HOME

Review: Drona 2010

Mammootty

Mammootty in Drona 2010

പട്ടാഴി ഇല്ലക്കാരുമായി കടുത്ത ശത്രുതയിലാണ് ഗുപ്തന്‍ നമ്പൂതിരിയും (തിലകന്‍) മക്കളും (ജയന്‍, മനോജ് കെ ജയന്‍, ലക്ഷ്മി ശര്‍മ, ). തലമുറകള്‍ക്കപ്പുറത്തേക്കു നീളുന്നു ആ ശത്രുതയുടെ വേരുകള്‍. (എങ്കിലും, അതിന്റെ കാ‍രണം ചോദിക്കരുത്; ചോദിച്ചാല്‍ കുഴയും. അതു കൃത്യമായി പറയാന്‍ നമുക്കു കഴിയില്ല; സിനിമ എടുത്തവര്‍ക്കു തീരെ കഴിയില്ല.) റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ കേമനായ പട്ടാഴി ഇല്ലത്തെ കുഞ്ഞുണ്ണിയുടെ (മമ്മൂട്ടി) കൊലപാതകത്തോടെ ആ ശത്രുത പുതിയ തലത്തിലേക്കു കടക്കുന്നു. കുഞ്ഞുണ്ണിയുടെ മൂത്ത സഹോദരനും കോളജ് പ്രഫസറും മഹാജ്ഞാനിയും സര്‍വോപരി മഹാമാന്ത്രികനുമായ മാധവന്‍ (അതും മമ്മൂട്ടി) ഈ കണക്കു തീര്‍ക്കാന്‍ തുനിഞ്ഞിറങ്ങുമ്പോഴുള്ള കൈയാങ്കളികളാണ് രണ്ടാം പകുതിയില്‍.

എന്താണ് ഈ സിനിമയുടെ പ്രമേയമെന്ന് ചോദിച്ചാല്‍ കൈലാസത്തിലിരിക്കുന്ന ഭഗവാനു പോലും ഉത്തരം മുട്ടും. (പിന്നെ ഷാജി കൈലാസിന്റെ കാര്യം പറയണ്ടല്ലോ!) എങ്കിലും, അഭിപ്രായം പറയുന്നതിനു മുന്‍പ് സിനിമയെ പരിചയപ്പെടുത്തുക എന്നൊരു പതിവുള്ളതുകൊണ്ടാണ് മുകളില്‍ കാണുന്ന നാലു വരി എഴുതിച്ചേര്‍ത്തത്. സത്യത്തില്‍, ഇത്ര ലളിതമൊന്നുമല്ല കാര്യങ്ങള്‍‍. ഇതിനിടയ്ക്ക് പ്രേമം വരും, പ്രേതം വരും, മനശ്ശാസ്ത്രം വരും, തച്ചുശാസ്ത്രം വരും… ഗൂണ്ടായിസവും ഗുരുത്വാകര്‍ഷണവും വരെ വരും! ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, ജല്ലിക്കെട്ടു കാളയെപ്പോലെ കാണികളെ ഇരു വശത്തേക്കും കുത്തി മലര്‍ത്തി ഒറ്റ പോക്കാണ് സിനിമ.

PLUSES
ബി എം ഡബ്ലിയുവും ടൊയോട്ടയുമൊക്കെ നമ്മുടെ നാട്ടിലിറക്കിയിരിക്കുന്ന മുന്തിയ ഇനം കാറുകള്‍ കണ്ടിട്ടില്ലാത്തവര്‍ക്ക് അതിന് അവസരമുണ്ട്. തലവേദന എന്ന രോഗം എന്താണെന്ന് ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്തവര്‍ക്ക് അതിനും സൌകര്യമുണ്ട്. (ഒരു മലയാളസിനിമയേക്കുറിച്ച് രണ്ടു പ്ലസുകള്‍ പറയാന്‍ കഴിയുക എന്നതു തന്നെ ഒരു മഹാഭാഗ്യമല്ലേ!)

MINUSES
അലസമായി സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളും അവിദഗ്ദ്ധമായി ഏച്ചുകെട്ടിയ കഥാസന്ദര്‍ഭങ്ങളുമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ബാധ്യത. അതുകൊണ്ടു തന്നെ, തിലകന്‍, മമ്മൂട്ടി, മനോജ് കെ ജയന്‍ തുടങ്ങിയ മികച്ച അഭിനേതാക്കളോട് ചെയ്യാവുന്ന ഏറ്റവും വലിയ ചതിയായി ഈ സിനിമ മാറുന്നു. ഇവരൊക്കെയുണ്ടല്ലോ എന്നു കരുതി സിനിമയ്ക്കു വരുന്ന കാണികളും ക്രൂരമായി വഞ്ചിക്കപ്പെടുന്നു.

