Kerala State Film Awards 2009

Mammootty in Palerimanikyam

Mammootty in Paleri Manikyam

2009-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുന്നിലെത്തിയത് പാലേരി മാണിക്യവും പഴശ്ശിരാജയും. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട പാലേരിമാണിക്യത്തിന് മികച്ച നടന്‍ (മമ്മൂട്ടി), നടി (ശ്വേത മേനോന്‍), ചിത്രസംയോജനം (ശ്രീകര്‍ പ്രസാദ്), മേക്കപ്പ് (രഞ്ജിത്ത് അമ്പാടി) എന്നീ പുരസ്‌കാരങ്ങളും ലഭിച്ചു.

പഴശ്ശിരാജ ഒരുക്കിയ ഹരിഹരനാണ് മികച്ച സംവിധായകന്‍. തിരക്കഥ (എം.ടി. വാസുദേവന്‍ നായര്‍), രണ്ടാമത്തെ നടന്‍ (മനോജ് കെ. ജയന്‍), രണ്ടാമത്തെ നടി (പത്മപ്രിയ), വസ്ത്രാലങ്കാരം (നടരാജന്‍), എഡിറ്റിങ് (ശ്രീകര്‍ പ്രസാദ്), ഡബ്ബിങ് (എടച്ചേന കുങ്കനു ശബ്ദം കൊടുത്ത ഷോബി തിലകന്‍), കലാസംവിധാനം (മുത്തുരാജ്) എന്നീ പുരസ്കാരങ്ങളും പഴശ്ശിരാജ നേടി.

മറ്റ് അവാര്‍ഡുകള്‍:
രണ്ടാമത്തെ മികച്ച ചിത്രം- രാമാനം (എം പി സുകുമാരന്‍ നായര്‍)
ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം- ഇവിടം സ്വര്‍ഗമാണ് (റോഷന്‍ ആന്‍ഡ്രൂസ്)
ഗായകന്‍- യേശുദാസ് (സ്വന്തം സ്വന്തം ബാല്യത്തിലൂടെ, മധ്യവേനല്‍)
ഗായിക- ശ്രേയ ഘോശാല്‍ (ചാന്തു തൊട്ടില്ലേ, ബനാറസ്)
പ്രത്യേക ജൂറി അവാര്‍ഡ്- ജഗതി ശ്രീകുമാര്‍
ഹാസ്യ നടന്‍- സുരാജ് വെഞ്ഞാറമൂട് (ഇവര്‍ വിവാഹിതരായാല്‍)
സംഗീത സംവിധായകന്‍- മോഹന്‍ സിത്താര (സൂഫി പറഞ്ഞ കഥ)
പശ്ചാത്തല സംഗീതം- രാഹുല്‍രാജ് (ഋതു)
ശാസ്ത്രീയസംഗീതപ്രാധാന്യമുള്ള ഗാനം- ശരത് (മേഘതീര്‍ത്ഥം)
ബാലതാരം- ബേബി നിവേദിത (ഭ്രമരം)
കുട്ടികളുടെ ചിത്രം- കേശു (ശിവന്‍)
ഡോക്യുമെന്ററി- എഴുതാത്ത കത്തുകള്‍ (വിനോദ് മങ്കര)
നവാഗത സംവിധായകന്‍- പി. സുകുമാര്‍ (സ്വ. ലേ.)
ക്യാമറ- കെ. ജി. ജയന്‍ (സൂഫി പറഞ്ഞ കഥ)
നൃത്ത സംവിധാനം- ദിനേശ് കുമാര്‍ (സാഗര്‍ ഏലിയാസ് ജാക്കി)
ഗാനരചന- റഫീക്ക് അഹമ്മദ് (സൂഫി പറഞ്ഞ കഥ)
കഥാകൃത്ത്- ശശി പരവൂര്‍ (കടാക്ഷം)
ശബ്ദലേഖനം- എന്‍. ഹരികുമാര്‍ (പത്താംനിലയിലെ തീവണ്ടി)
ലാബ്- ചിത്രാഞ്ജലി (സൂഫി പറഞ്ഞ കഥ)
സിനിമാലേഖനം- പി എസ് രാധാകൃഷ്ണന്‍, കെ പി ജയകുമാര്‍
സിനിമാഗ്രന്ഥം- ജി. പി. രാമചന്ദ്രന്‍

