Review: Bodyguard

Mithra Kurian, Dileep and Nayanthara
ജയകൃഷ്ണന്‍ (ദിലീപ്) ആരാധിക്കുന്നത് ഗുണ്ടകളെയാണ്; കൃത്യമായി പറഞ്ഞാല്‍ അവരുടെ കരുത്തിനെ. ഗുണ്ടകളെ വിറപ്പിക്കുന്നയാളാണ് അശോകേട്ടന്‍ (ത്യാഗരാജന്‍). അതറിയുന്നതോടെ അശോകേട്ടന്റെ അടുത്തെത്തുന്ന ജയകൃഷ്ണന്‍ അദ്ദേഹത്തിന്റെ പുത്രി അമ്മുവിന്റെ (നയന്‍താര) ബോഡി ഗാര്‍ഡാകുന്നു. അമ്മുവിനൊപ്പം കാര്യസ്ഥന്റെ മകള്‍ സേതുവുമുണ്ട് (മിത്ര കുര്യന്‍). തികഞ്ഞ ഉത്തരവാദിത്തത്തോടെ അമ്മുവിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ജയകൃഷ്ണന്‍ അമ്മുവിനും കൂട്ടുകാര്‍ക്കും ശല്യമാണ്. ബോഡിഗാര്‍ഡിനെ ഒതുക്കാനുള്ള അമ്മുവിന്റെ തന്ത്രങ്ങള്‍ അവളുടെയും സേതുവിന്റെയും ജയകൃഷ്‌ണന്റെയും ജീവിതം മാറ്റി മറിക്കുന്നു.
PLUSES
ആണ്‍വേഷങ്ങള്‍ മാത്രം അരങ്ങു വാഴുന്ന മലയാളസിനിമയില്‍ സ്ത്രീകഥാപാത്രങ്ങള്‍ ഒരു സിനിമയെ മൊത്തമായി നിയന്ത്രിക്കുന്ന അപൂര്‍വകാഴ്ച. അതിനിടയിലും, ത്യാഗരാജന്റെ അശോകേട്ടന്‍ തിളങ്ങി നില്‍ക്കുന്നു എന്നതും എടുത്തു പറയണം. ദിലീപിന് മലയാളസിനിമയില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത next door തമാശക്കാരന്‍ പയ്യനെ ഇടയ്ക്കൊക്കെ ഇതില്‍ കാണാം.
MINUSES
യുക്തി പോയിട്ട് മര്യാദയ്ക്കൊരു തുടര്‍ച്ച പോലും ഇല്ലാത്ത കഥ. ആലോചിക്കാന്‍ പോയാല്‍ ഒരു എത്തും പിടിയും കിട്ടില്ല. (അതുകൊണ്ട് ആലോചിക്കാന്‍ പോകുന്നില്ല!) കാണികളെ ചിരിപ്പിക്കാന്‍ ഇപ്പോഴും സിദ്ദിഖിന്റെ കൈയില്‍ കാലു തട്ടി വീഴല്‍ പോലെയുള്ള പഴയ നമ്പറുകള്‍ തന്നെയേ ഉള്ളു. എങ്കിലും, ചിരി പൊട്ടിപ്പോകുന്ന ചില സീനുകളുണ്ട്. പക്ഷേ, അവയൊന്നും നമ്മളെ ചിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളവയല്ല എന്നതാണ് പ്രശ്നം.
ഉദാഹരണത്തിന്, ഓസ്ട്രേലിയയില്‍ എന്തോ എടുത്താല്‍ പൊന്താത്ത ജോലിക്കു പോകുന്ന, സ്വന്തമായി രണ്ടു ബോഡി ഗാര്‍ഡുകളുള്ള നായകന്‍, എ സി പോലുമില്ലാത്ത കമ്പാര്‍ട്ട്മെന്റില്‍ ഇടിച്ചു കയറി പോകുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് ചിരി വരാത്തത്! നായികയുടെ കണ്ണീരില്‍ കുതിര്‍ന്ന ചില ഡയലോഗുകള്‍, മുട്ടയില്‍ നിന്നു വിരിയാത്ത നായകപുത്രന്റെ നായകന്‍ അറിയാതെയുള്ള ഡയറിരഹസ്യം… ഇങ്ങനെ ചിരിയോ ഒന്നു കൂവാനുള്ള തോന്നലോ ഉണ്ടാക്കുന്ന സീനുകള്‍ ധാരാളം.