മനോജ് കെ ജയനേക്കൊണ്ട് അന്യന്‍/ മണിച്ചിത്രത്താഴ് കളിപ്പിച്ചിരിക്കുന്നത് ജുഗുപ്‌സാവഹം. കനിഹയേയും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനേയും ഉപയോഗിച്ച് തുളസി എന്ന കൊഞ്ചിക്കുഴയുന്ന കഥാപാത്രത്തെ സഹ്യതയുടെ എല്ലാ അതിരുകളും കടത്തി വിട്ടിട്ടുണ്ട് സംവിധായകന്‍. സുരാജ് വെഞ്ഞാറമൂടിന് ആവര്‍ത്തനത്തിന്റെ ചക്രവര്‍ത്തിപ്പട്ടം തന്നെ കല്പിച്ചുകൊടുത്തിട്ടുണ്ട്.

ആദ്യം പറഞ്ഞതുപോലെ, ഒരുപാട് സംഭവങ്ങള്‍ കുത്തി നിറച്ചിട്ടുണ്ടെങ്കിലും പറഞ്ഞതു തന്നെ പറഞ്ഞും ചെയ്തതു തന്നെ ചെയ്തും വലിഞ്ഞിഴയുന്ന ഒരു പ്രതീതി പലപ്പോഴും ഉണ്ടാക്കുന്നുണ്ട്.

EXTRAS
1. ജീവിതത്തില്‍ ആദ്യമായി, കടുത്ത തലവേദനയുമായിട്ടാണ് മാറ്റിനി കഴിഞ്ഞിറങ്ങിയത്. ദ്രോണ രാവിലെ കണ്ട സുഹൃത്ത് സിനിമ കഴിഞ്ഞിട്ട് വിളിക്കണമെന്ന് പറഞ്ഞിരുന്നു. വീട്ടിലെത്തി ഒരു ക്രോസിനും കട്ടനും കഴിഞ്ഞാണ് കക്ഷിയെ വിളിച്ചത്. ഫോണെടുത്തത് അദ്ദേഹത്തിന്റെ ഭാര്യ: ചേട്ടന്‍ തലവേദനയായിട്ട് കിടക്കുകയാ. വിളിക്കണോ?

2. തിയറ്ററില്‍ നിന്ന് പുറത്തേക്കു കടന്നപ്പോള്‍ കേട്ടത്: ഡാ, നീ അവനെ വിളിച്ച് ഇപ്പോത്തന്നെ പറഞ്ഞേക്ക്… അല്ലെങ്കില്‍ രാത്രി അവനും അവളും കൂടി വന്ന് ദ്രോണയ്ക്ക് തല വയ്ക്കും!
മറുപടി വന്നത് പൊടി രോഷത്തോടെ: അവന്‍ പണ്ടെന്നെ അറിഞ്ഞോണ്ട് ഭഗവാന് ഇട്ടുകൊടുത്തതാ. ഞാന്‍ വിളിക്കാനൊന്നും പോകുന്നില്ല… കെട്ടിയോളേം കൂട്ടി വന്ന് അനുഭവിക്കട്ടെ!

LAST WORD
ഏതു മര്യാദരാമനെക്കൊണ്ടും ഒന്നു കൂവിപ്പിക്കാന്‍ പോന്നതാണ് ചിത്രത്തിന്റെ അന്ത്യരംഗങ്ങള്‍. പക്ഷേ, ആരും കൂവില്ല. കൂ എന്നു പതുക്കെയൊന്ന് പറയാന്‍ പോലും ശേഷിയില്ലാത്തവര്‍ എങ്ങനെ കൂവാനാണ്!

RATING
Mad Movie. (അതായത്, സാധാരണ മനോനിലയിലുള്ളവര്‍ക്ക് പറ്റിയതല്ല.)
(please leave your comments and rating below.)

| G Krishnamurthy

Bookmark and Share Subscribe

51 Comments

  1. OH..GOD!!!!! Dhrona was not BORING……. It was a TERRIBLE (or rather HORRIBLE) 3 hours…!!!!! I felt like RUNNING AWAY from the theatre…!!! I humbly request all my film loving friends to AVOID this film, if u can……. OR….. U’ll DEFINITELY REPENT…!!!! My hearty CONDOLENCE to Mr.SHAJI KAILAS and his CREW…!!!

