ലാലിന്റെ In Ghost House Inn

In Ghost House Inn
2 ഹരിഹര്‍നഗറിന്റെ അവസാനം തോമസുകുട്ടിക്ക് ഒരു പെട്ടി നിറയെ പണവും സ്വര്‍ണവും കിട്ടിയില്ലേ? അതു കൊണ്ട് തോമസുകുട്ടി ഒരു കൂറ്റന്‍ ബംഗ്ലാവ് വാങ്ങി. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് ഒരു ഹില്‍ സ്‌റ്റേഷനില്‍. ഏറെക്കുറെ വിജനമായ ആ പ്രദേശത്ത് ഒരു റിസോര്‍ട്ട് തുടങ്ങാനായിരുന്നു തോമസുകുട്ടിയുടെ പ്ലാന്‍.
മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുക്കുട്ടനും കുടുംബസമേതം ബംഗ്ലാവില്‍ താമസിക്കാനെത്തിയപ്പോഴാണ് അതൊരു പ്രേതമന്ദിരമാണെന്ന കാര്യം തിരിച്ചറിയുന്നത്. ഹരിഹര്‍നഗറിന്റെ മൂന്നാം ഭാഗമായ ഇന്‍ ഗോസ്‌റ്റ് ഹൌസ് ഇന്നിന്റെ കഥ ഇവിടെ തുടങ്ങുന്നു.
മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ക്കൊപ്പം രോഹിണി, ലെന, റീനാ ബഷീര്‍, രാഖി, നെടുമുടി വേണു, കൊച്ചു പ്രേമന്‍, ഹരിശ്രീ അശോകന്‍, മോഹിനി, കക്കാ രവി തുടങ്ങിയവര്‍ അഭിനയിക്കുന്നു. സാധാരണ സാഹചര്യങ്ങളില്‍ ഈ നാലു കൂട്ടുകാരും എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് പ്രേക്ഷകര്‍ക്കറിയാവുന്നതു കൊണ്ടാണ് തികച്ചും വ്യത്യസ്‌തമായി ഹൊറര്‍ പശ്‌ചാത്തലത്തില്‍ കഥ പറയുന്നതെന്ന് സംവിധായകന്‍ ലാല്‍ പറയുന്നു. എന്നാല്‍ കാണികളെ കുടുകുടെ ചിരിപ്പിക്കുന്ന ഹൊറര്‍ ആണെന്നു മാത്രം.
ലാലും പി എന്‍ വേണുഗോപാലും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. കാമറ – വേണു. ഗാനങ്ങള്‍ ഒരുക്കുന്നത് ബിച്ചു തിരുമലയും അലക്‍സ് പോളും ചേര്‍ന്ന്. സിനിമ മാര്‍ച്ചില്‍ തിയേറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
CREDITS
Screenplay, Direction: Lal
Cast : Mukesh, Siddique, Jagadish, Ashokan, Rohini, Lena, Reena Basheer, Rakhi, Nedumudi Venu, Harisree Ashokan, Augustine ,Mohini etc.
Camera : Venu
Music : Alex Paul
Lyrics : Bichu Thirumala
Producers: Lal, P N Venugopal
| Meera

ലുക്ക് കണ്ടിട്ടു ‘Cartoon Network’ channel-ile ‘Scooby Doo’-വിന്റെ മലയാളം പതിപ്പ് പോലെ ഉണ്ട്. വെറുതെ ഒരു ഊഹം പറഞ്ഞു എന്ന് മാത്രം.