ക്യാമറയ്‌ക്കു പിന്നിലെ Geethu Mohandas

Geethu Mohandas
അഭിനയത്തിലൂടെ കടന്നു വന്ന് സംവിധാനത്തില്‍ മികവു തെളിച്ച ഗീതു മോഹന്‍ദാസ് തന്റെ ആദ്യ ചിത്രത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു.
സിനിമ സംവിധാനം എന്നത് ആദ്യമേ മനസില്‍ ഉണ്ടായിരുന്നോ?
ഇതു വരെ ഒന്നും തീരുമാനിച്ചുള്ള യാത്രയായിരുന്നില്ല. സിനിമ എന്നും മനസിലുണ്ടായിരുന്നു. അതിന് അഭിനയം, സംവിധാനം എന്ന വേര്‍തിരിവുകളൊന്നും ഉണ്ടായിട്ടില്ല.
കേള്‍ക്കുന്നുണ്ടോ എന്ന സിനിമയിലേക്ക് എത്തുന്നത് എങ്ങനെയാണ്?
ഞാന്‍ ആദ്യം ഒരു ചെറുകഥ പോലെ എഴുതുകയായിരുന്നു. അതിനുശേഷം എന്റെ ചില സുഹൃത്തുക്കളെ കാണിച്ചു. അവരില്‍ പലരും ഇത് സിനിമയാക്കിക്കൂടെ എന്നു ചോദിച്ചു. അതായിരുന്നു എനിക്കു പ്രചോദനം.
അഭിനേത്രിയില്‍ നിന്നും സംവിധായികയായപ്പോള്‍ തോന്നിയ മാറ്റം?
വലിയൊരു മാറ്റമാണത്. അഭിനയിക്കുമ്പോള്‍ നമ്മള്‍ അഭിനയിച്ചാല്‍ മാത്രം മതി. മറ്റു കാര്യങ്ങള്‍ അറിയണ്ട. എന്നാല്‍ സംവിധായിക ആകുമ്പോള്‍ മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നത് നമ്മളാണ്. എല്ലാത്തിന്റെയും ഉത്തരവാദിത്വവും നമ്മുടെ ചുമലിലാണ്.
സംവിധാനം പഠിച്ചിട്ടുണ്ടോ?
എവിടെപ്പോയി പഠിച്ചാലും ഡിഗ്രിയെടുത്താലും സംവിധാനം പഠിക്കണമെങ്കില്‍ സ്വന്തം പടമെടുക്കണം. ഞാന്‍ ഒരു പടമെടുക്കുമ്പോഴേ അതില്‍ എനിക്കെന്തൊക്കെ തെറ്റുകളും പോരായ്മകളും പറ്റിയെന്നു തിരിച്ചറിയാനാവു. എനിക്കും ചില വീഴ്ചകളൊക്കെ പറ്റിയിട്ടുണ്ട്. അതൊക്കെ മനസ്സിലാക്കാനുള്ള അവസരം കൂടിയാണിത്. ഡബ്ബിങ്ങിനേക്കാള്‍ എത്രമാത്രം നല്ലതാണ് ലൈവ് റെക്കോഡിങ്ങ് എന്നിങ്ങനെ എന്തൊക്കെ കാര്യങ്ങള്‍ പുതിയതായി മനസ്സിലാക്കാനായി.
ഷൂട്ടിങ്ങിനു മുന്‍പു തന്നെ വളരെ തയ്യാറെടുപ്പുകള്‍ വേണ്ടി വന്നിരുന്നോ?
ശരിക്കു പറഞ്ഞാല്‍ ഇതൊരു നീണ്ട യാത്ര തന്നെയായിരുന്നു. ഷൂട്ടിങ്ങിനു മൂന്നു മാസം മുന്‍പെ കഥയിലെ മെയിന്‍ ക്യാരക്ടര്‍ ചെയ്യുന്ന കണ്ണുകാണാത്ത കുട്ടി അഷ്‌നയുമായി കുറെ തവണ കണ്ട് സംസാരിച്ചിരുന്നു. മോളെ അഭിനയിക്കാന്‍ കംഫര്‍ട്ടബിള്‍ ആക്കുക എന്നതായിരുന്നു എന്റെ പ്രധാന ദൗത്യം. അതുപോലെ ഞാന്‍ ഒരിക്കലും ഈ ക്യാരക്ടറിനോട് സഹതാപം തോന്നാത്ത വിധത്തിലാണ് സ്‌ക്രിപ്റ്റ് ചെയ്തത്. നമ്മളെ പോലെയൊക്കെ സാധാരണയായൊരു കുട്ടിയെന്ന നിലയില്‍.
