HOME

Review: Happy Husbands

Jayaram, Indrajith, Jayasurya and Rima Kallingal

Jayaram, Indrajith, Jayasurya and Rima Kallingal

കേരള ടുഡെ എന്ന മാസികയുടെ അമരക്കാരനായ മുകുന്ദന്‍ മേനോന്‍ (ജയറാം) നല്ലൊരു ഭര്‍ത്താവാണെങ്കിലും കക്ഷി വേലി ചാടുമോ എന്ന ഭീതിയിലാണ് ഭാര്യ കൃഷ്‌ണേന്ദുവിന്റെ (ഭാവന) ജീവിതം. കൃഷ്‌ണേന്ദു കുറച്ചധികം പൊസസീവ് ആണു താനും. ഇതിനു നേരെ വിപരീതമാണ് രാഹുലിന്റെ (ഇന്ദ്രജിത്) അവസ്ഥ. ഭാര്യ ശ്രേയയെ (സംവൃത) പ്രണയത്തില്‍ മൂടുന്ന രാഹുല്‍, വേലി ചാടല്‍ ഒരു ഹോബിയാക്കി മാറ്റിയിരിക്കുകയാണെന്ന് പാവം ശ്രേയയ്ക്കറിയില്ല.

സെറീനയെ (വന്ദന) കാണുന്നതുവരെ പെണ്ണുകെട്ടല്‍ പഞ്ചവത്സരപദ്ധതിയില്‍ പോലും പെടുത്താതിരുന്ന കേരള ടുഡെയിലെ ഫോട്ടൊഗ്രാഫര്‍ ജോണ്‍ മത്തായിയാണ് (ജയസൂര്യ) അടുത്ത ഹസ്‌ബന്‍‌ഡ്.  രാഹുലിനെക്കുറിച്ച് ഏറെ മതിപ്പുള്ള കൃഷ്‌ണേന്ദു രാഹുലുമായി സൌഹൃദത്തിലാകാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്നു. നര്‍ത്തകിയായ ഡയാന (റിമ കല്ലിങ്കല്‍) എന്ന സുന്ദരിയെ രാഹുല്‍ മുകുന്ദനു പരിചയപ്പെടുത്തി കൊടുക്കുന്നു. അതോടെ മൂന്നു ഭര്‍ത്താക്കന്മാരും കുഴപ്പത്തിലാകുന്നു, അവരുടെ ഭാര്യമാരും.

PLUSES
ആദ്യചിത്രത്തില്‍ (ഇവര്‍ വിവാഹിതരായാല്‍) നിന്നു കുറച്ചൊന്ന് മെച്ചപ്പെട്ടിട്ടുണ്ട് സംവിധായകന്‍ സജി സുരേന്ദ്രനും എഴുത്തുകാരന്‍ കൃഷ്ണ പൂജപ്പുരയും ഈ ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ എത്തുമ്പോള്‍.  ഭര്‍ത്താക്കന്‍‌മാരില്‍ ഇന്ദ്രജിത്ത് മികച്ചു നിന്നു. ജയറാം, ഭാവന, ജയസൂര്യ, സംവൃത എന്നിവര്‍ പതിവു പ്രകടനം കാഴ്‌ച വച്ചു.  രണ്ടാം പകുതിയില്‍ പലപ്പോഴും സുരാജിനും സലിം കുമാറിനും പ്രേക്ഷകരെ ചിരിപ്പിക്കാനാകുന്നുണ്ട്.

MINUSES
ആദ്യ പകുതി അതിദയനീയം. അയലത്തെ അദ്ദേഹം (രാജസേനന്‍, 1992) എന്ന കൊള്ളാവുന്ന സിനിമയുടെ ഒരു വികൃതാനുകരണം മാത്രമാണോ ഇതെന്നു പോലും തോന്നിപ്പോകും. അതിലെ പ്രേമചന്ദ്രനും ഭാര്യയും ഏറെക്കുറെ അതേപടി ഇവിടെയുമുണ്ട് (അതും ജയറാം; ഇതും ജയറാം!). ആദ്യപകുതിയിലെ സുരാജിന്റെ പഴഞ്ചന്‍ / ബോറന്‍ തമാശകള്‍ നിര്‍വികാരതയോടെയും ചിലപ്പോള്‍ സഹതാപത്തോടെയും പ്രേക്ഷകര്‍ കണ്ടിരിക്കുന്ന കാഴ്‌ചയും കാണാം.

