പൂങ്കാറ്റിനോടും കിളികളോടും

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി നീ… സ്കൂൾ അവധിക്കാലങ്ങളൊന്നും തന്നെ യാത്രകളുടെയോ ബന്ധുവീടുകളിലെ താമസങ്ങളുടേതോ ആയിരുന്നില്ല. പപ്പയുടെയോ മമ്മിയുടെയോ തറവാടുകൾ എന്ന് പറഞ്ഞ് പോയി നിൽക്കാനായി ഒരു സ്ഥലവും അവശേഷിച്ചിരുന്നുമില്ല.
പിന്നെ ആകെയൊരു ആശ്വാസമായി പറയാനുണ്ടായിരുന്നത് ഞങ്ങളുടെ ടൗണിൽ തന്നെ ഉണ്ടായിരുന്ന പപ്പയുടെ ജ്യേഷ്ഠന്റെ വീടും ഒന്നു രണ്ടു ബന്ധുവീടുകളുമാണ്. പപ്പയുടെ സഹോദരന്റെ വീടൊഴികെയുള്ളിടത്തേയ്ക്കുള്ള പോക്കുവരവുകൾ പോലും കമ്മിയായിരുന്നു താനും. എന്നിരുന്നിട്ട് കൂടി കാലമെത്ര കഴിഞ്ഞിട്ടും ആ പോക്കുവരവുകളിൽ ഒന്ന് ഓർമ്മകളിൽ എന്നും ഒരേ അളവിൽ ആനന്ദവും , ഗൃഹാതുരത്വവും നിറയ്ക്കുന്നു . വല്യ പാട്ടുകാരിയൊന്നുമല്ലെങ്കിലും പാട്ടുകളേയും പാട്ടുകാരെയും എറ്റം പ്രിയപ്പെട്ട ഇഷ്ടങ്ങളിൽ ഒന്നായി കൊണ്ടു നടന്നിരുന്ന (കൊണ്ടു നടക്കുന്ന) എനിക്ക് പറ്റിയ കൂട്ടുണ്ടായിരുന്നു പപ്പയുടെ ആ ബന്ധുവീട്ടിൽ. ഒരുപാട് വർഷങ്ങൾ കേരളത്തിന് പുറത്ത് ജീവിച്ചിരുന്ന അവർക്കൊക്കെ എന്നെ പോലെ പ്രാന്തുണ്ടെന്ന് അറിഞ്ഞത് ആ വേനലവധിക്കാണ്.
അന്ന് അവിടെ ഉച്ചയൂണിന് ശേഷം ഞങ്ങൾ കസിൻസ് എല്ലാവരും കൂടി പുറത്തെ വരാന്തയിൽ പോയിരുന്ന് സംസാരം തുടങ്ങി. ആ വീടിന്റെ മുറ്റമാണെങ്കിൽ നിറയെ മാവും കശുമാവും പ്ലാവും തെങ്ങും . എത്ര രസമായിരുന്നു മരങ്ങളുടെ തണലിൽ കാറ്റും കൊണ്ടവിടെ ഇരിക്കാൻ. അണ്ണാറക്കണ്ണന്മാരും കിളികളും അവരുടെ കച്ചേരികൊണ്ട് രംഗം കൊഴുപ്പിക്കിയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ അവിടെ ഇരുന്നപ്പോൾ ഞങ്ങൾടെ കൂട്ടത്തിലെ ചേട്ടൻ പാടിത്തുടങ്ങി..
പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ….
കാലമേറേ കഴിഞ്ഞ് ഈ പാട്ട് എന്റെ മനസ്സിനെ തൊട്ട പ്രണയമായത് കാലം കരുതി വച്ച കുസൃതിയാവാം… പക്ഷേ ഇന്നും ഈ പാട്ടാദ്യം കേൾക്കുമ്പോൾ മനസ്സ് തിരികെ നടന്ന് ചെന്ന് നിലയുറപ്പിക്കുന്നത് ആ വേനൽക്കാലത്തിലേയ്ക്കും മനസ്സും ശരീരവും തണുപ്പിച്ച ആ ബന്ധുവീടിന്റെ വരാന്തയിലേയ്ക്കും മരത്തണലിലേയ്കുമാണ്.
Film: Poomukhappadiyil Ninneyum Kathu ( 1986)
Director: Bhadran
Cast: Mammootty, Mohanlal, Rahman,Thilakan,Sulakshana,Cicily,Sreevidya
Lyrics: Bichu Thirumala
Music: Ilayaraja
Singer: K J Yesudas,S Janaki
Source: www.malayalasangeetham.info
(ഇന്ദുലേഖയും മലയാളസംഗീതം.ഇന്‍ഫോയും ചേര്‍ന്ന് നടത്തുന്ന ഓര്‍മയിലൊരീണം മത്സരത്തിനു ലഭിച്ച എന്‍ട്രി. മൂവിരാഗ പ്രസിദ്ധീകരിക്കുന്ന എന്‍ട്രികളില്‍ ഏറ്റവുമധികം Like / Tweet / Share ചെയ്യപ്പെടുന്ന ലേഖനത്തിന് 100 സിനിമകളുടെ DVD സെറ്റ് സമ്മാനം.)

പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ
കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ….
One of the best evergreen romantic song with melody and nostagic feelings.
Good selection….keep it up.
കാലം കടന്നാലും മായാതെ നില്‍ക്കുന്ന കുറച്ച് കാര്യങ്ങള്‍ മാത്രമേ കാണൂ. അതിലൊന്നാണ് സംഗീതം. വളരെ നൊസ്റ്റാള്‍ജിക് ആയ സോങ്ങ്. നന്ദി…