  2. NICE MOVIE.. coz IKKA rocking again n againnnnn… shaji kailas should have to be better in end,,, only endd

  3. Another FLOP from Shaji -Sajan Team..

  4. not upto the mark. disappointing . different type of attempt from the action director shaji kailas. not able to digest for common men. mammooty, manoj.k.jayan & thilakan are super. suraj as usual shines in his small role. there is no rush for the film on first day second show tells the fate of this mammooty film. even fans are not interested . I think shaji kailas not gone through the full script before directing this film. It is dragging too much.

  5. മമ്മൂട്ടിയോട് എ കെ സാജന് മുന്‍ വൈരാഘ്യം ഉണ്ടെന്നു തോന്നി ഫിലിം കണ്ടപ്പോലെ.? പടം നന്നായില്ല.

  6. ഷാജി കൈലാസ് പറ്റുമെങ്കില്‍ രണ്ടോ മൂന്നോ വര്ഷം കൂടി പടം ഇറക്കിയാല്‍ മലയാള സിനിമയിലെ വര്ഷം തോരുമുള്ള നഷ്ട്ട സിനിമകളുടെ എണ്ണത്തില്‍ ചെറിയൊരു കുറവ് വരുത്താന്‍ സഹായിക്കും.
    ഈ കാര്യത്തില്‍ ഷാജിയാണ് തീരുമാനെട്കേണ്ടത്.പ്രേക്ഷകര്‍ പടം ഫ്ലോപ്പ് ആക്കി മാറ്റി അദേഹത്തെ മനസിലാക്കാന്‍ ശ്രമികുന്നെന്ടെകിലും,ഷാജി തന്റെ നീലവാരതിലൊട്ടു കാണികളെ കൊണ്ടുവരാന്‍ ആണ് ശ്രമികുന്നത്. വരഷങ്ങള്‍ ആയി നടക്കുന്ന ഈ പോരാട്ടത്തില്‍ ഷാജി ഒരു വിട്ടു വീഴചെക്കും തയാറല്ല എന്നാണ് ഈ വര്‍ഷത്തെ തന്റെ ആദ്യത്തെ സിനിമയിലൂടെ തെളിയികുന്നത്.

  7. ഫസ്റ്റ് ഹാഫ് വളരെ ബോറാണ് സെക്കന്റ്‌ ഹാഫ് അതിലും ദയനീയം.നല്ല ഒരു സ്ക്രിപ്റ്റ് കൈയില്ലില്ലാതെ വെറുതെ സൂപ്പര്‍ സ്ടാരിന്റെ datum വാങ്ങി സിനിമയെടുത്താല്‍ ഇങ്ങിനിരിക്കും

  8. Rajesh Good comment. i too agree with that

  9. രാജേഷിന്റെ കമന്റ്‌ കിടിലം!
    എ. കെ. സാജനെ എന്നു ഷാജി കൈ വിടുന്നുവോ, അന്ന് പുള്ളി രക്ഷപ്പെടും. അല്ലെങ്കില്‍ ഇങ്ങനെ ചവറു പടം ഇനിയും പ്രതീക്ഷിക്കാം.

  10. ഷാജി കൈലാസ് എന്താണ് ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല!! ഇതൊരു action സിനിമ ആണോ അല്ല!! horror സിനിമ ആണോ അല്ല.!!ആത്മീയ സിനിമ ആണോ അല്ലെഅല്ല!!എന്താണെന്നു അദ്ദേഹത്തിനും അറിയില്ല കാണുന്ന നമ്മള്കും അറിയില്ല!!കാശും സമയവും പോയത് മിച്ചം!! മലയാള സിനിമ മരിക്കുന്നത് ഇങ്ങനെ തന്നെയാണ്!!