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരികമന്ത്രി എം എ ബേബിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി ചെയര്‍പേഴ്‌സണ്‍ സായി പരഞ്ജ്‌പെ, കെ ആര്‍ മോഹനന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മലയാള സിനിമയുടെ നിലവാരം കുറയുന്നതായി സായ് പരഞ്ജ്പേ അഭിപ്രായപ്പെട്ടു. മത്സരത്തിനെത്തിയ 36 സിനിമകളില്‍ ഏഴോ എട്ടോ ചിത്രങ്ങള്‍ മാത്രമാണ് നിലവാരം പുലര്‍ത്തിയത്. പഴശിരാജയുടെ സാങ്കേതിക നിലവാരം ഉയര്‍ന്നതായിരുന്നെന്നും ഷാജി എന്‍. കരുണിന്റെ കുട്ടിസ്രാങ്ക് അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളുടെ നിലവാരം പുലര്‍ത്തിയില്ലെന്നും പരഞ്ജ്പേ പറഞ്ഞു.

ജൂറി അംഗങ്ങള്‍ ഇവര്‍:
ചലച്ചിത്രവിഭാഗം: സായി പരഞ്ജ്‌പെ (അധ്യക്ഷ), വിധുബാല, കെ. മധു, ബി. അജയന്‍, ഡോ. എസ്. ശാരദക്കുട്ടി, മുഖത്തല ശിവജി, കെ.ജി. സോമന്‍, ഡോ. കെ.എസ്. ശ്രീകുമാര്‍ (മെംബര്‍ സെക്രട്ടറി)

രചനാവിഭാഗം: ഡോ. പി.പി. രവീന്ദ്രന്‍ (അധ്യക്ഷന്‍), ഉമര്‍ തറമേല്‍, കെ.ആര്‍. മീര, ഡോ. കെ.എസ്. ശ്രീകുമാര്‍ (മെംബര്‍ സെക്രട്ടറി)

ഈ അവാര്‍ഡുകളേക്കുറിച്ചും ജൂറിയേക്കുറിച്ചും എന്താണ് നിങ്ങളുടെ അഭിപ്രായം? കമന്റായി രേഖപ്പെടുത്തുമല്ലോ..

24 thoughts on “Kerala State Film Awards 2009”

 1. ബ്ലെസിയുടെ ഭ്രമരം പാടേ അവഗണിക്കപ്പെട്ടു; അതു വളരെ മോശമായിപ്പോയി. ജനപ്രിയചിത്രത്തിനുള്ള അവാര്‍ഡെങ്കിലും അതിനു നല്‍കാമാ‍യിരുന്നു. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തേക്കാള്‍ അതര്‍ഹിക്കുന്നത് ഭ്രമരമാണ്.

 2. ജൂറിയില്‍ ഉള്ള വിശ്വാസം വര്‍ധിച്ചു, ആദ്യമായി പ്രേഴകര്‍ക്കിഷ്ട്ടപെട്ട്ടതും ജനങ്ങള്‍ കാണുന്നതുമായ ഒരു മുവിക്കും സംസ്ഥാന അവാര്‍ഡ് കിട്ടുന്നത് കാണാന്‍ ഭാഗ്യം ഉണ്ടായി

 3. ഭ്രമരം ഒരു തരത്തിലും അവാര്‍ഡ്‌ അര്‍ഹിക്കുന്നുന്നില്ല….. ഉണ്ടെങ്കില്‍ തന്നെ അത് ക്യാമറയ്ക് ആണ്… പൊതുവേ ഈ പ്രാവശ്യം എല്ലാം correct decision ആണ്. Especially മനോജിന്റെയും ശ്വേതയുടെയും അവാര്‍ഡ്‌.

