എന്താണ് നല്ല സിനിമ?

ഇപ്പോള്‍ എല്ലാവരും പറയുന്നു, മലയാളം സിനിമ മോശമാണെന്ന്. അപ്പോള്‍, എന്താണ് നല്ല സിനിമ? ഒരു നിര്‍വചനമുണ്ടാക്കുക അസാധ്യം. കാരണം, ഓരോരുത്തര്‍ക്കും ഓരോ ഉത്തരമായിരിക്കും പറയാനുള്ളത്. എങ്കിലും, നല്ല സിനിമയുടെ പക്ഷത്തു നില്‍ക്കുന്നവരോട് മൂവിരാഗ ആ ചോദ്യം ചോദിക്കുകയാണ്: നിങ്ങളെ സംബന്ധിച്ചിടത്തോളം എന്താണ് നല്ല സിനിമ?

സത്യന്‍ അന്തിക്കാട്: തിയറ്ററില്‍ ഇരിക്കുമ്പോള്‍ എനിക്ക് നന്നായി ആസ്വദിക്കാന്‍ കഴിയണം, തിയറ്റര്‍ വിട്ടു പോരുമ്പോള്‍ മനസ്സില്‍ക്കയറി കൂടെപ്പോരുന്ന എന്തെങ്കിലും ഉണ്ടാവണം; ചിരിയോ നൊമ്പരമോ രോഷമോ.. അങ്ങനെ എന്തായാലും കുഴപ്പമില്ല. -ഇതാണ് നല്ല സിനിമയേക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്. മനസ്സിനെ ചലിപ്പിക്കാന്‍, ത്രസിപ്പിക്കാന്‍ കഴിയുന്നതാണ് നല്ല സിനിമ.

ഇന്നത്തെ നമ്മുടെ സിനിമയില്‍ നിന്ന് സിനിമ നഷ്‌ടപ്പെട്ടിരിക്കുകയാണ്. ഫിലിം ഉപയോഗിച്ച് ചെയ്യുന്ന മറ്റെന്തോ ആണ് നമ്മള്‍ കാണുന്നത്. സിനിമ എന്ന കലാരൂപവുമായി അതിനു ബന്ധമൊന്നുമില്ല.

അഞ്ജലി മേനോന്‍: When I sit as an audience member in a darkened theatre, I am ready to surrender my thoughts, my emotions and my impressions to the film before me. And then when a film pulls me into its world and touches those thoughts, emotions and impressions- it is an experience of good cinema for me.

ജി. കൃഷ്‌ണമൂര്‍ത്തി‍: ബ്രില്യന്‍സ് കാണിക്കുന്ന സംവിധായകന്‍/ തിരക്കഥാകൃത്ത്, പുതുമയുള്ള പ്ലോട്ട്, വ്യത്യസ്‌തമായ അവതരണം, കൃത്യമായ കാസ്‌റ്റിങ്, നല്ല സംഗീതം, നിലവാരമുള്ള ഛായാഗ്രഹണം.. കുറഞ്ഞത് ഇത്രയും കാര്യങ്ങള്‍ ഒരു നല്ല സിനിമയില്‍ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. സത്യന്‍ അന്തിക്കാടും അഞ്ജലി മേനോനും പറഞ്ഞതുപോലെ സിനിമയുടെ സ്‌പര്‍ശം അനുഭവിക്കാനാവണമെന്നും അത് മനസ്സില്‍ ഇടം നേടണമെന്നും എനിക്കും ആഗ്രഹമുണ്ട്. അപൂര്‍വമായേ സാധിക്കാറുള്ളു എന്ന് മാത്രം.

മൂവിരാഗയുടെ വായനക്കാരെ സംബന്ധിച്ചിടത്തോളം എന്താണ് നല്ല സിനിമ? അല്ലെങ്കില്‍ ഒരു നല്ല സിനിമയില്‍ എന്തൊക്കെയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് ? കമന്റ് ചെയ്യുമല്ലോ.

22 thoughts on “എന്താണ് നല്ല സിനിമ?”

 1. There should be some thing special in all films.. then only the audience will come to watch it from the theatres.. we dont need a breathtaking story in each film.. but it should be entertaining.. good songs.. good camera.. and definetely good script and direction.. the films should be taken based on audience mind.. and finally a good marketing, in malayalam, marketing is poor!!