എങ്ങനെയാണ് അഷ്‌നയെ കണ്ടെത്തിയത്?
എന്റെ വീടിനടുത്തുള്ള കീഴ്മാട് ബ്ലൈന്റ് സ്‌ക്കൂളിലെ കുട്ടിയാണ് അഷ്‌ന. എനിക്കവിടെ ചെന്ന് ഒട്ടും അന്വേഷിച്ച് നടക്കേണ്ടി വന്നില്ല. ആദ്യ കാഴ്ചയില്‍ തന്നെ അഷ്‌ന മതിയെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. എന്റെ ക്യാരക്ടറിനു പറ്റിയ ചെറിയൊരു കുട്ടിയായിരുന്നു അവള്‍. പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ മോളോട് ഒരു കഥ പറയാന്‍ പറഞ്ഞു. വളരെ ഭംഗിയായിട്ടാണവളതു പറഞ്ഞത്. ജനിച്ചപ്പോള്‍ തന്നെ അന്ധയായ അവളുടെ ലോകം എത്ര മനോഹരമാണെന്ന് ആ കഥയില്‍ നിന്നുമറിയാം. നമ്മളെക്കാളൊക്കെ വളരെ ബുദ്ധിയുമുള്ള കുട്ടിയാണ്.
സിനിമ അഷ്‌നയെ കാണിച്ചിരുന്നോ?
പല തവണ കാണിച്ചിരുന്നു. ഓരോ തവണ കണ്ടു കഴിയുമ്പോഴും ഞാനവളോട് കഥ ചോദിക്കും. അപ്പോഴൊക്കെ അവള്‍ പറയുന്നത് പുതിയ പുതിയ കഥയാണ്. അതില്‍ നിന്നു തന്നെ നമുക്ക് ഒരു പാട് സിനിമകള്‍ എടുക്കാം.
ഇനി അഭിനയത്തിലേക്കില്ലേ?
നല്ല അവസരങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കും.
സിനിമ കണ്ടവരുടെ അഭിപ്രായങ്ങള്‍?
വളരെ പോസിറ്റീവ് ആയ അഭിപ്രായമായിരുന്നു എല്ലാവര്‍ക്കും. വളരെ നല്ല മീഡിയ സപ്പോര്‍ട്ടും ഉണ്ടായിരുന്നു.
നമ്മുടെ തീയറ്റുകളില്‍ സിനിമ എത്തിക്കുന്നില്ലേ?
ഉറപ്പായിട്ടും എത്തിക്കുക തന്നെ ചെയ്യും. ഇപ്പോള്‍ ഞാന്‍ കുറച്ചു യാത്രകളിലാണ്. എത്തിയാല്‍ ഉടന്‍ അതിനുളള ജോലികള്‍ തുടങ്ങും.
ഇപ്പോള്‍ താമസം?
മുബൈയിലും ആലുവയിലുമായിട്ടാണ് താമസമൊക്കെ. എന്നേക്കാള്‍ തിരക്കാണ് രാജീവെന്നതിനാല്‍ ആളും രണ്ടിടത്തുമായിട്ടാണ്.
| Savitha Sijo


priyapetta geethu,
orupadu abimanam thonnunnu ningalude vijayathil. ella asamsakalum. iniyum orupadu nalla cinemakal pratheekshikkunnu. daivam anugrahikkatte.
ഗീതു മോഹന്‍ദാസിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ നല്ല സങ്കല്‍പ്പങ്ങള്‍ക്കും ചിന്തകള്‍ക്കും. ‘കേള്‍ക്കുന്നുണ്ടോ’ ഒന്ന് കാണണമെന്നുണ്ട്. അതിനുള്ള ഒരു അവസരം ഉടനെ ഞങ്ങള്‍ക്ക് തരണം എന്നപേക്ഷിക്കുന്നു.