 4. മനോജ് നന്നായി അഭിനയിച്ചു. പക്ഷേ ജൂറി ശരത്കുമാറിന്റേത് വെറും ശരീരപ്രകടനം എന്നു പറഞ്ഞതു ശരിയായില്ല. അങ്ങനെയെങ്കില്‍ ശ്വേതയുടെയും ശരീരപ്രകടനം തന്നെ. ആര്‍ക്കെങ്കിലും പഴശിരാജ കണ്ട് ഒരു രാജ്യസ്‌നേഹം തോന്നിയെങ്കില്‍ അതു കുങ്കന്റെ പ്രകടനം കണ്ടു തന്നെ. പലപ്പോഴും ആരാണ് നായകനെന്ന് പോലും സംശയം തോന്നും.

 5. @Arunkumar P
  Bhramaram enna chithram avaganikkappettathinte pradhaan kaaranam. aa chithrathinte poraymakal aanu. main defect enthanennu vechaal ottum vishwasaneeyamallatha story. ithaanu juryude abhiprayam

 6. mammootikku arhathappetta kure state awardukal nashtamaakunna kazhcha pala thavana nammal kandathaanu.ee thavana mikacha 4 cinemakal undaayirunnathu kondu jurikku ozhivakkanulla vakayonnum kittiyilla.

 7. Most of them Correct decisions. Mammootty, Swetha, Padma Priya, manoj K.jayan, they deserve Awards. But Why do they ignore Shaji N Karun’s KuttySrank? I expect few awards for Rithu. Gayathri and Rahul Had done well.

 8. Are these awards sacred anymore? The last 5 Malayalam films to win the national award for best picture (Pulijanmam, Vanaprastham, Shantham, Kathapurushan, Piravi) failed to win best picture state awards. With the exception of Piravi, none of them even managed a second best picture award in the state.

  The jury for 2006 ruled that the masala flick ‘Notebook’ was a better picture than ‘Pulijanmam’, the eventual national award winner. The same paradox happens with amazing predictability in the Best Director award category as well. Such incongruence must be due to more than mere chance. It is as if who turns up the winner at these awards is more a function of the constitution of the jury than a function of the quality of the performances under scrutiny.

  Winners invariably change if a different jury with same qualifications are deciding on the awards. Each reviewer and critic looks at any particular movie in a different way. So if subjective impressions rather than judgement based on a set of standards are the decisive factors at the awards, what is the point in having the awards?

  The jury apparently summarily rejected Bhramaram citing that the story was not believable. Apparently, this decision denied Mohanlal to have a shout at Best Actor award too.I am baffled as to what part of Bhramaram was not believable. Paleri has more inexplicable areas than Bhramaram, and looks to have more flaws too. I didn’t expect Bhramaram to win, because it is not great either, but was surprised to see a lesser movie win it. Since the jury took pains to criticise ‘kuttisrank’, I have an intuition it may turn out to be good. Eager to watch it.

 9. മിക്ക അവാര്‍ഡും അര്‍ഹാതപെട്ടവര്‍ക്ക് തന്നെയാണ് കിട്ടിയത്. പലെരിമാനിക്യവും പഴസ്സിരാജയും മലയാളത്തിലെ ക്ലാസ്സിക്‌ ആണ് . അതില്‍ ഒരു സംശയവും ഇല്ല. ഫോട്ടോഗ്രാഫര്‍ ആയി അജയന്‍ വിന്സിന്റ്റ് (ഭ്രമരം) , മനോജ്‌ പിള്ള (പലെരിമാനിക്യം) ആയിരുന്നു നല്ലത് . മമ്മൂട്ടി മത്സരിച്ചത് മമ്മൂട്ടി യൌട് തന്നെ. അതില്‍ മികച്ചത് പലെരിമാനിക്യം തന്നെ .