പാട്ടുകളും ഒപ്പമുള്ള ആട്ടവും അസഹ്യം. പ്രഭുദേവ ചിട്ടപ്പെടുത്തി എന്ന് കൊട്ടിഘോഷിക്കുന്ന ഭാഗങ്ങള്‍ മലയാളത്തില്‍ ഡബ് ചെയ്ത പത്തു വര്‍ഷം പഴക്കമുള്ള തമിഴ് സിനിമ പോലെയുണ്ട്. ഒടുവിലുള്ള ഒരു ഗാനം തെലുങ്ക് സിനിമ ഡബ് ചെയ്ത പോലെയും.
LAST WORD
ഫാസിലിന്റെ ശിഷ്യഗണത്തില്‍ ആദ്യം പറയുന്ന പേരുകളിലൊന്നാണ് സിദ്ദിഖിന്റേത്. വാലും തലയുമില്ലാത്ത സിനിമകളിലേക്ക് നില തെറ്റി വീണു പോയ ഗുരുവിന്റെ പിന്നാലെ, ഇതാ ഇപ്പോള്‍ ഈ ശിഷ്യനും.
RATING: Wait For DVD
(please leave your comments and rating below.)
| G K Murthy


മോശം എന്ന അഭിപ്രായം കേട്ടിട്ടും ഒരു സിദ്ധിക്ക് ചിത്രം അല്ലെ എന്ന പ്രതീക്ഷയിലാണ് പടം കാണാന്‍ പോയത്. ഇത്രയും മോശം പടം സിദ്ധിക്കില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. മിനിമം സ്റ്റാന്‍ഡേര്‍ഡ് പോലും ഇല്ലാത്ത കോമഡി രംഗങ്ങള്‍. എല്ലാം റിപീറ്റ്.
ഈ പേട്ടു പടം എടുക്കാന്‍ വേണ്ടിയാണോ സിദ്ദിക് ഇത്രയും നാള്‍ തയരെടുത്തത്?
അങനെ ഒരു ഡയറക്ടര്‍ കൂടി പടുകുഴിയിലോട്ടു വീഴുന്ന കാഴ്ചയാണ് ഈ വര്‍ഷത്തില്‍ മലയാളികള്‍ കാണുന്നത്.ഇതിനു മുന്‍പ് എടുത്തിട്ടുള്ള സിനിമകളെ മാനിച്ചു കൊണ്ട് കൂടുതല്‍ വിമര്‍ശനകള്‍ ഒഴിവാക്കുന്നു.