  11. Onnum marakkilla ramaa…..(OMR)

  12. Mammooty&Shaji annan Ningalkku abhimanikkam, Karanam ethupole ethuvare oru padathekurichum engane valare mosamaie oru comment polum kettittilla.Ethokke vaiekkumbol njangal Prevasikal engane poie samayam menakkeduthi poie padam kanum ennu koodi shaji annan paranju tharanam.
    AJU MATHEWS & SHIJU USMAN,DUBAI

  13. റിവ്യൂ വായിച്ചു ചിരിച്ചു, സിനിമ കാണുന്നതിന് മുന്പ് ഈ റിവ്യൂ കാണാന്‍ കൈലാസ ഭഗവാന്‍ അനുഗ്രഹിക്കട്ടേ..
    Mad movie, never saw such a verdict. So it shud be that mad :)

  14. njan cinema kandilla. but kanda freinds paranju cinema valare mosham aanennu. review um koodi kandappol manassilayi dhayaneeyam aanu avastha annu.

  15. ഈ സിനിമ സുരേഷ് ഗോപി ആയിരുന്നു ചെയ്യേണ്ടിയിരുന്നത്; അദ്ദേഹം കൈലാസത്തിന്റെ കാര്യമായ ഏകാലവ്യനനല്ലോ? അദ്ദേഹത്തിന്റെ 2009 ലെ ഒരു സിനിമ പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല; എന്തിനാണാവോ ഈ തല്ലിപ്പൊളി സിനിമ അഭിനയ പ്രതിഭയായ മമ്മൂട്ടിയെ ഏല്പിച്ചത്? ഏറിയാല്‍ ഒരു വര്ഷം ഈ സംവിധയകന്‍ ഫീല്‍ഡില്‍ നിന്നും ഔട്ടാകും തീര്‍ച്ച. Boot, Red Chillies, ഇപ്പോഴിതാ Dhrona. It is a big blunder movie in malayalam.
    Pls. stay away from this movie.

  16. ദ്രോണ പൊട്ടി ഇനി രഘു പതി രാഘവ രാജാ റാം പിന്നെ ജയസുര്യയെ വച്ചുള്ള പടം അതു കഴിഞ്ഞു മോഹന്‍ലാലിന്‍റെ രാമന്‍ പോലീസ് , പിന്നെ പുതുമുഗമാങ്ങളുടെ ചിത്രവും ഷാജി കൈലാസ് പൊട്ടാനുള്ള പടങ്ങളുടെ വലിയ കൊട്ടേഷന്‍ എടുതിരികുകായ കൂടെ എ കെ സാജനും

  17. എല്ലാ സുഹൃത്തുക്കളോടും ഒരു കാര്യം വിനീതമായ് പറഞ്ഞുകൊള്ളട്ടെ. മലയാള ഭാഷയെ ദയവു ചെയ്തു ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുത്
    അക്ഷരതെറ്റുകള്‍ സ്വാഭാവികം.. പക്ഷെ ഇവിടെ അത് ഒരു ആവര്‍ത്തനം ആയി മാറുന്നു
    type chaiyan budhimuttum vishamavum aanenkil (ezhutaan ariyillenkil prathekichum)manglishlo malayalathilo type chaitu koode???
    out of topic aane…ariyaam …..kandu nilkkan vishamam thonniyittane…ellavarum kshamikkuka….

  18. sweety movie kanda oru preshaka anenu thonunu.. benthamilatha kariyangal parayanulla oru pretheka sidi kitiyitund.. thank god.. didn’t saw the movie yet.. illel njanum ithu pole ayi poyene..

  19. Review kidilan.. kollam moorthi… ee jugupsavaham ennu vachal enthaanu … :)

  20. oru comedy kanda feeling…review vaayichappol….ugran review…vinodinte athe doubt thanne enikkum…enthane e jugupsavaham… puthiya theri vallathum anoo?
    enthokke ayaalum njan ee movie kanaan thane theerumanichu…enthane ithra mosham enne ariyanamallo…pray for me.

  21. ഹാവു, interval ആകാന്‍ കാത്തിരുന്നു.. ആയതോടെ തിയേറ്ററില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഇത്തരം ചവറുകള്‍ക്കു ഡേറ്റ് കൊടുത്ത മമ്മുട്ടിയെ സമ്മതിക്കണം. പണം ഇറക്കിയ പാവത്താനെയും സമ്മതിക്കുക തന്നെ വേണം. പിന്നെ മുഴുവന്‍ കണ്ടിരിക്കുന്ന പാവം പ്രേക്ഷകനേം സമ്മതിച്ചേ തീരു,
    utter waste.

  22. മോഹന്‍ലാല്‍ ഷാജിക്ക് കാശ് കൊടുത്തു ചെയ്യിച്ചതാണോ……?