 10. എല്ലാ അവാര്‍ഡ് നിര്‍ണയവും apt ആയി എന്നാണ് എന്റെ അഭിപ്രായം . പഴശ്ശിയെക്കാളും ഒരു പടി മുകളില്‍ ആയിരുന്നു പലേരി എന്നു ഞാന്‍ കരുതുന്നു. തീര്‍ച്ചയായും പലേരി അവാര്‍ഡ് അര്‍ഹിച്ചിരുന്നു. ഒരു അവാര്‍ഡ് ഞാന്‍ നീലത്താമരയിലെ അനുരാഗ വിലോചിതനായിക്ക് പ്രതീക്ഷിച്ചിരുന്നു. മികച്ച രണ്ടാമത്തെ ചിത്രമായി പഴശ്ശിയോ ഭ്രമരത്തിനോ നല്‍കാമായിരുന്നു . എന്തായാലും മുന്‍ വര്‍ഷങ്ങളിലെ പോലെ ആരും കാണാത്ത ചിത്രങ്ങള്‍ക്ക് അവാര്‍ഡ്‌ നല്‍കുന്ന പതിവ് നിര്‍ത്തിയത് വളരെ നന്നായി .

 11. Jury seemed to be more matured in choosing the apt one’s and for their remarkable comments during the press releases .The recent reviews by the people and Indulekha itself reiterate the Jurie’s same opinion about the Malayalam movie’s quality Out of 36 ,only 07 or 08 meets expectaion.

 12. Sai Paranjpe… the woman who directed only a handful of movies out of which only a few are good, K Madhu who can direct a crap like Nadia Kollappetta rathri and above all Vidhubala… how many movies did she act…and when? ….A very funny Jury and funnier awards!
  Mammootty bagged another undeserved state award, just like what he did with Vidheyan. Compare his act in Manikyam & Pazhassiraja with the complex character that Lal played in Bhramaram, Jagathy’ s act in Ramanam or Innocent in “Patham Nilayile Theevandi”. Where were movies like Kerala Cafe and Ritu ?… What about Resul Pookkutty? Best director award for Hariharan was another joke. This jury is totally lack today’s cinematic sensibilities. Sad… really sad … only relief is the recognition given for singer Shreya Ghoshal and Paleri Manikyam- It was a better film compared to the others.

 13. ഭ്രമരം മാത്രമല്ല അവഗണിക്കപ്പെട്ടത്: ശ്വേത മേനോനേക്കാള്‍ മികച്ച നടിക്കുള്ള അവാര്‍ഡ് അര്‍ഹിക്കുന്ന രണ്ടു പേരുണ്ട്: കേരള കഫെയിലെ ബ്രിഡ്‌ജില്‍ അഭിനയിച്ച ശാന്താദേവിയും പഴശ്ശിരാജയിലെ പദ്മപ്രിയയും. പദ്മപ്രിയയ്ക്ക് രണ്ടാം സ്ഥാനമെങ്കിലും കിട്ടി. പാവം ശാന്താദേവിക്കോ! ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തേക്കാള്‍ എന്തുകൊണ്ടും കലാമൂല്യവും ജനപ്രീതിയും അവകാശപ്പെടാവുന്ന ചിത്രങ്ങളാണ് രഞ്ജിത്തിന്റെ കേരള കഫേയും ജയരാജിന്റെ ലൌഡ് സ്പീക്കറും രഞ്ജിത്ത് ശങ്കറിന്റെ പാസഞ്ചറും. മികച്ച നവാഗതസംവിധായകനുള്ള ബഹുമതി അര്‍ഹിക്കുന്നത് സ്വ. ലേ. എന്ന ശരാശരി സിനിമയെടുത്ത പി സുകുമാറിനേക്കാള്‍ രഞ്ജിത്ത് ശങ്കര്‍ തന്നെ. നീലത്താമരയിലെ അനുരാഗവിലോചനനായി എന്ന ഗാനവും പുരസ്കാരം നേടേണ്ടതു തന്നെയായിരുന്നു.

 14. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വിപരീതമായി പ്രക്ഷകര്‍ കണ്ട ചിതങ്ങള്‍ക്ക് അവാര്‍ഡു നല്‍കിയത് ആദ്യം പ്രശംസികണം. എന്റെ കാഴ്ച്ചപ്പാടില്‍ നിന്നു ഒരു വിലയിരുത്തല്‍; അതു മാത്രമാണ് ഞാന്‍ ഇവിടെ എഴുതുന്നത്..

