അഞ്‌ജലിയുടെ മഞ്ചാടിക്കുരു ഫ്രാന്‍സിലേക്ക്

Vyjayanthi in Manchadikkuru

Vyjayanthi in Manchadikkuru

ഫ്രാന്‍സിലെ La Rochelle International Film Festival-ല്‍ അഞ്ജലി മേനോന്റെ മഞ്ചാടിക്കുരുവിന് ഒഫീഷ്യല്‍ സെലക്ഷന്‍. വിവിധ രാജ്യങ്ങളില്‍  നിന്നുള്ള നൂറോളം ചിത്രങ്ങളുടെ സ്‌ക്രീനിങ്ങിനാണ് ഫ്രാന്‍സിലെ ഈ ചലച്ചിത്രമേള വേദിയാകുന്നത്. ഇന്ത്യയില്‍ നിന്ന് മഞ്ചാടിക്കുരുവടക്കംഏഴ് ചിത്രങ്ങളാണുളളത്. അശുതോഷ് ഗൊവാരിക്കറിന്റെ ജോധ അക്‍ബര്‍, ഗൗതം ഘോഷിന്റെ കല്‍ക്കട്ട മൈ ലവ് എന്നിവയും ഇതില്‍ പെടുന്നു. മൂന്ന് സ്‌ക്രീനിങ്ങാണ് മഞ്ചാടിക്കുരുവിനുള്ളത്. ജൂലൈ 3,4,9 എന്നീ തീയതികളിലാണിത്.

വിവിധ ദേശീയ അന്തര്‍ദ്ദേശിയ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട മഞ്ചാടിക്കുരു നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിക്കഴിഞ്ഞു.
വിക്കി എന്ന ബാലന്റെ ജീവിതത്തിലെ 16 ദിവസങ്ങളാണ് മഞ്ചാടിക്കുരുവിന്റെ പ്രമേയം. ബാല്യത്തിലെ  സംഭവബഹുലമായ 16 ദിവസങ്ങള്‍ വിക്കിയുടെ ഓര്‍മ്മകളിലൂടെ ഇതള്‍വിരിയുകയാണ്. വിക്കി എന്ന വിക്രം ഹരിദാസാകുന്നത് പൃഥ്വിരാജാണ്. വിക്കിയുടെ ബാല്യകാലം സിദ്ധാര്‍ത്ഥും അവതരിപ്പിക്കുന്നു.

മഞ്ചാടിക്കുരു ഫ്രാന്‍സിലേക്ക് പോയപ്പോള്‍ അഞ്‌ജലി പോയിരിക്കുന്നത് ജര്‍മനിയിലെ മ്യൂണിക്കിലേക്കാണ്! മ്യൂണിക് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഇന്‍ഡോ-ജര്‍മ്മന്‍ പ്രൊഡ്യൂസേഴ്‌സ് പാനലിലേക്ക് ലിറ്റില്‍ ഫിലിംസിന് (അഞ്ജലിയുടെ പ്രൊഡക്ഷന്‍ കമ്പനി) ക്ഷണം കിട്ടിയിരുന്നു. അതേത്തുടര്‍ന്നാണ് അഞ്ജലി മ്യൂണിക്കില്‍ എത്തിയത്. ഇത്തവണത്തെ മ്യൂണിക് ഫെസ്റ്റില്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ക്കായി പ്രത്യേക വിഭാഗമുണ്ട്.

| Gigimol P

2 thoughts on “അഞ്‌ജലിയുടെ മഞ്ചാടിക്കുരു ഫ്രാന്‍സിലേക്ക്”

  1. In spite of many accolades for “Manjadikkuru” from the international level, there is no luck to watch the movie “Manchadikuru” for the good movie lovers in kerala. Since 2007 we are hearing about the film & the film remained unreleased. Why the film is not reaching in to the public?? The director also disclosed that the film will reach in theater very soon, now half of the months of 2010 gone, I don’t think the film will release this year too. The Director, KFDC & the Little Films should take some extra efforts to relaese the film. I lost the patience afte prolonged waiting for this movie.
    One of the frustrated “Manjadikkuru” fan
    Rahim

  2. ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും അവാര്‍ഡുകള്‍ വാരികൂട്ടന്‍ മാത്രമാണോ ഈ ചിത്രം നിര്‍മിച്ചത്? പ്രേക്ഷകരെകൂടി കാണിച്ചിട്ട് പോരെ ഈ അവാര്‍ഡിനയക്കുന്ന പരിപാടി? സമീപഭാവിയിലെങ്ങാനും തീയേറ്ററില്‍ ചെന്ന് പോയി കാണാന്‍ വല്ല ചാന്‍സും ഉണ്ടോ? അതോ അവാര്‍ഡുകള്‍ വാരിക്കൂടി പെട്ടിയില്‍ തന്നെയിരിക്കുമോ?
    ധനപാല്‍

Leave a Reply

Your email address will not be published. Required fields are marked *


4 + 5 =