Review: Senior Mandrake

Jagathy Sreekumar and Kalpana
ജൂണിയര്‍ മാന്‍ഡ്രേക്ക്(1997) എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് അതിന്റെ ഏഴയലത്ത് അടുപ്പിക്കാന്‍ പറ്റാത്ത സീനിയര്‍ മാന്‍ഡ്രേക്ക്. രണ്ടാം ഭാഗം എടുത്തില്ലെങ്കില്‍ തട്ടിക്കളയുമെന്ന് ആരോ പേടിപ്പിച്ചതുകൊണ്ടു മാത്രം അലി അക്ബര്‍ ഒരുക്കിയ സിനിമ പോലുണ്ട് ഇത്.
ഓമനക്കുട്ടനെ (ജഗതി ശ്രീകുമാര്‍) വെള്ളം കുടിപ്പിച്ച പ്രതിമ അയാളുടെ പക്കല്‍ തിരികെ എത്തുന്നിടത്താണ് ഇതിലെ സംഭവ പരമ്പര ആരംഭിക്കുന്നത്. അതോടെ വീണ്ടും അയാളുടെ കഷ്ടകാലം തുടങ്ങുന്നു. പ്രതിമ ഉപേക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വെറുതെയാവുകയാണ്. എന്നാല്‍, പ്രതിമ ഉപയോഗിച്ച് ചെയ്യാവുന്ന ഒരു ബിസിനസിന്റെ സാധ്യത ഓമനക്കുട്ടനു മുന്നില്‍ തുറക്കപ്പെടുന്നതോടെ കാറ്റ് മാറി വീശുന്നു. ഓമനക്കുട്ടന്റെ ഭാര്യ (കല്പന), ഭാര്യാസഹോദരന്‍, ഫോക്‌ലോര്‍ വിദഗ്ധന്‍ സഹൃദയന്‍ (ജഗദീഷ്), അദ്ദേഹത്തിന്റെ വീട്ടില്‍ കയറിക്കൂടുന്ന പെണ്‍കഥാപാത്രം (ചാരുത), പൊലീസ് ഇന്‍സ്പെക്‍ടര്‍ (സുരാജ് വെഞ്ഞാറമൂട്), ഭ്രാന്തന്‍ ബാലന്‍ (സലിം കുമാര്‍), ഓട്ടോ ഡ്രൈവര്‍ (ഇന്ദ്രന്‍സ്) എന്നിങ്ങനെ ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ചവരും നമ്മുടെ ക്ഷമ പല വട്ടം പരീക്ഷിച്ച് തൃപ്തരായിക്കഴിയുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു.
PLUSES
ഈ ചിത്രത്തില്‍ തീര്‍ത്തും അനാവശ്യവും അനവസരത്തിലുമുള്ളതാണെങ്കിലും അലി അക്ബറിന്റെ ആദ്യസിനിമയിലെ(മാമലകള്‍ക്കപ്പുറത്ത്, 1988) ഹിറ്റ് ഗാനം വള നല്ല കുപ്പിവള ഒരിക്കല്‍ കൂടി കേള്‍ക്കാം.
MINUSES
ബോറടിപ്പിക്കുന്ന തമാശകള്‍, തേഞ്ഞു തേഞ്ഞ് മുന പോയ തന്ത്രങ്ങള്‍, കോമണ്‍സെന്‍സിനെ ഏഴയലത്ത് അടുപ്പിക്കാത്ത കഥാഘടന, ഭാവന എന്ന വാക്കു പോലും കേട്ടിട്ടില്ലാത്ത വിധം ഭാവനാശൂന്യമായ അവതരണം… അങ്ങനെ കടുത്ത സിനിമാപ്രേമികളെ വരെ തിയറ്റര്‍ വിടാന്‍ പ്രേരിപ്പിക്കുന്ന ചേരുവകളെല്ലാം കൃത്യമായി ചേര്‍ത്തിണക്കിയിരിക്കുന്നു.
എന്നാല്‍ ഇനിയൊരു പാട്ട് ഇരിക്കട്ടെ എന്ന മട്ടില്‍ കുത്തിത്തിരുകിയിരിക്കുന്ന പാട്ടുകള്‍ ചിത്രത്തിന്റെ ഘടനയുമായി ഒരു ബന്ധവുമില്ലാതെ പിണങ്ങി മാറി നില്‍ക്കുന്നു.