Which one i belive. indulekha or kaumudiplus or vellinakshtram. both kaumudi and vellinakshtram says it is a super mega movie. but indulwkha say wait for DVD which one i belive gove me a answer
ഇതാണോ ഇത്രെയും നാള്‍ മലയാളികള്‍ കാത്തിരുന്ന സിദ്ദിക്ക് ചിത്രം. ഇതിന്റെ പരാജയം സിദ്ദിക്ക്ഉം ദിലീപും മുന്‍കൂട്ടി കണ്ടത് പോലെയുണ്ട്. റിലീസ് പല തവണ മാറ്റി വെക്കുകയും മറ്റു ചിത്രങ്ങള്‍ മത്സരിക്കാന്‍ ഇല്ലാത്ത സമയം നോക്കി റിലീസ് ചെയ്യാന്‍ ശ്രമിച്ചതും ഒക്കെ അത് കൊണ്ടാവും. എന്തായാലും സിദ്ദിക്ക് എന്ന സംവിധായകന്റെ കടുത്ത അപജയമാണ് ഈ സിനിമയില്‍ കൂടി കാണുന്നത്. അവസാനം ഇറങ്ങിയ തട്ടികൂട്ട് ക്രോണിക് ബാച്ചിലോര്‍നു ശേഷം അതിലും തറയായ ഒട്ടും ലോജിക്കിന് നിരക്കാത്ത മറ്റൊരു തട്ടികൂട്ട്. സിനിമയെ കുറിച്ച് നിരൂപകന്‍ പറയുന്നത് അക്ഷരാര്‍ഥത്തില്‍ അനുകൂലിക്കന്നത് കൊണ്ട് സിനിമയെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. ഇനി തന്നില്‍ നിന്ന് മലയാളികള്‍ അത്ഭുതം ഒന്നും പ്രതീക്ഷിക്കേണ്ട എന്ന് സിദ്ദിക്ക് തെളിയിക്കുന്നതായി ഈ സിനിമ. ഇംഗ്ലീഷ് ടൈറ്റില്‍ മാത്രമേ കൊടുക്കൂ എന്ന് തുടങ്ങിയ ആവശ്യമില്ലാത്ത ബാലിശമായ വാശികള്‍ക്കുള്ള തിരിച്ചടി കൂടിയായി അവസാനം ഇറങ്ങിയ ചില സിദ്ദിക്ക് ചിത്രങ്ങള്‍. ഇതൊക്കെ മാറ്റി ഇനിയെങ്ങിലും മനുഷ്യന്റെ സാമാന്യ ബുദ്ധിക്കു നിരക്കുന്ന സിദ്ദിക്ക് ചിത്രങ്ങള്‍ ഉണ്ടാവട്ടെ. എന്തായാലും ഈ സിനിമ സിദ്ദിക്ക്ഇനും ദിലീപിനും നയന്‍താരക്കും ഒട്ടും അഭിമാനിക്കാന്‍ വകയുള്ളതല്ല.
havooooo… oru super hit pratheekshichirunnu. verutheyayoooooooooo. hentayalum onn kananam
GOOD FILM,EXTRA ORDINARY CLIMAX,AVOID REVIW , ITS A SURE HIT.
its an average movie.i cant beleieve that this movie is directed by siddique.for three years he was after this film,but no use. i was shocked with this film.
സിദ്ദിക്ക് മുന്‍പ് മാജിക് ഹിറ്റുകള്‍ ഉണ്ടാക്കിയപ്പോഴൊക്കെ കൂടെ കോമേര്ഷ്യല്‍ സിനിമയുടെ മര്‍മം അറിയാവുന്ന മറ്റൊരാള്‍ ഉണ്ടായിരുന്നു. ലാല്‍. അദേഹത്തിന്റെ അഭാവം ഹിറ്റ്‌ലര്‍ എന്ന ചിത്രം മുതല്‍ വ്യക്തമായി പറ്റുന്നതായിരുന്നു. Cronic Bachelor പോലെ വളരെ average ആയ സൃഷ്ടികള്‍ എല്ലാം പിറന്നത് ഈ കൂട്ടുകെട്ട് പിളര്ന്നതിനു ശേഷം ആയിരുന്നു.
ഈ റിവ്യൂവില്‍ പറയുന്നതൊക്കെ ശരിയാണെങ്കില്‍ ദിലീപിന്റെയും സിദ്ദിഖിന്റെയും കാലം കഴിയാറായി എന്ന് തോന്നുന്നു. എന്ത് കണ്ടിട്ടാണ് വിജയ് ഈ പടം തമിഴില്‍ എടുക്കാന്‍ സമ്മതിച്ചത് എന്ന് മനസ്സിലാകുന്നില്ല. മണിച്ചിത്രത്താഴ് എന്ന സിനിമയോടെ ഗുരുവിന്റെ ഗ്യാസ് തീര്‍ന്നത് പോലെ ഫ്രണ്ട്സ് എന്ന ചിത്രത്തോടെ സിദ്ദിഖിന്റെയും തീര്‍ന്നതായി കണക്കാക്കാം. ക്രോണിക് ബാച്ചിലര്‍ എന്ന സിനിമ തന്നെ എന്തോ പൊട്ട ഭാഗ്യത്തിന് വിജയിച്ചതാണ്. രസതന്ത്രം എന്ന തല്ലിപ്പൊളി തട്ടിക്കൂട്ട് പടം വിജയിപ്പിച്ച സഹൃദയരായ നാട്ടുകാര്‍ ഈ പടവും എങ്ങനെ എങ്കിലും വിജയിപ്പിക്കുമായിരിക്കും.