സെറീനയുടെ റോളിലെത്തുന്ന വന്ദനയുടെ അഭിനയം ശരാശരിയിലും താഴെ മാത്രം. സെറീന മനശ്ശാസ്ത്രത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും അരോചകം. സാമാന്യബുദ്ധി വീട്ടില്‍ വച്ചിട്ടു സിനിമയ്ക്കു പോകാത്തവരെ ദേഷ്യം പിടിപ്പിക്കുന്ന പലതും ഇതിലുണ്ട്. എങ്കിലും, യുക്തിരാഹിത്യവും ബാലിശമായ കഥാസന്ദര്‍ഭങ്ങളും മലയാളസിനിമയില്‍ ഒരു പ്രശ്നമേയല്ലാത്തതിനാല്‍ അതേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.

LAST WORD
സിനിമയാക്കി പായ്ക്ക് ചെയ്ത ഒരു സ്കിറ്റ്; അബദ്ധങ്ങള്‍ സഹിതം! നേരമ്പോക്കിനു കൊള്ളാം.

RATING
Not Bad.

‌| G Krishnamurthy

Bookmark and Share Subscribe

17 Comments

  1. ക്ഷമിക്കണം….മൂവി രാഗ പറയുന്ന പോലെ സജി സുരേന്ദ്രന്‍ ഏതു രീതിയില്‍ മെച്ചപെട്ടു എന്ന് മനസിലാവുന്നില്ല…..എനിക്ക് തോന്നുന്നത് ഇവര്‍ വിവാഹിതറയല്‍ എന്നാ ഫിലിം കുറച്ചു കൂടി കണ്ടിരിക്കാവുന്ന ഒന്നായിരുന്നു….. മാത്രവും അല്ല കഥ എന്താ എന്ന് ചോദിച്ചാല്‍ പറയാന്‍ ഒരു വിഷയം ഉണ്ടായിരുന്നു…..ഹാപ്പി ഹുസ്ബണ്ട്സ് എന്നാ സിനിമയുടെ 20% മുതല്‍ 80 % കണ്ടിരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മധ്യഭാഗത്ത്‌ നല്ല രീതിയില്‍ ഇഴച്ചില്‍ ഉണ്ട്……..തമാശ പലതും സഹിക്കാന്‍ പറ്റുന്നില്ല….bhavana ഒരു മിസ്കാസ്റ്റ് ആയി തോന്ന്നി…ജയറാമിന് ഒട്ടും tanne ജോഡി അല്ലാത്ത പോലെ….. bar dance and song was too bore…….maniyan pilla raju, shiju……… എന്തൊരു ബോര്‍ കഥാപാത്രങ്ങള്‍…. റീമ കല്ലിങ്ങല്‍ വളരെ ബോര്‍ ആയിട്ടാണ് തോന്നിയത് ….ഒരു feelum തോന്നാത്ത രീതിയില്‍ ആണ് അവതരിപ്പിക്കപെട്ടിരികുന്നത്.. ലാല്‍ ജോസിന്റെ നീലതമാരയില്‍ റീമ കല്ലിങ്ങലിനെ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു…..