HOME

Chat With Anoop Chandran

Anoop Chandran

Anoop Chandran

അനൂപ് ചന്ദ്രനെ ഒരു നടനെന്ന നിലയില്‍ മലയാളികള്‍ അംഗീകരിച്ചു കഴിഞ്ഞു. എണ്‍പതോളം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്ന ‍അനൂപിന്റെ സിനിമാ വിശേഷങ്ങളിലേക്ക്.

സിനിമയായിരുന്നോ ആദ്യം മുതലേ അനൂപിന്റെ ലക്ഷ്യം?
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ  പഠനം കഴിഞ്ഞ് കുറച്ച് നാടകങ്ങളൊക്കെ ചെയ്തു നില്‍ക്കുമ്പോള്‍ വളരെ യാദൃച്ഛികമായാണ് സിനിമയിലെത്തുന്നത്. രഞ്ജിത്ത് ചേട്ടന്‍ ബ്ലാക്കിലേക്ക് അഭിനയിക്കാന്‍ ഒരാളെ അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞു.  സുഹൃത്തുക്കളുടേയും ചേട്ടന്റേയുമൊക്കെ നിര്‍ബന്ധം കൊണ്ട് രഞ്ജിത്ത് ചേട്ടനെ ചെന്നു കാണുകയായിരുന്നു. അവിടുന്നായിരുന്നു തുടക്കം.

നാടകത്തില്‍ നിന്നും സിനിമയിലേക്കുള്ള പറിച്ചുനടല്‍ എങ്ങനെ ?
എന്നിലെ പ്രതിഭയ്ക്കു ജോലി കുറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. അതു പോലെ ജനത്തിനിടയിലേക്ക്  ഇറങ്ങിച്ചെല്ലാനാവുന്നില്ല എന്ന പ്രശ്നവുമുണ്ട്.

അഭിനയിച്ച സിനിമകളില്‍ സ്വന്തം സ്വഭാവത്തോട് ചേര്‍ന്നു നില്‍ക്കുന്ന വേഷം?
മലബാര്‍വെഡ്ഡിങ്ങിലെ എന്റെ വേഷം. ഞാന്‍ നല്ലൊരു കുക്കാണ്.  അതുപോലെ തന്നെ കലര്‍പ്പില്ലാത്തൊരു മനുഷ്യനുമാണ്.

സിനിമയിലെ സൗഹൃദങ്ങള്‍?
എനിക്ക് മലയാള സിനിമയിലെ തിലകന്‍ ചേട്ടന്‍ മുതലുള്ള പ്രമുഖരായ എല്ലാ നടന്മാരുമായി സൗഹൃദമുണ്ട്. സിംഹങ്ങളും സിംഹങ്ങളും തമ്മില്‍ തിരിച്ചറിയും,  പരസ്പരം ആശയ സമ്മേളനം നടക്കുകയും ചെയ്യും. അതെപ്പോഴും സംഭവിക്കുന്നതാണ്.

സംവിധാനത്തിലേക്ക്  പ്രവേശിക്കുന്നതായി കേട്ടു?
അതെ, സംവിധാന പ്രക്രിയ മനസ്സിലുണ്ട്. ജീവിതത്തോടും ജനത്തോടും അടുത്തു നില്‍ക്കുന്ന സിനിമയാണെന്റെ മനസ്സില്‍. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം കാണുന്നത്. അല്ലാതെ അയാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ നിന്ന് ജനങ്ങളെ കൊള്ളയടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

മലയാളത്തില്‍ എന്നും ആരാധന തോന്നിയിരിക്കുന്ന അഭിനയ പ്രതിഭ?
തിലകന്‍, ജഗതി ശ്രീകുമാര്‍.

നാടകം പൂര്‍ണമായി ഉപേക്ഷിച്ചോ?
വര്‍ഷത്തിലൊരിക്കല്‍ ഇപ്പോഴും ഒരു നാടകം ചെയ്യാറുണ്ട്. ഒടുവില്‍ കമലാ സുരയ്യയുടെ പക്ഷിയുടെ മണം ചെയ്തു.

സിനിമയോ,  നാടകമോ ഏതാണ് കൂടുതല്‍ സംതൃപ്തി നല്‍കുന്നത്?
കൃഷിക്കാരന് ധ്യാനിക്കുന്നതിനേക്കാള്‍ കിളയ്‌ക്കുന്നതാവില്ലേ സംതൃപ്തി?

സിനിമയില്‍ എത്തിയപ്പോള്‍ വന്ന മാറ്റം?
കുറച്ചു തടി വച്ചതല്ലാതെ യാതൊരു മാറ്റവുമില്ല. ഞാന്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ വിശ്വസിക്കുന്ന ആളാണ്. പുറത്തെ വെയിലേറ്റാലേ വളരൂ എന്നു വിശ്വസിക്കുന്നയാള്‍. സിനിമയുടെ സുഖത്തില്‍ ലയിക്കാനായി എത്തിയതല്ല ഒരിക്കലും.

പുതിയ ചിത്രങ്ങള്‍?
അവസാനം ചെയ്തത് ഇവിടം സ്വര്‍ഗ്ഗമാണ്. അടുത്തത് ക്രിസ്റ്റ്യന്‍ബ്രദേഴ്‌സ്, നല്ലവന്‍ എന്നിവയാണ്.

| Savitha Sijo

Bookmark and Share Subscribe

3 Comments

  1. സിംഹങ്ങളും സിംഹങ്ങളും തമ്മില്‍ തിരിച്ചറിയും, എന്നിലെ പ്രതിഭയ്ക്ക് ജോലി കുറഞ്ഞു… മുക്കാല്‍ സിനിമയില്‍ അഭിനയിച്ചപ്പോഴേക്കും കുഴിയാന ആഫ്രിക്കന്‍ ആനയെപ്പോലെ വാ പൊളിക്കുന്നതു കണ്ടില്ലേ! ഒരു സിനിമ മുഴുവന്‍ അഭിനയിച്ചാല്‍ ഇവനൊക്കെ എന്തായിരിക്കും പറയാന്‍ പോകുന്നത്? ഇതുപോലുള്ള പൊട്ടക്കിണറ്റിലെ ബാക്ടീരിയകള്‍ ഇനിയും മലയാളസിനിമയില്‍ ഉണ്ടെങ്കില്‍ കണ്ടുപിടിച്ച് വായനക്കാര്‍ക്കു മുന്നില്‍ കൊണ്ടുവരാന്‍ മൂവിരാഗ ഉത്സാഹിക്കണം.

  2. അനില്‍ ദാസ് …താങ്കളുടെ കമന്റ്‌ നോട് പൂര്‍ണമായും യോജിക്കുന്നു…

  3. Thanks very much mr.Anil das
    Somebody have to slap on king lion.
    I think that you did well.

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.