  23. review കലക്കി. തലവേദനക്കാര്യം 100 ശതമാനം ശരി. EXTRAS വായിച്ച് പൊട്ടിച്ചിരിച്ചു. ഭഗവാന്‍ റിവ്യുവിനു ശേഷം മൂര്‍ത്തിയുടെ മറ്റൊരു മാസ്റ്റര്‍പീസ്.. അഭിനന്ദനങ്ങള്‍.
    @ vinod & haris
    ജുഗുപ്സാവഹം എന്നാല്‍, disgusting എന്നാണ് എന്റെ ധാരണ. അല്ലെങ്കില്‍ മൂര്‍ത്തി പറയട്ടെ.

  24. അപ്പോള്‍ ഇതാണ് ഈ ജുഗുപ്സാവഹം anyway thanks sangeetha
    പിന്നെ ഞാന്‍ മൂവി കണ്ടു .. ഈ റിവ്യൂ ഒക്കെ വായിച്ചതിനു ശേഷവും കണ്ടു…എന്താണ് ഇത്ര മോശം എന്നെ അറിയാന്‍ വേണ്ടി കണ്ടതാ….
    ഹാ..ഇനി ഞാന്‍ എന്ത് പറയാന്‍ …. മുകളില്‍ പറഞ്ഞത് ഒക്കെ തന്നെ എനിക്കും ഉള്ളത്
    എന്നാലും എന്റെ മമ്മൂക്ക ..കൈലാസ ഭഗവാനോ വിവരം ഇല്ല …അങ്ങേക്കെ ഇതേ എന്ത് പറ്റി

  25. അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തിയവര്‍‍ക്ക് അകമഴിഞ്ഞ നന്ദി! wondeful review, റിവ്യു കലക്കി എന്നൊക്കെയുള്ള ഇരുപതോളം ഒറ്റ വരി കമന്റുകള്‍ എഡിറ്റര്‍ ഇവിടെ പബ്ലിഷ് ചെയ്തിട്ടില്ലെങ്കിലും എനിക്ക് മെയില്‍ ചെയ്ത് തന്നിരുന്നു. ആ കമന്റുകളുടെ ഉടമസ്ഥര്‍ക്കും നന്ദി.

    EXTRAS സുഹൃത്തുക്കളോട് പറഞ്ഞാല്‍ മതി, റിവ്യുവില്‍ എഴുതാന്‍ പാടില്ല എന്നൊരു ഉപദേശം പ്രസാദിന്റെ കമന്റിനൊപ്പം കിട്ടിയിരുന്നു. ഇന്ദുലേഖ നെറ്റ്‌വര്‍ക്കിലെ സൈറ്റുകളുടെ വായനക്കാരെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളായിട്ടാണ് ടീം ഇന്ദുലേഖ കരുതുന്നത്. അപ്പോള്‍ പിന്നെ, EXTRAS എഴുതാതിരിക്കുന്നതെങ്ങനെ സുഹൃത്തേ!

    ജുഗുപ്സാവഹം എന്നതുകൊണ്ട് ഉദ്ദേശിച്ചത് disgusting എന്നു തന്നെയാണ്. ഞാന്‍ വരും മുന്‍പേ പ്രശ്നം പരിഹരിച്ച സംഗീതയ്ക്ക് സ്പെഷല്‍ നന്ദി.

  26. പക വീട്ടാനുള്ളതാണ് എന്നാണ് പോസ്റ്ററില്‍ കാണുന്നത്. മമ്മൂട്ടിയോടോ അരോമ മണിയോടോ അതോ പ്രേക്ഷകനോടോ എന്ന സംശയമേ ഉള്ളു. ലവനൊക്കെ മൂവി ക്യാമറയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കുന്നത് നിയമം മൂലം തടയണം.
    മൂര്‍ത്തി എഴുതിയത് നൂറു ശതമാനവും ശരി.
    തലവേദനക്ക് മരുന്നുണ്ടാക്കുന്നവരുടെ ഗൂഢാലോചന ഇതിനു പുറകില്‍ ഉണ്ടാവാം. ഗുരുത്വാകര്‍ഷണവും റിയല്‍ എസ്റ്റെറ്റും മന്ത്രവാദവും ബി എം ഡബ്ലിയുവും കൂട്ടിക്കുഴച് നാല് നേരവും വെട്ടി വിഴുങ്ങി ആസനത്തില്‍ വാലും ചുരുട്ടി ഇരിക്കുന്നവര്‍ക്കു പോലും ഈ സിനിമ ചേരില്ല… ജസ്റ്റ്‌ റിമംബര്‍ ദാറ്റ് !