വളരെ ആഗ്രഹിച്ചു കാണാന്‍ പോയ സിനിമയാണ്. സത്യം പറഞ്ഞാല്‍ സിനിമ കഴിഞ്ഞിട്ട് ആകെ ഒരു മരവിച്ച അവസ്‌ഥ്യായിരുന്നു. ഇത്ര ബോറന്‍ പടം എടുക്കാന്‍ സിദ്ദികിന് എങ്ങനെ കഴിഞ്ഞു? തിരക്കഥ ഒക്കെ ബോധമുള്ള ആരെക്കൊണ്ടെങ്കിലും വായിപ്പിച്ചിട്ട് നമ്മുടെ സംവിധായകര്‍ സിനിമ എടുതിരുന്നെങ്കില്‍. സിനിമ നിര്‍മിക്കാനായി കോടികള്‍ വെറുതെ ഒഴുക്കി കളയാന്‍ ഇവിടെ വിദേശ മലയാളികള്‍ കാണുമായിരിക്കും. പക്ഷേ ഒരു സാധാരണ കുടുംബം സിനിമ കാണാന്‍ മുടക്കുന്ന രൂപ അവര്‍ക്കു വിലയുള്ളതാണ്.
Why dont these people spend time to work on a quality story supported by a very good script.We have learnt many that it is not the superstars,valued directors make the movie success but the a very good story with script and then the support of director,actors like. Please dont put the malayalam films into more troubles. Please the makers be well aware of it. A director like Siddique should try to withdraw from his past numbers and to make the film a big success. It was alright at that time but now the people are not looking for that kind of jokes but a perfect film giving worth to their money.Thanks.
hehe kaumudiplusile review aayittu indulekha review compare cheyyanda. kaumudi plusinu elllaa moviesum kidilan aanu. ente abhiprayathil ee movie kku arhikkunna review thanne aanu ethu.
@dhanesh
commercial movie ude marmmam ariyaavunna lal direct cheytha 2 hariharnagar valare nilavaramillatha comedy niranja movie aanu.lalinu movie nalla pole marketing cheyyan ariyaam athu kondu mathram vijayichathaanu.pinne HITLER anna moviekku anthu paalichakal aanu ullathu.chronic bachelor ok oru avg movie aanennu parayaam.siddiqum lalum orumichal mathrame pazhaya pole classicukal undaakoo..allenkil randu perudem padangal poliyum. sure
വളരെ മനോഹരമായ സിനിമ. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് ക്ലിമാക്സും, സസ്പെന്‍സും.അവസാന ഭാഗമൊക്കെ വളരെ ‘touching’ ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് തീര്‍ച്ചയായും കാണേണ്ട സിനിമ തന്നെയാണ്.
മോശം ഫിലിം അല്ല.കൂടുതല്‍ പ്രതീക്ഷിച്ചു .ലാല്‍ ഇല്ലാത്തതു കൊണ്ട് ഈ ഫിലിം മോശം എന്ന് പറയുന്നതില്‍ കാര്യം ഇല്ല.hitler,chronic bachelor എന്നെ ഫില്മില്‍ ലാല്‍ ഉണ്ടായിരുന്നില്ലല്ലോ…..?ലാലിന്‍റെ തന്നെ ഹരി ഹര നഗര്‍ 2 വളരെ നിലവാരം കുരവായിരുന്നില്ലേ ……?
athram mosam padam alla.
for Chattambinadu MOVIERAGA had given Rating :Good ..for bodyguard they have given Rating :wait for DVD. As a movie Bodyguard is far better than Chattambinadu. by telling this don’t think that i am favouring a particular movie. its just an example. In my view Bodyguard is Not a Bad movie. Its worth to watch.
