Review: Black Stallion

Kalabhavan Mani and Namitha
പൊലീസ് പടയിലെ ക്രിമിനല്‍, ക്രിമിനലുകള്‍ക്കിടയിലെ പൊലീസ്- ഈ വിശേഷണവുമായി വരുന്ന ബ്ലാക്ക് (കലാഭവന്‍ മണി) ആണ് ഈ കഥയിലെ ടൈറ്റില്‍ കഥാപാത്രം. ബ്ലാക്കിനെതിരെ നില്‍ക്കുന്നത് ഒരു ഫാഷന്‍ ഫോട്ടോഗ്രാഫറാണ്; ബാല അവതരിപ്പിക്കുന്ന അമീര്‍. ഈ രണ്ടു പേരെക്കാളും പ്രാധാന്യമുള്ള പ്രധാന കഥാപാത്രമാണ് ലോറ (നമിത) എന്ന ബാര്‍ ഡാന്‍സര്‍. കൃത്യമായി പറഞ്ഞാല്‍, സംവിധായകരായ പ്രമോദ് പപ്പന്റെയും എഴുത്തു നടത്തിയ രാജേഷ് ജയരാമന്റെയും തോളില്‍ കൈയിട്ട് ബ്ലാക്കും അമീറും ലോറയ്‌ക്കു ചുറ്റും രണ്ടര മണിക്കൂര്‍ ശയനപ്രദക്ഷിണം നടത്തുന്നതിന്റെ ചലച്ചിത്രാവിഷ്കാരമാണ് ബ്ലാക്ക് സ്റ്റാലിയന്‍ എന്ന ചിത്രം. അതിനിടയ്ക്ക്, ഹോളിവുഡ് ചിത്രങ്ങളില്‍ കണ്ടുമടുത്ത ചില ഷോട്ടുകളും പഴയ ഇക്കിളി സിനിമകളെ ഓര്‍മിപ്പിക്കുന്ന കുറെ പാട്ടുരംഗങ്ങളും കുത്തിത്തിരുകാനും സംവിധായകര്‍ മറന്നിട്ടില്ല.
PLUSES
പഴയ ഷക്കീലയുടെ കാറ്റഗറിയില്‍ പെട്ട നമിത എന്ന നടിയുടെ അര്‍ദ്ധനഗ്ന ദൃശ്യങ്ങള്‍ കാണുന്നതില്‍ കൌതുകമുള്ളവര്‍ക്ക് അതിനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.
MINUSES
നാലോ അഞ്ചോ അല്പവസ്ത്രനൃത്തങ്ങളുടെയും അര്‍ധനഗ്ന ദൃശ്യങ്ങളുടെയും ഇടയില്‍ കുറേ വെടിവയ്പ്പും കാറോട്ടവും കുത്തിത്തിരുകി ഉണ്ടാക്കിയ ഈ ചിത്രം കണ്ട് സമയവും പണവും കളഞ്ഞതു തന്നെ ക്രിമിനല്‍ കുറ്റം! ഇതിന്റെ മൈനസുകള്‍ ആലോചിച്ച് സമയം കളയുന്നത് അതിലും വളരെ വലിയ കുറ്റമാകുമെന്നതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല.
WONDERS
ഇതൊക്കെയാണെങ്കിലും, ഈ സിനിമയിലെ അദ്ഭുതങ്ങളെ നമുക്ക് അവഗണിക്കാനാവില്ല. നെഞ്ചില്‍ കത്തി കുത്തിയിറക്കുമ്പോഴുണ്ടാകുന്ന രക്തം ഭൂഗുരുത്വസിദ്ധാന്തത്തെ പാടെ അവഗണിച്ച് മുകളിലേക്കുയര്‍ന്ന് വായിലൂടെ പുറത്തു വരുന്നതാണ് ഏറ്റവും വലിയ അദ്ഭുതം.
നായകന്‍ നായികയെ പുണര്‍ന്നു നില്‍ക്കുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ആ നേരത്ത് നായിക എങ്ങനെ ഈ കത്തിപ്രയോഗം നടത്തി എന്ന് ആലോചിച്ചും കടുത്ത യുക്തിസ്നേഹികള്‍ക്ക് വേണമെങ്കില്‍ അദ്ഭുതപ്പെടാം.
വില്ലനായാല്‍ കഴുത്തില്‍ കുരിശു വേണമെന്ന് മലയാളസിനിമയില്‍ നിയമമുണ്ടെങ്കിലും അമീര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തിന്റെ കഴുത്തില്‍ ഇട്ടുകൊടുത്തിരിക്കുന്ന കുരിശിനെയും നമുക്ക് ഒരു അദ്ഭുതമായി മാത്രമേ കാണാന്‍ പറ്റൂ.
(ഇനിയും ഇതുപോലുള്ള വണ്ടറുകള്‍ ഉണ്ട്. സിനിമ കാണാന്‍ ദുര്യോഗമുണ്ടായ വായനക്കാര്‍ക്ക് അവ താഴെ കമന്റ് ആയി എഴുതി ചേര്‍ക്കാം.)