 2. സത്യന്‍ അന്തികാട് പറഞ്ഞതിനോട് തന്നെയാണ് എന്റെ യോജിപ്പും. സിനിമ കണ്ടുകഴിഞ്ഞു പുറത്തു ഇറങ്ങുബോള്‍ കൂടെപോരുന്ന എന്തെങ്കിലും ഉണ്ടാവണം.എന്നെ അപേക്ഷിച്ച് ഒരു നല്ല സിനിമയില്‍ പാട്ട് വേണമെന്നില്ല,സംഭാഷണശൈലിക്കാനു ഞാന്‍ പ്രാമുഖ്യം കൊടുക്കുന്നത്. ഒരു അഭിനേതാവ് പറയുന്ന ഓരോ സംഭാഷണവും തികച്ചും സ്വാഭാവികം ആയിരിക്കണം. അത് അഭിനേതാക്കള്‍ക്ക് മനസിലാക്കി കൊടുകേണ്ടത്‌ സത്യന്‍ അന്തികാടിനെ പോലെയുള്ള സംവിധായകാരാണ്.

 3. For me, a film is a visual experience rather than knowing a new story. It is a medium through which u can penetrate the viewer’s mind with a sequence of frames. I would say that , it is how the director treats the screenplay , creates awe in the audience. Take movies like Sixth Sense, Rashomon, Amelie and all. They all said a very normal story in a different way of connecting the visual frames. It is high time that Malayalam film industry should adopt modern screenplay techniques. I can list a big number of Malyalam films which had a strong theme to tell, but failed in treating it well. There were films like Pattalam, Chakkaramuthu , Banaras, Vinodayatra etc, which could have been like classics, if treated well.

 4. എന്റെ commonsensine ചോദ്യം ചെയ്യരുത് ഒരു സിനിമയും. ഇപ്പഴത്തെ ഏത് മലയാളം സിനിമയാണ് പ്രേക്ഷകനെ വിഡ്ഢിയായി കണക്കാത്തത്. എന്റെ മൂന്ന് മണികൂര് എനിക്ക് നിസാരമല്ല. ഉപദേശിച്ച് എന്നെ നന്നാക്കാന്‍ directors എന്റെ mentor ഒന്നുമല്ല. 3 idiots, കേരള കഫെ, പാലേരി, പോലത്തെ നല്ല സിനിമ വരട്ടെ. 3 idiots പോലെ അടിച്ച് പൊളിച്ച് കണ്ട ഒരു സിനിമ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല, കേരള കഫെ പോലെ ക്രിയെടീവ് ആയതും. മമ്മൂട്ടിയും
  ലാലും, ആമിരിനെയോ, ഹോളിവുട് താരങ്ങളെയോ പോലെ ശരീരം വഴക്കമുള്ളതക്കനോന്നും പോകുന്നില്ല. so, ആ excuse കൂട്ട്പിടിച്ചു അവരെ കോലം കെട്ടിക്കുന്നത് നിര്‍ത്തൂ. ഹീറോയിസം അര്ര്‍ക്കും താല്പര്യമില്ല, പ്രതികാരത്തിനും പഴയ പോലെ മാര്കട്ടില്ല . ബുദ്ധിജീവികള്‍ക്കും വംശനാശം സംഭവിച് കൊണ്ടിരിക്കയാണ്. പ്രണയം നന്നായി അവതരിപ്പിച്ചാലും ഞാന്‍ സിനിമ കാണും. അല്ലാതെ ലാലിനെയും, മമ്മൂട്ടിയും കൊണ്ട് മരം ചുറ്റിക്കതെ.. മൊഴിയിലും, വാരനമായിരത്തിലും കണ്ട സുന്ദരമായ പ്രണയം.
  അന്യഭാഷാ ചിത്രങ്ങളെ ഏതെങ്കിലും തരത്തില്‍ ഇവിടെ നിരോധിച്ചാല്‍ ഞാന്‍ ഒറ്റ മലയാളം സിനിമയും കാണില്ല. ഇപ്പൊ മലയാളമല്ലേ എന്ന് കരുതി ചിലതിനൊക്കെ അറിഞ്ഞൊണ്ട് തല വെച്ച് കൊടുക്കാറുണ്ട്. ഇനിയും നിലവാരം ത്കര്നാല്‍ ആ പരിഗണനയും പോകും.

