HOME

പാട്ടുകള്‍ ഓര്‍ക്കാന്‍ ഒരു മത്‌സരം

മഴ പെയ്തു മാനം തെളിഞ്ഞ നേരം
തൊടിയിലെ തൈമാവിന്‍ചോട്ടില്‍
ഒരു കൊച്ചുകാറ്റേറ്റു വീണ തേന്‍മാമ്പഴം
ഒരുമിച്ചു പങ്കിട്ട കാലം
ഒരുമിച്ചു പങ്കിട്ട ബാല്യകാലം……
നിങ്ങളൊരു ഗാനാസ്വാദകന്‍ ആണെങ്കില്‍ തീര്‍ച്ചയായും ഈ ഗാനശകലം നിങ്ങളെ മാമ്പഴം തേടി നടന്ന ആ ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും. അങ്ങനെ ഗാനങ്ങള്‍ കാതിലൂടെ കേട്ട് പുറന്തള്ളാതെ മനസ്സുകൊണ്ട് ആസ്വദിക്കുന്നവര്‍ക്കായി ഇതാ ഒരു മത്സരം. malayalasangeetham.info / MMdbയും indulekha.com ഉം നിങ്ങളിലെ മികച്ച സംഗീതാസ്വാദകനെ കണ്ടെത്താന്‍ ഒന്നിക്കുന്നു.

നിങ്ങളുടെ ഇഷ്ടഗാനം ഏതെന്നും എന്തുകൊണ്ട് ആ ഗാനം ഇഷ്ടപ്പെടുന്നുവെന്നും കഴിയുന്നത്ര ചുരുക്കി (നൂറു വാക്കില്‍ കവിയാതെ) മലയാളത്തില്‍ എഴുതി ഇ-മെയിലില്‍ ormakal@malayalasangeetham.info എന്ന വിലാസത്തില്‍ അയച്ചാല്‍ മാത്രം മതി. ഒരു മത്സരാര്‍ത്ഥിക്ക് എത്ര ഗാനങ്ങളെക്കുറിച്ച് വേണമെങ്കിലും എഴുതാം. 2010 ഡിസംബര്‍ 15 മുതല്‍ 2011 ജനുവരി 15 വരെയാണ് മത്സരസമയം.

25,000 രൂപയുടെ പാരിതോഷികങ്ങളും പ്രശംസാപത്രങ്ങളും ആണ് വിജയികള്‍ക്കു ലഭിക്കുക. സിനിമാഗാനങ്ങള്‍, ലളിതഗാനങ്ങള്‍, നാടകഗാനങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിനും പ്രത്യേകം പാരിതോഷികങ്ങളുണ്ട്. ഒന്നാം സമ്മാനം 3000 രൂപയുടെ പുസ്തകങ്ങളും രണ്ടാം സമ്മാനം 2000 രൂപയുടെ പുസ്തകങ്ങളും മൂന്നാം സമ്മാനം 1000 രൂപയുടെ പുസ്തകങ്ങളും ആണ്. തിരഞ്ഞെടുത്ത നല്ല ലേഖനങ്ങള്‍ക്ക് സ്‌പെഷ്യല്‍ ജൂറി സമ്മാനങ്ങളുമുണ്ട്. നല്ലതെന്ന് ജൂറി നിശ്ചയിക്കുന്ന എല്ലാ ലേഖനങ്ങളും പുസ്തകരൂപത്തില്‍ എം എസ് ഐ 2011ല്‍ പ്രസിദ്ധീകരിക്കുന്നതാണ്.

തിരഞ്ഞെടുത്ത ലേഖനങ്ങള്‍ മൂവിരാഗയില്‍ പ്രസിദ്ധപ്പെടുത്തും. ഇവിടെ ഏറ്റവുമധികം Like / Tweet / Share ചെയ്യപ്പെടുന്ന ലേഖനത്തിന് 100 സിനിമകളുടെ DVD സെറ്റ് പ്രത്യേക സമ്മാനവുമുണ്ട്. ഓരോ ലേഖനത്തിന്റേയും Like, Tweet, Share എന്നിവയുടെ എണ്ണമായിരിക്കും വിജയിയെ നിശ്ചയിക്കുന്നത്. ഏതെങ്കിലും പത്രത്തിലോ മാസികയിലോ ബ്ലോഗിലോ പ്രസിദ്ധീകരിച്ചതോ വിവര്‍ത്തനം ചെയ്തതോ പകര്‍ത്തിയെഴുതിയതോ ആയ ലേഖനങ്ങള്‍ അല്ല നിങ്ങളുടെ സ്വന്തം രചനയാണ് ആവശ്യം.

UPDATE: മത്സരഫലം ഇവിടെ.

0 Comments | | Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.