മധുരിക്കും ഓര്‍മകളെ, മലര്‍മഞ്ചല്‍ കൊണ്ടുവരൂ

G Devarajan
അപ്പനും അമ്മയും ഏഴു പെണ്‍മക്കളും അടങ്ങുന്ന ചെറിയ സന്തുഷ്ടകുടുംബമായിരുന്നു ഞങ്ങളുടേത്. അപ്പനായിരുന്നു ഞങ്ങളുടെ വീട്ടിലെ ഒരേയൊരു ആണ്‍തരി. വര്‍ഷങ്ങള്‍ ആരേയും കാത്തുനില്ക്കാതെ വേഗം കടന്നുപോയി. അപ്പനും അമ്മയും ഞങ്ങളെ വിട്ടുപോയി. സഹോദരിമാരെല്ലാം കുടുംബസ്ഥരായി. സ്‌കൂള്‍ അവധിയുളള ദിവസങ്ങളില്‍ അമ്മയുടെ കൂട്ടത്തില്‍ അടുക്കളയില്‍ ഓരോരോ വിഭവങ്ങള്‍ അമ്മ ഉണ്ടാക്കുന്നത് കൊതിയോടെ ഞാന്‍ നോക്കിനില്ക്കുമായിരുന്നു. എന്റെ അമ്മയ്ക്ക് അന്ന് അടുക്കളയില്‍ ഒരു റേഡിയോ ഉണ്ടായിരുന്നു.
അതില്‍ കൂടി ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന നാടകഗാനങ്ങള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു. അതില്‍ എന്റെ ശ്രദ്ധ പതിഞ്ഞ ഒരു പാട്ടാണ് മധുരിക്കും ഓര്‍മകളെ,മലര്‍മഞ്ചല്‍ കൊണ്ടുവരൂ….. ഇന്നു ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ ആ പാട്ടിന് അര്‍ത്ഥവും മധുരവും കൂടിയതുപോലെ. ഓര്‍മ്മയുടെ മഞ്ചലില്‍ എനിക്ക് എന്റെ ബാല്യത്തിലേക്ക് മടങ്ങാന്‍ പറ്റിയെങ്കില്‍! എന്റെ അമ്മയുടെ മടിയില്‍ കിടന്ന് ആ പാട്ട് ഒന്നു കൂടി കേള്‍ക്കാന്‍ കഴിഞ്ഞെങ്കില്‍! ഇടനെഞ്ചില്‍ താളമോടെ, നെടുവീര്‍പ്പിന്‍ മൂളലോടെ ഇന്ന് ഓര്‍മ്മയിലെ ആ ഈണം എന്റെ മനസ്സില്‍ ഉണര്‍ത്തുന്നത് എന്റെ അമ്മയുടെ, അപ്പന്റെ, സഹോദരിമാരുടെ, ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല ബാല്യത്തിന്റെയൊക്കെ ഓര്‍മ്മകളുടെ സത്താണ്.
ഒ.എന്‍.വി കുറിപ്പിന്റെ ജീവനുളള കവിതക്ക് ദേവരാജന്‍ മാസ്റ്ററുടെ അനശ്വരമായ ഈണം കൂടിയായപ്പോള്‍ ജനനി ജന്‍മഭൂമി എന്ന നാടകത്തില്‍ സി ഒ ആന്റോ പാടിയ മധുരിക്കും ഓര്‍മ്മകളെ എന്ന പാട്ട് കാലത്തിന്റെ കുത്തിയൊഴുക്കുകളെ അതിജീവിക്കുന്ന മനോഹരമായ ഒരു പാട്ടായി മാറി. എന്റെ ഓര്‍മ്മകളുടെ പുസ്തകത്തിലെ ബഹുവര്‍ണ്ണമുളള ഒരു മയില്‍പ്പീലിയായും.
Play: Janani Janmabhoomi
Lyrics: O N V Kurup
Music: G Devarajan
Singer: C O Anto
Source: www.malayalasangeetham.info
(ഇന്ദുലേഖയും മലയാളസംഗീതം.ഇന്‍ഫോയും ചേര്‍ന്ന് നടത്തുന്ന ഓര്‍മയിലൊരീണം മത്സരത്തിനു ലഭിച്ച എന്‍ട്രി. മൂവിരാഗ പ്രസിദ്ധീകരിക്കുന്ന എന്‍ട്രികളില്‍ ഏറ്റവുമധികം Like / Tweet / Share ചെയ്യപ്പെടുന്ന ലേഖനത്തിന് 100 സിനിമകളുടെ DVD സെറ്റ് സമ്മാനം.)

I like the style and story of this piece. It brought back so many memories of my childhood as well. Hats off to the author!
Madhurikkum ormakal… People so close to our hearts departs, but the beautifull memories are still left behind for us to cherish and keep close to our hearts ! Beautifully written by this author!
Congratulations to the author !!!! It really made me nostalgic since I had a similar experience in my childhood.
What a fantastic imagination ! I never got a chance to lie down on my mom`s laps and listen this wonderful love song, even though I was one among the siblings, the Great Author mentioned. But now I feel I missed it a lot. The Author didn`t let me to do it, I think. It`s a beautiful song which takes all of us to our childhood, where we had our “manchuvadu”. Please take me over there when we go next time..O.k.daa
Very good one…
Truly a fitting write-up to to endorse one of the classical lyrics of ONV and Devarajan’s music. As with this song, the story also transcends us to the nostalgic memories of our by-gone eras with Akashavani.
This story is taking me back to my childhood.. i wish if we could all go back to the past and enjoy the childhood again. Good job author..
Excellent article by the author!!
Brings back memories!
What a wonderful piece!
Wow… Really touches home.
What makes a song memorable is it’s lyrics. This author has wonderfully captured the beautiful memories that inspired her to write with such depth about this song. Thank you for an engaging memoir!
A beautiful write up which brings back the childhood memories of the reader. The author through cherry picked words carried me back a few decades…Those were the days…..
Very well written. Looking forward to your next piece.
Memories, a piece of our history. Thanks for sharing with us. This makes all of us go back to our childhood years.
Our childhood memories are to be treasured and we only think about it when we try to create a memorable childhood for our own children. The author has successfully fused a childhood memory with the song making it seem like the song was actually based on that specific instance.