Preview: Thanthonni

Prithviraj and Suraj Venjaramood
മധ്യകേരളത്തിലെ അതിസമ്പന്നമായ ഒരു ക്രിസ്‌ത്യന്‍ തറവാട്. അവിടുത്തെ പന്ത്രണ്ട് മക്കളില്‍ ഇളയവനാണ് കൊച്ചുകുഞ്ഞ്. പേരിലുള്ള മാധുര്യമൊന്നും കൊച്ചുകുഞ്ഞിന്റെ സ്വഭാവത്തിലില്ല. ആരു പറഞ്ഞാലും അനുസരിക്കാത്ത ഒരു താന്തോന്നി!
ഡോക്‍ടറും കളക്‍ടറും പോലീസ് സൂപ്രണ്ടുമടക്കമുള്ള സഹോദരങ്ങളുടെ നിര മാതൃക മുന്നിലുണ്ടായിട്ടും കൊച്ചുകുഞ്ഞ് എന്തു കൊണ്ട് ഇങ്ങനെയായി? രണ്‍ജി പണിക്കര്‍-ജോഷി ടീമിന്റെ ലേലം എന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ ആനക്കാട്ടില്‍ ചാക്കോച്ചിയുമായി വടക്കന്‍വീട്ടില്‍ കൊച്ചുകുഞ്ഞിന് ചില സാമ്യങ്ങള്‍ ഇല്ലേ? ടി എ ഷാഹിദ് രചിച്ച് ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇതിനെല്ലാം ഉത്തരം നല്‍കും.
പൃഥ്വിരാജാണ് നായകന്‍ കൊച്ചുകുഞ്ഞ്. സായ്‌കുമാറും അംബികയുമാണ് കൊച്ചുകുഞ്ഞിന്റെ മാതാപിതാക്കളുടെ റോളില്‍. മായാ ബസാറിലൂടെ മലയാളത്തിലെത്തിയ തമിഴ്- തെലുങ്ക് നടി ഷീലയാണ് നായിക. ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, ക്യാപ്‌റ്റന്‍ രാജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
CREDITS
Director: George Varghese
Screenplay: T A Shahid
Cast : Prithviraj, Sheela, Sai Kumar, Ambika, Kalabhavan Mani, Jagathy Sreekumar, Suraj Venjarammoodu, Captain Raju, Vijayaraghavan etc.
Camera : Sajith Menon
Music : Tej Mervin
Banner : Marikar films
| Meera


മറ്റൊരു ക്ലീഷേ ഫിലിം എന്നല്ലാതെ ഒന്നും വേറെ പറയാനില്ല. Fed up with these kind of stories. Our fate !!
ലേലം അല്ല വാഴുന്നോര്‍ എന്ന സിനിമയു മായാണ് സാമ്യം..അതിലാണ് സുരേഷ് ഗോപിയുടെ ചേട്ടന്മാര്‍ വക്കീലും ഡോക്ടറും പോലിസുമെല്ലാം….കുട്ടപ്പായി എന്നാണെന്ന് തോന്നുന്നു അതിലെ സുരേഷ്ഗോപിയുടെ കഥാപാത്രത്തിന്റെ പേര്…
ലേലം, വാഴുന്നോര്‍ എല്ലാം ഏതാണ്ട് ഒരു പോലെ. ആ സമയത്ത് സുരേഷ് ഗോപി ആ ജനുസില്‍പ്പെട്ട പല സിനിമ ചെയ്‌തു.
ഈ സിനിമ എങ്ങനെയായാലും ഇനി കുഴപ്പമില്ല. പേര് കിടിലം! കുറച്ചു കാലം മുന്‍പുവരെ രാജാവും തമ്പുരാനും ജന്മിയും ഒക്കെയായിരുന്നല്ലോ ട്രെന്‍ഡ്. ഇപ്പോള്‍ മാടമ്പി, ചട്ടമ്പി, പോക്കിരി, താന്തോന്നി, ഊച്ചാളി, പെറുക്കി… കൊള്ളാം!