നിഖിലും, നിധിനും ശബീരുമൊക്കെ നന്നായി തമാശ പറയുന്നുവല്ലേ? ദിലീപിന്റ്റെ ഫാനയിരിക്കും നിങ്ങള്‍. സിദ്ടെക്കിന്റെ ഗുരു ഫാസിലിന്റെ എലിയും പൂച്ചയും കളി നമ്മെ വെട്ടിലാക്കി ഇപ്പോഴിതാ ശിഷ്യനും ഗുരുവിന്റെ പാത പിന്തുടര്‍ന്നിരിക്കുന്നു. ദിലീപേ ഇനി അല്പം കളി മാറ്റി ചവിട്ടുക. നിങ്ങളുടെ സ്ഥിരം തമാശ ഇപ്പോള്‍ ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നു; ആഗതന്‍ കൂടി വരട്ടെ ഇനി നിങ്ങളുടെ സ്റ്റാര്‍ വാല്യൂ എന്താണെന്നറിയാന്‍. കമലിന്റെ ചിത്രങ്ങളും തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കയാണ്. ആഗാതനും വലിയ ഹോപ്പോന്നും ഇല്ല.
first time i am adding a comments on this site
bcse this movie forcing me to do so , i had lots of expectation about siddiqs filim
everything went wrong , a movie without any logic
3 idiots
siddiq
dileep
nayanthaara
thats all.
COMPARING WITH OTHER MOVIES BODY GUARD IS A SUPER HIT.
കുറച്ചു നാളുകള്‍ക്കു ശേഷം ദിലീപിന്‍റെ ഒരു നല്ല മൂവി കണ്ടത് പോലെ തോന്നുനുണ്ട്. സ്ത്രീ കഥ പത്രങ്ങള്‍ക്കു നല്ല ഒരു റോള്‍ ഈ മൂവിയില്‍ കൊടുത്തിട്ടുണ്ട്. സസ്പെന്‍സും കൊല്ലം. പിന്നെ ക്ലൈമാക്സ് അല്പം കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു. ഇവര്‍ വിവാഹിതര്‍ പോലെ ഉള്ള വെറും കൂതറ സിനിമകള്‍ പോലെ ഒരു സീരിയല്‍ അല്ല. this movie is worth to watch.
ethrakku moosham padam Siddique-il ninnum pratheekshichilla. Black Stallionnumaayi compare cheyyumbool, stallion ethrayoo bheedam ennu toonni pookunnu. Black Stallionil onnumillengillum Namitaye naannaayi upayogichittundu, ennaal ettil nayan taraye upayogappeduttiyittilla. Namita, Nayan Tara ennivarude acting talent kaanuvaanallallo janam edichu kayarunnattu. Pramod Pappan athu manasilaakki, ennaal Siddique athu manasillaakkiyilla.
One good advice to Siddique :
Join with Lal team again as an assitant director and try to learn Direction.
An other good advice to all readers :
If someone has a guilt feeling about a sin committed earlier, go and watch this movie, and you will feel that you have been punished for all the sins committed by you – thanks to Siddique.
pinne..lal undayirunnengil kure nannavumayirunnu. 2harihar nagar pole nilavaramillatha padam hit aayengil ithinum ‘hit’ aavan kazhiyum.
Everybody agrees chronic bachelor is an average movie. Then we have to tell that this is a below average movie. Directorde peru ezhuthi kanichillenkil valla puthiya aalayirikkum direction enne karuthoo.
enthu padam……. very boaringgggggggggggggggg
പ്രിയപ്പെട്ട അഞ്ജലി,
ഞാന്‍ ദിലീപിന്റെ ഫാനൊന്നും അല്ല. ‘2 ഹരിഹര്‍ നഗര്‍’ പോലത്തെ ഒരു തറ കോമഡി ചിത്രത്തിന് നല്ല അഭിപ്രായവും, ഈ സിനിമയ്ക്കു അത് വച്ച് നോക്കുമ്പോള്‍ വളരെ മോശം അഭിപ്രായവും കണ്ടപ്പോള്‍ പറഞ്ഞു എന്ന് മാത്രം.
