HOME

Homage: Cochin Haneefa

Cochin Haneefa in Bodyguard

Cochin Haneefa in Bodyguard

നല്ല നടന്‍, വിജയിച്ച സംവിധായകന്‍, നിരവധി ചിത്രങ്ങളുടെ രചയിതാവ്… മലയാള സിനിമയുടെ ചരിത്രത്തില്‍ കൊച്ചിന്‍ ഹനീഫ സ്ഥാനം പിടിക്കുന്നത് ഇങ്ങനെ പല മേല്‍‌വിലാസങ്ങളിലാണ്. ഒന്നും അദ്ദേഹം മോശമാക്കിയില്ല; പലതും ഗംഭീരമാക്കുകയും ചെയ്തു.

വാത്സല്യം, മൂന്നു മാസങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ ഹനീഫയുടെ സംവിധാനപാടവം തെളിയിച്ച സിനിമകള്‍ നമ്മുടെ മനസ്സിലുണ്ടെങ്കിലും ഒരു നടനെന്ന നിലയിലായിരിക്കും അദ്ദേഹം അമരത്വം നേടാന്‍ പോകുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹവും അതുതന്നെ ആയിരുന്നു. ഞാന്‍ ആദ്യമായും അവസാനമായും നടനാണ്; മറ്റെല്ലാം ആയിത്തീര്‍ന്നതാണ്.. എന്ന് ഹനീഫ പറഞ്ഞിട്ടുമുണ്ട്.

കിരീടത്തിലെ ഹൈദ്രോസിനെയും പത്രത്തിലെ സഭാപതിയെയും മീശമാധവനിലെ ത്രിവിക്രമനെയും പഞ്ചാബി ഹൌസിലെ ഗംഗാധരനെയുമൊക്കെ എങ്ങനെ മറക്കാനാണ്! തുടക്കം തനി വില്ലന്‍ വേഷങ്ങളിലായിരുന്നെങ്കിലും ഹനീഫ തിളങ്ങിയത് ഇത്തരം തമാശ പുരണ്ട വേഷങ്ങളിലായിരുന്നു.

തമിഴിലും താരമായിരുന്നു ഹനീഫ; നടനായും സംവിധായകനായും. സാക്ഷാല്‍ കരുണാനിധിയുടെ തിരക്കഥയില്‍ ഹനീഫ സംവിധാനം തമിഴിലെ ആദ്യസിനിമ തന്നെ ഹിറ്റായിരുന്നു. ഈ കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമകള്‍ പിന്നയും വന്നു. ഒപ്പം, നടനായും ഹനീഫ തമിഴില്‍ പേരെടുത്തു. സന്താനഭാരതിയുടെ മഹാനദിയിലെ കമല്‍ഹാസനൊപ്പമുള്ള പ്രകടനം അവിസ്മരണീയം.

മുമ്പൊരിക്കല്‍ പറഞ്ഞിട്ടുള്ളതുപോലെ അഭിനേതാക്കള്‍ മരിക്കുന്നില്ല. അവര്‍ നമ്മുടെ മുന്നിലെ ചെറുതും വലുതുമായ സ്ക്രീനുകളില്‍ വന്നു പൊയ്ക്കൊണ്ടിരിക്കും; പിന്നെയും പിന്നെയും. പിന്നെയും പിന്നെയും അവര്‍ നമ്മുടെ മനസ്സിലെ ഇരിപ്പിടങ്ങളിലേക്ക് കയറി വരും.
എങ്കിലും നല്ലൊരു നടന്‍ കൂടി ഇല്ലാതായി എന്നത് വേദനിപ്പിക്കുന്ന അറിവു തന്നെയാണ്. കൊച്ചിന്‍ ഹനീഫയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ആ വേദനയില്‍ പൊതിഞ്ഞ ആദരാഞ്ജലികള്‍!

- ടീം ഇന്ദുലേഖ

Bookmark and Share Subscribe

9 Comments

  1. ഇന്നസെന്റിനെയും മാമുക്കോയയേയുമൊക്കെ പോലെ ബ്രാന്‍ഡഡ് അഭിനയശൈലിയുടെ ഉടമയായിരുന്നു കൊച്ചിന്‍ ഹനീഫ. അതു ഹനീഫയ്ക്കു മാത്രമല്ല, ഹനീഫയെ മിമിക് ചെയ്ത കോട്ടയം നസീറിനെപ്പോലുള്ള അടുത്ത തലമുറക്കാര്‍ക്കും മേല്‍‌വിലാസമുണ്ടാക്കിക്കൊടുത്തു. ഒരു നടന് അഭിമാനിക്കാന്‍ ഇതില്‍പ്പരം എന്താണ് വേണ്ടത്! അദ്ദേഹത്തിന്റെ ഓര്‍മകള്‍ സിനിമയുള്ള കാലത്തോളം നിലനില്‍ക്കട്ടെ.

  2. പ്രതിഭാധനനായ ഒരു കലാകാരനായിരുന്നു കൊച്ചിന്‍ ഹനീഫ. അദ്ദേഹത്തിന്റെ വേര്‍പാട്‌ അപ്രതീക്ഷിതവും വേദനജനകവുമാണ്. മലയാളികള്‍ കൊച്ചിന്‍ ഹനീഫയെ മറക്കില്ല. ആദരാഞ്ജലികള്‍.

