HOME

Review: Valiyangadi

Varada and Manikkuttan

Varada and Manikkuttan

യശശ്ശരീരനായ നടന്‍ ജയന്റെ പേരില്‍ അറിയപ്പെടുന്ന അങ്ങാടി എന്ന ഹിറ്റ് ചിത്രത്തിന്റെ നിഴലില്‍ സലിം ബാബ ഒരുക്കിയ ചിത്രമാണ് വലിയങ്ങാടി. പരസ്നേഹവും പരോപകാരവും ജീവിതമന്ത്രങ്ങളാക്കി മാറ്റിയിരിക്കുന്ന അനന്തു (മണിക്കുട്ടന്‍) എന്ന ചുമട്ടുതൊഴിലാളിയാണ് നായകന്‍. ഐ എ എസിനു പഠിക്കുന്ന ഗൌരി (വരദ) നായിക. എം എ പാസായ ശേഷം ഐ എ എസ് മോഹങ്ങള്‍ ഉള്ളിലൊതുക്കി വലിയങ്ങാടിയില്‍ ചുമട്ടുകാ‍രനായ അനന്തു (ആര്‍ക്കെങ്കിലും ചിരി വരുന്നുണ്ടെങ്കില്‍ ചിരിക്കാം!) അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന, അക്രമത്തിനെതിരെ കൈക്കരുത്ത് കാട്ടുന്ന നെഞ്ചുറപ്പുള്ള നായകനാണ്. പോരാഞ്ഞിട്ട് മലയാളം പോലെ ഇംഗ്ലീഷും (അതായത്, വാട്ട് നോണ്‍സെന്‍സ് യു ആര്‍ ടോക്കിങ് എന്ന നിലവാരത്തിലുള്ള ഡയലോഗുകള്‍) വേണ്ടി വന്നാല്‍ ഹിന്ദിയും പറഞ്ഞുകളയും.

ഐ എ എസ് നായികയ്‌ക്കു വേണ്ടി പണം പിരിക്കുക, നായകന്റെ ഗുണഗണങ്ങള്‍ അറിയാത്ത നായിക തെറ്റിദ്ധരിക്കുക, തെറ്റിദ്ധാരണ മാറുമ്പോള്‍ നായികയുടെ കാമുകനാവുക, കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം നടത്തുക, വഴിയേ പോകുന്ന വയ്യാവേലികളിലൊക്കെ തലയിടുക, പാട്ടു പാടി നൃത്തം ചെയ്യുക, വില്ലന്‍സംഘത്തെ ഇടിച്ചു നിരത്തുക… ഇങ്ങനെ രണ്ടര മണിക്കൂര്‍ നായകന്‍ തകര്‍ത്തു കഴിയുമ്പോള്‍ ഐ എ എസ് നായിക എന്നെ കല്യാണം കഴിക്കൂ എന്ന് പറഞ്ഞ് എത്തും. പിന്നെ എല്ലാം പതിവുപോലെ.

PLUSES
ഈ സിനിമയ്‌ക്ക് എന്തെങ്കിലും വ്യത്യസ്‌തത അവകാശപ്പെടാനുണ്ടെങ്കില്‍ അത് ലക്ഷ്‌മി എന്ന കഥാപാത്രമാണ്. ലക്ഷ്‌മിയെ അവതരിപ്പിച്ച ശ്വേത മേനോനും ഗൌരിയായ വരദയും നന്നായി അഭിനയിച്ചു.

MINUSES
ഒരു സംഭവത്തില്‍ നിന്ന് അടുത്തതിലേക്ക്, അവിടെ നിന്ന് ഒരു ബന്ധവുമില്ലാത്ത മറ്റൊന്നിലേക്ക്.. ഇങ്ങനെ ചാടിക്കളിക്കുകയാണ് ഈ സിനിമ. ഈ ചാ‍ട്ടത്തിനിടെ ലോക്കല്‍ ഗൂണ്ടായിസം മുതല്‍ അന്താരാഷ്ട്രഭീകരവാദം വരെ സംവിധായകന്‍ വലിച്ചു വാരി വിതറുന്നുണ്ടെങ്കിലും പലതും എന്തിനാണു പറയുന്നതെന്ന് അദ്ദേഹത്തിനു പോലും പിടിയില്ലാത്ത മട്ടാണ്. ഒരു ആംബുലന്‍സിനെ ചുറ്റിപ്പറ്റിയുള്ള സീനുകളും മറ്റും അങ്ങനെ തന്നെ മുറിച്ചു നീക്കാവുന്നവയാണ്. (അങ്ങനെ ആലോചിച്ചാല്‍ ഒരുപക്ഷേ, ടൈറ്റില്‍ കാര്‍ഡ് ഒഴിച്ച് എല്ലാം മുറിച്ചു മാറ്റേണ്ടി വരും!)