 5. സത്യന്‍ അന്തിക്കാട് പറഞ്ഞ പോലെ തീയെട്ടെര്‍ വിട്ടു ഇറങ്ങുമ്പോള്‍‍ ഒരു രോഷമോക്കെ തോന്നാറുണ്ട്. ഇതൊക്കെ കാണേണ്ടി വന്നതിലുള്ള രോഷം.

 6. Agree with Krishnamoorthy. Think it is a subjective matter.

  My opinion : Good cinema makes you wonder while watching the movie and afterwards how wonderfully it is/was made. You make a mental note to add it to the list of movies you would recommend to your (would be) kids when they are near their twenties. I think the skill involved in moviemaking, the attention to detail, and the unwillingness to cut corners to please the audience are very important when you consider good cinema.

  All good cinema need not be emotionally engaging. Cinema ultimately reflects life, and everyday life has few emotional highs and lows. So it is restrictive to demand that a good movie should engage you emotionally. Besides, our emotional response to a movie depends on our personal experiences, our biases, the characters we like, our moral code, sense of justice etc. Hence that response is bound to be subjective.

  I guess once a plot has been decided upon, the commitment must be to the plot, not to the potential audience. No twists for the sake of twists, no tragedy for the sake of tragedy, no humor for the sake of humor, no songs for the sake of songs, no fashion for the sake of fashion, no background score for the sake of background score, no smart camera angles and camera movements for the sake of showing how smart the cameraman in the sets is. Also, no moralistic preaching, no messages, no black and white characterisation, and no manipulated happy endings.

  Story should be realistic. Fantasy is okay if it it is not used for the sake of copping out. Symbols okay as long as their interpretation is clear. Using a symbol that could mean one of many things where even the director is not certain about the specific interpretation he wants to convey is not okay. Vague symbols merely for artistic impression is not okay.

  The movie must not be pretentious. Should not look like it is trying to make one grand statement. Shouldn’t be very stylistic – style shouldn’t shadow story or substance.

  Good movies demand more than a single viewing experience. Sometimes it is after watching for 8 or 9 times that we get to appreciate fully the beauty of a movie, and the skill involved in making it. However, current moviemaking is moviehall centric with hardly any rereleases. Very few people happen to appreciate the little details which contribute to the charm of the movie in the 2-3 hours in the movie hall. As a result, our movies are too loud and unsubtle, and don’t bother at all about those little details. Also, the urge to impress alI in one show both forces restrictions on movies and contributes to fall in quality. I guess the best movies have their real life in DVD. A DVD oriented movie can have better quality than a cinema hall oriented one.

 7. kadha illathe tharangalude show nadattukayanu ippo, Nalla Kadha illathathanu prashnamengil please contact me , I will give some super ideas ,

 8. Enikku ippozhum Lohida dasine poleyullavarude films thanneyanu ishttam.atharam snehabandangal ulla cinema irangunnathu valare kuravanu.vallappozhum Sathyan Anthikadinte film okke onnu varanam allathe oro komalitharangal kaatty comedy enna labelil adichu irakkum.Kure kaalthinu seshamanu 2008 il Thirakatha,2009 il Paleri maanikyam Bramaram,Kerala Kafe,Laoud Speaker enninganeyulla chila nalla cinemakal kaanan pattiyathu. shooting timil parayum ithuvara parayath story suspence,romance,family drama okke ulla adipoli ennu.but film kandu kazhiyumbozhanu athu paranjavante chekidathu 2 ennam kodukkan thonnuka.