LAST WORD
രണ്ടു സംവിധായകര്‍ ചേര്‍ന്ന് ഒരു സിനിമയുണ്ടാക്കുമ്പോള്‍ അതില്‍ ഒരാള്‍ക്കെങ്കിലും ഇത്തിരി ബോധം കാണുമെന്ന് പ്രതീക്ഷിച്ചു പോകുന്നവരുടെ മുഖമടച്ച് കിട്ടുന്ന ഒരു അടിയാണ് ഈ ചിത്രം.
RATING: Avoid
(Scale: *Avoid *Try At Your Risk *Good *Excellent *Great)
| Sulekha


Ithinte Producer Jagatheesh Chandran enthina ingane ulla films produce cheyyunnathu eg. Kichamani MBA, Thavalam ippol Black Stallion,
ചില്ലറ ഉദേശ്യങ്ങള്‍ കാണാതെ ആരെങ്കിലും ചുമ്മാ പടം നിര്‍മ്മിക്കാന്‍ ഇറങ്ങി പുറപെടുമോ?
Kollam.. super padam.. Baalaye paranju pattichathanennu manassilakkam. Ithrem padangalil abhinayicha Kalabhavan manikku saamanya budhi nashtapettu poyo.?
വെറും ഇക്കിളി പടങ്ങളുടെ കാലമൊക്കെ കഴിഞ്ഞ കാര്യം സംവിധായകര്‍ അറിഞ്ഞിട്ടുണ്ടാവില്ല. ഒരു ഭേദപ്പെട്ട കഥയും കൂടെ ശരീര പ്രദര്‍ശനവും ആയിരുന്നെങ്കില്‍ ചിലപ്പോള്‍ രേക്ഷപ്പെട്ടു പോയേനെ. എന്തായാലും ഇത് പൊളിഞ്ഞത് ഒരു കണക്കിനു നന്നായി. അല്ലെങ്കില്‍ വീണ്ടും ഷക്കീല തരംഗം പോലെ ഒന്ന് സംഭവിച്ചേനെ.
ithil ippo aareyanu kuttam parayrndathu? pramod pappaneyo atho avaril ninnu oru ‘cinema’ pratheekshichavareyo?ivirude aadya cinemakal (vajram,abraham & linclon) tv-ilengilum kandittullavar ee shasathinu muthirilla…pinne english cinemakalile shots ‘copy’ adikkukayanu ivarude pradhana pani.vajrathinteyum,a&l-nteyum climax thanne nalla udaharanangal
75 ലക്ഷം കൊടുത്തു നമിതയെ അഭിനയിപ്പിക്കാന്‍ കൊണ്ട് വരുമ്പോള്‍ നിര്‍മ്മാതാവിന് ചില ലക്ഷ്യങ്ങളൊക്കെ കാണില്ലേ. ആ അര്‍ത്ഥത്തില്‍ ഈ പടം വിജയമാണ്; ഒപ്പം അണിയറ പ്രവര്‍ത്തകര്‍ തൃപ്തരും ആണ്.
എന്തിനാണ് ഇങ്ങിനെയുള്ള പടങ്ങള്‍ പടച്ചു വിടുന്നത്? സംവിതയകര്‍ രണ്ടുഉള്ളപ്പോള്‍ കൂടുതല്‍ നന്നാക്കുക അല്ലെ വേണ്ടത്? ഞങ്ങള്‍ പകുതിക്ക് വെച്ച് ഇറങ്ങി ഓടി. സ്ത്രീകള്‍കും കുട്ടികള്‍ക്കും തീരെ കാണാന്‍ പറ്റില്ല. റഹ്മാനെയും മമതയെയും വെച്ച് ഇനി ഒരു പടം ഇവര്‍ ചെയ്യുന്നുണ്ട്; അല്പം അഭിനയികാനും ആടാനും പാടാനും ഒക്കെ അറിയുന്ന റഹ്മാന്റെ ഭാവിയും കൂടി ഇനി അവതാളത്തില്‍ ആക്കരുത് പ്ലീസ്.
-വിദ്യ, വിവേക്, വികാസ്.
നിങ്ങള്‍ അങ്ങനെ കുറ്റം പറയരുത് കലഭവന്‍ മണിയുടെ അഭിനയ പാടവം കണ്ടില്ലേ അദ്ദേഹം മമമൂടിയെയും മോഹന്‍ലാലിനെയും കടത്തി വെട്ടി ഈ ഒരു പടം കൊണ്ട് തന്നെ സൂപ്പര്‍ മെഗാ സ്റ്റാര്‍ പദ്ധവിലേക്ക് എത്തിയില്ലേ പിന്നെ എന്താ അദ്ധേഹത്തിന്റെ ആ ഡാന്‍സ് ടയലോഗ് പറയുമ്പോള്‍ ഉള്ള ആ സ്ഫുടത അതൊക്കെ ഒന്ന് എടുത്തു പറയേണ്ട വസ്തുതകള്‍ ആണ് “നമിതയെയോ” അവളുടെ ഡാന്‍സ് നെയോ നോക്കേണ്ട നിങള്‍ കലഭവന്‍ മണിയെ ശ്രെധിക്ക് അദ്ധേഹത്തിന്റെ ആ ടലോഗ് പറയുമ്പോള്‍ ഉള്ള സ്ഫുടത അതാണ് പടത്തിന്റെ പ്രത്യേകത
hi hi hi hi
chirikkathenthu cheyyan….
onnu po mone ajai….nee aale chirippichu kollalle……….