  മികച്ച ചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ട പഴശ്ശിരാജാ, എന്തുകൊണ്ട് അത് മികച്ച ചിത്രമായി എന്ന് എനിക്കറിയില്ല. വളരെയധികം പ്രതീക്ഷയോടേ തിയേറ്ററില്‍ പോയി കണ്ട ചിത്രമായിരുന്നു അത്. പക്ഷേ ഒരു നാടകം കാണുന്ന രസം പോലും അതില്‍ എനിക്ക് തോനിയില്ല (നാടകങ്ങള്‍ ഇതിലും മികച്ചതാണ് എന്ന് തോന്നുന്നു). അവാര്‍ഡു നിര്‍ണയ കമ്മറ്റിക്ക് പോലും കൃത്യത ഉള്ള ഷൂട്ടുകള്‍ ഉള്ള ചിത്രം വേണം എന്ന് ഇല്ല. ഒരു മെയ്‌വഴക്കവും ഇല്ലാത്ത ശ്രീ മമ്മൂട്ടി വാള്‍‌പയറ്റ് നടത്തുന്നത് എത്ര ബോര്‍ ആണ് എന്ന് കണ്ടവര്‍ക്ക് അറിയാം. അപ്പോള്‍ ആ സിനിമയുടെ യഥാസ്തികത നഷ്ടപെട്ടില്ലേ? എല്ലാ രീതിയിലും മികച്ചതായിരിക്കണ്ടേ ഒരു മികച്ച ചിത്രം എന്ന് പറയുന്നത്? ഇനിയും എടുത്തു പറയാന്‍ ഒരുപാടു പോരായ്മകള്‍ ഉണ്ട് പഴശ്ശിരാജായില്‍.
  ഋതു എന്ന ചിത്രം ഈ പട്ടികയിലേക്ക് പരിഗണിച്ചോ എന്ന് തന്നെ സംശയമാണ്. എല്ലാ shoots ലും വളരെയധികം orginality ഉണ്ടായിരുന്ന ഒരു ചിത്രമായിരുന്നു അത്. എന്ത് കൊണ്ട് തഴയപ്പെട്ടു എന്ന് അറിയില്ല.

  മികച്ച നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ ആണോ മമ്മൂട്ടി ആണോ മുന്‍പില്‍ നില്കുന്നത് എന്ന് പറയാന്‍ പറ്റാത്തവിധം ആണ് കഴിഞ്ഞ വര്‍ഷം രണ്ടുപേരും കാഴ്ചവെച്ച പ്രകടങ്ങള്‍.

  നടക്കാന്‍ സാധ്യതയില്ലാത്ത പ്രമേയം എന്ന കാരണത്താലാണ് ഭ്രമരം സിനിമയെ ക്കുറിച്ച് ജൂറി പറഞ്ഞത്. അതിനര്‍ത്ഥം നാളെ ഇവിടെ കഴിവുള്ള ഏതെങ്കിലും ഒരു സംവിധായകന്‍ james cameron ന്‍റെ avathar പോലെ ഒരു ചിത്രവുമായി ഇങ്ങോട്ട് പോരണ്ട എന്നല്ലേ ?

  കേരള കഫേ പോലെ ഒരുപാടു പേരുടെ അധ്വാനം ഉള്ള ഒരു ചിത്രത്തെ കണ്ടില്ല എന്നാണ് ജൂറി നടിച്ചത്‌. ഒരു പ്രത്യേക പ്രശംസ എങ്കിലും കൊടുക്കാമായിരുന്നു. അതിലെ ശാന്തദേവിയുടെ പ്രകടനം ഏറെ പ്രശംസ അര്‍ഹിക്കുന്നതാണ്. അതും ജൂറി കണ്ടില്ല.

  മികച്ച തിരകഥ എന്ന നിലയില്‍ ഭ്രമരം മുന്നില്‍ നിന്നിരുന്നു എന്ന് വേണം പറയാന്‍. ആ ചിത്രത്തിന്റെ ആദ്യപകുതിയിലെ അവതരണം വളരെ നന്നായിരുന്നു.
  തിരകഥയിലെ പുതിയ പരീക്ഷങ്ങള്‍ ജൂറി കാണാറില്ല. (അതോ കണ്ടില്ല എന്ന് നടിക്കുന്നതോ )
  കഴിവുള്ള മലയാളികള്‍ മലയാളത്തിനു വെളിയില്‍ പോയി സിനിമ പിടിക്കുന്നതിന്റെ കാരണം ഇപ്പോള്‍ മനസിലായില്ലേ? പരീക്ഷങ്ങള്‍ക്ക് ഇവിടെ സ്ഥാനം ഇല്ല എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നത് മാത്രമാണ് ഈ വര്‍ഷവും നടന്നതു.