‘മോസ് ആന്‍ഡ് കാറ്റ്’ എനിക്കൊട്ടും ഇഷ്ട്ടപ്പെട്ടില്ല.
ഇതിന്റെ ‘Minuses’-ല്‍ പറയുന്നത് പൂര്‍ണമായും ശരിയാണ്. പക്ഷേ, ‘Wait for DVD’ എന്ന് കണ്ടപ്പോഴാണ് അങ്ങനെ എഴുതി പോയത്. എന്നോടു ക്ഷമിക്കൂ.
average film. if you are not going for this film with lot of expectation, then you may like it. is this movie directed by the same siddique? I have a doubt about it. no comedy at all in a siddique movie is not acceptable for audience. we are expecting more fom you Mr.siddique. good work by dileep & nayan.
thallipoli padam booring
വെറും പഴങ്കഞ്ഞി പടം…. ഈ പടമൊക്കെ നല്ലതാണെന്ന് പറയുന്നവരെ സമ്മതിക്കണം…
Wht a pity, A director like siddique made a mistake like dis, Whtever the reason is ppl didnt expect such a shock from him. whoever watch this movie, its sure that they gonna waste there money.
janangal sidhekil ninnum പ്രതീക്ഷിച്ചത് ഇതല്ല. ബട്ട് നല്ല പടം …ഞാന്‍ 2 വട്ടം കണ്ടു. രണ്ടാം വട്ടം ബോരടിപിച്ചുവെങ്കിലും കഥ നന്നായി മനസ്സിലായി.
review ന്റെ minusil പറഞ്ഞാ കാര്യങ്ങള്‍ സത്യമാണ്. pinne mythili എങ്ങാനും നായികാ ആക്കിയാല്‍ മതിയായിരുന്നു.
ക്ലൈമാക്സ് സൂപ്പര്‍. ഡാന്‍സും പാട്ടും തമ്മില്‍ തീരെ യോജിക്കുനില്ല. പ്രഭുദേവ നയന്‍താരയെ കാണാന്‍ വന്നപ്പോള്‍ എന്തോ അല്പം സ്റെപ്സ് പറഞ്ഞ കൊടുത്തു കാണും. എന്നിട്ടൊരു special thanks ..hum
ചില ഭാഗങ്ങള്‍ നന്നായി ചിരിപ്പിക്കും
നയന്‍ താരയെ കരയാന്‍ അനുവദിക്കുന്നില്ല ജനങ്ങള്‍. അപ്പോഴേക്കും കൂവുന്നു. കാരണം നയന്റെ ഇമേജ് വേറെ ആണല്ലോ.
sidheeq 5 varsham kathuninnath ithinayirunoo. e story valla assistendineyum elpichal porayirunnoo.
thallipoli padam now lal remains victorious who has not experienced a flop
Orikkalum kaanaan paadillatha cinema… One of the worst Malayalam movies
It is an above average movie. But we are not expecting this type of move from sidhiq. That is why poor responses are getting from theatres. If this same story is used for a hindi movie it would have been a super hit. After a long time we got a heroin oriented movie. Go and watch the move without any expectation.
‘ഒരു സിദ്ദിക്ക് സിനിമ’ എന്നതുകൊണ്ടു, എല്ലാവരും, ഒരുപാടു പ്രതീക്ഷയോടും, മുന്‍ വിധിയോടും കൂടി കണ്ടത് കൊണ്ടാവാം, ഇത്രയും മോശമായി തോന്നിയത്. ഒരു മുന്‍ ധാരനയോടും കൂടി കാണാതിരുന്നാല്‍, ‘ഒരു കുഴപ്പമില്ലാത്ത നല്ല സിനിമ’ എന്നേ പറയൂ. വെറുതെയാണോ, ഹിന്ദിയിലും, തമിഴിലുമൊക്കെ ഇതിന്റെ റീമേക്ക് റൈറ്റ്സ് മേടിച്ച്ചെടുത്ത്തത്?