 9. manassil thangi nilkunna ketta kadhayo ketta (bad kadhayo) ethum aavam. i shud be able to be in the same track as the film.. film should be in me even after i leave the theatre. film shud be simple (no complicated logics) which will take effort …songs which matches the situations….(no item songs)…but if it is required for it ..well and good…some touchy films i can qoute is
  1) kutti kuppayam
  2) shudha madhalam
  3) kakkothikavile appooppan thaadikal
  4) thanmathra
  5) manichithrathazhu

 10. താരങ്ങളോ സംഘടനകളോ അല്ല ഇന്നത്തെ പ്രശ്നം. നല്ല കഥ, തിരകഥ, സംവിധാനം; ഇതില്‍ ഏതെല്ലും രണ്ടു എണ്ണം ശെരിയയാല്‍ പടം ഓടും .
  സംവിധാനം നലതായാല്‍ ഏതു ബി ഗ്രേഡ് artist വരെ നല്ല രീതീല്‍ അഭിനയിക്കും. സംശയം ഉള്ളവര്‍ ഹിന്ദി സിനിമ LSD കണ്ടു നോകുക. മലയാളത്തിലുള്ള ആറുബോറന്‍ തിരകഥ എഴുതുനവരെ നോക്ക്. ഇവരുടെ പടങ്ങള്‍ അല്ലെ എപ്പോഴും ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ്‌ ചെയപെടുനത്.
  Script Writers
  T A Rasaaq, Shahid, A K Sajan -> Drona, MayaBazaar, Thanthoni, Red Chillies
  S N Swamy -> Positive, Rahasya Police, Janakan

  ഈയിടെ ‘ടി.ഡി. ദാസന്‍, Std: VI. B’ എന്ന ഒരു നല്ല പടം ഇറങ്ങി എന്ന് കേട്ടു. അത് ഒരാഴ്ച കൊണ്ട് പോയി എന്നാ അറിയാന്‍ പറ്റിയത്.

 11. Nalla kadha viswasaneeyamaya reethiyil technical perfectionode avatharippikkanam.
  Thirakkadhayil pizhavukal paramavadhi ozhivakkanam.Climax repetition aavaruth.

 12. കഥാഗതിയിലും കഥാപാത്രങ്ങളിലും സംഭാഷണങ്ങളിലും സ്വാഭാവികത ഉണ്ടായിരിക്കണം, പിന്നെ, എന്നെ അദ്ഭുതപ്പെടുത്തുന്ന എന്തെങ്കിലും കൂടെ ഉണ്ടെങ്കില്‍ അതാണ്‌ എന്നെ സംബന്ധിച്ച് നല്ല സിനിമ. പിന്നെ ശ്രീ സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമ കണ്ടിട്ട് തീയറ്റര്‍ വിട്ടു പോന്നപ്പോള്‍ മനസ്സില്‍ കയറി കൂടെ പോന്ന ഒന്നുണ്ടായിരുന്നു. രോഷം… ആ സിനിമ പടച്ചു വിട്ട ആളോട് !!