 15. റസൂല്‍ പൂക്കുട്ടി:-
  200 വര്‍ഷം പഴക്കമുള്ള കാലഘട്ടത്തിന്റെ ശബ്ദങ്ങള്‍ നിരീക്ഷണത്തിലൂടെ ഒപ്പിയെടുത്ത് സിനിമയില്‍ ചേര്‍ത്ത താന്‍ ഹംഗേറിയന്‍ സംഗീതത്തെ ആശ്രയിച്ചെന്ന പരാമര്‍ശം സംഗീതവും ശബ്ദവും തിരിച്ചറിയാന്‍ കഴിയാത്തവരെ വിധികര്‍ത്താക്കളാക്കിയതുമൂലം ഉണ്ടായ വിവരക്കേടാണെന്ന് റസൂല്‍ പൂക്കുട്ടി. പഴശãിരാജയിലെ ശബ്ദങ്ങള്‍ക്ക് മലയാളിത്തമില്ലെന്നും ഹംഗേറിയന്‍ സംഗീതത്തെവരെ റസൂല്‍ ഉപയോഗിച്ചെന്നും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ‘മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

  പഴശãിരാജയുടെ ശബ്ദമിശ്രണത്തിനായി 200 കൊല്ലം പഴക്കമുള്ള യുദ്ധോപകരണങ്ങള്‍വരെ കൊണ്ടുവന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി ഉപയോഗിച്ചു. അത് സംഗീതമല്ല, പശ്ചാത്തല ശബ്ദമാണ്. ഇക്കാര്യം മനസ്സിലാക്കാതെ ഇളയരാജ സാര്‍ പശ്ചാത്തല സംഗീതത്തിനുപയോഗിച്ച ഹംഗേറിയന്‍ വാദ്യരീതി ശബ്ദമിശ്രണക്കാരന്റേതാണെന്ന് വിലയിരുത്തിയത് ജൂറിയുടെ കഴിവില്ലായ്മയാണ്. ശബ്ദ സംവിധാനം എന്ന കലയെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് അജ്ഞാതമാണ്. എന്നാല്‍ സിനിമയുമായി ബന്ധമുള്ളവര്‍ പ്രത്യേകിച്ച് ജൂറി അംഗങ്ങള്‍ക്ക് അതിനെക്കുറിച്ച് സാമാന്യ ധാരണയെങ്കിലും ഉണ്ടാവേണ്ടതാണ്. ഇവിടെ ശബ്ദവും സംഗീതവും ഒന്നാണെന്ന രീതിയിലാണ് ജൂറി പ്രതികരിച്ചത്.

  അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല. കഴിവുള്ള ആള്‍ക്കു തന്നെയാണ് അത് ലഭിച്ചതും. എന്നാല്‍, അത് പഴശãിരാജയിലെ ശബ്ദമിശ്രണത്തിന് നല്‍കാതിരിക്കാന്‍ പറഞ്ഞ കാരണം എന്നെ സങ്കടപ്പെടുത്തി. ഇത് കേട്ടപ്പോള്‍ ഒരു കാര്യവിവരവും ഇല്ലാത്തവര്‍ വിധിനിര്‍ണയിക്കാനിരുന്നതുപോലുള്ള അനുഭവമാണുണ്ടായത്. എന്താണ് തങ്ങള്‍ വിലയിരുത്തേണ്ടതെന്ന് തിരിച്ചറിയാന്‍പോലും ബോധമില്ലാത്തവരെ വിധിനിര്‍ണയത്തിന് നിയോഗിക്കുന്നത് സിനിമയുടെ നാശത്തിനേ കാരണമാകൂ. സാങ്കേതിക മികവ് ഏറ്റവും കൂടുതല്‍ കാണിച്ച സിനിമയാണ് പഴശãിരാജയെന്ന് ജൂറി വിലയിരുത്തി. എന്നാല്‍, ഈ സാങ്കേതികപ്പിഴവ് അവര്‍ കണ്ടില്ലേ ? ഓസ്കര്‍ ലഭിച്ചു എന്നു കരുതി മറ്റെല്ലാ പുരസ്കാരവും എനിക്കുതന്നെ ലഭിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. അങ്ങനെ ആഗ്രഹിക്കുന്നത് ബാലിശമാണ്. എന്നാല്‍, ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു ശബ്ദ സംവിധായകന്റെ വര്‍ക്ക് വിലയിരുത്തുമ്പോള്‍ മണ്ടത്തരങ്ങള്‍ പറയുന്നതെങ്കിലും ജൂറി ഒഴിവാക്കേണ്ടതായിരുന്നു.