അത് പോലെ ശ്യാമ പ്രസട്ന്റെ ഋതുവിലും….നെഗറ്റീവ് ആണോ അല്ലെയോ എന്നുള്ളതല്ല….character എങ്ങനെ ഫീല്‍ ചെയ്തു എന്നുള്ളതാണ് കാര്യം. റീമയ്ക്ക് ഈ സിനിമ തന്റെ കാരിയരിനു ദോഷം ചെയ്യുമോ ഇല്ലയോ എന്നുള്ളത് കണ്ടു തന്നെ അറിയണം….
    സുരാജ് പലപ്പോഴും വെറും തറ ആകുന്നുന്നുട്….സലിം കുമാറും അങ്ങനെ തന്നെ….പിന്നെ ജയരംന്റെ മുക്കാലും മൂളലും ഈ filmil മനപ്പോര്വം ഉപയോഗിച്ചിട്ടുണ്ട്……..പലപ്പോഴും അത് ബോര്‍ ആയി….. ഇത്തരം സിനിമകള്‍ മുന്‍പ് പ്രിയദര്‍ശന്‍ ചെയ്ടിടിട്ടുണ്ട്… i mean, complicated comedy subjects… and he picturasied those films beautifuly…കണ്ടു കൊണ്ടിരിക്കാന്‍ ഒരു സുഖം ഉണ്ടായിരുന്നു………എനിക്ക് തോന്നുന്ന്നു അത്തരം ഫിലംസ് ന്റെ ഒരു വികല അനുകരണം ആണ് സജി ചെയ്യുന്നത് എന്നാണ്….എന്തായാലും മൂവി രാഗ പറയുന്ന ഒരു കാര്യം സത്യം …ഇതു ഒരു തട്ടിക്കൂട്ട് ഫിലിം തന്നെ……
    പക്ഷെ ചില നല്ല തമാശകള്‍ ഈ ഫില്മില്‍ ഉണ്ടായിരുന്നു എന്നുള്ളത് മറക്കുന്നില്ല ട്ടോ….ശരിക്കും ചിരിച്ചുപോയ ചില രംഗങ്ങള്‍ ഉണ്ടായിരുന്നു ഈ ഫില്മില്‍… ആന്‍ഡ്‌ ടേക്ക് ഇറ്റ്‌ ഈസി എന്നാ song നന്നായിട്ടുണ്ട് എന്ന് തോന്നി….പക്ഷെ ആദ്യത്തെ ഗാനം സാഗര്‍ എല്യാസ് ജക്ക്യിലെത് പോലെ തോന്നി… both music and picturisation…
    എന്താ പറയുക….പുതുമ ഒന്നും ഇല്ലെങ്കിലും…നീലത്താമര പോലുള്ള സിനിമകള്‍ കണ്ടു ഇറങ്ങുബോള്‍ മനസിന്‌ ഒരു തണുപ്പ് തോന്നും…പക്ഷെ ഇത്തരം സിനിമകള്‍ ജങ്ക് ഫുഡ്‌ കഴിച്ച പോലുള്ള ഫീല്‍ ആണ്……
    നിങ്ങള്ക്ക് എന്നോട് യോജിക്കാം വിയോജിക്കാം…. എന്തായാലും കണ്ടിട്ട് അഭിപ്രായം പറയുക…..