  27. സൌണ്ട് ഓഫ് ബൂട്സ്” എന്നാ പടം അത്ര mosamonnaayirunnilla..
    athoru നോവുന്ന അനുഭവമാണ്.. ചരിത്ര ബോധമില്ലാത്ത വിഡ്ദികള്‍ക്കെ അതിനെ തള്ളി പ്പരയാന്‍ കഴിയൂ.. ഷാജി കൈലാസിന്റെ ഏത് പടത്തിനു പോവുമ്പോഴും നര സിംഹമോ ആറാം thampurano പ്രതീക്ഷിക്കുന്നതാണ് കുഴപ്പം.. ദ്രോണ” യുടെ ആദ്യ പാതി രണ്ടാം പതിയെക്കാള്‍ എത്രയോ ഭേദവും ഒതുക്കമുള്ളതും ആണ്.. പ്രിത്വി രാജ് ചെയ്യേണ്ട റോള്‍ വന്ദ്യ വയോധികന്‍ ചെയ്തു എന്നാ കുഴപ്പം മാത്രമേ യുള്ളൂ.. രണ്ടാം പാതി റിവ്യൂ വില്‍ പറഞ്ഞ പോലൊക്കെ തന്നെ.!! മനോജ്‌ കെ ജയന്‍ എന്ന ആരു ബോറന്‍ നടനെ നല്ല നടനെന്ന് വിശേഷിപ്പിക്കുന്ന ഒരു പാട് പാവങ്ങള്‍ മലയാളത്തില്‍ ഉണ്ടെന്നു മനസിലാവുന്നു.. ജുഗുപ്സാ വഹം.. ഹ ഹ ഹ..

  28. മമ്മുട്ടിയുടെ മറ്റൊരു ദുരന്ത ചിത്രം . 2010 ലെ മമ്മുട്ടിയുടെ തുടക്കം കൊള്ളാം ഒരു mega flop ലുടെ. എനിയെന്ഗിലും മമ്മുട്ടി തിരകഥ വയിച്ചുപടിച്ചിട്ടു അഭിനയിക്കു ….please..

  29. Lol.. this is the first time i m writing a comment… :d
    njaan chirichu chirichu oru paruvamaayi..
    emagandan review.. :)
    review aayaal ingine venam
    i wish.. if shaji kailas. ak sajan and mammootty comes and read this..
    angineyenkilum bhudhi udhichaalo :D

  30. Iam in Bahrain. ithokkey kelkkumbo entha parayuka.. Shaji mohanlaaline nashippichu, ini Mammootty ye onnu pareekshikaamm enna udheshathilaano. Shaji ini vjaykanthineyo rejanikanthineyo vechu padam edukkunnathaakum nallathu. tamil il nalla scop und. njangal malayalukalku ithonnum dehikooola…..so plss

  31. ഷാജികൈലാസ് വീണ്ടും തനിക്കു തലയ്ക്കു സ്ഥിരം ഇല്ലെന്നു തെളിയിച്ചു മമ്മുട്ടിയും ഇത് പോലെ ഒക്കെ കാണിക്കുന്നത് കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ചിരി ആണ് വന്നത് ഷാജികൈലാസ് എന്താണ് ഉദേശിക്കുന്നത് കുറെ ഇടിയും ബഹളവും പിന്നെ ക്യാമറ ചെരിച്ചും മറിച്ചും ഒക്കെ എടുത്താല്‍ നമ്മള്‍ അത്ഭുതപ്പെടും എന്നോ. നമ്മള്‍ എന്താ മലയാള സിനിമ മാത്രമേ കണ്ടിട്ടുല്ലോ എന്നാണോ ഷാജിയുടെ വിചാരം. ഇതൊക്കെ വളരെ നാല്ലതയിട്ടു ചെയുന്നവരുടെ സിനിമ ഒക്കെ നമ്മളും കണ്ടിട്ടുണ്ട് . കുറെ നാളായല്ലോ നമ്മളെ ഈ ഷാജി വധിക്കാന്‍ തുടങ്ങിട്ട്. ഇനി എങ്കിലും നിര്‍ത്തിക്കൂടെ? എന്റമ്മോ.. ജീവന്‍ എന്നൊരു സാധനം നമ്മുടെ ശരിരത്തില്‍ ഉണ്ടെങ്കില്‍ ഈ സിനിമ കാണരുത്.