 16. award ജൂറി ശരിയയില്ല. കേരള കഫെ, ഭ്രമരം നല്ല സിനിമകളായിരുന്നു. റസുല്‍ പുകുട്ടി അവാര്‍ഡിന് യോഗിയനയിരുന്നു.

 17. what about kerala cafe? it should had considered.it was really a novel experiment. sharat kumar’s performance was better than that of manoj k jayan. hey what was the problem with “Notebook” it was not a masala flick but was telling a contemporary subject in an interesting manner.

 18. “കേരള കഫെ” പോലുള്ള നല്ല സിനിമയെ ജൂറി അകറ്റി നിര്‍ത്തിയത് തികഞ്ഞ അജ്ഞത കൊണ്ടാണ്; റസൂല്‍ പൂക്കുട്ടി പറഞ്ഞത് പോലെ “വിവരക്കേട്” തന്നെയാണ് ഇതിലും പ്രതിഫലിക്കുന്നത്. Atleast ഡോക്യുമെന്ററി വിഭാഗത്തിലെങ്കിലും ബ്രിട്ജിന്നോ ഹാപ്പി ജേര്‍ണിക്കോ കൊടുക്കാമായിരുന്നു. അതുമെല്ലെങ്കില്‍ ഗീതു മോഹന്‍ദാസിന്റെ “കേള്‍ക്കുന്നുണ്ടോ” എന്ന ചിത്രമെങ്കിലും പരിഗണിക്കാമായിരുന്നു. അഞ്ജലി മേനോന്‍, രേവതി, ഗീതു മോഹന്‍ദാസ് പോലുള്ള പെണ്‍ കരുത്തിനെ മനപൂര്‍വം അവഗണിച്ചിരിക്കയാണ് ജൂറി. കടാക്ഷം എന്ന സിനിമയ്ക്ക് നല്ല കഥയ്ക്ക്‌ അവാര്‍ഡുകൊടുത്ത ജൂറി നല്ല കഥകളുടെ കൂട്ടായ്മയെയും നല്ല കഥകളെയും അവഗണിച്ചു. നല്ല സഹ നടനുള്ള അവാര്‍ഡു നേടിയ മനോജ്‌ ക ജയനെക്കള്‍ എത്രയോ ഭേദം ഹാപ്പി ജെര്‍ണിയിലെയും മറ്റു സിനിമകളിലെയും അഭിനയതിന്നു ജഗതിക്ക് കൊടുക്കലയിരുന്നു. പാലേരി മാണിക്ക്യവും മമ്മൂട്ടിയും ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി എല്ലാം ഒരുതരം ത്രാസ് ഒപ്പിക്കല്‍ ആയി തരംതാഴ്ന്നുപോയി.