ലാലിന്റെ കാര്യമൊന്നും, ആരും പറയാതിരിക്കുന്നതാണ് നല്ലത്.
സിദ്ദിക്ക് ഒറ്റയ്ക്ക്, ‘Hitler’,'Friends’,'Chronic Bachelor’ എന്നീ സിനിമകള്‍ ചെയ്തു. ലാല്‍ ഒറ്റക് ആദ്യമായാണ് ‘To Harihar Nagar’ ചെയ്തത്.
അത് ഹിറ്റ് ആയതു, ‘In Harihar Nagar’inte ഇമേജില്‍ തന്നെയാണ്.
അബദ്ധങ്ങള്‍ കാണിക്കുന്ന അപ്പുക്കട്ടനെ, രണ്ടാം ഭാഗത്തില്‍, ‘കാക്കക്കുയില്‍’-ile മണ്ടനെ പോലെ ആക്കി, കുറെ തമാശകള്‍ ‘ഉണ്ടാക്കി’ എടുത്തു.
‘In Ghost House Inn’-um കൂടി ഇറങ്ങിക്കോട്ടേ, എന്നിട്ട് തീരുമാനിക്കാം…
നിഖില്‍
നിഖില്‍ സര്‍, ഹിന്ദിയിലും തമ്ഴിലും റൈറ്റ് വാങ്ങിയതാണോ ഒരു സിനിമയുടെ വിജയം?
പിന്നെ സിദ്ദിഖ് തനിച്ചു ചെയ്ത പടം ക്രോണിക് മാത്രം ആണ് എന്നു തോനുന്നു. ഹിറ്റ്‌ലര്‍, ഫ്രണ്ട്സ് എന്നിവയില്‍ നിര്‍മാതാവ് ആയിട്ട് ലാല്‍ ഉണ്ടായിരുന്നില്ലേ? ടു ഹരിഹര്‍ നഗര്‍ നോടുള്ള അഭിപ്രായതോട് പരിപൂര്‍ണമായും യോജിക്കുന്നു.
നല്ല സിനിമ ആരെങ്കിലും പറയുന്നത് കേട്ടിട്ടിട്ടു കാണാതിരുന്നാല്‍ തീര്‍ച്ചയായും ഒരു നഷ്ടം തന്നെ ആയിരിക്കും ,നല്ല ക്ലൈമാക്സ് നല്ല സസ്പെന്‍സ് ,ഒരു വ്യത്യസ്തമായ സിനിമ ,ഈ സിനിമ ആദ്യം തമിഴില്‍ വിജയ് യെ നായകനാക്കി എടുത്തിരുന്നു എങ്കില്‍ ഈ കുറ്റം പറയുന്ന മലയാളികള്‍ എല്ലാം കൈയടിച്ചു ഹിറ്റ് ആക്കിയേനെ
In Harihar nagar ന്‍റെ ഇമേജില്‍ ആണ് To harihar nagar വിജയിചെതെന്നു പറയുന്നത് അംഗീകരിക്കാന്‍ പറ്റില്ല. അങ്ങനെയാണെങ്കില്‍ Sagar alias ഉം Balram vs Tharadasum ഒക്കെ വിജയിക്കെണ്ടതല്ലേ?
nayanthara ennu kettappozhe podam polinchu ennu manasilayi…
pakshe thakarthkshepikkaruthu athra potta chithram alla..
onnule oru hummerum benzum erakkeele
valare vykiyaanu ee cinimaa kaanan pattiyathu.. last friday. bahrainil annanu release cheythathu… orupaadu reviews vaayichathu kondu oru pratheekshayum ilaayirunnu.. pakshe padam kandapol thonni.. sarikkum ee review ezhuthunnavar ee padam kandittundo ennu..kaaranam ithu oru mikacha cinima allengil polum orikalum oru mosam cinima alla… oru munvithiyodu koodiyaanu pala sitekalilum ithinte review ezhuthiyirikkunnthu.. orikalum nalla pravanatha alla athu…