  3. thamizh cinemayil Cochin Haneefaykkulla Mahathvam marannu pokaruth please.Cochin Haneefaye ariyunna malayalikalude annathekkal orupakshe kooduthal thamizhar ayirikkum.

  4. മണ്മറഞ്ഞ maha prathibhaku malayalamannintae pranamam……

  5. കൊച്ചിന്‍ ഹനീഫയുടെ മരണം വളരെ വേദനാജനകമാണ്.
    അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങള്‍ മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.
    അത് പോലെ തന്നെ സംവിധായകന്‍ എന്ന നിലയിലും അദ്ധേഹത്തിന്റെ സിനിമകള്‍ അവിസ്‌മരണീയം തന്നെ. വാത്സല്യം, ആണ് കിളിയുടെ താരാട്ടു…ഇതൊക്കെ എത്ര നല്ല സിനിമകള്‍ ആയിരുന്നു
    ആ നല്ല വ്യക്തിത്വത്തിന് മുന്നില്‍ …..മഹാപ്രതിഭയ്ക്ക് മുന്നില്‍..
    കൂപ്പുകൈകളോടെ…

    – With Love and Regards,
    SHYNI JOKOS

  6. ഒരു മികച്ച കലാകാരന്‍ കൂടി നമ്മുടെ ഇടയില്‍ നിന്നും വേര്‍പിരിഞ്ഞു എന്നുള്ളത് വളരെ ദുഖകരമായ ഒരു അവസ്ഥയാണ്‌.ഒരു പാട് മികച്ച വേഷങ്ങളിലൂടെ നമ്മുടെ മനസ്സില്‍ ഇടം നേടിയ നടന്‍.എപ്പോളും തിരക്കുള്ള അപൂര്‍വ നടന്മാരില്‍ ഒരാള്‍.സ്വാഭാവിക അഭിനയം അവസാനം വരെ നിലനിര്‍ത്തിയ അപൂര്‍വ്വം നടന്മാരില്‍ ഒരാള്‍.എല്ലാവരെയും ആകര്‍ഷിക്കുന്ന സ്വഭാവം .എത്ര ഉന്നത അവസ്ഥയിലും ജീവിതത്തില്‍ ലാളിത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന മനുഷ്യന്‍.എനിക്ക് മലയാളത്തില്‍ ഏറ്റവും ഇഷ്ട്ടമുള്ള നടന്മാരില്‍ മുന്പതിയില്‍ തന്നെ ഹനീഫക് സ്ഥാനം ഉണ്ട്.ഹനീഫയുടെ നഷ്ട്ടം എന്നെ ഒത്തിരി വേദനിപ്പിക്കുന്നു.

  7. അദ്ദേഹം ഒരു നല്ല നടന്‍ മാത്രമല്ല ഒരു നല്ല മനുഷ്യനും കൂടിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ സംസ്കര ചടങ്ങ് വീക്ഷിച്ചാല്‍.മനസ്സിലാകും. നടീ നടന്‍മാര്‍ മാത്രമല്ല മറ്റുള്ള ചടങ്ങിനെതിയവര പോലും വിങ്ങി പൊട്ടുന്നത് ഹൃദയ ഭേതകമായ കാഴ്ചയായിരുന്നു. ഇതുതെന്നയാണ്‌ മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വെത്യസ്തന്ക്കുന്നത്. ഒരു നിമിഷം… ഈ മഹാ പ്രതിഭയ്ക് പ്രണാമം… വിദ്യ, വിവേക് & വികാസ്.

  8. വാത്സല്യം എന്ന സിനിമ കണ്ണുനീരോടെ ഓരോ തവണയും കണ്ടുതീര്‍ക്കുമ്പോഴും ഇതിന്റെ സംവിധായകന്‍ കൊച്ചിന്‍ ഹനീഫ തന്നെയണോ എന്നു സംശയമായിരുന്നു. വെറുമൊരു കോമഡിക്കാരനായി മ്മത്രമെ അദ്ദേഹത്തെ കണ്ടിരുന്നുള്ളു. പിന്നീടാണ്‌ അദ്ദേഹം തിരക്കഥാകൃത്തും പിന്നെ മികച്ച ഒരു പിടി ചിത്രങ്ങളുടെ സംവിധായകനും എല്ലാറ്റിനുമുപരി എല്ലാവരുടെയും നല്ല സുഹൃത്തും നമ നിറഞ്ഞ ഒരു മനുഷ്യനുമാണെന്ന് അറിയുന്നത്‌. അദ്ദേഹത്തിന്റെ വേര്‍പാട്‌ ആരെയാണ്‌ വേദനിപ്പിക്കാത്തത്‌. മണ്ടത്തരങ്ങളും മസിലുപിടുത്തവും എല്ലാം ഒര്‍മ്മകളാക്കി നമ്മെ വിട്ടു അനശ്വരതയുടെ നടനവേദിയിലേയ്ക്കു യാത്രയായ ഹനീഫ എന്ന മഹാ നടന്‌ അദരാഞ്ജലികള്‍.

  9. ഒരു മനുഷ്യ സ്നേഹി ആയ ഒരു കലാകാരനെ കൂടി കേരളത്തിന്‌ നഷ്ടം ആയി.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.