  2. മലയാള സിനിമയുടെ നിലവാരം ഈ കൊല്ലം കുറച്ചു കൂടി മെച്ചപ്പെടും എന്ന് പ്രതീക്ഷിക്കാം. ഹിന്ദിയിലെ നോ എന്‍ട്രി എന്ന പടം അതേ പടി അനുകരിക്കുന്നതായിരുന്നു സജി സുരേന്ദ്രന് നല്ലത്. എന്നാലും തമാശ മാത്രം പ്രതീക്ഷിച്ചു എത്തുന്ന പ്രേക്ഷകന് ചിരിക്കാനുള്ള എന്തെങ്കിലും വക ഈ ചിത്രം തരുന്നുണ്ടെങ്കില്‍ നിര്‍മ്മാതാവ് കുത്ത് പാള എടുക്കേണ്ടി വരില്ല

  3. for me neelathamaara was a big bore…outdated subject presented with good cinematography..dat was neelathaamara…happy husbands is watchable..and at times pretty funny too…esp the second half..and ts high tym dat suraaj try somthin new….one the whole happy husbands is better than chattambi naadu which is also a success….chattambi naaadu was borin for me….

  4. No entry (Hindi)+ Charlie Chapline(Thamil) + Ayalathe Addeham pinne kurachu serial & cinemala numbarumkalum….Enthayalum thakarthu.. Excellent comedy. Ranjithum, Shyamaprasadum,Jayarajumokke Sajiyannane kandu padikkanam… Paleri manikyavum,Kerala cafeyum. Rithuvum,Loudspeakerumokke kanaan alillathakumbol Ivar vivahirakalum, Happy husbandsumokke Hit akunnathu kandu padikku. Hitukal undakunnathu inganeyanu…

  5. happy husbands kandu sad aayi karanam
    1. athu prebuvum prebudevayum abinayicha charlichaplintane yanu
    2. oru thanks matrame vechulu
    3. yadartha katha sakti chithambaramanu
    4. gayatri cheytha roll varatha kullamaki
    5. surajinte koothara comadey

  6. യുക്തിരാഹിത്യവും അര്‍ത്ഥമില്ലാത്ത അവസാന സീനുകളുമായി സജി സുരേന്ദ്രന്‍ സിനിമ എടുതുകൊണ്ടെയിരിക്കും..

  7. കമന്റ്സ് ഒക്കെ വായിച്ചു. പക്ഷെ, പറയട്ടെ, ദേഷ്യം വരാതെ കണ്ടിരിക്കാം.

  8. Kandirikkan pattiya film, not bad.

  9. its the remake hindi moive masti…. vivek oberoi, aftab, lara datha

  10. കമന്റ്സ് എഴുതിയിരിക്കുന്നവര്‍ ഋതുവും ലൗഡ് സ്പീക്കര്‍ഉം മറ്റും കണ്ടിട്ടുണ്ടോ? 2009 il ഇറങ്ങിയ മികച്ച പടമായിരുന്നു ഇത് രണ്ടും.എത്ര പേര്‍ കണ്ടിട്ടുണ്ട്,മലയാള സിനിമയ്ക്ക്‌ ഇന്ന് ആവശ്യം ഉദാത്ത മായ കലയല്ല പ്രേക്ഷകരെ തിയേറ്റര്‍ നുള്ളില്‍ കയറ്റാനുള്ള ഗിമ്മിക്കുകലാണ്.ആ തലത്തില്‍ ഹാപ്പി ഹസ്ബണ്ട്സ് ഒരു പരിതി വരെ വിജയിച്ചിട്ടുണ്ട്.

  11. there is something in this film for a common man to enjoy. so go for it. atleast you can relax a bit . this is an enjoyable film after interwal. good roles for jayaram, indran & jayasoorya. good comedy situations and dialogues are there in this movie. do not think more about logics while watching this one as ,i feel that, the makers of this film are also intented to make us laugh, nothing else.

  12. നോ എന്റ്ട്രീ എന്ന ചലച്ചിത്രം അതേപടി അടിച്ചു മാറ്റിയതാണീ ചിത്രം. കഷ്ടം മലയാള സിനിമയുടെ ഗതികേട്.

  13. പദത്തില്‍ പക്ഷെ സ്കോര്‍ ചെയ്തത് ജയറാമാണ് ഇന്ദ്രന്റെയും ജയന്റെയും നമ്പര്‍ പലതും ചീറ്റിപ്പോയി

  14. ഇന്ദ്രജിത്ത് നന്നായി , എന്റെര്‍തൈനെര്‍

  15. പണം മുടക്കിയ നിര്‍മ്മാതാവിനും, പ്രേക്ഷകനും നഷ്ടം ഉണ്ടാക്കാത്ത സിനിമ. ചില കുറവുകള്‍ പലരും പറയുന്നുണ്ടെങ്കിലും, നല്ലൊരു entertainer ആണ്‌ Happy Husbands. ഈ സിനിമയെ bollywood/tollywood replication എന്നു പറഞ്ഞു കളിയാക്കുന്നവരോട്‌… ഇതൊക്കെത്തന്നയല്ലേ പ്രിയദര്‍ശനും bollydood’l ചെയ്യുന്നത്‌?

  16. ഹിന്ദി സിനിമ നോഎന്റ്രി അതേപടി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നു.സൂരാജിന്റെ തമാശകള്‍ അസഹനീയം. ഇന്ദ്രജിത്തിന്റെ ലുക്ക്‌ കലക്കി .ഒരു സാധാരണ സിനിമ.നേരം പോക്കിന് കണ്ടിരിക്കാം….

  17. മങ്ങാതോലി…വെറും കൂതറ പടം… ഇവര്‍ വിവാഹിതരയാല്‍ കോമെടി ഒക്കെ ഇതിലും ബേധം ആയിരുന്നു….സഹിക്കാന്‍ വയ്യ.

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.