LAST WORD
എന്തിനാണ് ഇങ്ങനെയൊരു സിനിമയെടുത്തത് എന്ന് അടുത്ത കാലത്തിറങ്ങിയ മിക്ക മലയാളചിത്രങ്ങളും നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുന്നു. അവയ്‌ക്കൊപ്പം പേരെഴുതാവുന്ന ഒന്ന്.

RATING
Avoid

| G Krishnamurthy

MORE Valiyangadi

Bookmark and Share Subscribe

10 Comments

  1. സിനിമ കാണാതെ ഇവിടെ അഭിപ്രായം എഴുതരുത് എന്നാണല്ലോ ചിലര്‍ പറയുന്നത്. ഇത്തരം സിനിമകള്‍ കണ്ടാല്‍, അഭിപ്രായം എഴുതാന്‍ ആളുണ്ടാവില്ല. പിന്നെ, ഈ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരും കുടുംബക്കാരും അല്ലാതെ ആരും ഈ സിനിമ കണ്ടിട്ടും ഉണ്ടാവില്ല. അത് കൊണ്ട് കിടക്കട്ടെ, ഒരെണ്ണം !!!!!!

  2. There is grammar mistake in second para, second line.

  3. റിവ്യൂ എഴുതിയതിന് നന്ദി …
    ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ തീരുമാനിച്ചതാണ് കാണണ്ട എന്ന്…
    നായകന്‍റെ ആ ഒരു ചെരിഞ്ഞു കള്ളിമുണ്ടും ഉടുത്തുള്ള നടപ്പൊക്കെ കണ്ടപ്പളെ സ്റ്റാന്‍ഡേര്‍ഡ് ഊഹിച്ചു…
    ഇത്രയും സല്‍ഗുണ സമ്പന്നന്‍ ആകും എന്നും പ്രതീക്ഷിച്ചു… അമ്പതു രൂപ കളഞ്ഞു പടം കണ്ട് റിവ്യൂ എഴുതിയതിന് നന്ദി ഒരിക്കല്‍ കൂടി … ഒരു പാട് പേരുടെ അമ്പതു രൂപകള്‍ ലാഭിക്കാന്‍ പറ്റിയാലോ…

  4. Thanks Neena. It is corrected.

  5. അപ്പോള്‍ ആരും ഈ സിനിമ കാണുന്നില്ലേ? ഹാ കഷ്ടമേ! ഗണപതിക്ക്‌ വച്ചത് എലികൊണ്ട്പോയെന്നു പറഞ്ഞപോലെയായല്ലോ?

  6. god bless you murthy. there will be one seat reserved for you in the paradise.

  7. ഈ ചിത്രം ഒരു വന്‍ വിജയം ആക്കിയ എല്ലാ പ്രേക്ഷകര്‍ക്കും ഈ ഫില്മിലെ നായകന്‍ മണിക്കുട്ടന്‍ ഒരു ചാനലില്‍ നന്ദി പറയുന്നുണ്ടായിരുന്നു……………………………?

  8. മലയാള സിനിമയുടെ നാഴികക്കല്ലാണ് വലിയങ്ങാടി. വലിയങ്ങാടിക്ക് മുന്‍പും വലിയങ്ങാടിക്ക് ശേഷവും എന്ന് ഇനി തലമുറകള്‍ പറയും.

  9. MaAKRIKKUM….MASILO! enthayalum padam VANDI KAYARIYA MAAKRI poleyayennanu arivu.

  10. valarnnu varunna prathibhakale prothsahippikkoo kuttikale. veruthe kuttam mathram parayathe.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.