LAST WORD
മലയാളം ദൂരദര്‍ശന്റെ ആദ്യകാലത്തെ (അതായത്, ഏറ്റവും പ്രധാന പരിപാടി തടസ്സം ആയിരുന്ന കാലം) ടെലിഫിലിം /സീരിയലുകളെ ഓര്‍മിപ്പിക്കുന്ന കഥാഘടനയും നിലവാരവുമുള്ള ചിത്രം.
RATING
Avoid
(Scale: *Avoid *Try At Your Risk *Good *Excellent *Great)
| G Krishnamurthy (with inputs from Tom)


2010 മലയാള സിനിമയുടെ തുടക്കം തന്നെ പാളിയല്ലോ, ഇറങ്ങിയതില്‍ നേരെ ചൊവ്വേയുള്ള ഒരെണ്ണം പോലുമില്ലല്ലോ?
അങ്ങനെ അതും പൊട്ടി….. മലയാള സിനിമ രക്ഷപെടുന്ന ഒരു ലക്ഷണവും ഇല്ലേ….. ഒരു നിര്‍മ്മാതാവും കൂടെ പൊട്ടി പാളീസായി …………..
എന്ത് ധൈര്യത്തിലായിരിക്കും നിര്‍മ്മാതാവ് ഇതിനു വേണ്ടി പണം ചെലവാക്കിയിട്ടുണ്ടാവുക? ലാഭം ഉണ്ടാക്കുന്നതിലുപരി മറ്റു പല ലക്ഷ്യങ്ങളും ഉണ്ടാകാം…!
അല്ല ഞാന്‍ ഒന്ന് ചോദിച്ചോട്ടേ ..ഇങ്ങനെ എല്ലാ സിനിമകളും കണ്ടു ..തലയ്ക്കു അടി വാങ്ങണമെന്ന് എന്താ ഇത്ര വാശി .കൊറച്ച് ഒക്കെ അങ്ങ് ഒഴിവാക്കരുതോ
അല്ല രണ്ടു മൂന്നു സിനിമകള്‍ കണ്ടു തുടര്‍ച്ചയായി അടി കിട്ടുന്നു അത് കൊണ്ട് പറഞ്ഞതാ…..
anyway writing style is sooperb…best wishes.
Malayalacinemayude shutter idaraayi ennu njan orikkal paranjappol ,enthayirunnu ividethe oru bahalam .Nammal onnum padichittilla, ini padikkumennu theere pratheekshayumilla.Ippolum tamilinodum tamilanodum tamilpadathinodum oru tharam pucha manobhavam pularthunna ,oru egoistic aalukalaanu malayalathil ullathu.Avide imsai arasanil thudangi veyil,gajini,subramaniapuram,chennai28,sivaji,Dasavatharam kazhinju ippol ayirathioruvanil ethi nilkunna tamil padangal ‘Variety’ enna vaakkinu mattaru peraayi marriyirikkukayaanu.Ell tharathillull audiencineyum avide tripthi peduthan padangalund,directors und .Tamilinte ezheyalathu vakkan polum namukku nilakkan yogyathayilla enna sathyam iniyenkilum manasilaakkuka.Dhayavu cheythu Adoorineyum ,shyamaprsadineyum,renjithenyum onnum uyarthipidichu ee vadha the thadukkan shramikkaruth karanam athellam kanakiledukkan polum pattathathre thaazheyaanu nammal.2 option und nammude munbil —pazhaya lohi,bharathan,IV sasi,padmarajan,sreenivasan padangal DVD allenkil TVil kaanuka allenkil anya bhaasha chithrangal poyi kanuka.athra thanne
@CINE
Right. പക്ഷെ, എഴുതിതള്ളാന്‍ വരട്ടെ.
പുതിയ കുറച്ചു പേര്‍ വരാന്‍ തയ്യാറെടുക്കുകയാണ്.
Arvind…..ningalethanneyaano udheshichath…..enkil ente hridhayam niranja aashamsakal….all the best.
Arrum sathyam manasilaakkunnilla enna sankadam kondaanu ithu ezhuthunnath.Indhulekha yile pole yadhartha review vere onnilumilla.Chithram release aakunnathnu munbe superhit enna label aanu ippol channelukal kodukkunnath.
Note:-ennaneyaanano ithil malayalthi type cheyyunnath.Ctrl G press cheythu buton thenju poyi…karayamilla