 13. നല്ലൊരു കഥയാണ്‌ ഏറ്റവും പ്രധാനം, കഴിയുന്നതും കഥ, തിരക്കഥ, സംഭാഷണം, സംവിധാനം മുതലയവ സംവിധായകന്‍ തന്നെ ചെയ്യാതിരിക്കാന്‍ ശ്രമിക്കുക. നല്ല സിനിമകള്‍ വീക്ഷിച്ചുകൊണ്ട്‌ ഏറ്റവും നല്ല കഥാകൃത്തിനെ കഥയെഴുതാന്‍ ഏല്പിക്കണം, അയാള്‍തന്നെ തിരക്കഥയെഴുതിയാലും കുഴപ്പമില്ല. പിന്നെ കൃത്യമായ കാസ്റിംഗ്, അതിവിടെ നടക്കുന്നില്ല. വ്യക്തി ബന്ധങ്ങള്‍ ഒരിക്കലും പ്രോഫെഷനെ ബാധിക്കരുത്. സുരേഷ്ഗോപിയെ “ഷിറ്റ്” പറയിപ്പിച്ചും ജയറാമിനെ “മിമിക്രി” കളിപിച്ചും അവരുടെ കൂട്ട കോള്‍ഷീറ്റ് വാങ്ങിവചിരിക്കുന്നു ചില സംവിധായകര്‍. നൂറുശതമാനം നായകനാകാന്‍ യോഗ്യതയുള്ള കഴിവും സൌന്ദര്യവുമുള്ള നടന്മാരെ -റഹ്മാന്‍, മനോജ്‌ കെ ജയാന്‍, ശോഭന, സുഹാസിനി മുതലായവരെ- അവരുടെ potential നു അനുസരിച്ച് അവസരങ്ങള്‍ നല്‍കുക. എന്തെങ്കിലും വെത്യസ്തതയുണ്ടെങ്കിലെ കാണികളും ഉണ്ടാവൂ. സിനിമയ്കിടുന്ന പേരുകള്‍ പോലും വളരെ തരം താഴ്ന്നുപോയിരിക്കുന്നു. പോക്കിരിരാജകളും തന്തോന്നിതരങ്ങളും മാടംബിതരവും നിറഞ്ഞിരിക്കുന്നു മലയാള സിനിമ. എന്പതുകളിലെ കഥ പറയുന്ന രീതി തിരിച്ചുകൊണ്ടുവരെണ്ടിയിരിക്കുന്നു. ഒരു “നൊമ്പരതിപൂവോ”, കോമഡി ആണെങ്കില്‍ “god father” സസ്പെന്സനെങ്കില്‍ “കരിയിലക്കാറ്റുപോലെ” ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി ഐ വി ശശി എടുക്കുന്നതുപോലുള്ള കിടിലന്‍ ചിത്രങ്ങള്‍ ഇന്ന് പ്രേക്ഷകര്‍ക്ക്‌ അന്യമാണ്. പദ്മരാജന്റെ വിയോഗവും എം ടി, ഐ. വി.ശശി പോലുള്ള പ്രതിഭകള്‍ സജീവമാല്ലാത്തതും മലയാള സിനിമ ഇന്ന് ഏറെ അനുഭവിക്കുന്നു. ശ്രീ സത്യന്‍ അന്തിക്കാട് മുകളില്‍ പറഞ്ഞ അഭിപ്രായം “രസതന്ത്രവും”, “ഇന്നത്തെ ചിന്താവിഷയവും” ഒരിക്കല്‍ക്കൂടി പഠന വിധേയമാക്കി പറഞ്ഞതോക്കെയതിലുണ്ടോ എന്ന് വിലയിരുത്തുക.
  വിദ്യ, വിവേക് & വികാസ്

 14. നല്ല സിനിമ എന്നാല്‍ നല്ല കഥയുള്ള നല്ല തിരക്കഥയുള്ള നന്നായി സംവിധാനം ചെയ്ത സിനിമ

 15. മൂന്നോ നാലോ വര്‍ഷമായി ഞാന്‍ മൂവി രാഗയുടെ വായനക്കാരനാണ്. അഖിലേഷ് (akhilesh )നെപ്പോലെ സിനിമയെപ്പറ്റി എഴുതിയ ഒരു വായനക്കാരനെയും കണ്ടിട്ടില്ല.അതു കൊണ്ട് മൂവി രാഗയോട്‌ ഒരു സിനിമ വിദ്യാര്‍ഥി എന്ന നിലയില്‍ ഒരുപകാരം ചോദിക്കുകയാണ്.ദയവു ചെയ്ത് അദ്ദേഹത്തിന്റെ EMAIL എനിക്ക് തരുമോ?
  FAROOK MAKKAR
  AL AIN – U.A.E
  EMAIL:farook444@gmail.com

 16. കമന്റ് ചെയ്യുന്നവരുടെ മെയില്‍ അഡ്രസ് കൈമാറില്ല എന്ന് മൂവിരാഗയുടെ privacy policyയില്‍ പറയുന്നുണ്ട്. അതുകൊണ്ട്, ഫറൂഖിന്റെ ആവശ്യം നിറവേറ്റാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. എങ്കിലും, ഈ കമന്റ് കണ്ട് അഖിലേഷ് തന്നെ ഫറൂഖിനെ ബന്ധപ്പെടുമെന്ന് ഞങ്ങള്‍ കരുതുന്നു. മൂ‍വിരാ‍ഗ തുടര്‍ന്നും വായിക്കുക, കമന്റ് ചെയ്യുക. നന്ദി.

