HOME

Favourite Films: Jagadeesh

jagade2

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ നീലക്കുയില്‍, ചെമ്മീന്‍, നദി..   ഇതൊക്കെ തന്നെ  ജഗദീഷിനു പ്രിയമുള്ള സിനിമകള്‍. എന്നാല്‍  പഴയ സിനിമകളോടു മാത്രമാണ്  ‍ഈ നടനു പ്രിയമെന്നു കരുതരുത്. ഒരു വടക്കന്‍ വീരഗാഥയും കീരീടവുമൊക്കെ ജഗദീഷിന്റെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നു.  ഏതൊക്കെയാ‍ണ് ഇദ്ദേഹത്തിന്റെ ഇഷ്‌ടസിനിമകളില്‍ ഉള്‍പ്പെടുന്നതെന്നു നോക്കാം.

1. നീലക്കുയില്‍: രാമു കാര്യാട്ട്, പി ഭാസ്‌കരന്‍
കാലിക പ്രാധാന്യമുള്ള വിഷയമാണു നീലക്കുയിലിന്റേത്. എക്കാലത്തും ഇഷ്‌ടം തോന്നുന്ന സിനിമ. അതുപോലെ സത്യന്‍മാഷിന്റേയും, മിസ്‌കുമാരിയുടേയും അതുല്യമായ അഭിനയം.

2. ചെമ്മീന്‍: രാമു കാര്യാട്ട്
ക്ലാസ്സിക് തലത്തില്‍ പെടുന്ന സിനിമ. മനോഹരമായ പാട്ടുകള്‍, സംവിധാനം, എഡിറ്റിങ്ങ്. തകഴിയുടെ പ്രശസ്തമായ നോവലിന്റെ ഭംഗിയായ ആവിഷ്‌കാരം.

3. നദി: എ വിന്‍സെന്റ്
ഞാനൊക്കെ പഠിച്ചു കൊണ്ടിരുന്ന കാലത്തിറങ്ങിയ ചിത്രമാണ്. നല്ലൊരു എന്റടെയ്‌നര്‍‍. അതുപോലെ നസീര്‍സാര്‍, പി.ജെ ആന്റണി എന്നിവരുടെ  മികച്ച അഭിനയം.

4. ഇരുട്ടിന്റെ ആത്മാവ് : പി ഭാസ്‌കരന്‍
എം.ടിയുടെ ഏറ്റവും നല്ല നോവലിന്റെ ആവിഷ്‌കാരം. ഇതിലെ വേലായുധന്‍ എന്ന കഥാപാത്രത്തെ നസീര്‍സാര്‍ അനശ്വരമാക്കി. ഇഷ്ട ചിത്രങ്ങളില്‍ ഒരിക്കലും മാറ്റി നിറുത്താനാവാത്തത്.

5. സ്വയംവരം : അടൂര്‍ ഗോപാലകൃഷ്‌ണന്‍
അന്നുവരെ കണ്ട സിനിമകളില്‍ നിന്നും വേറിട്ടൊരനുഭവം നല്‍കുന്ന ചിത്രം. അതുപോലെ തന്നെ അത്രമാത്രം വേദനാജനകമായൊരു ചിത്രമെന്നും വിശേഷിപ്പിക്കാം.

6. സ്ഥലത്തെ പ്രധാനപയ്യന്‍സ് : ഷാജി കൈലാസ്
അന്നുവരെ കോമഡി മാത്രം കൈകാര്യം ചെയ്തിരുന്ന എനിക്ക് വ്യത്യസ്തമായൊരു ക്യാരക്ടര്‍ തന്ന ചിത്രം. എന്റെ തന്നെ ഇഷ്ട ചിത്രങ്ങളിലൊന്ന്.

7. ഒരു വടക്കന്‍വീരഗാഥ : ഹരിഹരന്‍
വടക്കന്‍ പാട്ടുകള്‍ എന്നു പറയുമ്പോള്‍ അന്നുവരെ നമ്മുടെ മനസ്സില്‍ ഓടിവന്നിരുന്ന ചില ചിത്രങ്ങളുണ്ടായിരുന്നു, അതില്‍ നിന്നും വ്യത്യസ്തമായ   ശൈലിയില്‍ ചെയ്‌ത ചിത്രം.

8. കിരീടം : സിബി മലയില്‍
വയലന്‍സ് ഒരാളെ എങ്ങനെയാണ് പിടികൂടുന്നത്. സാധാരണ ജീവിതം നയിച്ചൊരാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന മാറ്റങ്ങള്‍, ഇതെല്ലാം  വ്യക്തമാക്കുന്ന ചിത്രം.

9. ടു ഹരിഹര്‍നഗര്‍ : ലാല്‍
ഇന്‍ഹരിഹര്‍നഗറിന്റെ രണ്ടാം ഭാഗം ആളുകള്‍ ഒന്നാം ഭാഗത്തിന്റെ അതേ ആവേശത്തിലാണ് സ്വീകരിച്ചത്. പ്രതീക്ഷിച്ചതിലും വലിയ സ്വീകരണം. അതുകൊണ്ടു തന്നെ  മറക്കാനാവാത്ത ചിത്രങ്ങളിലൊന്ന്.

10.ഒരു പെണ്ണും രണ്ട് ആണും: അടൂര്‍ ഗോപാലകൃഷ്‌ണന്‍
അടൂര്‍ഗോപാലകൃഷ്ണന്റെ നല്ല ചിത്രങ്ങളിലൊന്ന്. അതില്‍ എനിക്കു ചെയ്യാന്‍ കിട്ടിയ കഥാപാത്രം തകഴിച്ചേട്ടന്റെ തന്നെയായിരുന്നു. ഇത്ര വലിയൊരു കഥാകാരനെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷം തോന്നി.

| Savitha Sijo

Bookmark and Share Subscribe
MORE:

4 Comments

  1. ഇതിലും ഭേദം ഇങ്ങേരുടെ തന്നെ പത്തു പടങ്ങള്‍ എഴുതുകയായിരുന്നില്ലേ? ടു ഹരിഹര്‍ പോലും…. അപ്പൊ ഇന്‍ ഹരിഹരിനെക്കാളും നല്ലതാണോ അത്?

  2. Jagadeesh is an expert in self marketing..pity to see that one of his choices is 2HARIHAR NAGAR..that film’s biggest flaw was irritating over acting of Jagadeesh

  3. Dear Jagadeesh,

    You are one of my favorites. Your selections of movies are good except your own ‘.. Payyans’.

  4. Outrageous!!!

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.