  32. excellent review , this is the same thing i felt soon after the movie

  33. ഇനിയും ചത്ത പശുവിന്റെ ജാതകം നോക്കണോ? ഷാജി കൈലാസ് ഇനി യുവ തലമുറയെ വച്ച് പടം എടുകരുത്! അവര്‍ക്ക് ഇനിയും ഈ ഫീല്‍ഡില്‍ തുടരണം. ദിലീപ് പറഞ്ഞത് ഓര്‍മിച്ചാല്‍ മതി: “ഡോണില്‍ അഭിനയികെണ്ടിയിരുന്നില്ല പറ്റി പോയി”.

  34. പട്ടിയുണ്ട്, കടിക്കും! എന്ന ബോര്‍ഡ് കണ്ടിട്ടും കയറിച്ചെന്നു പട്ടികടി കൊണ്ട ഒരുത്തന്റെ അവസ്ഥയിലാണ് ഞാന്‍. റിവ്യു വായിച്ചു കഴിഞ്ഞപ്പോള്‍ തമാശ തോന്നി പോയി സിനിമ കണ്ടു! ശ്രീ പത്മനാഭാ! ഏതെങ്കിലും പാകിസ്താന്‍ ടെററിസ്റ്റിനെ കയ്യില്‍ കിട്ടിയാല്‍ കാണിക്കാനായി ഈ സിനിമ ഇന്ത്യാ ഗവന്മേന്റ്റ് വാങ്ങി വക്കണം എന്നതാണ് എന്റെ വിനീതമായ അഭിപ്രായം. നാട്ടുകാരെ രക്ഷിക്കാനായി തിയെറ്ററിന്റെ മുന്‍പില്‍ കൂറ്റന്‍ അപായ മുന്നറിയിപ്പ് വെക്കുന്നതിനെകുറിച്ചും ആലോചിക്കുന്നുണ്ട്. ഇന്ദുലേഖ ടീമില്‍ ആരെങ്കിലും സഹകരിക്കമെങ്കില്‍ ഇക്കാര്യം നടപ്പാക്കാവുന്നതാണ്.

    ps: കുവാന്‍ ശേഷി ഉണ്ടാവില്ല എന്ന് മൂര്‍ത്തി പറഞ്ഞെങ്കിലും മനോജ്‌ കെ ജയനെ കണ്ടപ്പോള്‍ അറിയാതെ കൂവിപ്പോയി.

  35. Ee padam nyan kandu, enikku valare adhikkam estappettu. Pakshe evide ezhuthivachirikkunna reviews kandittu enikku viswaasam varunnilla. Enikku toonnunnattu aallukalkku ee padam manasillaakkaanulla kazhivu nastapettu ennaanu. Satyan Andikaadu poolullavarude family oriented bore movies (all same formula) kandu malayalikalude buddi muradichu pooyirikkunnu. Nalla oru katha, atimanoharamaayi chitrikkaricha (especially climax), Shaji ellarudeyum abhinandanangal arhikkunnu. Mammottyude ettavum nalla 5 veshangalil onnaanu Drona. Manoj K. Jayan kalakki, Suraj’s comedy rocked (his best performance to date).
    Hollywood nilavaarattillekku etti cherna Drona malayalikalkku manasilaayilla ennoorttu ente manasu vishemikkunnu. Ningal Bhagyadevatayum, Swargavum, Chattambinaddu poolulla nilavaaram kuranja films kandu tripti adanguka.

  36. റിവ്യൂ നന്നായീ….
    പ്രേഷകര്‍ക്ക് തലവേദന ഉണ്ടാക്കുന്ന ഇവക സിനിമാക്കാരുടെ (സംവിധായകന്റെ ) തലപോയലെ മലയാളസിനിമ നന്നാകൂ….

  37. shaji kailas thanneyano mukalilathe comment ittathu?

  38. Shaji’yude comment kandittu enik thonunnath adheham ath manapoorvam aalukalude sradha kituvan vendi ezhuthiyathanennanu, njan Drona kandittilla but ithrem negative review’sum commentsum kandal manasilakan patunnatheyullu.. ennitum idheham paranjirikunnath Mammootty yude etavum mikacha 5 veshangalil onnanennanu..shame.. ee comment kond Shaji enthanavo udheshikunnath,chilapol kooduthal reply kittan vendaiyakam.. ennalum ente Indhulekha ithum publish cheythallo!