 17. cinema oru drisya madyamamanu. athile visualukalanu preshakanodu samsarikkuka. ee varshathe award committe parenjethu pole verum verbal kali aakaruthu cinema. thirakatha ezhuthunna aal aa joli vrithiyayi cheyyuka. aa thirakatha aarikkanam aa film undakanulla moola karanam. allathe oru cinema eduthekkam, mammoottiye abhinayippichekkam, laline kondu meesa pirippikkam enna thonnalukalil ninnavaruthu.

  katha ezhuthunna aal oru actoreyum manassil kanaruthu. katha pazhayathanenkil koodiyum athine vythyasthamai avatharippikkam, allenkil aa katha ezhuthunna aalude kazhchapadiloode avasyamaya mattangal verutham. ennittu directorumai discuss chaithu athine oru cinema aakkuka. songs athyavasyamenkil matram. 2 hrs time dharalam. pakshe athreyum samayamenkilum preshakane resippikkanam. athu thriller,action,comedy,family endum aayikotte. preshakante ethenkilum vikarathe chooshanam cheyyan kazhiyanam, pakshe athu over doing aakaruthu. aakasa dooth, commisioner, in harihan nagar, amaram, kireedam, manichitrathazhu, rathinirvedam ivayellam athrem chitrangalkku udaharenangalanu.

  pinne nammude cinemayude limitations koodi nammalorkkanam. ividuthe budget anusarichulla kathakale pattu. athil thanne kooduthalum comediyo, family storiyo nadakku. action aanenkil athil puthiya technologies use cheyyendi verum, athokke namukku balikeramala aanu. puthiya kathakrithukkal veratte. malayalam cinemayude ee prethisandhi marumennu prarthikkam.

 18. സത്യന്‍ അന്തിക്കാട്‌ പറഞ്ഞതിനോടാണ് യോജിപ്പ്.

 19. Agree with JK….
  Ethoru preshkanum avnte valid ayitulla time & money invest chaithanu
  ethinu erangithirikunathe…
  mukalil eshuthiyathinte kootathil ethukoodi Oru Cinema ennathe samuhathinode kadpettirikunnu
  onnukil athe varthmankalthint oru subjecto / allenkil thikachum oru fantacy / 100% entertinear like 3 Idiots..

 20. സങ്കീര്‍ണമായ കഥ പറയുന്നതുകൊണ്ട് മാത്രം ഒരു നല്ല ചിത്രം ഉണ്ടാകില്ല. . ചെറിയ ഒരു സംഭവം , അല്ലെങ്കില്‍ ഒരു ആശയം , വിഷയം, എന്തായാലും മതി , പക്ഷെ അതില്‍ പ്രേക്ഷകന് താല്പര്യം ജനിപ്പിക്കുന്ന രീതിയില്‍ അവതരിപ്പികുക . അവസാനം വരെ അവന്റെ മനസ്സ് തെന്നിപോകാതെ പിടിചിരുത്തുക . സിനിമ ദ്രിശ്യങ്ങളുടെ കലയാണ്‌ എന്നത് മറക്കാതിരിക്കുക. ( സ്ക്രീന്‍ നിറഞ്ഞു നില്ല്കുന്ന നടീ നടന്മാര്‍ നെടുനെടുങ്കന്‍ സംഭാഷണങ്ങള്‍ പറയുന്നതല്ല സിനിമയ്ക്ക് പറ്റിയ രീതി ) . തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ സിനിമ നമ്മുടെ മനസ്സില്‍ ഉണ്ടാകണം. പിന്നെ ഇവിടെ നേരത്തെ ഒരാള്‍ പറഞ്ഞത് പോലെ പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യരുത്. ( ഉദാഹരണം: സ്കൂള്‍ കുട്ടിയ്ക് പോലും അറിയാം ഇപ്പോള്‍ കംപുറെരിലെ മിക്ക കാര്യങ്ങളും. ഈ കാലഘട്ടത്തില്‍ പോലും കമ്പ്യൂട്ടര്‍ വച്ച് എന്തെല്ലാം വിഡ്ഢിത്തങ്ങള്‍ കാണിക്കുന്നു നമ്മുടെ സിനിമാക്കാര്‍. അത് പോലെ സിനിമയിലെ കഥാപാത്രം നേരിട്ട് നമ്മളെ ഉപടെഷിക്കണ്ട കാര്യമില്ല. അത് സിനിമയിലൂടെ സംവിധായകന്‍ പ്രേക്ഷകരിലെക്കെതിക്കണം )

Leave a Reply

Your email address will not be published. Required fields are marked *


6 + = 12