 19. അവാര്‍ഡ്‌ കമ്മിറ്റി യുടെ അഭിപ്രായങ്ങള്‍ക്കും ഇനി മുതല്‍ അവാര്‍ഡ്‌ ഏര്‍പ്പെടുതെന്ടതുണ്ട്. കാരണം അത്രയ്ക്ക് മനോഹരമായ കാരണങ്ങളാണ് അവര്‍ പല ഒഴിവക്കലുകള്‍ക്കും കണ്ടെത്തിയത്.
  രസൂലിന്റെ ഹന്ഗേരിയന്‍ സംഗീതം !
  ജൂറി ചില സൌണ്ട്സ് തരും അതുപയോഗിച്ചാല്‍ മതി
  ഭ്രമരത്തിന്റെ അയുക്തികത !
  സിനിമയ്ക്കു യുക്തിയില്ലെങ്കില്‍ നടന്‍ എത്ര അഭിനയിച്ചിട്ടും കാര്യമില്ല പിന്നെ വെറുതെ ഒരാത്മ സംതൃപ്തിക്ക് വേണേല്‍ ലാലിന് അഭിനയിക്കാം പിന്നെ അടുത്ത വര്ഷം യുക്തിയുള്ള സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ മോശമായി അഭിനയിച്ചാലും അവാര്‍ഡ്‌ തരും പേടിക്കണ്ട കേട്ടോ.

  പിന്നെ 25 വര്‍ഷമായി അവാര്‍ഡ്‌ ഇതുവരെ കിട്ടാത്ത സംവിധായകര്‍ , ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഏതെങ്കിലും പടത്തില്‍ ആരുടെയെങ്കിലും കാലുപിടിച്ചയാലും സംഗീതം നല്‍കുക സായി പറഞ്ഞ്പി ഒണ്ടേല്‍ അവാര്‍ഡ്‌ കിട്ടും.

  ഐ വി ശശി ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ദാമോടരെട്ടനുമോത് ഒരു പടം പിടിക്കെണ്ടാതാണ് ആള്‍ക്കൂട്ട മാനേജര്‍ മലയാള സിനിമയില്‍ ഇല്ല ഹരിഹരന്‍ അടുത്ത വര്ഷം പടം പിടിക്കുമെന്ന് തോന്നുന്നില്ല. പക്ഷെ നമുക്ക് അവാര്‍ഡ്‌ കൊടുക്കേണ്ടതുമുണ്ട് . രണ്ജിതിനു ഇനി ആ വഴി മാറി ചവിട്ടവുന്നതാണ് . ഷാജി കൈലാസിന് അവസരം നല്‍കിയാലും മതി
  സുകുമാരന്‍ നായര്‍ ശശി പറവൂര്‍ കെജി ജയിന്‍ എന്നിവരുന്ടെങ്കില്‍ അവര്‍ക്കുള്ളത് നല്‍കിയെ ബാക്കിയുള്ളവര്‍ക്ക് വല്ലതും തരൂ എന്നും ഇതിനാല്‍ അറിയിക്കുന്നു

 20. ഭ്രമരം നല്ല പടമായിരുന്നു .അവിശ്വസിനീയതയുള്ള ഒരു പ്രമേയമായി തോന്നിയില്ല.കൂടാതെ ലാല്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ട്‌ നന്നായി അഭിനയിച്ചു.പിന്നെ റിയല്‍ ലൈഫ് സ്റൊരി എന്ന്പരഞ്ഞാല്‍ പദ്മരാജന്റെ ഞാന്‍ ഗന്ധര്‍വനും മറ്റും ഒഴിവാകേണ്ടി വരുമല്ലോ. പലേരി മാനിക്കത്തില്‍ മമ്മൂട്ടി മൂന്നു വേഷങ്ങള്‍ ചെയ്തെങ്ങിലും ദയലോഗ് മോഡുലേഷന്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മഹത്തരം എന്ന് പറയാന്‍ ഒന്നും ഇല്ലായിരുന്നു.പിന്നെ റസൂല്‍ പൂക്കുട്ടിയെ കുറിച്ചുള്ള പരാമര്‍ശം തന്നെ ജൂറിയുടെ നിലവാരം വ്യക്തമാക്കുന്നു.മനോജ്‌ .ക ജയന് എന്തിനാണ് അവാര്‍ഡ് നല്‍കിയതെന്നും മനസ്സിലാവുന്നില്ല.എന്തായാലും എന്പതുകളെ
  പോലെ മലയാളിക്ക് അഭിനയിക്കാന്‍ വകയുള്ള ഒരു ചിത്രം പോലും ഉണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *


+ 7 = 8