  39. @ നിഖില്‍,
    സംശയിക്കേണ്ട കാര്യമുണ്ടോ? പേര് കണ്ടാല്‍ മനസിലാവില്ലേ!

  40. പിഴച്ചു പോയ പെണ്ണിന് ചാരിത്ര്യം ഇല്ല എന്ന് പറയുന്നത് പോലെ ആണ് എല്ലാവരും മലയാള സിനിമയെ കുറ്റം പറയുന്നത്. പറഞ്ഞിട്ട് കാര്യം ഒന്നുമില്ല. ഒരു കാലത്തും നന്നാവില്ല !!! കഴിഞ്ഞ കൊല്ലം ഭ്രമരവും പാലേരി മാണിക്യവും തന്ന പ്രതീക്ഷ ഇപ്പൊ പോയി തുടങ്ങി.

  41. nikhimenonte samsayam enikum illathilla. angerkkallathe ithu parayan pattilla.
    enthaylaum puthiya varshathinte thudakkathil mammokaye sambandhichu ithu vadi koduthu medicha adi aayi poyi…kashtam ennallathe entnu parayan.
    sureshe …..thanikku angane thanne varanam.
    ini enkilum review okke onnu maanikku.
    shyni jokos

  42. Commenter Mr. Shaji K…. are u shaji Kailas? allathe ingane ezhuthumo!

  43. ഏയ്‌ ഷാജിയാവില്ല. ഇത്രയൊക്കെ എഴുതാന്‍ അറിയാമെങ്കില്‍ ഇമ്മാതിരി പടം പിടിക്കുമോ?

  44. shaji kailas pole xperienced aaya directoril ninnu itharamoru cinema porukknavatha thettu thanneyanu…..pakshe aaro shaji enna peril oru comment ezhuthi ennu vachu shaji kailasine ingane parihasikkano? malayala cinema charithrathile eettavum valiya commercial successukalaya narasimham,aaram thampuran,king,commissioner,ekalavyan,tiger,chinthamani kola case,baba kalyani thudangiya cinemakal malayalikakku sammanichittulla aalanu shaji…ithu mosham samayam aayirikkam shajikku…..theerchayayum shaji thirichu varum…..best of luck

  45. “പക തീര്‍ക്കാനുള്ളതാണ്” എന്ന caption കണ്ടപ്പോള്‍ തന്നെ തോന്നി പക പ്രേക്ഷകരോടാണെന്ന്.

  46. ഷാജി.കെ എഴുതിയതില്‍ ന്യായമുണ്ട്.
    കുറച്ചു പേരെങ്കിലും തന്റെ ദുഃഖങ്ങള്‍, പങ്കു വയ്ക്കട്ടെ എന്ന് കരുതി കാണും.
    ഇത്രയും കഴിവുള്ള ഒരു സംവിധായകന്‍, എന്ന് എ.ക.സാജന്റെയും, ടി.എ.ഷാഹിദിന്റെയും, രാജേഷ് ജയരമിന്റെയും കൂട്ട് വിടുന്നുവോ, അന്നേ രക്ഷപ്പെടൂ…
    നിഖില്‍

  47. അങ്ങനെ അടച്ചാക്ഷേപിക്കരുത്. ഓട്ടോ എക്സ്പോ യില്‍ മാത്രം കാണുന്ന അടിപൊളി വണ്ടികള് കുറെ കാണാന്‍ പറ്റിയല്ലോ… ആഹാ.. ബിഗ്‌ സ്ക്രീനില്‍ ഈ വണ്ടികളൊക്കെ കാണാന്‍ ഇതല്ലേ വഴിയുള്ളൂ.

  48. only yesterday i saw this movie.i dont know why you told these much bad about this movie.its ok the climax was bad.specially scenes of manoj k jayan.all other i felt wachable.

  49. stupid movie from shaji kailas,shaji rubber vettan pookunnatha ithilium bhetham,veruthe nalla producermare kuthpala eduppikkaruthe plzzzz

  50. enthado than nannavathe?

  51. kanihayude samsaram valare nannayirikkunnu. first half borilupari avlude konjalanu verili pidippikkunnathu. kanihaye vachu vijayippikkan shaji sramam nadathi …no chance

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.