൂളില്‍ രാഷ്ട്രീയം നിരോധിച്ചിരിക്കുകയാണ്.

എന്നാല്‍, കണ്ണൂരുകാരനായ നന്ദന്‍ മാഷ്‌ (ഗണേഷ് കുമാര്‍) എത്തുന്നതോടെ സ്കൂളിലെ പല പതിവുകളും മാറുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി കുട്ടികളുടെ ചിന്താരീതികളും പെരുമാറ്റവും മാറുന്നു. തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങളില്‍ അത് ചെന്നെത്തുന്നു. ജോസുകുട്ടിയും റോസും (ഷഫ്‌ന) തമ്മിലുള്ള പ്രണയത്തിന്റെ ചരടിലാണ് ഈ ചിത്രത്തിലെ സംഭവങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്.

PLUSES
ഈ ചിത്രത്തിന്റെ പ്രമേയം അങ്ങേയറ്റം കാലികമാണ്; ഏറെ പ്രസക്തിയുള്ളതും. കക്ഷിരാഷ്ട്രീയം കുട്ടികളെ കുരുതിക്കളങ്ങളിലേക്കു നയിക്കുന്നതിന്റെ ലളിതസൂത്രവാക്യങ്ങള്‍ ഈ സിനിമ അനാവരണം ചെയ്യുന്നു. സീനുകളുടെ ശരാശരി ദൈര്‍ഘ്യം കുറച്ച്, എണ്ണം കൂട്ടി, ചടുലത കൈവരിക്കാനുള്ള റോയിയുടെ ശ്രമം ശ്രദ്ധേയം തന്നെ. ഏകഗാനമായ കാറ്റു വന്നു ചാരെ കുളിര്‍മ പകരും. ചിത്രത്തില്‍ ആദ്യന്തമുള്ള ഗ്രാമജീവിതത്തിന്റെ ലാളിത്യം ഇതോടു ചേര്‍ന്നു നില്‍ക്കുന്നുണ്ട്.

MINUSES
ഗൌരവമുള്ള ഒരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും  ആദ്യത്തെ ഇരുപതോളം സീനുകള്‍ക്കു ശേഷമുള്ള നന്ദന്‍ മാഷിന്റെ വരവ് തൊട്ടാണ് സിനിമ ആ പ്രമേയത്തിലേക്കു കാര്യമായി കടക്കുന്നത്‌. ആവര്‍ത്തനവിരസമായ ഈ ആദ്യ സീനുകളും ഇടയ്ക്കിടയ്ക്കു പ്രത്യക്ഷപ്പെടുന്ന ചില അനാവശ്യ കഥാപാത്രങ്ങളെയും പൂര്‍ണമായും ഒഴിവാക്കാമായിരുന്നു. അതിര്‍ത്തിരക്ഷാസേനയുമായി നടക്കുന്ന ഏറ്റുമുട്ടല്‍ പോലുള്ള ചില രംഗങ്ങളില്‍ സാങ്കേതിക തികവില്ലായ്മയും പ്രകടമാണ്.

LAST WORD
മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ ഏറെ അവശേഷിക്കുന്നുണ്ടെങ്കിലും, നെറിയില്ലാത്ത രാഷ്ട്രീയത്തിന്റെ സ്കൂള്‍പ്രവേശത്തിനെതിരെ ഈ ചിത്രം ശബ്ദമുയര്‍ത്തുന്നുണ്ട്.

RATING
Not Bad.

| Aravind Jose T.

Bookmark and Share Subscribe

5 Comments

  1. ഇത് പോലെ ഉള്ള കൊച്ചു പരീക്ഷണ ചിത്രങ്ങള്‍ വിജയിച്ചാല്‍ മാത്രമേ തമിഴ് സിനിമയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പോലെ ഉള്ള ഒരു വിപ്ലവം ഇവിടെ സാധ്യമാകുകയുള്ളു. അവിടെ ഇറങ്ങുന്ന കൊച്ചു ചിത്രങ്ങളില്‍ ആര് അഭിനയിക്കുന്നു എന്നുള്ളത് അപ്രസക്തമാണ്. കഥയിലെ പുതുമ ആണ് പ്രധാനം. ഒരു യുവ നായകന്‍ എന്നുള്ള രീതിയില്‍ അരുണിനെ വളര്‍ത്തി കൊണ്ട് വരുന്നത് മലയാള സിനിമക്ക് ഭാവിയില്‍ ഉപകരിക്കും.
    ഒരു ചെറിയ നിര്‍ദ്ദേശം: റിവ്യൂ കൊടുക്കുന്നതിന്റെ മുകളില്‍ ആ സിനിമയുടെ പ്രധാന അണിയറ പ്രവര്‍ത്തകരെ കൂടെ പരിചയപ്പെടുത്തുന്നത് ഉചിതമായിരിക്കും.

  2. @Justin
    പറഞ്ഞ അഭിപ്രായം വളരെ ശരിയാണ്.
    ഈയിടെയായി പരീക്ഷണ ചിത്രങ്ങള്‍ ധൈര്യപൂര്‍വ്വം കടന്നുവരുന്നുണ്ട്. പരിമിതികള്‍ ഉണ്ടെങ്കിലും ഇവ ശുഭ സൂചനകള്‍ ആണ്.

  3. @ Justin
    പ്രിവ്യു പേജില്‍ അണിയറപ്രവര്‍ത്തകരുടെ പേരുവിവരം കൊടുക്കുകയാണ് മൂവിരാഗയുടെ രീതി. MORE Kanmazha Peyyum Munpe എന്ന ലിസ്റ്റില്‍ ഇതിന്റെ ലിങ്ക് കാണാം.

  4. I felt the comments on the review better than the review itself(I am posting this comment after reading the first 3 comments).Happy to see that a proportion(lesser although), is the admirer of Malayalam cinema,unlike the idiotic,so-called fans.Dear Inddulekha team, please try to avoid the comments posted by the vested interests.

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.